മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു ; സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ജേതാക്കൾ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺൻ്റെ (മാഗ്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13 മുതൽ 28 വരെ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ വെച്ചു നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ (ബ്ലൂ സ്റ്റാർസ്) ജേതാക്കളായി. ഫൈനൽ മത്സരം കാണുവാൻ എത്തിയ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച  ഫൈനൽ മത്സരത്തിൽ ഓരോവർ ബാക്കി നിൽക്കെ ഒരു വിക്കറ്റിനാണ് ഹൂസ്റ്റൺ വാരിയേഴ്സ് ടീമിനെതിരെ വിജയം കരസ്ഥമാക്കി 2022 മാഗ് എവർ റോളിംഗ് ട്രോഫിയിൽ ബ്ലൂ സ്റ്റാർസ് മുത്തമിട്ടത്. ബ്ലൂ സ്റ്റാഴ്സ് 161/9 (19.0 overs), വാരിയേഴ്സ് 160/7 (20.0 overs).

മാഗ് വൈസ് പ്രസിഡൻ്റ് ഫാൻസിമോൾ പള്ളത്തുമഠം ഉദ്ഘാടനം ചെയ്ത ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ ടീം, ഹൂസ്റ്റൺ വാരിയേഴ്സ്, ഹൂസ്റ്റൺ നൈറ്റ്സ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ റെഡ് ടീം, ഹൂസ്റ്റൺ ഡാർക് ഹോഴ്സ്, റോയൽ സവാനാ, എസ് സി സി ഹറികെയിൻസ്, ഹൂസ്റ്റൺ ബ്ലാസ്റ്റേഴ്സ്, ഹൂസ്റ്റൺ  ടസ്കേഴ്സ് എന്നീ 9 ടീമുകൾ പങ്കെടുത്തു, ആവേശഭരിതമായ സെമി ഫൈനൽ മത്സരങ്ങളിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ ടീം 4 വിക്കറ്റിന് ഹൂസ്റ്റൺ നൈറ്റ്സ്  ടീമിനെയും, ഹൂസ്റ്റൺ വാരിയേഴ്സ് 84 റൺസിന് സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ റെഡ് ടീമിനെതിരെയും വിജയിച്ച് നിർണായകമായ ഫൈനൽ മത്സരത്തിൽ ഇടം നേടി.

ടൂർണ്ണമെൻറ് മെഗാ സ്പോൺസർ ആരോൺ സാജൻ (ziju) എം ഐ എച്ച് റിയൽറ്റി, ഗ്രാൻഡ് സ്പോൺസർ സുബിൻ കുമാരൻ കിയാൻ ഇൻ്റർനാഷണൽ എൽ എൽ സി ആൻഡ് ലോജിസ്റ്റിക്സ് ലിമിറ്റഡ്, ഡയമണ്ട് സ്പോൺസർ ജോൺ ജേക്കബ് (ഷാജി) ബ്രൈറ്റ് ലൈഫ് ഗ്രൂപ്പ്, ഡയമണ്ട് സ്പോൺസർ രഞ്ജു രാജ് വിൻഡ്സർ ഹോം ലെണ്ടിങ്, ഗോൾഡ് സ്പോൺസർമാരായ ഷാജു തോമസ് നെക്സ മോർഗേജ്, രാജൻ യോഹന്നാൻ & ഫാമിലി, അനിൽ വർഗീസ് & ഫാമിലി എന്നിവരായിരുന്നു ടൂർണമെന്റിന്റെ സ്പോൺസർമാർ.

വിജയികൾക്കുള്ള മാഗ് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും മെഗാ സ്പോൺസർ ആരോൺ സാജൻ, മാഗ് പ്രസിഡൻ്റ് അനിൽ കുമാർ ആറന്മുള എന്നിവർ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ടീമിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള എവർ റോളിംഗ്  ട്രോഫിയും ക്യാഷ് അവാർഡും ഗ്രാൻഡ് സ്പോൺസർ സുബിൻ കുമാരനും മാഗ് വൈസ് പ്രസിഡൻ്റ് ഫൻസിമോൾ പള്ളത്ത്മഠവും ചേർന്ന് ഹൂസ്റ്റൺ വാരിയേഴ്സ് ടീമിന് സമ്മാനിച്ചു.

