റഷ്യൻ, ചൈനീസ് ഹൈപ്പർസോണിക് മിസൈലുകളെ ലക്ഷ്യമിട്ട് അമേരിക്ക ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു

വാഷിംഗ്ടണ്‍: റഷ്യന്‍, ചൈനീസ് സൈനികരുടെ ആയുധപ്പുരയിലുള്ള ഹൈപ്പർസോണിക് മിസൈലുകൾക്കെതിരെ സാധ്യമായ പ്രതിരോധമെന്ന നിലയിൽ ഡയറക്‌ട് എനർജി സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ലേസര്‍ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള നാവികസേനയുടെ ശ്രമങ്ങൾ യുഎസ് നേവൽ ഓപ്പറേഷൻസ് മേധാവി അഡ്മിറൽ മൈക്ക് ഗിൽഡേ പ്രഖ്യാപിച്ചു. ഹൈപ്പർസോണിക് ഭീഷണി നശിപ്പിക്കാൻ ഉയർന്ന ഊർജ ലേസറോ ഹൈ പവർ മൈക്രോവേവുകളോ ഉപയോഗിക്കുന്ന അത്തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നത് യുഎസ് നാവികസേനയുടെ മുൻ‌ഗണനയായി തുടരുമെന്ന് വാഷിംഗ്ടണിലെ വലതുപക്ഷ ഹെറിറ്റേജ് ഫൗണ്ടേഷൻ തിങ്ക് ടാങ്കിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ ഗിൽഡേ അടിവരയിട്ടു പറഞ്ഞു. ഹൈപ്പർസോണിക് ആയുധങ്ങളുടെ മേഖലയിൽ അമേരിക്കയിലെ മുൻനിര എതിരാളികളായ റഷ്യയും ചൈനയും കൈവരിച്ച മുന്നേറ്റങ്ങളെ നാവിക കമാൻഡർ സമ്മതിച്ചു. അവർ ഒരു പ്രധാന ആശങ്കയാണ്. റഷ്യയും ചൈനയും ആ കഴിവുകൾ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 18,300 മുതൽ 27,400 മീറ്റർ വരെ ഉയരത്തിൽ സ്ട്രാറ്റോസ്ഫിയറിൽ പ്രവർത്തിക്കാൻ രൂപകൽപ്പന…

ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘FSFF’ പ്രവാസി ചാനലിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ

ന്യൂയോർക്ക്, ഓഗസ്റ്റ് 29: ഫോമായുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന ‘FSFF’ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ’ വന്ന ഹൃസ്വ സിനിമകൾ പ്രവാസി ചാനലിൽ ദിവസേന സംപ്രേക്ഷണം ചെയ്യുന്നു. ഓഗസ്റ്റ് 29, 30, 31, സെപ്റ്റംബർ 1, 2 തീയതികളിൽ ന്യൂ യോർക്ക് ടൈം രാത്രി 9 മണിക്കാണ് ഇതിന്റെ സംപ്രേക്ഷണം എന്ന് പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ഫോമായോടു സഹകരിച്ചു ഈ ടെലിഫിലിമുകൾ പ്രത്യേകമായി സംപ്രേക്ഷണം ചെയ്യാൻ പ്രവാസി ചാനലുമായി ധാരണയിൽ എത്താൻ സഹായിച്ച പൗലോസ് കുയിലാടനോടും, ഫോമാ സംഘടനാ ഭാരവാഹികളോടുമുള്ള നന്ദി ചാനലിന്റെ ഡിറെക്ടർസ് ആയ വർക്കി എബ്രഹാം, ബേബി ഊരാളിൽ , ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവർ പ്രത്യേകം അറിയിച്ചു. 15 ഓളം ഷോർട്ട് ഫിലിമുകൾ ആണ് മത്സരത്തിന്…

ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2022 വർഷത്തെ ഹൈസ്കൂൾ ഗ്രാജ്വേറ്റുകളിൽ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസോസിയേഷനിൽ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 5th nu മുന്പായി ലഭിക്കേണ്ടതാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. CMA Educational Awards requirements: 1. Applicant’s name 2. Parents name 3. Applicants address 4. Applicants date of birth 5. Applicant’s Email 6. Phone number 7. Copy of high school transcript from 9th grade to 12th grade 8. Copy of GPA , ACT / SAT scores 9.…

ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ : 2022 സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്റോടുകൂടി സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഓണാഘോഷത്തിന് കൊടിയുയരുന്നു. ഇതിന്റെ എല്ലാ തരത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയും ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്റ് ബൈജു ജോസ് പരുമല, സെക്രട്ടറി മനോജ് വഞ്ചിയില്‍ ട്രഷറര്‍ റോയി മുണ്ടയ്ക്കപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി സാജന്‍ മേലാണ്ടശ്ശേരി, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ സംയുക്തമായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നു. ഏതാണ്ട് 16 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി…

നായർ ബനവലന്റ് അസോസിയേഷൻ ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച

ന്യൂയോർക്ക്: കോവിഡ് എന്ന മഹാവ്യാധി വരുത്തിവച്ച വലിയ ഒരു ഇടവേളക്കു ശേഷം ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ തിരുവോണം ആഘോഷിക്കാൻ ഒത്തുചേരുന്നു. സെപ്തംബര്‍ 10 ശനിയാഴ്ച രാവിലെ11 മണിമുതൽ ന്യൂ ഹൈഡ് പാർക്കിലുള്ള വൈഷ്ണവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ പറഞ്ഞു. പൂക്കളമിടൽ, മഹാബലിയെ വരവേല്പ്, ചെണ്ടമേളം, ഓണസദ്യ, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ പരിപാടികളിൽ ചിലതു മാത്രമാണെന്ന് സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ എന്നിവര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയര്‍ കാണുക.

ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മതിരുന്നാളും സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍11 വരെ

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മതിരുന്നാളും ഈ വര്‍ഷം സെപ്റ്റംബര്‍ 4 ഞായര്‍ മുതല്‍ സെപ്റ്റംബര്‍ 11ഞായര്‍ വരെ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു അനുഗ്രഹീത വചന സുവിഷേഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ വചന ശുശ്രൂഷയും ധ്യനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ എട്ടുനോമ്പിന്‍റെ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. ആത്മ ശരീര മനസ്സുകളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനുമായി വിശുദ്ധ ദൈവമാതാവിനോടൊപ്പം ആയിരിക്കുവാന്‍ ഏവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി റവ. ഫാ. റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു. കാര്യപരിപാടി സെപ്റ്റംബര്‍ 4 ഞായര്‍…

ബഡ്ഡി ബോയ്സ് ഫിലാഡൽഫിയ 16 ലക്ഷത്തോളം രൂപ ഗോപിനാഥ് മുതുകാടിന് കൈമാറും

ഫിലഡൽഫിയാ: ഏകദേശം നാലു വർഷക്കാലംകൊണ്ട് ഒരു ലക്ഷത്തോളം ഡോളറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന വാട്സ്ആപ്പ് കൂട്ടായ്മ തങ്ങളുടെ ഈ വർഷത്തെ ഓണാഘോഷ വരുമാനത്തിൽ നിന്നും ലഭിച്ച ലാഭത്തുകയായ 16 ലക്ഷത്തോളം രൂപ ഡോക്ടർ ഗോപിനാഥ് മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. അധികം താമസിക്കാതുതന്നെ ഈ തുക നാട്ടിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരാഭിച്ചുകഴിഞ്ഞു.. കേവലം ഒരു വാട്ട്സാപ്പ് കൂട്ടായ്മയായ ബഡി ബോയ്സിന്റെ ഈ നന്മ നിറഞ്ഞ തീരുമാനത്തെ അമേരിക്കൻ മലയാളി ജനത ഒറ്റക്കെട്ടായി നെഞ്ചിലേറ്റുകയും, തങ്ങളാൽ പറ്റുന്ന സഹായങ്ങൾ എത്തിച്ചുനൽകുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് ആർക്കും പ്രയോജനമില്ലാത് അനാവശ്യമായി ധൂർത്തടിച്ച് കളയുന്നതിലല്ല, മറിച്ച് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവർക്കും, രോഗ ദുരിതങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർക്കും, ഭവനരഹിതർക്കും…

പെലോസിയുടെ സന്ദർശനത്തിന് ശേഷം ആദ്യമായി യുഎസ് യുദ്ധക്കപ്പലുകൾ തായ്‌വാൻ കടലിടുക്കിലേക്ക് കടക്കുന്നു

