ഹൂസ്റ്റൺ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സെപ്റ്റമ്പർ 3 നു ശനിയാഴ്ച മിസ്സോറി സിറ്റി അപ്ന ബസാർ ഓഡിടോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. പ്രൗഢഗംഭീരമായിരുന്ന ചടങ്ങിൽ ആദരണീയനായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ആദരണീയനായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫുഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഹൂസ്റ്റൺ മലയാളം സൊസൈറ്റി അംഗവും സാഹിത്യകാരനും പ്രമുഖ മാധ്യമപ്രവർത്തകനുമായ എ.സി. ജോർജ്, ടി.എൻ.ശാമുവേൽ, നൈനാൻ മാത്തുള്ള, കെഎച്ച്എൻഎ ദേശീയ പ്രസിഡണ്ട് ജി.കെ.പിള്ള, ഡാളസിൽ നിന്നും അതിഥിയായി കടന്നു വന്ന ഡോ.ശ്രീകുമാർ, ഈ പ്രാവശ്യം ഫോർട്ട് ബെന്റ് കൗണ്ടിയിൽ കോർട്ട് ഹൌസ് ജഡ്ജ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സുരേന്ദ്രൻ.കെ.പട്ടേൽ, മറിയാമ്മ ഉമ്മൻ, പൊന്നു പിള്ള…
Category: AMERICA
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) സിംഗപ്പൂർ നാഷണൽ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) ഗ്ലോബൽ പ്രസിഡന്റ് ശ്രീ. പി സി മാത്യു, മനോഹരമായ “ലയൺ സിറ്റി” എന്നറിയപ്പെടുന്ന സിംഗപ്പൂരിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൂണി ചാണ്ടി, ശ്യാം പ്രഭാകരൻ, അജിത് പിള്ള എന്നിവരെ ജിഐസി സിംഗപ്പൂരിന്റെ നാഷണൽ കോർഡിനേറ്റർമാരായി നാമനിർദ്ദേശം ചെയ്തു. 2022 ഓഗസ്റ്റ് 24-ന് നടന്ന സിംഗപ്പൂരിലെ പ്രവാസി ഇന്ത്യക്കാരുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത് . ആഗോള സ്ഥാപക അംഗമായ രാജേഷ് ഉണ്ണി സിംഗപ്പൂരിലെ രൂപീകരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും. ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ പ്രവർത്തന ശൈലിയിലൂടെ സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹത്തെ കൂടുതൽ ഉയരങ്ങളിലേക്ക് പടുത്തുയർത്താനുള്ള സന്നദ്ധത പങ്കെടുത്തവർ പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ആളുകൾക്ക് ഒരു പൊതു പ്ലാറ്റ്ഫോം നൽകുകയെന്ന ഉന്നതമായ ആശയത്തോടെയാണ് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) രൂപീകരിച്ചത്; ലോകമെമ്പാടുമുള്ള വിപുലമായ ഒരു ശൃംഖലയുടെ അടുത്ത ബന്ധങ്ങളും സഹകരണവും വളർത്തിയെടുക്കുന്ന ശ്രമത്തിലാണ്…
ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ്റെ പ്രഥമ ഓണാഘോഷം വൻ വിജയം
