ട്രം‌പിന് മുമ്പില്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ഡിസാന്റിസ് നിഷ്പ്രഭമെന്ന് സര്‍വെ

ഫ്‌ളോറിഡ: ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ഡിസാന്റിസ് ഡൊണാള്‍ഡ് ട്രം‌പിനു മുമ്പില്‍ നിഷ്പ്രഭമാവുമെന്ന് യുവ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വെ ചൂണ്ടിക്കാട്ടി. ജൂലൈ 25 നാണ് സര്‍വെ ഫലം പുറത്തുവിട്ടത്. 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് അര്‍ത്ഥശങ്കക്കിടവില്ലാത്ത വിധമാണ് ബഹുഭൂരിപക്ഷം യുവ വോട്ടര്‍മാരും ട്രം‌പിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയത്. 78.7 ശതമാനം വോട്ടര്‍മാരും ട്രം‌പിനെ പിന്തുണച്ചപ്പോള്‍ ഫ്‌ളോറിഡ ഗവര്‍ണ്ണറും, അടുത്ത തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ട്രം‌പിന് കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡിസാന്റിസിനെ വെറും 19 ശതമാനം വോട്ടര്‍മാരാണ് പിന്തുണച്ചത്. മൂന്നാമത് സൗത്ത് ഡക്കോട്ട ഗവര്‍ണ്ണര്‍ ക്രിസ്റ്റിയെ പിന്തുണച്ചത് 1 ശതമാനമാണ്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ 0.5), ടെഡ് ക്രൂസ്, നിക്കി ഹേലി, മൈക്ക് പെന്‍സ് എന്നിവരെ 0.3 ശതമാനവും മാത്രമാണ് പിന്തുണച്ചത്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടി…

മൂന്നാമത് ചലഞ്ചേഴ്‌സ് കപ്പ് ന്യൂയോർക്ക് ചലഞ്ചേഴ്‌സിന്

ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൂന്നാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കാർ ടൂർണമെന്റിൽ ന്യൂയോർക്ക് ചലഞ്ചേഴ്‌സ് ജേതാക്കളായി. ജൂലൈ 17 ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ അവർ എഫ് സി സി ഡാളസ് ക്ലബ്ബിനെ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക് തോൽപ്പിച്ചു. ടൂർണമെന്റിന്റെ ഉൽഘാടനം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് കായിക രംഗത്ത് മലയാളി സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. തോല്‌വികളിലൂടെ മാത്രമേ നമുക് വിജയത്തിലേക്ക് എത്തിച്ചേരുവാൻ പറ്റൂ എന്ന് എഡ്മണ്ട് ഹിലാരിയുടെ ജീവിതം പ്രതിപാദിച്ചുകൊണ്ടു അദ്ദേഹം പറയുകയുണ്ടായി. ജേതാക്കൾക്ക് ടൂർണമെന്റ് സ്പോണ്‍സര്‍മാരായ് പ്രശാന്ത് കോശി (സ്പെഷ്യലിറ്റി റോണ്ടോട്ട്), ബെയ്‌ൻ കുരിയാക്കോസ് (ഇന്ത്യ കഫേ റെസ്റ്റോറന്റ്), ജോർജ് ജോൺ, ജിതിൻ വര്‍ഗീസ് (റോയൽ ഫൈൻസ് ഹോംസ് ), യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ഷിനു ജോസഫ്…

ഐസിഇസിഎച്ച് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സെന്റ് മേരീസ് ഓർത്തഡോൿസ് പുരുഷ – വനിതാ ടീമുകൾ ചാമ്പ്യന്മാർ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ടൂര്ണമെന്റിനു ആവേശകരമായ സമാപനം. ജൂലൈ 17 നു ഞായറാഴ്ച നടന്ന ആവേശകരമായ മെൻസ് ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്‌ ടീം ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. റണ്ണേഴ്‌സ് അപ്പ് ട്രോഫിയിൽ ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ടീമും മുത്തമിട്ടു (21-18, 22-20) ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച് ടീമംഗങ്ങളായ അജയ് മാത്യു, അഭിലാഷ് മാത്യു, സെന്റ് സ്റ്റീഫൻസ് ചർച്ചിന് വേണ്ടി ജോജി, ജോർജ് എന്നിവരും ഉജ്ജ്വല പോരാട്ടമാണ് നടത്തിയത് .ജൂലൈ 16 നു ശനിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൻ സെന്ററിൽ നടന്ന പുരുഷ വിഭാഗ മത്സരങ്ങളുടെ ഉത്‌ഘാടനം ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. എബ്രഹാം സഖറിയയും വനിതാ വിഭാഗ മത്സരങ്ങളുടെ…

