ഡാളസ്: കഴിഞ്ഞ വെള്ളിയാഴ്ച ഡാളസ്സില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ കൗമാരക്കാരായ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന ഡ്രൈവറെ കണ്ടെത്താന്‍ ഡോളസ് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച രാത്രി ടാക്കൊ വാങ്ങുന്നതിന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കാറില്‍ പോയതും പെട്ടെന്ന് ദിശ തെറ്റി എതിരെ വന്ന 2009 ജിഎംസി പിക്കപ്പ് ട്രക്ക് ഇവരുടെ കാറില്‍ വന്നിടിക്കുകയായിരുന്നു. എസ്പറാല്‍സ റോഡില്‍ 13900 ബ്ലോക്കിലായിരുന്നു സംഭവം. കാറോടിച്ചിരുന്ന ക്രിസ്റ്റല്‍(16) സഹോദരന്‍ ആന്‍ഡ്രിസ്(15) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് പിന്‍സീറ്റിലുണ്ടായിരുന്ന മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിനു ശേഷം ഇയാള്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു പോലീസ് ഇയാളുടെ ചിത്രവും പേരും പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തി. ഫൗസ്റ്റിനൊ മെംബ്രാനൊ റിവറാ എന്നാണ് പേരെന്ന്് പേീലീസ് പറഞ്ഞു. മരിച്ച രണ്ടു പേരും റിച്ചാര്‍ഡസണിലെ ജൊജെ പിയേഴ്‌സ ഹൈസ്‌ക്കൂള്‍ൃ…
Category: AMERICA
നായക്കുട്ടിയാണെന്ന് കരുതി രക്ഷപ്പെടുത്തി; വീട്ടില്‍ കൊണ്ടുവന്നപ്പോഴാണറിഞ്ഞത് അതൊരു ചെന്നായക്കുട്ടിയാണെന്ന്!!
മാസച്യുസെറ്റ്സ്: തിരക്കേറിയ റോഡരികില്‍ അലഞ്ഞു നടന്നിരുന്ന നായക്കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്ന കുടുംബം, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് നായക്കുട്ടിയല്ല ഒരു ചെന്നായക്കുട്ടിയാണെന്നറിഞ്ഞ് ഞെട്ടിപ്പോയി എന്ന് മസാച്യുസെറ്റ്സിലെ മൃഗ രക്ഷാപ്രവർത്തകർ പറഞ്ഞു. തിരക്കേറിയ റോഡരികിൽ ഒറ്റയ്ക്ക് അലയുന്നത് കണ്ടാണ് ആ കുടുംബം നായക്കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് കേപ് കോഡിലെ കേപ് വൈൽഡ് ലൈഫ് സെന്റർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരുടേയോ നഷ്ടപ്പെട്ട നായ്ക്കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് വീട്ടുകാർ അതിനെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പോസ്റ്റിൽ പറയുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടുംബാംഗങ്ങൾ “നായ്ക്കുട്ടി” യഥാർത്ഥത്തിൽ ഒരു വന്യമൃഗമാണെന്ന് സംശയിക്കാൻ തുടങ്ങി. അവര്‍ കേപ് വൈൽഡ് ലൈഫ് സെന്ററുമായി ബന്ധപ്പെട്ടു. അവരാണ് അമേരിക്കയില്‍ കണ്ടു വരുന്നതും ചെന്നായയെ പോലെയിരിക്കുന്നതുമായ ഒരു കാട്ടുനായയാണതെന്ന് സ്ഥിരീകരിച്ചത്. പേവിഷബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി അതിനെ സുരക്ഷിതമായി കാട്ടിലേക്ക് തിരികെ വിടാൻ പ്രായമാകുന്നതുവരെ മറ്റൊരു അനാഥ ചെന്നായക്കുട്ടിയോടൊപ്പം വളർത്തുമെന്ന് വന്യജീവി കേന്ദ്രം പറഞ്ഞു.