വാഷിംഗ്ടൺ: യു.എസ്. ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷം ദ്വീപിനെ തങ്ങളുടെ പ്രദേശമായി കണക്കാക്കുന്ന ചൈനയെ രോഷാകുലരാക്കിയതിനു ശേഷം ആദ്യത്തെ നീക്കം യു എസ് നാവിക സേന ആരംഭിച്ചു. ഞായറാഴ്ച തായ്‌വാൻ കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്രത്തിലൂടെ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ സഞ്ചരിച്ചത് അതിന്റെ തെളിവാണ്. യുഎസ് നാവികസേനയുടെ ക്രൂയിസറുകളായ ചാൻസലർസ്‌വില്ലെയും ആന്റിറ്റവും ഓപ്പറേഷൻ തുടരുകയാണെന്ന് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധാരണയായി എട്ട് മുതൽ 12 മണിക്കൂർ വരെ എടുക്കും. ചൈനീസ് നേവി ഈ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ, യുഎസ് യുദ്ധക്കപ്പലുകളും, ബ്രിട്ടൻ, കാനഡ തുടങ്ങിയ സഖ്യരാജ്യങ്ങളിൽ നിന്നുള്ളവരും പതിവായി കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ എതിർപ്പുകൾക്കെതിരെ തായ്‌വാൻ അവകാശപ്പെടുന്ന ചൈനയുടെ രോഷത്തിന് കാരണമായി. ആഗസ്ത് ആദ്യം പെലോസിയുടെ തായ്‌വാൻ യാത്ര ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ…

മനുഷ്യൻ ജീവിതയാത്രയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു: സ്വാമി ചിദാനന്ദപുരി

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ രാമായണ മാസം ആചരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള വളരെയധികം ഹൈന്ദവ കുടുംബങ്ങൾ വളരെ സജീവമായി രാമായണ പാരായണത്തിലും തുടർന്നു നടന്ന പ്രഭാഷണ പരമ്പരയിലും പങ്കെടുത്തു. കേരളത്തിലൊട്ടാകെ കർക്കിടക മാസത്തിൽ ദിവസവും സ്വഭവനങ്ങളിൽ ഉയർന്നു കേട്ട രാമായണ ശീലുകൾ സൂം മീറ്റിംഗുകളിലൂടെ പ്രവാസ ഹൈന്ദവ ഭവനങ്ങളിലും മുഴങ്ങി. മിക്കവാറും എല്ലാ ദിവസങ്ങളിലും പാരായണം കഴിയുമ്പോൾ പ്രസിദ്ധരും വാഗ്മികളുമായ പണ്ഡിതന്മാർ അതാത് ദിവസത്തെ വായിച്ച ഭാഗം വിശദമാക്കി സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്തിരുന്നു. കാനഡയിൽ നിന്നുമുള്ള ഡോ. എ.പി. സുകുമാർ ഇംഗ്ലീഷിൽ വിവരിച്ചിരുന്നതിനാൽ പ്രവാസികളായ പുതിയ തലമുറയ്ക്ക് താല്പര്യം വർദ്ധിച്ചു. അടുത്ത വർഷം കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇംഗ്ലീഷിൽ ഗദ്യരൂപത്തിലുള്ള രാമായണം കൂടി വായിക്കുവാൻ നിർദ്ദേശം വരികയുണ്ടായി. സംസ്കൃത പണ്ഡിതനും അറിയപ്പെടുന്ന പ്രഭാഷകനുമായ ഡോ…

മത തമ്പ്രാക്കന്മാരേ…. പെൺകുട്ടികൾ ശബ്ദിക്കട്ടെ (ലേഖനം) : കാരൂർ സോമൻ

കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺകുട്ടികൾക്കൊപ്പമിരിക്കാൻ പാടില്ല എന്നൊക്കെ കേട്ടാൽ സമൂഹത്തിൽ വഷളന് വളരാൻ വളം വേണ്ട എന്ന് തോന്നും. ഞാൻ പഠിച്ച കാലങ്ങളിൽ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പൽ, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാർ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികൾ പച്ചപ്പുല്ലു കണ്ട പശുവിനെപോലെയാണ് ഇതിൽ പുല്ലു തിന്നാൻ വരുന്നത്. നമ്മുടെ…