ആരാധനയ്‌ക്കും, ആത്മീയതയ്‌ക്കും വില പറയുന്നവർ വിലയില്ലാത്തവരായിത്തീരും: സുബി പള്ളിക്കൽ

ഡാലസ് :ആരാധനക്കും ,ആത്മീയതക്കും ആലയത്തിനും വില പറയുന്നവർ  വിലയില്ലാത്തവരായിത്തീരുമെന്നു സുവി ശേഷം നമ്മെ പഠിപ്പിക്കുന്നതായി ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായുടെ ജീവിതത്തെ ആസ്പദമാക്കി മാർത്തോമ സഭയിലെ സുശേഷ പ്രാസംഗികനും മാർത്തോമാ സുവിശേഷ സംഘം മാനേജിങ് കമ്മിറ്റി അംഗവുമായ സുബി പള്ളിക്കൽ പറഞ്ഞു . കൃസ്‌തീയ സമൂഹത്തിൽ ഇത്തരക്കാർ വർധിച്ചു വരുന്നുവെന്നതു ആപത്കരമാണ് ഇവരെ തിരിച്ചറിഞ്ഞു നേരായ പാതയിലേക്ക് നയിക്കേണ്ടത് ദൈവമക്കളുടെ ഉത്തരവാദിത്വമാണ്. യൂദാ ആലയത്തിനുംആത്മീയാചാര്യനും ആരാധനക്കും വിലപറഞ്ഞവനാണ് .അതുകൊണ്ടാണ് യൂദായുടെ ജീവിതം വിലയില്ലാതായി തീർന്നതെന്നും ആമുഖമായി അദ്ദേഹം കൂട്ടിച്ചേർത്തു. ഡാളസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയുടെ മുപ്പത്തിനാലാം വാർഷിക സമ്മേളനത്തിന്റെയും കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്നിരുന്ന സുവിശേഷ കൺവെൻഷന്റെയും സമാപന യോഗത്തിൽ വചന പ്രഘോഷണം നടത്തുകയായിരുന്നു സുബി പള്ളിക്കൽ. ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന മുപ്പത്തിനാലാമതു വാർഷിക സമ്മേളനത്തിൽ ഇടവക വികാരി ഷൈജു പി…

യു എസ് പ്രതിനിധി സംഘം യുക്രെയ്ൻ സന്ദർശിച്ചു; ആയുധങ്ങളുടെ ഒഴുക്ക് തുടരുമെന്ന്

വാഷിംഗ്ടണ്‍: യുഎസ് കോൺഗ്രസ് പ്രതിനിധി സംഘം ശനിയാഴ്ച ഉക്രെയ്ൻ സന്ദർശിച്ചു, റഷ്യൻ സൈന്യത്തിനെതിരെ പോരാടുന്നതിന് രാജ്യത്തേക്ക് ആയുധങ്ങളുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ പ്രതിനിധി ആദം സ്മിത്ത് ഉൾപ്പെട്ട പ്രതിനിധി സംഘം ശനിയാഴ്ച കിയെവിൽ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള സഖ്യകക്ഷികൾക്കും പങ്കാളികൾക്കുമൊപ്പം അമേരിക്കയും സാമ്പത്തിക, സൈനിക, മാനുഷിക സഹായങ്ങൾ നൽകിക്കൊണ്ട് ഉക്രെയ്നിനൊപ്പം നില്‍ക്കുമെന്ന് പ്രതിനിധി സംഘം പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് സെലെൻസ്‌കിയെയും ഉക്രേനിയൻ ജനതയെയും കഴിയുന്നത്ര ഫലപ്രദമായി പിന്തുണയ്ക്കുന്നതിനുള്ള വഴികൾ ഞങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. സെലെൻസ്‌കിയുടെ ഭാര്യ ഒലീന സെലെൻസ്‌ക കഴിഞ്ഞയാഴ്‌ച അമേരിക്കയിലെത്തി കൂടുതൽ സഹായത്തിനായി അഭ്യർഥിച്ചതിന് പിന്നാലെയാണ് പ്രതിനിധി സംഘത്തിന്റെ സന്ദർശനം. അവരുടെ അഭ്യർത്ഥനയെത്തുടർന്ന്, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ സെലെൻസ്‌കിയുടെ സ്വകാര്യ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.…

