ഫോമാ ടാമ്പ ജനറൽ ബോഡിയുടെ സത്യാവസ്ഥ (അരമന രഹസ്യം അങ്ങാടിപ്പാട്ട്)

ടാമ്പ/ഫ്ലോറിഡ: കഴിഞ്ഞ 10-12 കൊല്ലങ്ങളായി ഫോമാ എന്ന സംഘടന, പ്രവർത്തന ശൈലി കൊണ്ടും യുവ-വനിതാ പ്രതിനിധി ബലം കൊണ്ടും സമ്പുഷ്ടമായി വരുകയായിരുന്നു. അനിയൻ ജോർജ് സെക്രട്ടറിയായി തുടങ്ങി, പ്രസിഡൻറായി അവസാനിക്കുന്നിടത്തു നിന്നാണ് കഥകളുടെ തുടക്കം. എല്ലാ വർഷവും ജനറൽ ബോഡി നടത്തണമെന്നിരിക്കെ, 2021-ൽ നടക്കേണ്ടിയിരുന്ന ഫോമാ ജനറൽ ബോഡി, കോവിഡ് എന്ന കാരണം പറഞ്ഞ് തീയതികൾ പലതും മാറ്റി, നീട്ടി, നീട്ടി (ആദ്യം തീരുമാനിച്ചത് ജനുവരി 16, ഞായറാഴ്ച്ച ആയിരുന്നു. അന്ന് ടിക്കറ്റെടുത്ത അധികം പേരും 16 ന് തന്നെ ടാമ്പയിൽ എത്തിയിരുന്നു) അവസാനം ഏപ്രിൽ 30-ന് ടാമ്പായിൽ വച്ചു നടത്തപ്പെട്ടു. രംഗം-1 ഏപ്രിൽ 30 ന് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ, ഏപ്രിൽ 26 ന് രാവിലെ പത്ത് മണിയോടു കൂടി, വെള്ളിയാഴ്ച്ച 29 ന് വൈകിട്ടത്തേക്ക് ജെയിംസ് ഇല്ലിക്കൽ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.…

ദേശാടനക്കിളികള്‍ കരയാറില്ല (യാത്രാ വിവരണം): ഹണി സുധീര്‍

അംബര ചുംബികളായ നീലമലകൾ എന്നും മനസിനൊരു ദൗർഭല്യമാണ്. ആ കാഴ്ചകൾ കാണുമ്പോൾ മനസ്സിൽ മലപോലെ ഉറച്ചു നിൽക്കുന്ന പല പ്രയാസങ്ങളും അലിഞ്ഞില്ലാതാകുന്നത് വളരെ കൗതുകത്തോടെ തിരിച്ചറിയാറുമുണ്ട്. കൂടാതെ, ഗ്രാമങ്ങളിലൂടെയുള്ള യാത്രകളും. പച്ചവിരിച്ചനാടും പച്ച മനുഷ്യരും. ഹരിതത്തിന് മനുഷ്യന്റെ മേലുള്ള സ്വാധീനം ഏറേ വലുതാണ്. കാടിന്റെ മണമറിഞ്ഞു, ചീവിടുകളുടെ മർമ്മരം അറിഞ്ഞു പല പല ലതാദികൾ കണ്ടു, ചില നേരങ്ങളിൽ മാത്രം കിട്ടുന്ന അസുലഭ നിമിഷങ്ങൾ ആണതെല്ലാം. കാടിന്റെ മക്കൾ എന്നോ മണ്ണിന്റെ മക്കൾ എന്നോ ഒക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന പച്ചയായ മനുഷ്യർ. നീണ്ട മഴദിവസങ്ങൾക്കു ശേഷം വരുന്നൊരു തെളിവെയിലിൽ, മാനം വെള്ളിമേഘങ്ങളെ പറത്തിവിട്ടു ഇളം നീല കമ്പളം ഉണങ്ങാൻ വിരിച്ചിടും. മഴ തുള്ളികൾ പെയ്തിറങ്ങിയ ഉന്മാദത്താൽ ഭൂമിയവൾ പച്ചപട്ടുവിരിച്ചു കിടക്കുന്നുണ്ടാകുമപ്പോൾ. തെളിനീരുറവകളിൽ വെയിൽ തട്ടി സ്ഫടികം പോലെ ചിതറുന്ന നേരങ്ങൾ. വെയിൽ മങ്ങുമ്പോൾ നീലമലകൾ ഇരുണ്ടു…