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ്റെ (HMA) പ്രഥമ ഓണാഘോഷം വിജയകരമായി ആയി ആഘോഷിക്കപ്പെട്ടതായി പ്രെസിഡൻറ്റ് ഷീല ചേറു, വൈസ് പ്രെസിഡൻറ്റ് ജിജു ജോൺ കുന്നപ്പള്ളി എന്നിവർ് അറിയിച്ചു. സെക്രട്ടറി ഡോ നജീബ് കുഴിയിൽ സ്വാഗതം അരുളിയശേഷം ശേഷം വിശിഷ്ട വ്യക്തികൾ ഭദ്ര ദീപം കൊളുത്തി. പ്രെസിഡൻറ്റ് ഷീല ചേറു അധ്യക്ഷ പ്രെസംഗത്തിൽ HMA യുടെ ഉന്നമനത്തിനായി പ്രേവർത്തിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയുണ്ടായി. അമേരിക്കൻ പ്രെവാസി സമൂഹങ്ങളിൽ സാമൂഹിക സാംസ്കാരിക തലങ്ങളിൽ ആദരണീയനായ ശ്രീ എം സി ജോർജ് ആയിരുന്നു മുഖ്യാഥിതി. ചുരുങ്ങിയ കാലയളവിനുള്ളിൽ പുതിയ തലമുറ ഉൾപ്പെടെയുള്ള മലയാളീ സമൂഹത്തിനു HMA ചെയ്തിട്ടുള്ള സേവനത്തെ അദ്ദേഹം പ്രെകീർത്തിച്ചു. വാഗ്മിയും എഴുത്തുകാരനുമായ അഡ്വ ജോർജ് വർഗീസ് മാവേലിയായി വേഷമിട്ടു. ഡാളസ് വേൾഡ് മലയാളി കൌൺസിൽ പ്രെസിഡന്റ്റും ഫൊക്കാന വുമൺസ് ഫോറം ഡാളസ് റീജിയണൽ ചെയർ പേഴ്സണുമായ ജെയ്‌സി ജോർജും,…
മാവേലിക്കൊരു തുറന്ന കത്ത്: ഡോ. ജോർജ് മരങ്ങോലി
പ്രിയ ബഹുമാനപ്പെട്ട മാവേലിത്തമ്പുരാന് തൃക്കാക്കര നിന്നും ത്രിവിക്രമൻ എഴുതുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്ഷങ്ങളായി അങ്ങയെ ഒന്ന് കണികാണാൻ പോലും കിട്ടുന്നില്ല എന്നതായിരുന്നു വലിയ വിഷമം. ഈ വർഷമെങ്കിലും അങ്ങയെക്കണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ബോധിപ്പിക്കാമല്ലോ എന്ന് കരുതി കാത്തിരിക്കുമ്പോഴാണ് പഴയ കാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു പെരുമഴ. പല മുന്നറീപ്പുകളും വന്നായിരുന്നു. അണക്കെട്ടുകൾ പലതും തുറക്കാൻ തുടങ്ങി എന്നൊക്കെ കേട്ടപ്പോൾ ഞങ്ങളുടെ അണ്ഡകടാഹം കത്തിപ്പോയി! ഈ വർഷവും ഓണം കുളമാകുമോ എന്ന് എല്ലാവരും ഭയന്നു! ഏതായാലും പൊതുവെ വലിയ കുഴപ്പം ഉണ്ടായില്ല. പക്ഷെ എറണാകുളത്തു കാർക്ക് നല്ല പണികിട്ടി. അഴുക്കു ചാലുകൾ എല്ലാം അടഞ്ഞുപോയതിനാൽ മഴവെള്ളം കെട്ടിക്കിടന്നു റോഡുകളിൽ ബോട്ട് ഓടിക്കാൻ പറ്റിയ പരുവത്തിലായി! ഒട്ടേറെ വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറി! വേണ്ടപ്പെട്ടവർ പരസ്പരം പഴി ചാരി; ഒടുവിൽ മഴക്കായി കുറ്റം! ശക്തമായ മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് അവർ കണ്ടുപിടിച്ചു!…
യൂറോപ്പിലെ ഊർജ പ്രതിസന്ധിക്ക് അമേരിക്കയെ പഴിചാരി റഷ്യ
