ബൈഡന് വീണ്ടും കൊവിഡ് പോസിറ്റീവ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡൻ വീണ്ടും കോവിഡ്-19 പോസിറ്റീവായതായി അദ്ദേഹത്തിന്റെ ഫിസിഷ്യൻ ഡോ. കെവിൻ ഒ’കോണർ പറയുന്നു. “ചൊവ്വാഴ്‌ച വൈകുന്നേരവും ബുധനാഴ്ച രാവിലെയും വ്യാഴം, വെള്ളി ദിവസങ്ങളിലും നെഗറ്റീവ് പരിശോധനയ്ക്ക് ശേഷം, ആന്റിജൻ പരിശോധനയിലൂടെ അദ്ദേഹത്തിന് ശനിയാഴ്ച രാവിലെ പോസിറ്റീവ് ആയി,” വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡോക്ടർ പറഞ്ഞു. ജൂലൈ 21നാണ് ബൈഡനു കോവിഡ് പോസിറ്റീവ് ആണെന്ന് ആദ്യം കണ്ടെത്തിയത്. കാര്യമായി രോഗ ലക്ഷണങ്ങളൊന്നും അന്ന് പ്രകടിപ്പിച്ചിരുന്നില്ല. കോവിഡിനുള്ള പ്രതിരോധ മരുന്നുകൾ അദ്ദേഹത്തിനു നൽകിയിരുന്നു . കോവിഡ് റിസൾട് നെഗറ്റീവ് ആയതിനുശേഷം വീണ്ടും കർമ്മ രംഗത്തേക്ക് ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ശനിയാഴ്ച ബൈഡനു വീണ്ടും കോവിഡ് പോസിറ്റീവാണെന്നു ഫിസിഷ്യൻ ഡോക്ടർ കെവിൻ ഒ കോണർ സ്ഥിരീകരിച്ചത്. പൂർണ്ണ വാക്സിനേഷനും രണ്ട് ബൂസ്റ്റർ ഡോസും എടുത്തിട്ടുള്ള ബൈഡനു ഇപ്പോഴും കാര്യമായി രോഗലക്ഷണങ്ങളൊന്നു ഇല്ലന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. വീട്ടിലേക്ക് മടങ്ങുന്നതിനും…

അമേരിക്കയില്‍ മാരക പ്രഹരശേഷിയുള്ള ഫയര്‍ ആംസ് വില്പന നിരോധിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന മാസ് ഷൂട്ടിംഗിനെ തടയുന്നതിന് മാരക ശേഷിയുള്ള ഫയര്‍ ആംസിന്റെ വില്പന തടഞ്ഞുകൊണ്ടു യു.എസ്. ഹൗസ് നിയമം പാസ്സാക്കി. ജൂലായ് 29 വൈകീട്ട് യു.എസ്. ഹൗസില്‍ അവതരിപ്പിച്ച ബില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കുശേഷം പാസ്സാക്കി. ്അനുകൂലമായി 217 പേര്‍ വോട്ടു ചെയ്തപ്പോള്‍ 213 പേര്‍ ബില്ലിനെ എതിര്‍ത്തു. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഹെന്‍ട്രി കൂലര്‍(ടെക്‌സസ്), ജറീഡ ഗോര്‍ഡന്‍(മയിന്‍), റോണ്‍കൈന്‍സ് (വിന്‍കോണ്‍സില്‍), വിന്‍സന്റ് ഗൊണ്‍സാലസ്(ടെക്‌സസ്), കുര്‍ട്ട് ഷര്‍ദാര്‍(ഒറിഗന്‍) എന്നിവര്‍ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബ്രയാന്‍ ഫിറ്റ്‌സ് പാട്രിക്(പെന്‍സില്‍വാനിയ), ക്രിസ് ജേക്കബ്(ന്യൂയോര്‍ക്ക്) എന്നിവര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു. യു.എസ്. ഹൗസ് ബില്‍ പാസ്സാക്കിയെങ്കിലും, യു.എസ്. സെനറ്റില്‍ 60 പേര്‍ അനുകൂലിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ. അവസാന നിമിഷ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ബില്‍ സെനറ്റില്‍ പരാജയപ്പെടും. 50-50 എന്ന അംഗങ്ങളാണ് ഈ പാര്‍ട്ടികള്‍ക്കുള്ളത്. 1994…

