ചിലന്തിവലയില്‍ അടങ്ങിയിരിക്കുന്ന ദോഷഫലങ്ങള്‍

വീടുകളില്‍ ചിലന്തിവല ഉണ്ടാകുന്നത് ഒരു സാധാരണ കാര്യമാണെങ്കിലും, വാസ്തു ശാസ്ത്രത്തിൽ ഇതിനെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ, വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടിൽ ഒരു ചിലന്തിവല ഉണ്ടാകുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കാരണം, അത് വാസ്തു ദോഷങ്ങൾക്ക് കാരണമാകും. വീട്ടിൽ ചിലന്തിവലകൾ രൂപപ്പെട്ടാല്‍ വീട്ടിലെ അംഗങ്ങളുടെ വളർച്ച നിലയ്ക്കുന്നു. അവർക്ക് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ കഴിയില്ല. കൂടാതെ, വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. ചിലന്തിവലയുടെ സാന്നിധ്യം വീട്ടിലെ ഏതൊക്കെ സ്ഥലങ്ങളിൽ ജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നുവെന്ന് നോക്കാം.

കിടപ്പുമുറിയില്‍ ചിലന്തിവല
ഒരാളുടെ കിടപ്പുമുറിയിൽ ചിലന്തിവലയുണ്ടെങ്കിൽ, ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഒരുപാട് വഴക്കുകൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനു പുറമെ മാനസിക പിരിമുറുക്കവും അനുഭവപ്പെടും. കൂടാതെ, സ്നേഹവും വിശ്വാസവും പരസ്പര ഏകോപനവും വിവാഹ ജീവിതത്തിൽ അവസാനിക്കുകയും ചെയ്യും.

പൂജാമുറിയിൽ ചിലന്തിവല
വീട്ടിലെ പൂജാ മുറിയില്‍ ചിലന്തിവല കാണുകയോ അത് നീക്കം ചെയ്തതിനുശേഷം വീണ്ടും രൂപപ്പെടുകയോ ചെയ്താൽ, കുടുംബാംഗങ്ങളുടെ പരസ്പരമുള്ള ഇണക്കത്തിന് കോട്ടം തട്ടുകയും അത് കുടുംബ വഴക്കിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അർത്ഥമാക്കുന്നു. കൂടാതെ, വീട്ടിൽ പോസിറ്റിവിറ്റിക്ക് പകരം നെഗറ്റീവ് എനർജി കൂടാന്‍ തുടങ്ങുകയും ചെയ്യും.

അടുക്കളയിൽ ചിലന്തിവല
അടുക്കളയിൽ ചിലന്തിവലയുണ്ടാകുന്നത് വളരെ അശുഭകരമാണ്. ഇതുമൂലം വീട്ടിലെ ഐശ്വര്യം നശിക്കും. പണത്തിന് വളരെ ബുദ്ധിമുട്ടുണ്ടാക്കും. അമ്മ അന്നപൂർണയും അമ്മ ലക്ഷ്മിയും അടുക്കളയിൽ താമസിക്കുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ, അടുക്കളയിൽ ഒരു ചിലന്തിവല ഉണ്ടെങ്കിൽ, ഈ രണ്ട് അമ്മമാരുടെ ദ്വേഷ്യം വരുത്തി വെയ്ക്കുകയും ധനം നഷ്ടപ്പെടാന്‍ തുടങ്ങുകയും ചെയ്യും.

ഉറവിടം: പണ്ഡിറ്റ് ഹിതേന്ദ്ര കുമാർ ശർമ്മ (ഭോപ്പാൽ നിവാസിയും, ജ്യോതിഷിയും, വാസ്തു കൺസൾട്ടൻ്റുമാണ്)
സമ്പാദക: ശ്രീജ

Print Friendly, PDF & Email

Leave a Comment

More News