ന്യൂയോർക്ക്: വിവാഹ ജീവിതത്തിന്റെ അമ്പത്തിയൊന്നാണ്ടുകൾ പിന്നിട്ടതിന്റെ സന്തോഷദീപം എൺപതുകളിലെത്തിയ ചാക്കോ വെള്ളരിങ്ങാട്ടും ഡോ. ലിസിയും തെളിയിച്ചപ്പോൾ ആ നിലവിളക്ക് ദീപത്തിൽ നിന്നുള്ള കിരണങ്ങൾ സദസിലുണ്ടായിരുന്ന എൺപത്തിനാല് ദമ്പതികളിൽ ആഹ്ളാദത്തിന്റേയും സായൂജ്യത്തിന്റെയും വർണ പൂത്തിരികളായി പെയ്തിറങ്ങി. ന്യൂയോർക്ക് ബെത്പേജ് സെന്റ് മേരീസ് സീറോ മലബാർ ഇടവക വൈവാഹിക രജത ജൂബിലിയും അതിലേറെയും പിന്നിട്ടവർക്ക് ആദരമർപ്പിക്കുന്ന ചടങ്ങാണ് അഭൗമിക നിമിഷങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ചെടുത്തത്. മേയ് 29 ന് പാരിഷ് ഹാളായിരുന്നു ഈ അപൂർവ ഒത്തുചേരലിനു വേദിയായത്. വികാരി ഫാ. ജോൺ മേലേപ്പുറത്തിന്റെ ചിന്താമണ്ഡലത്തിൽ വിരിഞ്ഞ ആശയത്തിന് സാക്ഷാത്കാരം നൽകാൻ പാരിഷ് കൗൺസിൽ അംഗങ്ങളും ജൂബിലി കമ്മിറ്റിയും ഏകമനസോടെ പ്രവർത്തിച്ചപ്പോൾ ചടങ്ങുകൾ അദ്ഭുത വിജയത്തിന്റെ മേൽത്തട്ടിലെത്തി. ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ സാന്നിധ്യം ആഘോഷദിനത്തിന്റെ ആത്മീയ ചൈതന്യമുയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ…
Category: AMERICA
ബ്രൂക്ലിൻ കത്തോലിക്കാ പള്ളിയിൽ മോഷണം; സക്രാരി കാണാനില്ല
ബ്രൂക്ലിൻ (ന്യൂയോർക്ക്): ബ്രൂക്ലിൻ സെന്റ് അഗസ്റ്റിൻ റോമൻ കത്തോലിക്കാ ദേവലയത്തിൽനിന്നും രണ്ടു മില്യൺ ഡോളർ വിലമതിക്കുന്ന ഗോൾഡൻ ടാബർ നാക്കിൾ (സക്രാരി) കളവു പോയതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മേയ് 26നു 28 നും ഇടയിലാണ് ടാബർ നാക്കിൾ കളവുപോയതെന്നു കരുതുന്നു. ദേവാലയത്തിന്റെ ആൾട്ടറിലുണ്ടായിരുന്ന മാലാഖയുടെ പ്രതിമ തല അറുത്ത നിലയിലും കാണപ്പെട്ടു. സക്രാരിയിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കൾ അൾത്താരക്ക് ചുറ്റും ചിതറി കിടക്കുകയായിരുന്നു. മോഷ്ടാക്കൾ ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചതായും സെക്യൂരിറ്റി സിസ്റ്റം തകർത്തതായും കണ്ടെത്തിയിട്ടുണ്ട്. വിശുദ്ധ കുർബാനക്ക് ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കൾ സൂക്ഷിക്കുന്ന ബോക്സാണ് ടാബർ നാക്കിൾ. 18 കാരറ്റ് സ്വർണവും ചുറ്റുപാടും രത്നങ്ങൾ പതിച്ചതുമാണിത്. രാജ്യത്തെ തന്നെ ഏറ്റവും വിലകൂടിയ സക്രാരിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായും കലാപരമായും മൂല്യമുള്ള സക്രാരിക്ക് പകരം വയ്ക്കുവാൻ മറ്റൊന്നില്ല എന്നാണ് ബ്രൂക്ലിൻ രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സംഭവത്തെകുറിച്ച് എന്തെങ്കിലും…
ഫൊക്കാനയിൽ മറിയാമ്മ പിള്ളയോളം പരിചയവും പരിജ്ഞാനവുമുള്ള മറ്റൊരു വനിതാ നേതാവില്ല: ഡോ. മാമ്മൻ സി. ജേക്കബ്
ഫ്ലോറിഡ: ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നിര്യാണം ചിക്കാഗോയില്‍ മാത്രമല്ല, അമേരിക്കന്‍ ഐക്യനാടുകളിലുള്ള എല്ലാ മലയാളികള്‍ക്കും തീരാ നഷ്ടമാണെന്ന് ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ട്രസ്റ്റി ബോർഡ് അംഗവുമായ ഡോ.മാമ്മൻ സി. ജേക്കബ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്ന മറിയാമ്മ പിള്ളയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞ ഡോ.