എസ് എസ് എല്‍ സി പരീക്ഷാ ഫലമറിയാന്‍ ഇനി മൂന്ന് ദിവസം മാത്രം

തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷാഫലം
മെയ് എട്ടിന് പ്രഖ്യാപിക്കും. ഫലം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന പ്രത്യേകതയുണ്ട്. എസ്എസ്എൽസി പരീക്ഷാഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും, PRD ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും.

2023-24 അദ്ധ്യയന വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9ന് നടക്കും. പ്രഖ്യാപനം ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി നടത്തും.

കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി പരീക്ഷാഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala. gov.in വെബ്സൈറ്റിലും PRD ലൈവ് മൊബൈൽ ആപ്പിലും ലഭ്യമായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News