ആമസോൺ 2023-ൽ ക്ലൗഡ് സ്റ്റോറേജ് സേവനമായ ‘ഡ്രൈവ്’ അടച്ചുപൂട്ടും

സാൻഫ്രാൻസിസ്കോ: ടെക് ഭീമനായ ആമസോൺ തങ്ങളുടെ “ഡ്രൈവ്” ക്ലൗഡ് സ്റ്റോറേജ് സേവനം 2023 അവസാനത്തോടെ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. “ആമസോൺ ഉപഭോക്താക്കൾക്ക് അവരുടെ ഫയലുകൾ ബാക്കപ്പ് ചെയ്യുന്നതിനുള്ള ഒരു സുരക്ഷിത ക്ലൗഡ് സ്റ്റോറേജ് സേവനമായി” 2011 മാർച്ചിലാണ് ഈ സേവനം ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് ആൻഡ്രോയിഡ്, iOS, വെബ് എന്നിവയ്‌ക്കായുള്ള ആപ്പുകൾക്കൊപ്പം 5GB സൗജന്യ സ്റ്റോറേജ് നൽകിയതായി 9To5Google റിപ്പോർട്ട് ചെയ്തു. “ആമസോൺ ഫോട്ടോകൾ പിന്തുണയ്ക്കാത്ത ആമസോൺ ഡ്രൈവിൽ സംഭരിച്ചിരിക്കുന്ന ഫയലുകൾ” ഉള്ള ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് റീട്ടെയിലർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ, ആമസോൺ തങ്ങളുടെ Apple അല്ലെങ്കിൽ Google Photos എതിരാളികളെ അടച്ചുപൂട്ടുന്നില്ലെന്നും “ആമസോൺ ഫോട്ടോകൾക്കൊപ്പം ഫോട്ടോകളിലും വീഡിയോ സ്റ്റോറേജിലും ഞങ്ങളുടെ ശ്രമങ്ങൾ കൂടുതൽ പൂർണ്ണമായി കേന്ദ്രീകരിക്കാനാണ്” ഈ ഡ്രൈവ് ഒഴിവാക്കൽ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭരിച്ച ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ ആമസോൺ ഫോട്ടോകളിൽ ലഭ്യമായിരിക്കണം,…

ഏഴു വയസ്സുകാരന്‍ വാഷിംഗ് മെഷീനില്‍ മരിച്ച നിലയില്‍; മാതാപിതാക്കളെ ചോദ്യം ചെയ്തു വിട്ടയച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ഏഴു വയസ്സുകാരനെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ വീട്ടിലുള്ള ഗാരേജിലെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഹാരിസ് കൗണ്ടി പോലീസ് അറിയിച്ചു . വ്യാഴാഴ്ച ഹാരിസ് കൗണ്ടി റോസ ഗേറ്റ് ഡ്രൈവിലുള്ള വീട്ടില്‍ നിന്നു പുലര്‍ച്ചെ നാലു മണി മുതല്‍ കുട്ടിയെ കാണാനില്ലെന്നു വളര്‍ത്തു മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയുടെ മൃതദേഹം ഗാരേജിലുള്ള, മുകളില്‍ നിന്നു തുറക്കാവുന്ന വാഷിങ് മെഷീനില്‍ കണ്ടെത്തുകയായിരുന്നു. 2019 ലാണ് ഫോസ്റ്റര്‍ കെയറില്‍ നിന്നും ട്രോയ് കോയ്‌ലര്‍ എന്ന കുട്ടിയെ ഇവര്‍ ദത്തെടുത്തത്. കുട്ടിയുടെ മരണം സംഭവിച്ചതു വാഷിങ് മെഷീനില്‍ വച്ചായിരുന്നുവോ അതോ കൊലപ്പെടുത്തിയ ശേഷം വാഷിങ് മെഷീനില്‍ കൊണ്ടിട്ടതാണോ എന്നു എന്ന് പറയുന്നതിന് പോലീസ് വിസമ്മതിച്ചു . ദുരൂഹ സാഹചര്യത്തിലാണു മരണം നടന്നിരിക്കുന്നതെന്ന്  പൊലീസ് സ്ഥിരികരിച്ചു. സംഭവം…