മാമ്മൻ സി. ജേക്കബ് മറിയാമ്മ പിള്ള അധ്യക്ഷയായ ഫൊക്കാന എത്തിക്സ് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിക്കുക വഴി വലിയ അനുഭവ സമ്പത്താണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും മറിയാമ്മ പിള്ളയും ട്രസ്റ്റി ബോർഡിൽ ഒരുമിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. ട്രസ്റ്റി ബോർഡ് മീറ്റിംഗുകളിൽ മറിയാമ്മ പിള്ളയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഏറെ വിലമതിക്കുന്നതായിരുന്നു. അവരുടെ പല നിലപാടുകളും ട്രസ്റ്റി ബോർഡിന് ഏറെ സ്വീകാര്യതയുള്ളവയായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ വിയോഗം ഫൊക്കാന ട്രസ്റ്റി ബോർഡിനും തെരെഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കും…
മാരകപ്രഹര ശേഷിയുള്ള തോക്കുകള്‍ നിരോധിക്കണമെന്ന് കമലാ ഹാരിസ്
ബഫല്ലൊ: അമേരിക്കന്‍ കൂട്ട വെടിവെപ്പു സംഭവങ്ങളില്‍ മരണങ്ങള് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ അടിയന്തിരമായി നിരോധിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ആഴ്ച ബഫല്ലൊയില്‍ നടന്ന മാസ്സ് ഷൂട്ടിങ്ങില്‍ കൊല്ലപ്പെട്ട 10 പേരില്‍ ഏറ്റവും പ്രായം കൂടിയ റൂത്ത് വൈറ്റ് ഫീല്‍ഡിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്ന കമലഹാരിസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത് യുദ്ധങ്ങളിലാണ്. സിവില്‍ സൊസൈറ്റിയില്‍ ഇത്തരം ആയുധങ്ങള്‍ക്ക് സ്ഥാനമില്ല-കമലഹാരിസ് പറഞ്ഞു. അതൊടൊപ്പം തോക്കു വാങ്ങുമ്പോള്‍ യൂണിവേഴ്സല്‍ ബാക്ക് ഗ്രൗണ്ട് ആവശ്യമാണെന്നും കമലഹാരിസ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മാത്രം 200 ലധികം വെടിവെപ്പു സംഭവങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ലൊമേക്കേഴ്സ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്, ഇതു രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും അവര്‍ പറഞ്ഞു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ അനുവദിക്കരുത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഇതില്‍…
‘റഷ്യയിയെ ആക്രമിക്കാൻ കഴിയുന്ന’ റോക്കറ്റ് സംവിധാനങ്ങൾ ഉക്രെയ്നിലേക്ക് അയക്കുന്നത് ബൈഡന് നിരാകരിച്ചു
വാഷിംഗ്ടൺ: ദീർഘദൂര ആയുധങ്ങൾക്കായി ഉക്രെയിനില്‍ നിന്ന് അടിയന്തര അഭ്യർത്ഥനകൾ ഉണ്ടായിട്ടും റഷ്യൻ പ്രദേശത്തിനുള്ളിലെ ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുന്ന റോക്കറ്റ് സംവിധാനങ്ങൾ ഉക്രെയ്നിലേക്ക് അയക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച പറഞ്ഞു. “റഷ്യയിലേക്ക് ആക്രമണം നടത്താൻ കഴിയുന്ന റോക്കറ്റ് സംവിധാനങ്ങൾ ഞങ്ങൾ ഉക്രെയ്നിലേക്ക് അയക്കാന്‍ പോകുന്നില്ല,” ബൈഡൻ വാഷിംഗ്ടണിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ റഷ്യ അയൽരാജ്യത്തെ ആക്രമിച്ചതിനുശേഷം പടിഞ്ഞാറൻ അനുകൂല ഉക്രെയ്നിന് വിപുലമായ യുഎസ് സൈനിക സഹായം ലഭിച്ചിട്ടുണ്ട്. എന്നാൽ, മോസ്കോയുടെ സൈന്യം ഉപയോഗിക്കുന്നതിന് തുല്യമായ ലോംഗ് റേഞ്ച് റോക്കറ്റുകൾ ആവശ്യമാണെന്ന് പറയുന്നു. ഒരേ സമയം 187 മൈൽ (300 കിലോമീറ്റർ), എട്ടോ അതിലധികമോ ദൂരപരിധിയുള്ള ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര റോക്കറ്റുകളുടെ മൊബൈൽ ബാറ്ററികളായ M270 MLRS, M142 ഹിമാർസ് എന്നിവയ്ക്കായി കൈവ് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉക്രേനിയൻ സേനകൾക്ക് റഷ്യൻ…
ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട കൊലക്കേസ് പ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
സെന്റര്‍വില്ല (ടെക്സസ്) : ജയിലിലെ ബസ് ഡ്രൈവറെ കുത്തി പരുക്കേല്പിച്ചു ബസുമായി രക്ഷപ്പെട്ട കൊലക്കേസ് പ്രതി ഗൊണ്‍സാലൊ ലോപസ്(46) നെ കണ്ടെത്തുന്നതിന് മൂന്നാഴ്ചയായി പൊലീസ് നടത്തുന്ന ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മേയ് 12 നായിരുന്നു സംഭവം. ജയിലില്‍ നിന്നും പുറത്തേക്ക് പ്രതിയെ കൊണ്ടു പോകവെ, ബസ് ഡ്രൈവറായിരുന്ന ക്രിമിനല്‍ ജസ്റ്റിസ് ഓഫിസറെ കുത്തി പരുക്കേല്‍പ്പിച്ചു ബസ് തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത ബസുമായി മുന്നോട്ടു പോകുന്നതിനിടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ബസ് ഉപേക്ഷിച്ചു മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്ക്കുന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത് പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇത് വരെ പ്രതിയെ കണ്ടെത്താനായില്ല . ഇവിടെ നിന്നും പ്രതി രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത് ഇതിനെ തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിനു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശരീരത്തില്‍ മുഴുവന്‍ ടാറ്റു ചെയ്ത ചിത്രം…
ജോഷ്വ ജോർജ് മാത്യു (30) ന്യുയോർക്കിൽ അന്തരിച്ചു
ന്യുയോർക്ക്: ബ്രൂക്ലിൻ സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോർജ് മാത്യവിന്റെയും അന്നമ്മ ജോർജിന്റെയും പുത്രൻ ജോഷ്വ ജോർജ് മാത്യു, 30, ന്യു യോർക്കിൽ അന്തരിച്ചു. സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ചെങ്ങന്നൂർ മലയിൽ അയിരൂക്കുഴി (കാപ്പിതോട്ടത്തിൽ) കുടുംബാംഗമാണ് ഫാ. ജോർജ് മാത്യു. മാവേലിക്കര പുതിയവീട്ടിൽ കുടുംബാംഗമാണ് അന്നമ്മ ജോർജ്. സരിത, ശോഭ എന്നിവർ സഹോദരിമാരാണ്. ജോയൽ ജോർജ് സഹോദരീ ഭർത്താവാണ് പൊതുദർശനം: ജൂൺ 2 വ്യാഴം വൈകിട്ട് 4 മുതൽ 9 വരെ: പാർക്ക് ഫ്യുണറൽ ചാപ്പൽസ്, ഗാർഡൻ സിറ്റി, ന്യുയോർക്ക് സംസ്കാര ശുശ്രുഷ ജൂൺ 3 രാവിലെ 9 മണിക്ക് ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മോർ നിക്കളോവുസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തും. തുടർന്ന് സംസ്കാരം: സെന്റ് ചാൾസ് സെമിത്തേരി, ഫാർമിംഗഡിൽ, ലോംഗ്…
ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ ‘സ്പ്രിംഗ് ഫ്ലിംഗ് 2022’ വിജയകരമായി
ഹ്യൂസ്റ്റന്‍: മെയ് 29 ഞായറാഴ്ച ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്റെ (എച്ച്എംഎ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സ്പ്രിംഗ് ഫ്ലിംഗ് 2022’ പോട്ട്ലക്ക് ഡിന്നർ എന്ന പരിപാടി വളരെ വളരെ ആസ്വാദ്യവും ഹൃദയവും മനോഹരവും സന്തോഷവുമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. കൃത്യം നാലുമണിക്ക് ആരംഭിച്ച പരിപാടിയിലെ വിഭവങ്ങളെല്ലാം തന്നെ സംഘടനയുടെ ഭാരവാഹികൾ പാചകം ചെയ്തതുകൊണ്ട് വളരെ സ്വാദിഷ്ടവും സുഭിഷ്ടവുമായിരുന്നു. സ്പിംഗ് മാസത്തിലുള്ള എല്ലാ കേരളീയ ഇന്ത്യൻ അമേരിക്കൻ ആഘോഷങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരേ പന്തിയില്‍ സംയുക്തമായാണ് ആഘോഷിച്ചത്. ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത ഡിന്നർ അതിന്റെ സംഘാടനത്തിലും സൗഹൃദത്തിലും ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു എന്ന് പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ സമ്മതിച്ചു. ഈസ്റ്റർ, വിഷു, റമദാൻ, മെമ്മോറിയൽ ഡേ എന്നീ നാലു ആഘോഷങ്ങളും തനിമ നഷ്ടപ്പെടാതെ തനതായ പ്രാധാന്യം നല്കി ഒരുമിച്ച് ഒരേ പോലെ ആഘോഷിക്കാന്‍ എല്ലാവർക്കും കഴിഞ്ഞു എന്നത് വളരെ ഹൃദ്യമായി. എച്ച്എംഎ യുടെ…