അക്രമിയുടെ വെടിയേറ്റ് ഡപ്യൂട്ടി ഷെറീഫ് കൊല്ലപ്പെട്ടു

മെരിലാന്‍ഡ്: മെരിലാന്‍ഡ് വിക്കോമിക്കൊ കൗണ്ടി ഡപ്യൂട്ടി ഷെറീഫ് ഗ്ലെന്‍ ഹില്ലാര്‍ഡ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓസ്റ്റിന്‍ ഡേവിഡ്സനാണ് (20) ഷെറിഫിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് പ്രതി ഹിറ്റ്സ്‌വില്ല അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്നറിഞ്ഞാണ് ഓഫിസര്‍ എത്തിയത്. പൊലീസിനെ കണ്ട ഓസ്റ്റിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഹില്ലാര്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓസ്റ്റിനെ പിന്നീട് പോലീസ് പിടികൂടി ജയിലിലടച്ചു. പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 16 വര്‍ഷത്തെ സര്‍‌വ്വീസുള്ള ഗ്ലെന്‍ ഹില്ലാര്‍ഡിന്റെ 42-ആം ജന്മദിനം ഈ മാസമായിരുന്നു. മൂന്നു മക്കളുണ്ട്. സഹപ്രവര്‍ത്തകന്റെ ആകസ്മിക വിയോഗത്തില്‍ വികോമിക്കൊ കൗണ്ടി ജീവനക്കാര്‍ അനുശോചനം രേഖപ്പെടുത്തി.

ഐ.ഓ.സി വൈസ് ചെയർമാന്‍ ജോർജ് എബ്രഹാം ലോക കേരള സഭ അംഗം

ന്യൂയോർക്ക്: ഈ മാസം 16,17,18 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം ലോക കേരള സഭയിൽ ഇന്ത്യൻ ഓവർസീസ് കോൺഗസ് വൈസ് ചെയർമാനും എഴുത്തുകാരനും മുൻ യു.എൻ. ഉദ്യോഗസ്ഥനുമായ ജോർജ് എബ്രഹാമും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിയമന അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് അനുകൂല സംഘടനകൾ ലോക കേരളം സഭയിൽ നിന്ന് വിട്ടു നിന്നുവെങ്കിലും ഇത്തവണ സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് തൊണ്ണൂറുകളിൽ രൂപം കൊണ്ടത് ജോർജ് എബ്രഹാമിന്റെ വസതിയിൽ വച്ചായിരുന്നു. തുടർന്ന് ദീർഘകാലം ഐ.എൻ.ഓസി. ജനറൽ സെക്രട്ടറിയായി. ഐ എൻ ഒ സിയുടെ ക്ഷണപ്രകാരം 2001 ൽ ന്യൂയോർക്കിലെത്തിയ സോണിയാഗാന്ധിയാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സോണിയാ ഗാന്ധിയുടെ കൂടെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, മുൻ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗ്, മുരളി ദിയോറ, ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു. ന്യൂയോർക്കിലെ ഷെറട്ടൺ…

യുവ കലാപ്രതിഭകള്‍ക്ക് ബോണ്‍ ടു ഷൈന്‍ സ്‌ക്കോളര്‍ഷിപ്പുമായി സീ, ഗിവ് ഇന്ത്യ സംയുക്ത സംരംഭം

കൊച്ചി: രാജ്യത്തെ വളര്‍ന്നുവരുന്ന ബാല കലാകാരന്‍മാര്‍ക്കുളള ചവിട്ടുപടിയായി ബോണ്‍ ടു ഷൈന്‍ എന്ന സ്‌കോളർഷിപ്പ് സംരംഭവുമായി സീ എന്റടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗവും ഗിവ് ഇന്ത്യയും. കലാപരമായ കഴിവ് പ്രകടമാക്കുന്ന മികച്ച പ്രതിഭകളെ തിരിച്ചറിഞ്ഞ് അവരുടെ തിളക്കം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ശ്രമത്തിന് പിന്നിലുള്ളത്. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും ഇന്ത്യന്‍ കലാരൂപങ്ങള്‍ക്ക് ഒരു പുനര്‍ജനി നല്‍കാനുമുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ സ്‌ക്കോളര്‍ഷിപ്പിനെ കാണുന്നത്. വിവിധ കലാരൂപങ്ങളിലായി എത്രയോ പ്രതിഭകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത്. പരിമിതമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം തങ്ങളുടെ കഴിവുകള്‍ക്ക് പ്രചോദനം ലഭിക്കുന്നുള്ളൂ എന്ന് ആശങ്ക കാരണം വിവിധ കലാരൂപങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച കരകൗശല കലാകാരന്‍മാരുടെ എണ്ണം കുറഞ്ഞ് വരുന്നതായിട്ടാണ് കാണുന്നത്. ഇത്തരം മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് രാജ്യത്തെ അടുത്ത തലമുറയുടെ റോള്‍ മോഡലുകളാകാനും…