ടൂർണമെൻ്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘മാൻ ഓഫ് ദാ സീരീസ്’ ട്രോഫിയും ക്യാഷ് അവാർഡും ഹൂസ്റ്റൺ വാരിയേഴ്സ് ടീമിലെ  ജിതിൻ ടോം (567 പോയിൻ്റ്) അർഹനായി.  ഫൈനൽ മത്സരത്തിൽ 18 ബോളിൽ 40 റൺസ് നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച സന്തോഷ് മാത്യൂ (സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ) എംവിപി ആയി തിരഞ്ഞെടുക്കപ്പെട്ടു.

ബെസ്റ്റ് ബൗളർ സുബിൻ തോമസ് (സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ), ബെസ്റ്റ് ബാറ്റ്മാനായി ഫൈനൽ മത്സരത്തിൽ ടൂർണമെന്റിലെ ഏറ്റവും വലിയ സ്കോർ ആയ 88 റൺസ് നേടിയ ഹൂസ്റ്റൺ വാരിയേഴ്സ് ടീമിലെ ജിതിൻ ടോം, പ്രോമിസിംഗ് പ്ലെയറായി ആദി നായർ (എസ് സി സി ഹറികെയിൻസ്) എന്നിവർ അർഹരായി.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് (8) എടുത്ത കളിക്കാരനുള്ള ട്രോഫിക്ക് ടിറ്റു പോൾ (സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ) നേടി. സുബിൻ തോമസ്, മിഖായേൽ ജോയ്, ടിറ്റു പോൾ (സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ), ഡിനോയ് പൗലോസ് (എസ് സി സി ഹറികെയിൻസ്), ജസ്റ്റിൻ തോമസ്, രാജീവ് മാധവൻ (ഹൂസ്റ്റൺ വാരിയേഴ്സ്), ബർഫിൻ ബാബു, ശ്യാംജിത്ത് ജയദേവൻ (സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ റെഡ്), എബി എബ്രഹാം (റോയൽ സവാനാ), ജക്കോബി മാർക്കോസ് (ഹൂസ്റ്റൺ നൈറ്റ്സ്) എന്നിവർ ടൂർണമെൻ്റിലെ മാൻ ഓഫ് ദാ മാച്ച് ട്രോഫികൾ കരസ്ഥമാക്കി.

ടൂർണമെൻറ് വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മാഗ് സ്പോർട്സ് കോർഡിനേറ്റർ വിനോദ് റാന്നി, റെജി കോട്ടയം, ബിജു ചാലക്കൽ, അനിൽ വർഗീസ്, സൂര്യജിത്ത് സുഭാഷിതൻ, ജോജി ജോസഫ്, അനിത് ഫിലിപ്പ് എന്നിവരടങ്ങിയ ടൂർണമെൻറ് കമ്മറ്റി അംഗങ്ങൾക്ക് മെമെൻ്റോ നൽകി ആദരിച്ചു.

സമാപന ചടങ്ങിൽ സ്റ്റാഫോർഡ് പ്രോ ടെം മേയർ കെൻ മാത്യൂ മുഖ്യാഥിതിയായിരുന്നു.  മാഗ് പ്രസിഡൻ്റ് അനിൽ കുമാർ ആറന്മുള, വൈസ് പ്രസിഡൻ്റ് ഫാൻസിമോൾ പള്ളത്തുമഠം, ജോയിൻ ട്രഷാർ ജോസ് ജോൺ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആൻഡ്രൂസ് ജേക്കബ്, സൈമൺ എളങ്കയിൽ, സൂര്യജിത്ത് സുഭാഷിതൻ, മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ മാർട്ടിൻ ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ ടൂർണമെന്റിന്റെ വിജയത്തിന് പ്രവർത്തിച്ച എല്ലാവർക്കും പങ്കെടുത്ത എല്ലാ ടീമുകൾക്കും മാഗ് സ്പോർട്സ് കോർഡിനേറ്റർ വിനോദ് റാന്നി നന്ദി അറിയിച്ചു.

ടൂർണമെന്റിന്റെ ലൈവ് ദൃശ്യങ്ങൾ  സംപ്രേക്ഷേണം ജോജി ജോസഫും, വീഡിയോ ഫോട്ടോ  കവറേജ് ടൂർണമെൻ്റിന് ഉടനീളം ശ്യാംജിത്ത് ജയദേവനും അരുൺ തോമസും ചേർന്നാണ് നൽകിയത്.  ടൂർണമെൻറ് അമ്പയർമാരായി ഡെവാൻ, ഡൊണാൾഡ് എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News