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ നേറ്റോയിൽ ചേരാൻ തുർക്കി അനുവദിക്കില്ലെന്ന് എർദോഗൻ
തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ നേറ്റോയിൽ ചേരാൻ തുർക്കി അനുവദിക്കില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. സൈനിക സഖ്യത്തിൽ ചേരാനുള്ള തങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സ്വീഡനുമായും ഫിൻലൻഡുമായും നടത്തിയ ചർച്ച പരാജയപ്പെട്ടു. ഫിന്നിഷ്, സ്വീഡിഷ് പ്രതിനിധികളുമായി തുർക്കി തലസ്ഥാനമായ അങ്കാറയിൽ കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചകൾ പ്രതീക്ഷിച്ച തലത്തിലല്ലെന്ന് എർദോഗൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “അവർക്ക് പ്രതീക്ഷകളുണ്ട്. എന്നാല്‍, അവർ തുർക്കിയുമായി ബന്ധപ്പെട്ട അവശ്യ നടപടികൾ സ്വീകരിച്ചിട്ടില്ല.” നേരെമറിച്ച്, തുർക്കി വിമർശിച്ച പ്രവർത്തനങ്ങളിൽ അവർ ഇപ്പോഴും തുടരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ത്വയ്യിബ് എർദോഗൻ തുർക്കിയുടെ പ്രസിഡന്റായി തുടരുന്നിടത്തോളം കാല്ം നേറ്റോയിൽ ചേരുന്ന, തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് ‘അതെ’ എന്ന് പറയാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് നേറ്റോ പറഞ്ഞു. ഫെബ്രുവരിയിൽ റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് സ്വീഡനും ഫിൻലൻഡും കഴിഞ്ഞയാഴ്ച നേറ്റോയിൽ ചേരാൻ ഔദ്യോഗികമായി അപേക്ഷിച്ചത്. തുർക്കി ഒഴികെയുള്ള നേറ്റോ പങ്കാളികൾ…
മദ്യപിച്ച് വാഹനമോടിച്ചതിന് നാന്‍സി പെലോസിയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു
യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയെ (82) മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി കലിഫോണിയ പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച രാത്രി 11.44നു നാപ്പാ കൗണ്ടിയില്‍ ആയിരുന്നു അറസ്റ്റ്. രക്തത്തില്‍ 0.08 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടെന്ന കുറ്റവും ചുമത്തിയെന്നു നാപ്പാ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ രേഖകളില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ 04.13നു അറസ്ററ് രേഖപ്പെടുത്തിയ ശേഷം 07.26നു വിട്ടയച്ചത് രണ്ടു കുറ്റത്തിനും കൂടി 5,000 ഡോളര്‍ ജാമ്യത്തിലാണ്. നാപ്പയിലെ സെന്റ് ഹെലേനയില്‍ വിശാലമായ മുന്തിരി തോട്ടത്തിലാണ് പെലോസി കുടുംബം ജീവിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്കോയിലും കോടീശ്വര കുടുംബത്തിനു വീടുണ്ട്. സ്വകാര്യ വിഷയത്തെ കുറിച്ച് നാന്‍സി പെലോസി സംസാരിക്കില്ലെന്ന് അവരുടെ വക്താവ് ഡ്രൂ ഹാമില്‍ പറഞ്ഞു. നാന്‍സി വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച അവര്‍ റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ഒരു ചടങ്ങില്‍…