യുക്രെയ്‌നിലെ യുദ്ധത്തിന്റെ പേരിൽ മോസ്‌കോയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള “ആത്മഹത്യാപരമായ” നടപടിയിലേക്ക് യൂറോപ്യൻ നേതാക്കളെ തള്ളിവിട്ടുകൊണ്ട് യൂറോപ്പിലെ ഏറ്റവും മോശമായ ഗ്യാസ് വിതരണ പ്രതിസന്ധിക്ക് തുടക്കമിട്ടതിന് റഷ്യ അമേരിക്കയെ കുറ്റപ്പെടുത്തി. യൂറോപ്പിലേക്ക് റഷ്യൻ വാതകം വിതരണം ചെയ്യുന്ന ഒരു പ്രധാന പൈപ്പ്ലൈൻ മോസ്കോ അടച്ചുപൂട്ടുകയും യുഎസ് നേതൃത്വത്തിലുള്ള ഉപരോധങ്ങളും തടസ്സപ്പെടുത്തുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങളും ഉദ്ധരിച്ച്, ചൊവ്വാഴ്ച രാജ്യത്തെ ഫാർ ഈസ്റ്റേൺ തുറമുഖ നഗരമായ വ്‌ളാഡിവോസ്‌റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ യൂറോപ്പിലെ ഊർജ പ്രതിസന്ധിക്ക് ഉത്തരവാദി അമേരിക്കയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ആരോപിച്ചു. സോവിയറ്റ് കാലം മുതൽ മോസ്കോ വിശ്വസനീയമായ ഊർജ വിതരണക്കാരായിരുന്നുവെങ്കിലും റഷ്യയും ജർമ്മനി പോലുള്ള പ്രധാന യൂറോപ്യൻ ശക്തികളും തമ്മിലുള്ള ഊർജ ബന്ധം തകർക്കാൻ യുഎസ് പണ്ടേ ശ്രമിച്ചിരുന്നുവെന്ന് സഖരോവ പറഞ്ഞു. “വാഷിംഗ്ടണിന്റെ ആധിപത്യം നിലനിന്നു, അവര്‍ക്ക് താല്പര്യമുള്ള രാഷ്ട്രീയ ശക്തികളെ…
ഇന്ത്യൻ അമേരിക്കൻ ഡോക്ടർ താര നരുല സിഎന്‍എന്നില്‍ മെഡിക്കൽ കറസ്‌പോണ്ടന്റായി ചേരുന്നു
ന്യൂയോര്‍ക്ക്: സിഎന്‍എന്‍ നെറ്റ്‌വർക്കിന്റെ ഹെൽത്ത്, മെഡിക്കൽ, വെൽനസ് ടീമിലെ മെഡിക്കൽ കറസ്‌പോണ്ടന്റായി ഡോ താര നരുലയെ തിരഞ്ഞെടുത്തു. എല്ലാ സിബിഎസ് ന്യൂസ് പ്രക്ഷേപണങ്ങൾക്കും പ്ലാറ്റ്‌ഫോമുകൾക്കുമായി റിപ്പോർട്ട് ചെയ്യുന്ന സീനിയർ മെഡിക്കൽ കറസ്‌പോണ്ടന്റായിരുന്ന അവർ സിബിഎസ് ന്യൂസിൽ നിന്നാണ് സിഎൻഎന്നിൽ ചേരുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള നരുല, ലെനോക്‌സ് ഹിൽ ഹോസ്പിറ്റലിലെ ബോർഡ്-സർട്ടിഫൈഡ് കാർഡിയോളജിസ്റ്റും ഹോഫ്‌സ്‌ട്രാ/നോർത്ത്‌വെല്ലിലെ സക്കർ സ്‌കൂൾ ഓഫ് മെഡിസിനിൽ കാർഡിയോവാസ്‌കുലർ മെഡിസിൻ അസോസിയേറ്റ് പ്രൊഫസറുമാണ്. ലെനോക്സ് ഹിൽ ഹോസ്പിറ്റലിലെ വിമൻസ് ഹാർട്ട് പ്രോഗ്രാമിന്റെ അസോസിയേറ്റ് ഡയറക്ടറായും അവർ സേവനമനുഷ്ഠിക്കുന്നു. 2010-ല്‍ ന്യൂയോർക്കിലെ ലെനോക്സ് ഹിൽ ഹാർട്ട് & വാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അവര്‍, ഔട്ട്പേഷ്യന്റ് കൺസൾട്ടേറ്റീവ് കെയറും നൽകുന്നു. കൂടാതെ, ന്യൂക്ലിയർ കാർഡിയോളജി, എക്കോകാർഡിയോഗ്രാഫി, ഇന്റേണൽ മെഡിസിൻ എന്നിവയിൽ അവര്‍ ബോർഡ്-സർട്ടിഫൈഡ് ആണെന്ന് സിഎൻഎൻ പത്രക്കുറിപ്പിൽ പറയുന്നു. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും ബിരുദം…
ഇന്ത്യൻ-അമേരിക്കൻ അരുൺ സുബ്രഹ്മണ്യനെ ന്യൂയോര്‍ക്ക് ജില്ലാ കോടതി ജഡ്ജിയായി ബൈഡന്‍ നാമനിർദ്ദേശം ചെയ്തു
വാഷിംഗ്ടൺ: ന്യൂയോർക്കിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് ഇന്ത്യൻ-അമേരിക്കൻ അറ്റോർണി അരുൺ സുബ്രഹ്മണ്യനെ നാമനിർദ്ദേശം ചെയ്തതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനം ഫെഡറൽ ജുഡീഷ്യൽ നോമിനികളുടെ എണ്ണം 143 ആയി ഉയർന്നു. കാരണം, ഇത് ജുഡീഷ്യൽ സ്ഥാനങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ഇരുപത്തിയാറാമത്തെ റൗണ്ട് നോമിനിയാണ്. കൂടാതെ, 2022 ലെ അദ്ദേഹത്തിന്റെ പതിമൂന്നാം നോമിനിയുമാണെന്ന് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സുബ്രഹ്മണ്യൻ 2004-ൽ കൊളംബിയ ലോ സ്കൂളിൽ നിന്ന് ജൂറിസ് ഡോക്ടറും (ജെഡി) 2001-ൽ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎയും നേടിയിട്ടുണ്ട്. സ്ഥിരീകരിക്കപ്പെട്ടാൽ, ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ ജഡ്ജിയായി സുബ്രഹ്മണ്യൻ മാറും. 2007 മുതൽ ന്യൂയോർക്കിലെ സുസ്മാൻ ഗോഡ്ഫ്രെ എൽഎൽപിയിൽ പങ്കാളിയാണ് അദ്ദേഹം. 2006 മുതൽ 2007 വരെ…
തായ്‌വാനുമായുള്ള സൈനിക ബന്ധം ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന
ചൈനീസ് തായ്‌പേയ്‌ക്ക് അമേരിക്ക ആയുധങ്ങൾ വിൽക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചു. ദ്വീപുമായുള്ള സൈനിക ബന്ധം ഉടൻ അവസാനിപ്പിക്കണമെന്നും യുഎസിനോട് ആവശ്യപ്പെട്ടു. 60 കപ്പൽ വിരുദ്ധ മിസൈലുകളും 100 എയർ ടു എയർ മിസൈലുകളും ഉൾപ്പെടുന്ന 1.1 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ് തായ്‌പേയ്‌ക്ക് വിൽക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതിയിട്ടിരുന്നതായി അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തു വന്നിരുന്നു. ചൊവ്വാഴ്ച, ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ്, സീനിയർ കേണൽ ടാൻ കെഫീ, തായ്‌പേയുമായുള്ള യുഎസ് സൈനിക ബന്ധത്തെ ശക്തമായി അപലപിച്ചു. ബീജിംഗിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ചൈനീസ് സൈനിക സേന ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രതിജ്ഞയെടുത്തു. “ചൈനയുടെ തായ്‌വാൻ മേഖലയിലേക്കുള്ള യുഎസ് ആയുധ വിൽപ്പന ഒരു ചൈന തത്വത്തിന്റെയും മൂന്ന് ചൈന-യുഎസ് സംയുക്ത കമ്മ്യൂണിക്കുകളുടെയും നഗ്നമായ ലംഘനമാണ്,” അദ്ദേഹം പറഞ്ഞു. ആയുധ വിൽപന ഉടൻ റദ്ദാക്കണമെന്നും…
