27 വർഷത്തിനിടെ 5000 കാറുകൾ മോഷ്ടിച്ചു; പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്ന മോഷ്ടാവിനെ ഡല്‍ഹി പോലീസ് പിടികൂടി

ന്യൂഡൽഹി: രാജ്യത്തുടനീളം അയ്യായിരത്തിലധികം കാറുകൾ മോഷ്ടിച്ച് ഏഴു വർഷത്തിലേറെയായി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് നടന്നിരുന്ന മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി. ന്യൂഡൽഹി ഖാൻപൂർ എക്സ്റ്റൻഷൻ സ്വദേശി അനിൽ ചൗഹാനെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുന്നൂറോളം കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ആയുധങ്ങൾ വിതരണം ചെയ്യാൻ മോഷ്ടിച്ച കാറിലാണ് അനിൽ ഡൽഹിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ച ലഭിച്ച ഡൽഹി പോലീസിന്റെ പ്രത്യേക ഉദ്യോഗസ്ഥർ സെൻട്രൽ ഡൽഹി മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് ആറ് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.

27 വര്‍ഷത്തിനിടെ പിടിയിലായത് രണ്ട് വട്ടം: രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്‌ടാവാണ് ഇയാളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലധികമായി അനില്‍ കാര്‍ മോഷണം നടത്തിവരികയാണ്. എന്നാല്‍ 27 വര്‍ഷത്തിനിടെ രണ്ട് വട്ടം മാത്രമാണ് പൊലീസിന്‍റെ പിടിയിലായത്.

കാര്‍ മോഷ്‌ടിച്ച് അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തുകയാണ് പതിവ്. പലവട്ടം പൊലീസ് ഇയാള്‍ക്കായി കെണിയൊരുക്കിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അസമിലേക്ക് കടന്ന് കളഞ്ഞ അനില്‍ പിന്നീട് കാണ്ടാമൃഗങ്ങളുടെ കൊമ്പ് കടത്താന്‍ ആരംഭിച്ചു.

ഇയാളുടെ അനധികൃത സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 2015ൽ ഒരു പ്രാദേശിക എംഎൽഎയ്‌ക്കൊപ്പം അനിലിനെയും അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് ആയുധക്കടത്ത് തുടങ്ങിയത്.

Print Friendly, PDF & Email

Leave a Comment

More News