ട്രം‌പിന് മുമ്പില്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ഡിസാന്റിസ് നിഷ്പ്രഭമെന്ന് സര്‍വെ

ഫ്‌ളോറിഡ: ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ഡിസാന്റിസ് ഡൊണാള്‍ഡ് ട്രം‌പിനു മുമ്പില്‍ നിഷ്പ്രഭമാവുമെന്ന് യുവ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വെ ചൂണ്ടിക്കാട്ടി. ജൂലൈ 25 നാണ് സര്‍വെ ഫലം പുറത്തുവിട്ടത്.

2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് അര്‍ത്ഥശങ്കക്കിടവില്ലാത്ത വിധമാണ് ബഹുഭൂരിപക്ഷം യുവ വോട്ടര്‍മാരും ട്രം‌പിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയത്.

78.7 ശതമാനം വോട്ടര്‍മാരും ട്രം‌പിനെ പിന്തുണച്ചപ്പോള്‍ ഫ്‌ളോറിഡ ഗവര്‍ണ്ണറും, അടുത്ത തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ട്രം‌പിന് കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡിസാന്റിസിനെ വെറും 19 ശതമാനം വോട്ടര്‍മാരാണ് പിന്തുണച്ചത്. മൂന്നാമത് സൗത്ത് ഡക്കോട്ട ഗവര്‍ണ്ണര്‍ ക്രിസ്റ്റിയെ പിന്തുണച്ചത് 1 ശതമാനമാണ്.

മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ 0.5), ടെഡ് ക്രൂസ്, നിക്കി ഹേലി, മൈക്ക് പെന്‍സ് എന്നിവരെ 0.3 ശതമാനവും മാത്രമാണ് പിന്തുണച്ചത്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ അടുത്തു വരുന്തോറും ട്രം‌പിന് വിവിധ തലങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ വര്‍ദ്ധിച്ചുവരുന്നു.

ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തില്‍ നിരാശരായ അമേരിക്കന്‍ ജനത ഒരിക്കല്‍ കൂടി ട്രം‌പിനെ പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനാവില്ല. ചില തെറ്റുകള്‍ ട്രം‌പിന് സംഭവിച്ചിട്ടുണ്ടെങ്കിലും, തന്റേടമുള്ള രാഷ്ട്രീയ നേതാവെന്ന പ്രതീതി അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശക്തി പ്രാപിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News