അമേരിക്കന്‍ കാത്തലിക് ചര്‍ച്ചിലെ ആദ്യ രക്തസാക്ഷി പുരോഹിതന്റെ 41 മത് വാര്‍ഷിക ചരമദിനം ഒക്കലഹോമയില്‍ ആഘോഷിച്ചു

ഒക്കലഹോമ : അമേരിക്കയില്‍ ജനിച്ച് കത്തോലിക്കാ പുരോഹിതനായി മിഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് ഇടയില്‍ ഗ്വാട്ടിമലയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച ഫാ.സ്റ്റാന്‍ലി റോതറുടെ 41 മത് ചരമ വാര്‍ഷിക ദിനം ഒക്കലഹോമയില്‍ ആഘോഷിച്ചു. ജൂലായ് 28 വ്യാഴാഴ്ച ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. കോറി  സ്റ്റാന്‍ലി നേതൃത്വം നല്‍കി . അമേരിക്കയില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതരില്‍ ആദ്യത്തെ രക്തസാക്ഷി എന്ന പദവി നല്‍കിയാണ് 2016 ഡിസംബര്‍ 1 ന് പോപ്പ് ഫ്രാന്‍സിസ് ഫാദര്‍ സ്റ്റാന്‍ലിയെ വിശുദ്ധനായി പ്രഖ്യാപിച്ചത് . ഒക്കലഹോമ ടൗണില്‍ 1935 മാര്‍ച്ച് 27 നായിരുന്നു സ്റ്റാന്‍ലിയുടെ ജനനം . ഹോളി ട്രിനിറ്റി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പുരോഹിതനാകണമെന്ന വിളി ലഭിക്കുകയും മൗണ്ട് സെന്റ് മേരീസ് സെമിനാരി (എമിറ്റിസ്ബര്‍ഗ്) യില്‍ നിന്നും 1963 ല്‍ ഗ്രാജുവേറ്റ് ചെയ്യുകയും . അതെ വര്‍ഷം മെയ് 25…

സൗഹൃദം പൂത്തുലയുന്ന അനർഘ നിമിഷങ്ങൾ (ലേഖനം): സണ്ണി മാളിയേക്കൽ

രാവിലെ 9 മണി ഡോ. മേനോന്റെ ഒരു ചിത്രം വാട്സപ്പിൽ വന്നു… കൂടെ ഒരു അടിക്കുറിപ്പും…”എടാ.. ഞാൻ പോളണ്ടിലെ വാർസോ റെയിൽവേ സ്റ്റേഷനിൽ ഉക്രൈൻ ബോർഡറിലേക്കുള്ള ട്രെയിൻ കാത്തു നിൽക്കുന്നു.” യുദ്ധത്തിന്റെ തീവ്രത കുറഞ്ഞപ്പോൾ, നാട്ടിൽ വിഷമിച്ചിരിക്കുന്ന പ്രായമായ അമ്മയേയും സഹോദരിമാരെയും ഒരു നോക്ക് കാണാൻ ഓടി വന്നതാണ് ഞങ്ങൾ ‘മേനോൻസ്കി’ എന്ന് വിളിക്കുന്ന ഡോ. യു പി ആർ മേനോൻ. യുദ്ധം കൊടുമ്പിരികൊണ്ട സമയം അവിടത്തെ വിവരങ്ങൾ മലയാള ദൃശ്യമാധ്യമങ്ങളിൽ കൂടി നമ്മെ അറിയിച്ചിരുന്ന കീവിലെ ഡോ മേനോൻ. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രം ..ട്രെയ്നിൽ ഇരിക്കുന്ന മേനോൻ…. ഞാനൊന്ന് വെറുതെ വാട്സപ്പിൽ വിളിച്ചു നോക്കി. ഭാഗ്യം കണക്ഷൻ കിട്ടി…. പക്ഷെ സംസാരം അവ്യക്തം…. അത്യാവശ്യം കാര്യങ്ങൾ പിടികിട്ടി….. രാവിലെ വാർസോയിൽ നിന്നും പുറപ്പെട്ട ട്രെയിൻ വൈകിട്ട് ഉക്രൈൻ ബോർഡറിൽ എത്തും. അവിടുന്ന് വേറെ ട്രെയിൻ…

