അഞ്ചു വയസ്സുകാരന് വേദനസംഹാരിക്ക് പകരം ബ്ലഡ് പ്രഷറിനുള്ള മരുന്ന് നൽകി; ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

പ്രതിനിധി ചിത്രം

തൃശൂര്‍: അഞ്ച് വയസുകാരന് വേദനസംഹാരിക്ക് പകരം രക്തസമ്മർദ്ദത്തിനുള്ള മരുന്ന് നൽകിയ സംഭവത്തിൽ തൃശൂർ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം ആരംഭിച്ചു.

മെയ് മൂന്നിന് വരന്തരപ്പിള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പാലപ്പിള്ളിയിലെ കബീറിൻ്റെ മകനെയാണ് കുട്ടിയെയാണ് മുണ്ടിനീർ ബാധിച്ച് ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. വേദനസംഹാരി ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടർ എഴുതി നൽകി. എന്നാൽ കുറിപ്പിൽ വേദനസംഹാരിക്ക് പകരം ഫാർമസിസ്റ്റ് രക്തസമ്മർദ്ദത്തിനുള്ള മരുന്നാണ് നൽകിയതെന്ന് കുടുംബം ആരോപിച്ചു.

മരുന്ന് കഴിച്ചതോടെ കുട്ടിയുടെ നില വഷളായി. കുട്ടിയുമായി മറ്റൊരു ആശുപത്രിയിൽ പോയപ്പോഴാണ് മരുന്ന് മാറിയ വിവരം വീട്ടുകാർ അറിയുന്നത്.

കുട്ടിക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് മൂന്ന് ദിവസത്തോളം ചികിത്സ നൽകി.

ഫാർമസിസ്റ്റിനെതിരെ കുടുംബം വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.

Print Friendly, PDF & Email

Leave a Comment

More News