കേരളത്തിൽ പട്ടികളുടെ പടയോട്ടം?: കാരൂർ സോമൻ (ചാരുംമുടൻ)
ലോക ആരോഗ്യ സംരക്ഷണ രംഗത്ത് കേരളത്തിന് വലിയൊരു സ്ഥാനമുണ്ട്. 2003 മെയ് 13 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചരിത്രമായി മാറിയ ഹ്ര്യദയം ശസ്ത്രക്രിയ നടത്തിയ ഡോ.ജോസ് ചാക്കോയെ സ്മരിക്കുന്നതിനൊപ്പം പേപ്പട്ടി വിഷബാധക്കെതിരെ മരുന്ന് കണ്ടുപിടിച്ച് 1885 ജൂലൈ 6 ന് നായയുടെ കടിയേറ്റ 9 വയസ്സുള്ള ജോസഫ് മെയ്‌സ്റ്റെർക്ക് ലൂയി പാസ്ചർ കുത്തിവെപ്പ് നടത്തി ജനങ്ങളെ രക്ഷപ്പെടുത്തിയതും ഈ അവസരമോർക്കുന്നു. 2022 സെപ്തംബർ 5 ന് റാന്നി പെരിനാട് സ്വദേശി 12 വയസ്സുള്ള അഭിരാമി മൂന്ന് കുത്തിവെപ്പ് നടത്തിയിട്ടും പേവിഷബാധയേറ്റ് മരിച്ചത് സങ്കടകരമായ അനുഭവമാണ്. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാറില്ലേ? ലോക മലയാളികൾ ഉറ്റുനോക്കുന്നത് നമ്മുടെ ആരോഗ്യ-മൃഗ രംഗത്തെ താറുമാറാക്കുന്നത് ആരാണ്? കൈക്കൂലി കൊടുത്തും, പിൻവാതിൽ നിയമനം നടത്തിയും എം.ബി.ബി.എസ്/വെറ്റിനറി ഡോക്ടർമാർ ഈ രംഗത്ത് വന്നതോ അതോ വിവിധ വകുപ്പുകളിലെ സർക്കാർ തൊഴിലാളികളോ? പേ വിഷബാധയേറ്റ…
ചിക്കാഗോ മലയാളി ഫെല്ലോഷിപ്പ് -എസ്ബി അസംപ്ഷന്‍ അലമ്‌നൈ സംഘടിപ്പിക്കുന്ന പിക്‌നിക്ക് സെപ്റ്റംബര്‍ 17ന്
ഷിക്കാഗോ: ചിക്കാഗോ മലയാളി ഫെല്ലോഷിപ്പ്-എസ്ബി അസംപ്ഷന്‍ അലുമ്നൈ സംഘടനാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ചിക്കാഗോയുടെ സമീപ സ്റ്റേറ്റുകളിലെ അലുംനി അംഗങ്ങളേയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പിക്‌നിക്ക് സെപ്റ്റംബര്‍17 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സ്‌കോക്കിയിലുള്ള ഗ്രോസ് പോയിന്റ് പാര്‍ക്കില്‍ (Gross Point Park,(9100 Gross Point Road, Skokie,IL-60077) നടക്കും. വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ഈ വര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമാക്കും. ഇതൊരു അറിയിപ്പായി സ്വീകരിച്ച് കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ പിക്‌നിക്ക് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്) : 847-219-4897, മാത്യു ഡാനിയേൽ (വൈസ് പ്രസിഡന്റ്) : 847-373-9941, തോമസ് ഡിക്രൂസ് (സെക്രട്ടറി) : 224-305-3789. സുബാഷ് ജോർജ് (കോർഡിനേറ്റർ):630-486-6040