വെരി. റവ. പി.ഒ നൈനാന്റെ നിര്യാണത്തിൽ എക്ക്യൂമെനിക്കൽ ദർശനവേദി അനുശോചിച്ചു

ന്യൂയോർക്ക്: ടെക്സാസ് സംസ്ഥാനത്തെ ഡാളസ് പട്ടണത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട ക്രിസ്തിയ വിശ്വാസികളായ പ്രവാസി മലയാളികൾക്കായി ആദ്യമായി ആരാധനക്ക് നേതൃത്വം നൽകിയ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി പനവേലിൽ കുടുംബാംഗമായ വൈദീക ശ്രേഷ്ഠൻ വെരി.റവ.പി.ഒ നൈനാന്റെ (88) നിര്യാണത്തിൽ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുശോചിച്ചു. സിഎസ്ഐ സഭയുടെ മദ്ധ്യകേരള ഭദ്രാസനത്തിലെ വൈദികനും, സഭയുടെ തെലുങ്കാനാ മിഷന്റെ പ്രഥമ മിഷനറിയും ആയ റവ.പി.ഒ നൈനാൻ ഡാളസിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ സൗത്ത് മെതഡിസ്റ്റ് യുണിവേഴ്സിറ്റിയുടെ കീഴിലുള്ള പെർക്കിൻസ് തിയോളജിക്കൽ സെമിനാരിയിൽ 1972 മാർച്ചിൽ ഉപരിപഠനാർത്ഥം എത്തിയതാണ്. ഈ കാലയളവിൽ മലയാളികളായ വൈദീകർ ആരും ഡാളസിൽ ഉണ്ടായിരുന്നില്ല. സെമിനാരിയുടെ ചാപ്പൽ ആയ കാന്റർബറി ഹൗസിൽ ആയിരുന്നു ആദ്യത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും. മാർത്തോമ്മ സഭയുടെ ആരാധനാക്രമം അനുസരിച്ചാണ് അന്ന് ആരാധന നടത്തിയിരുന്നത്. എക്ക്യൂമെനിക്കൽ ദർശനങ്ങളുടെ സൂര്യതേജസ്സ് ആയിരുന്ന റവ.പി.ഒ നൈനാന്റെ നിര്യാണംമൂലം…

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍: ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും, ഡെറിക് ചെരുവന്‍കാലായിലും കലാപ്രതിഭകള്‍

ചിക്കാഗോ: ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടന്ന വര്‍ണ്ണശബളമായ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെറിക് ചെരുവന്‍കാലായിലും, ഡിട്രോയിറ്റില്‍നിന്നുമുള്ള ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. ലോസ് ഏഞ്ചല്‍സില്‍നിന്നുമുള്ള എലീസ അപ്പോഴിയില്‍ കലാതിലകമായി. ന്യൂയോര്‍ക്കില്‍നിന്നുമുള്ള ഡിയ ചെരുവന്‍കാലായിലിനെ റൈസിംഗ് സ്റ്റാറായും തെരഞ്ഞെടുത്തു. ഏമി പെരുമണശ്ശേരിയില്‍ ചെയറായും, ഷീബ ചെറുശ്ശേരിയില്‍, ബിസ്മി കുശക്കുഴിയില്‍, ജോബിന്‍ ചിറയില്‍, ലേഖ കുസുമാലയം, സ്‌നേഹ പച്ചിക്കര, ആഞ്ജല കൂവക്കാട്ടില്‍ എന്നിവര്‍ കോ-ചെയേഴ്‌സായും നടത്തിയ ആര്‍ട്ട് & ലിറ്റററി മത്സരങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഡെറിക് ചെരുവന്‍കാലായില്‍ പ്രസംഗം, ഫ്രാന്‍സിഡ്രസ്സ്, ക്വിസ് മത്സരങ്ങളില്‍ ജേതാവായി. ന്യൂയോര്‍ക്ക് ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെരുവന്‍കാലായിലിന്റെയും നിഷ ചെരുവന്‍കാലായിലിന്റെയും സീമന്തപുത്രനാണ് ഡെറിക്. ഡിയ ചെരുവന്‍കാലായില്‍ സഹോദരിയാണ്. സെന്റ് ഗ്രിഗറി കാത്തലിക് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഡെറിക്.…