3 അടി 5.18 ഇഞ്ച്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ ടെക്സാസില്‍
ഹ്യൂസ്റ്റണ്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ എന്ന പദവി നേടിയിരിക്കുകയാണ് ടെക്സസ് ബെഡ്ഫോര്‍ഡിലെ ഒരു കുടുംബത്തിലെ 2 വയസ്സുള്ള ഗ്രേറ്റ് ഡെയ്ൻ ഇനത്തില്‍ പെട്ട സിയൂസ് എന്ന നായ. 3 അടി, 5.18 ഇഞ്ച് ഉയരമാണ് ഈ നായയ്ക്കുള്ളതെന്ന് ഔദ്യോഗികമായി അളന്നതിന് ശേഷം ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിച്ചതും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയായി പ്രഖ്യാപിച്ചതും. ബെഡ്‌ഫോർഡിലെ ബ്രിട്ടനി ഡേവിസിന്റെ ഉടമസ്ഥതയിലുള്ള സിയൂസ് എന്ന നായയാണ് ഇപ്പോൾ ഏറ്റവും ഉയരം കൂടിയ ജീവിച്ചിരിക്കുന്ന നായ എന്ന റെക്കോർഡിന് ഉടമയെന്ന് ഗിന്നസ് പ്രഖ്യാപിച്ചു. നായയ്ക്ക് 8 മാസം മാത്രം പ്രായമുള്ളപ്പോൾ തന്റെ സഹോദരനിൽ നിന്നാണ് സമ്മാനമായി ലഭിച്ചതെന്ന് ബ്രിട്ടനി പറഞ്ഞു. “ഞങ്ങൾക്ക് അവനെ കിട്ടിയതുമുതൽ അവന് നല്ല വലുപ്പമുണ്ടായിരുന്നു. ഒരു നായ്ക്കുട്ടിയായിട്ടുപോലും അവന് വലിയ കൈകാലുകള്‍ ഉണ്ടായിരുന്നു,” ബ്രിട്ടനി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ പറഞ്ഞു. അടുത്തിടെ…
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ – മെയ് 6 വെള്ളി മുതല്‍ 8 ഞായർ വരെ
ഡാളസ് : ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 6 വെള്ളി മുതല്‍ 8 ഞായര്‍ ദിവസങ്ങളിൽ നടത്തപ്പെടും. മെയ് 6 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, മെയ് 7 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കും സന്ധ്യാ പ്രാർത്ഥനയോടും, ഗാന ശുശ്രുഷയോടും കൂടെ ആരംഭിക്കുന്ന ഓർമ്മപ്പെരുന്നാൾ ശുശ്രുഷയിൽ ഹ്യൂസ്റ്റൺ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഇടവക വികാരിയായിരിക്കുന്ന റവ.ഫാ. ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തുന്നതാണ്. ശനിയാഴ്ച വൈകിട്ട് 8 മണിയോടെ അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോടു കൂടി ഭക്തി നിർഭരമായ റാസയും, ആശിർവാദവും നേർച്ച വിളമ്പും കൂടാതെ അന്നേദിവസം ആത്‌മീയ പ്രസ്ഥാനങ്ങളുടെയും സൺഡേ സ്കൂളിന്റേയും നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.…
ഡീക്കൻ ജെയ്സൺ വർഗീസിന്റെ കശീശ്ശാ പട്ടംകൊട ശുശ്രൂഷ ഭക്തിസാന്ദ്രമായി
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർതോമ്മ ഇടവകാംഗം ഡീക്കൻ ജെയ്സൺ വർഗീസ് മാർത്തോമാ സഭ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്‌കോപ്പയിൽ നിന്ന് കശ്ശീശാ പട്ടം സ്വീകരിച്ചു. ഏപ്രിൽ 30 നു ശനിയാഴ്ച രാവിലെ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾ ഭക്തിനിർഭരമായിരുന്നു. രാവിലെ 7:30 നു ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ആലപിച്ച “സേനയിൻ യഹോവയെ നീ വനസേനയോടെഴുന്നള്ളേണമേ ശാലേമിതിൽ ” എന്ന ഗീതത്തിന്റെ അകമ്പടിയോടെ വൈദികർ ദേവാലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. തുടർന്ന് ശുശ്രൂഷയുടെ ആദ്യഭാഗമായി അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന ശുശ്രൂഷ ആരംഭിച്ചു. ഓസ്റ്റിൻ മാർത്തോമാ ഇടവക വികാരി റവ. ഡെന്നിസ് എബ്രഹാം ശുശ്രൂഷ മദ്ധ്യേ ധ്യാന പ്രസംഗം നടത്തി. കൊലോസ്സിയർ 3 : 12 – 17 വരെയുളള വാക്യങ്ങളെ ആധാരമാക്കി നടത്തിയ വചന ശുശ്രൂഷയിൽ കശ്ശീശാ പട്ടത്വത്തിലേക്കു…