റവ. ഡോ. വില്‍സണ്‍ വര്‍ക്കിക്ക് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ യാത്ര അയപ്പ് നല്‍കി

ന്യൂയോര്‍ക്ക്: ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ കൗണ്‍സില്‍ മെമ്പറും ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി പാസ്റ്ററുമായ റവ.ഡോ. വില്‍സണ്‍ വര്‍ക്കിക്ക് ആവേശോജ്വലമായ യാത്ര അയപ്പ് ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നല്‍കി. ജൂണ്‍ 4 രാവിലെ പത്തുമണിക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയില്‍ ക്രമീകരിക്കപ്പെട്ട ഈസ്റ്റേണ്‍ റീജിയന്റെ ന്യൂയോര്‍ക്ക് ഏരിയ പ്രാര്‍ത്ഥന യോഗം സെക്രട്ടറി റവ.ഡോ. ബാബു തോമസ് അധ്യക്ഷത വഹിക്കുകയും, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ഫിലിപ്പ് മുഖ്യ സന്ദേശം നല്‍കുകയുമുണ്ടായി. തുടര്‍ന്ന് ക്രമീകരിക്കപ്പെട്ട യാത്ര അയപ്പ് മീറ്റിംഗ് ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ് അദ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ റീജിയന്റെ കൗണ്‍സില്‍ അംഗമായും, പ്രെസ്‌ബെറ്ററി അംഗമായും സ്തുത്യര്‍ഹമായ സേവനം ചെയ്തതിലുള്ള നന്ദി പ്രസിഡന്റും, സെക്രട്ടറിയും, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങളും അറിയിച്ചു. വളരെ വിനയവും, ദൈവ വചനത്തിലുള്ള അഗാധ പാണ്ഡിത്യവും, ശുശ്രൂഷയിലുള്ള ഉത്സാഹവും എല്ലാവരെയും…

കലാപത്തിനു പദ്ധതിയിട്ട വൈറ്റ് നാഷനലിസ്റ്റ് ലീഡർ ഉൾപ്പെടെ 31 പേർ അറസ്റ്റിൽ

ഐഡഹോ: പ്രൈഡ് ഇവന്റിൽ കലാപത്തിനു പദ്ധതിയിട്ട വൈറ്റ് നാഷനലിസ്റ്റ് ലീഡർ തോമസ് റയൻ റൗസു ഉൾപ്പെടെ 31 പേരെ ഐഡഹോ പൊലീസ് അറസ്റ്റു ചെയ്തു. കോർ ഡി അലിൻ സിറ്റി പാർക്കിൽ നടക്കുന്ന പ്രൈഡ് ഇവന്റിനെ ലക്ഷ്യമാക്കിയാണ് ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും പുറപ്പെട്ടത്. ഇവരുടെ വാഹനം ശ്രദ്ധയിൽപ്പെട്ട ആളാണ് പോലിസിനെ വിവരം അറിയിച്ചത്. ഉടനെ വാഹനത്തെ പിന്തുടർന്ന് 31പേരേയും അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ചീഫ് ലീ വൈറ്റ് പറഞ്ഞു. പാർക്കിൽ പ്രൈഡ് ഇവന്റിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിന് ആളുകളും, പ്രാദേശിക ഗായകരും, ഡാൻസ് സംഘവും, ആർട്ടിസ്റ്റുകളും എത്തിച്ചേർന്നിരുന്നു. പരിപാടിക്കിടെ ആക്രമണം നടത്തി ആളുകളെ ഭയപ്പെടുത്താനാണ് ഇവർ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത 31 പേരും പ്രദേശവാസികളായിരുന്നില്ലെന്നും, അതില്‍ രണ്ടു പേര്‍ ഐഡഹോയില്‍ നിന്നുള്ളരായിരുന്നെന്നും പോലീസ് പറഞ്ഞു. അറസ്റ്റു ചെയ്തവരുടെ തൊപ്പി പാട്രിയറ്റ് ഫ്രണ്ട് ഗ്രൂപ്പിനോടു സമാനമായിരുന്നുവെന്നും…

ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ രക്തദാതാക്കളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു

ഓരോ വർഷവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ ലോക രക്തദാതാക്കളുടെ ദിനമായ ജൂൺ 14 ന്, ലോകാരോഗ്യ സംഘടന (WHO) പതിവായി രക്തദാനം വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. ലോകരക്തം ആഘോഷിക്കുന്നതിനായി സ്ഥിരവും സ്വമേധയാ ഉള്ളതും പണം നൽകാത്തതുമായ അടിസ്ഥാനത്തിൽ രക്തം ദാനം ചെയ്തുകൊണ്ട് ജീവൻ രക്ഷിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യ ഇക്വിറ്റി മെച്ചപ്പെടുത്താനും “ശ്രമത്തിൽ ചേരാൻ” തെക്ക്-കിഴക്കൻ ഏഷ്യയിലെയും ലോകമെമ്പാടുമുള്ള സാധ്യതയുള്ള രക്തദാതാക്കളെ WHO ക്ഷണിച്ചു. ലോകമെമ്പാടും മൊത്തം 118.5 ദശലക്ഷം രക്തദാനങ്ങൾ ലഭിക്കുന്നു. ഏകദേശം 40% ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഈ രക്തദാനങ്ങള്‍ ആഗോള ജനസംഖ്യയുടെ 16% മാത്രമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗർഭ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് രക്തം ആവശ്യമായി വരുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ്…

രാഗവിസ്മയ 2022 – സംഗീത വിസ്മയത്തിന് തിരശീല വീണു

ഹൂസ്റ്റൺ: 100 പേരെ ഒരു വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “രാഗവിസ്മയ 2022” എന്ന സംഗീത സിംഫണിയ്ക്ക്, ഹൂസ്റ്റൺ നിവാസികൾക്ക് പുത്തൻ അനുഭൂതി പകർന്ന് തിരശീല വീണു. കോട്ടയം ഓർത്തഡോൿസ് തിയോളോജിക്കൽ സെമിനാരി അധ്യാപകനും സാമ (SAMA) യുടെ ഡയറക്ടറും ആയിരിക്കുന്ന വന്ദ്യ ഡോ. എം.പി. ജോർജ് അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗീത സന്ധ്യയിൽ യുഎസ് ഫെഡറൽ ഗവൺമെന്റ് ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ വന്ദ്യ ഫാ. അലക്സാണ്ടർ കുര്യൻ അനുഗ്രഹ സന്ദേശം നൽകി. ഫോറ്റ്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്‌ ഉത്‌ഘാടനം നിർവഹിച്ചു. സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രസിഡണ്ട് റവ.ഫാ. ഏബ്രഹാം സഖറിയ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. വന്ദ്യ…

റവ. ഡീക്കൻ ടി.എസ് വർഗീസിൻറെ മൃതസംസ്കാരം 18ന് ശനിയാഴ്ച

ഹ്യൂസ്റ്റൺ. ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗമായിരുന്ന ദിവംഗതനായ ഡീക്കൻ ടി. എസ് വർഗീസിൻറെ ഭൗതിക ശരീരം 17ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ9 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ പള്ളിയിൽ (4637 W Orem dr, Houston, TX 77045)പൊതുദർശനത്തിന് വയ്ക്കുന്നതാണ്. 18ന് ശനിയാഴ്ച രാവിലെ 8:30 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് Earthman Resthaven സെമിത്തേരിയിൽ(13102 North Freeway (I 45),Houston, TX 77060)സംസ്കാരവും നടത്തും. പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ താഴേതില്‍ സാമുവേലിൻറെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ. ഗ്രേസി വർഗീസ് തിരുവല്ല പുല്ലാട് കൈപിലാലിൽ കുടുംബാംഗമാണ്. മക്കൾ. വിജി, സിൽവി, സിബിൽ. സഹോദരങ്ങൾ: ടി.എസ് സാമുവേല്‍ (ഇന്ത്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷാ മേധാവി), എ.…