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC Inc) ജൂലൈ 30 ന് സമാരംഭിക്കും

ഡാളസ് : ഇന്ത്യൻ വംശജരായ യുവാക്കളെയും വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും സമാന ചിന്താഗതിയുള്ള പ്രമുഖ ഇൻഡ്യാക്കാരെയും ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യൻ വംശജരുടെ ശ്രുംഖലയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC Inc) ജൂലൈ 30 ന് ഇന്ത്യൻ സമയം വൈകിട്ട് 6:30 മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഔദ്യോഗികമായി സമാരംഭിക്കും. ആഗോളതലത്തിൽ ജി ഐ സി ,ഇന്ത്യക്കാർ താമസിക്കുന്നിടത്തെല്ലാം ആഗോള, ദേശീയ, സംസ്ഥാന, ചാപ്റ്റർ കമ്മിറ്റികളുള്ള ഒരു നോൺ-പൊളിറ്റിക്കൽ, മതേതര സംഘടനയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുമാണ്. നിരവധി ചാപ്റ്ററുകൾ ഇതിനകം രൂപീകരിച്ചിട്ടുണ്ട്, നല്ല നിലയിലുള്ള നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകൾ/ശൃംഖലകൾ ജിഐസിയുമായി അഫിലിയേറ്റ് ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാനവികതയും പൊതുനന്മയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മഹത്തായ ഓർഗനൈസേഷനായി നും, GIC-യുമായി അഫിലിയേറ്റ് ചെയ്യാനും പ്രശസ്തമായ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെ GIC സ്വാഗതം ചെയ്യുന്നു. വിവിധ…

കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ്ണ ജൂബിലി സ്മരണികയിലേക്ക് പരസ്യങ്ങളും സൃഷ്ടികളും ക്ഷണിക്കുന്നു

ന്യൂയോർക്ക് : കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു. അമ്പത് വർഷത്തെ അർത്ഥപൂർണ്ണമായ സാന്നിദ്ധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ്ണജൂബിലി ഒക്ടോബർ 29 ന് വിപുലമായി ആഘോഷിക്കുന്നു. ജൂബിലി ആഘോഷ വേളയിൽ മുഖ്യ അഥിതി ഡോക്ടർ ശരി തരൂർ കേരളാ സന്ദേശം ജൂബിലി സ്മരണിക പ്രകാശനം ചെയ്യുന്നതാണ്. ദ്രുതവേഗത്തിൽ പൂർത്തീകരിക്കേണ്ട സ്മരണികയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സുവനീറിലേക്കുള്ള കൃതികൾ അയച്ചു തരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അവ തയ്യാറാകേണ്ടതാണ്. ഒപ്പം സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുള്ള പരസ്യങ്ങളും ഉൾപ്പെടുത്താനുള്ള അവസവും ഉണ്ടായിരിക്കുന്നതാണെന്ന് എഡിറ്റോറിയൽ ബോർഡ് അറിയിച്ചു. സുവനീറിൽ പരസ്യങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർ പരസ്യത്തിനുള്ള നിരക്കുകൾക്കും കൂടുതൽ വിവരങ്ങൾക്കും എഡിറ്റോറിയൽ ബോർഡിൽ ഉള്ളവരുമായി ബന്ധപ്പെടേണ്ടതാണ്. സുവനീറിൽ പ്രസിദ്ധീകരിക്കാനുള്ള…