ഒഐസിസി യുഎസ്എ വെസ്റ്റേൺ റീജിയന് ശക്തമായ നേതൃത്വം; ഭാരവാഹികളെ പ്രഖ്യാപിച്ചു
ന്യൂയോർക്ക്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ വെസ്റ്റേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു. നോർത്തേൺ, സതേൺ റീജിയൺ ഭാരവാഹികളെ മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒഐസിസിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വെസ്റ്റേൺ, ഈസ്റ്റേൺ റീജിയനുകൾ കൂടി പുതുതായി രൂപീകരിക്കുന്നതിന് നാഷണൽ കമ്മിറ്റി തീരുമാനിച്ചിരുന്നു. അധികം വൈകാതെ തന്നെ ഫ്ലോറിഡ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഈസ്റ്റേൺ റീജിയൻ ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതാണ്. വെസ്റ്റേൺ റീജിയനിൽ കാലിഫോർണിയ, അരിസോണ, നെവാഡ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു. ചെയർമാൻ: ജോസഫ് ഔസോ (ലോസ് ആഞ്ചലസ്), പ്രസിഡണ്ട്: ഇ.സാം ഉമ്മൻ (ലോസ് ആഞ്ചലസ്), ജനറൽ സെക്രട്ടറി: രാജേഷ് മാത്യു (ഫീനിക്സ് ), ട്രഷറർ: ജെനു മാത്യു (ഫീനിക്സ്) വൈസ് ചെയർമാന്മാർ: ഫിലിപ്പ് എബ്രഹാം (…
സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനു സഹായകരമായിരിക്കണം: മാർ സ്തെഫാനോസ്
ന്യൂയോർക്ക്: അനന്തമായ സാധ്യതകളും വെല്ലുവിളികളും ഉള്ള ഈ കാലഘട്ടത്തിൽ സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ മനുഷ്യനെയും പ്രപഞ്ചത്തെയും ആവാസവ്യവസ്ഥയെയും ഐക്യപ്പെടുത്തുന്നതിനുള്ള ചാലകശക്തിയാകണമെന്നും പ്രകൃതിയെ അതിന്റെ സന്തുലിതാവസ്ഥയിൽ നിലനിർത്താനായി സഭകൾ കൈക്കൊള്ളുന്ന പരിശ്രമങ്ങൾക്ക് ഈ കൂടിവരവ് പ്രചോദനമായി തീരണമെന്നു മലങ്കര കത്തോലിക്ക അമേരിക്ക കാനഡ രൂപതാദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്‌തു. മെയ് 2-നു ഞായറാഴ്ച വൈകുന്നേരം 5.00-നു ന്യൂയോർക് ക്യുൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമാ പള്ളിയിൽ വെച്ച് നടന്ന സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2022-ലെ പ്രവർത്തനോദ് ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രസിഡന്റ് റവ. ഷാലു ടി. മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം ക്ലർജി വൈസ് പ്രസിഡന്റ് ഫാ. ജോൺ തോമസിൻറെ പ്രാത്ഥനയോടെ ആരംഭിച്ചു. അൽമായ വൈസ് പ്രസിഡന്റ് കളത്തിൽ വർഗീസ് സ്വാഗതം ആശംസിച്ചു. എപ്പിസ്കോപ്പൽ സഭയുടെ…
മലയാള മിഷൻ കോർഡിനേറ്ററുടെ നഴ്സുമാർക്കെതിരെയുള്ള പരാമർശം അപലപനീയം: പി എം എഫ്
ഡാളസ്: അനന്തപുരിയിൽ ഏപ്രിൽ 27 മുതൽ മൂന്ന് ദിവസം നീണ്ടു നിന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രവാസികളായ നഴ്സുമാരെയും ആ ജോലിയുടെ മഹത്വത്തേയും അപമാനിച്ച് ഖത്തറിലെ മലയാള മിഷൻ കോർഡിനേറ്റർ ദുർഗാ ദാസ് നടത്തിയ, മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പരാമർശം അങ്ങേയറ്റം ഹീനവും, പ്രതിഷേധാർഹവും, അപലപനീയവും ആണെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പി സലീം, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്‍ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മതപരിവർത്തനത്തെകുറിച്ചും, നഴ്സുമാരുടെ റിക്രൂട്ടിംഗ് സംബന്ധിച്ചും ഏതു സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുവാൻ തയാറായതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മാത്രമല്ല, അദ്ദേഹം നടത്തിയ പരാമർശത്തിന്റെ ആധികാരികത തെളിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനുനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇതൊരു പ്രവാസി വിഷയം ആയതിനാലും, പ്രവാസി സംഘടനയുടെ പ്രവർത്തകർ എന്ന നിലയിലും…
ഫോമാ യുവജനോത്സവം ഒരുക്കങ്ങൾ പൂർത്തിയായി
മെക്സിക്കോയിലെ കൻകൂണിൽ വെച്ച് 2022 സെപ്റ്റംബറിൽ നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെ ഭാഗമായി, ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പതിനാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുവ പ്രതിഭകളെ സാമൂഹ്യ -സാംസ്കാരിക പരിവർത്തന മേഖലയിൽ കൂടുതൽ സജീവമാക്കാനും, ഫോമയുടെ നേത്യത്വ നിരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനും, സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കാനും ഉദ്ദേശിച്ചാണ് യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. ഫോമയുടെ പന്ത്രണ്ട് മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് യുവജനോത്സവത്തിൽ പ്രതിഭ തെളിയിക്കാൻ തയ്യാറെടുക്കുന്നത്. മേഖലാ മത്സരങ്ങളിൽ വിജയികളാകുന്നവർ അവസാന വട്ട മത്സരത്തിനായി മെക്സിക്കോയിലെ കൻകൂണിൽ നടക്കുന്ന ഫോമാ രാജ്യന്തര കുടുബ സംഗമ വേദിയിൽ പങ്കെടുക്കും. യുവജനോത്സവ പ്രതിഭകളുടെ പകർന്നാട്ടം ഫോമാ രാജ്യാന്തര സംഗമത്തിന്റെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. മത്സരാർത്ഥികളിൽ നിന്ന് കലാ പ്രതിഭ,കലാ തിലകം, നവാഗത പ്രതിഭ എന്നിവരെ തെരഞ്ഞെടുക്കും. മേഖലാ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫോമാ റീജിയണൽ…
ജോ ബൈഡൻ ഗർഭച്ഛിദ്രത്തെ “മൗലിക” അവകാശമായി പിന്തുണയ്ക്കുന്നു
വാഷിംഗ്ടണ്‍: ഒരു സ്ത്രീയുടെ ഗർഭധാരണം അവസാനിപ്പിക്കാനുള്ള ദീർഘകാല വിധി റദ്ദാക്കാൻ സുപ്രീം കോടതി തയ്യാറാണെന്ന് ചോർന്ന കരട് വെളിപ്പെടുത്തിയതിന് പിന്നാലെ, ഗർഭച്ഛിദ്രത്തിനുള്ള “മൗലിക” അവകാശം സംരക്ഷിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച അമേരിക്കൻ വോട്ടർമാരോട് ആഹ്വാനം ചെയ്തു. യാഥാസ്ഥിതിക ഭൂരിപക്ഷത്തിന്റെ തീരുമാനം തിങ്കളാഴ്ച വൈകിയാണ് വാഷിംഗ്ടണിൽ അലയടിച്ചത്. ചരിത്രപരമായ ഒരു വഴിത്തിരിവിന് വേദിയൊരുക്കിയ ഈ വിഷയം നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിക്കും. ഈ നിർദ്ദേശം നിയമമായി മാറുകയാണെങ്കിൽ, അത് ഗർഭച്ഛിദ്ര അവകാശങ്ങൾക്കുള്ള ഭരണഘടനാപരമായ സംരക്ഷണത്തിന്റെ അര നൂറ്റാണ്ടിനെ കീറിമുറിക്കും. നടപടിക്രമങ്ങൾ നിയന്ത്രിക്കാൻ ഇതിനകം തന്നെ കഠിനമായി ശ്രമിക്കുന്ന റിപ്പബ്ലിക്കൻ നിയന്ത്രിത സംസ്ഥാനങ്ങൾക്ക് സ്വതന്ത്ര നിയന്ത്രണം നൽകും. ഗർഭച്ഛിദ്രാവകാശങ്ങൾക്കുള്ള പിന്തുണയിൽ ഡെമോക്രാറ്റുകൾ ഒന്നിച്ചുനിൽക്കുകയും, 1973-ലെ നാഴികക്കല്ലായ റോ – വെയ്ഡ് തീരുമാനത്തെ (Roe v. Wade decision) പ്രതിരോധിക്കാൻ തൽക്ഷണം അണിനിരക്കുകയും ചെയ്തു. പ്രതിരോധിക്കാൻ തൽക്ഷണം…