തദ്ദേശീയ സ്‌കൂൾ പീഡനത്തില്‍ ക്ഷമാപണം നടത്താൻ പോപ്പ് കാനഡയിലേക്ക് പുറപ്പെട്ടു

കത്തോലിക്കാ സഭയുടെ കീഴിലുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ പതിറ്റാണ്ടുകളായി പീഡനത്തിനിരയായ തദ്ദേശീയരോട് ഒരിക്കൽ കൂടി മാപ്പു ചോദിക്കാൻ പോപ്പ് ഫ്രാൻസിസ് റോമിൽ നിന്ന് കാനഡയിലേക്ക് പുറപ്പെട്ടു. തദ്ദേശീയരായ കുട്ടികളെ സമൂഹത്തിലേക്ക് ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി വത്തിക്കാൻ കാനഡയിൽ തദ്ദേശീയ റസിഡൻഷ്യൽ സ്കൂളുകൾ നടത്തിയിരുന്നു. ഏകദേശം 150,000 തദ്ദേശീയരായ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി ജയിൽ പോലുള്ള സ്കൂളുകളിലേക്ക് കൊണ്ടുപോയി. അവിടെ അവർ ദുരുപയോഗം, ബലാത്സംഗം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് വിധേയരായി. തന്മൂലം അനേകം കുട്ടികൾ മരിക്കുകയും അവരെ അടയാളപ്പെടുത്താത്ത കുഴിമാടങ്ങളിൽ സംസ്ക്കരിക്കുകയും ചെയ്തു. ഇക്കാര്യം അന്വേഷിക്കുന്ന സർക്കാർ സ്പോൺസേഡ് ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷൻ 2015-ൽ ഫസ്റ്റ് നേഷൻ, ഇൻയൂട്ട്, മെറ്റിസ് സ്വദേശികൾക്കെതിരെ സഭ നടത്തിയ അതിക്രമങ്ങളെ “സാംസ്കാരിക വംശഹത്യ” എന്ന് വിശേഷിപ്പിച്ചു. അതിക്രമങ്ങളിൽ സഭയുടെ പങ്കിന് അതിജീവിച്ചവരോട് വ്യക്തിപരമായി ക്ഷമാപണം നടത്തുന്നതിനുള്ള “സൗഖ്യത്തിന്റെയും…

രാജ്യത്തിന്റെ സ്വന്തം പ്രശ്‌നങ്ങൾക്കിടയിൽ ഉക്രെയ്‌നിന് യുഎസ് വൻതോതിൽ സഹായം നൽകുന്നതിനെ ട്രംപ് അപലപിച്ചു

ഫ്ലോറിഡ: സ്വന്തം രാജ്യത്തിന് അതിന്റേതായ നിരവധി പ്രശ്‌നങ്ങളുള്ളപ്പോള്‍ ഉക്രെയ്നിന് വന്‍‌തോതില്‍ സഹായം നല്‍കിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് ഭരണകൂടത്തിനെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. ശനിയാഴ്ച ഫ്ലോറിഡയിൽ നടന്ന ഉച്ചകോടിയിൽ സംസാരിക്കവെ, വാഷിംഗ്ടൺ ഇതുവരെ 60 ബില്യൺ ഡോളറിലധികം യുക്രെയ്‌നിന് നൽകിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തിന് കിയെവിന് പണവും ആയുധങ്ങളും കൈമാറാൻ അമേരിക്കയ്ക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്, മുൻ പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 450 മില്യൺ ഡോളറിന്റെ സൈനിക സഹായ പാക്കേജിന്റെ ഭാഗമായി വാഷിംഗ്ടൺ ഏറ്റവും ഒടുവിൽ ഉക്രെയ്നിലേക്ക് റോക്കറ്റ് ലോഞ്ചറുകൾ അയച്ചു. ഫെബ്രുവരി 24 ന് റഷ്യയുടെ സൈനിക പ്രചാരണം ആരംഭിച്ചതു മുതൽ കിയെവിനുള്ള സൈനിക സഹായത്തിനായി 8 ബില്യൺ ഡോളർ യു എസ് ചെലവഴിച്ചു. വൻതോതിലുള്ള സൈനിക സഹായം പോലും ഉക്രെയ്‌നിലെ സ്ഥിതിഗതികൾ മാറ്റുമോയെന്നും ട്രംപ് ചോദിച്ചു. അഞ്ച്…

പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച കാർ മോഷ്ടാവ് പൊലീസിന്റെ വെടിയേറ്റു മരിച്ചു

ഹൂസ്റ്റണ്‍: മിസൗറി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചു. ടെക്സാക്കോ ഗ്യാസ് സ്റ്റേഷന് മുന്നില്‍ വച്ച് മോഷണം പോയ ഒരു വാഹനം പോലീസ് കണ്ടു. പൊലീസിനെ കണ്ടതോടെ കാറിലൂണ്ടായിരുന്ന യുവാവ് വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. വാഹനത്തെ പിന്തുടര്‍ന്ന പോലീസ് വാഹനം തടഞ്ഞു. വാഹനത്തില്‍ നിന്നിറങ്ങിയ യുവാവ് പോലീസിനു നേരെ നിറയൊഴിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥയുടെ കാലിലും മുഖത്തും വേടിയേറ്റു. ഇവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി അക്രമിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. വിന്റര്‍ ബ്രെയര്‍ ഡ്രൈവിലെ ഒരു വീടിനു പിന്നീല്‍ നിന്ന് അക്രമിയെ പിടികൂടി. പോലീസിനു നേരെ വീണ്ടും വെടിവച്ച അക്രമിക്കുനേരെ നാലു പൊലീസുകര്‍ ഒരുമിച്ച് നിറയൊഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ഓട്ടോമാറ്റക് പിസ്റ്റളുകള്‍ അക്രമിയുടെ പക്കല്‍…

ലൈംഗിക വിദ്യാഭ്യാസ ടെക്സ്റ്റ് ബുക്ക് സ്കൂളുകളിൽ പഠിപ്പിക്കേണ്ടെന്നു സ്കൂൾ ബോർഡ്

ഫ്ലോറിഡ: ഫ്ലോറിഡ സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ വിദ്യാഭ്യാസ ജില്ലയായ മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട് വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്ന ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടത് സ്കൂൾ ബോർഡ് തീരുമാനിച്ചു. ജൂലൈ 20 ബുധനാഴ്ച ചേർന്ന സ്കൂൾ ബോർഡ് യോഗത്തിൽ അഞ്ചുപേർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ നാല് അംഗങ്ങൾ സെക്സ് എഡ്യൂക്കേഷൻ ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു അമേരിക്കയിലെ സ്കൂൾ വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള നാലാമത്തേതാണ് മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട്. മാർച്ച് മാസം ഫ്ലോറിഡ ഗവർണർ ഒപ്പുവെച്ച പാരന്റൽ റൈറ്റ്സ് ഇൻ എഡ്യൂക്കേഷൻ ബിൽ ക്ലാസ് റൂമുകളിൽ സെക്ഷ്വൽ ഓറിയന്റഷന് , ജെൻഡർ ഐഡൻറിറ്റി എന്നിവ ചർച്ച ചെയ്യുന്നത് നിരോധിച്ചിരുന്നു. ‘പുസ്തകം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചതോടെ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന 33 4000വിദ്യാർഥികൾക്ക് ഹെൽത്ത് ആൻറ് എക്സർസൈസ് പാഠങ്ങൾ ഉൾപ്പെടുത്തി പുതിയ…

ഒഐസിസി യുഎസ്എ 75-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 15 ന്

ഹൂസ്റ്റൺ: ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) തീരുമാനിച്ചു. ‘സൂം’ പ്ലാറ്റ് ഫോമിൽ നടത്തപ്പെടുന്ന ആഘോഷങ്ങൾ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നു തിങ്കളാഴ്ച വൈകിട്ടു 8:30 നു (ന്യൂയോർക്ക് സമയം) ആരംഭിക്കും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കും ജൂലൈ 20 നു ബുധനാഴ്ച വൈകുന്നേരം 8 മണിക്ക് (ന്യൂയോർക്കു സമയം) സൂം പ്ലാറ്റഫോമിൽ ചേർന്ന ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കേരളത്തിലെയും ഇൻഡ്യയിലെയും സിപിഎം, ബിജെപി ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലാതാക്കുവാൻ നടത്തുന്ന കുൽസിത പ്രവർത്തനങ്ങളെയും യോഗം വിലയിരുത്തുകയും കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് നൽകുവാനുള്ള പ്രവർത്തനങ്ങൾക്ക് ഒഐസിസിയുഎസ്‌എ എല്ലാ സഹകരണവും നൽകുന്നതിന് യോഗം തീരുമാനിച്ചു. നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത…