ചിക്കാഗോ മലയാളി ഫെല്ലോഷിപ്പ് -എസ്ബി അസംപ്ഷന്‍ അലമ്‌നൈ സംഘടിപ്പിക്കുന്ന പിക്‌നിക്ക് സെപ്റ്റംബര്‍ 17ന്

ഷിക്കാഗോ: ചിക്കാഗോ മലയാളി ഫെല്ലോഷിപ്പ്-എസ്ബി അസംപ്ഷന്‍ അലുമ്നൈ സംഘടനാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ചിക്കാഗോയുടെ സമീപ സ്റ്റേറ്റുകളിലെ അലുംനി അംഗങ്ങളേയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പിക്‌നിക്ക് സെപ്റ്റംബര്‍17 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സ്‌കോക്കിയിലുള്ള ഗ്രോസ് പോയിന്റ് പാര്‍ക്കില്‍ (Gross Point Park,(9100 Gross Point Road, Skokie,IL-60077) നടക്കും.

വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ഈ വര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമാക്കും.

ഇതൊരു അറിയിപ്പായി സ്വീകരിച്ച് കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ പിക്‌നിക്ക് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു.

വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്) : 847-219-4897, മാത്യു ഡാനിയേൽ (വൈസ് പ്രസിഡന്റ്) : 847-373-9941, തോമസ് ഡിക്രൂസ് (സെക്രട്ടറി) : 224-305-3789. സുബാഷ് ജോർജ് (കോർഡിനേറ്റർ):630-486-6040

Print Friendly, PDF & Email

Leave a Comment

More News