‘നൈന’ കോണ്‍ഫറന്‍സ്: വിജയത്തിനു പിന്നിലെ സംഘാടനമികവുമായി ‘പിയാനോ’

ന്യൂയോര്‍ക്ക്: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) യുടെ അഞ്ചാമത് ക്ലിനിക്കല്‍ എക്സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് വിജയകരമാക്കിത്തീര്‍ത്തതിന്റെ പിന്നില്‍ പിയാനോയുടെ സംഘാടക മികവ്. NAINAയുടെ സജീവ പ്രാദേശിക ചാപ്റ്ററുകളില്‍ ഒന്നായ പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷ (PIANO)നായിരുന്നു സെപ്റ്റംബര്‍ 19, 20 തീയതികളില്‍ നടന്ന കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകര്‍. നൈനയുടെ അഞ്ചാമത് കോണ്‍ഫറന്‍സ് ഇന്ത്യന്‍ വംശജരായ നഴ്‌സുമാരെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകള്‍ എടുത്തുകാണിക്കുന്നതിനും നഴ്‌സിംഗ് തൊഴിലിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനുമെല്ലാമുള്ള വേദിയായപ്പോള്‍ കോണ്‍ഫറന്‍സിനെ തങ്ങളുദ്ദേശിച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് പിയാനോ ഭാരവാഹികള്‍. PIANO പ്രസിഡന്റ് ബിന്ദു എബ്രഹാം, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സെന്റ് തുടങ്ങിയവര്‍ എല്ലാ രീതിയിലും പരിപാടികള്‍ കോഡിനേറ്റ് ചെയ്യുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചു. വൈസ് പ്രസിഡന്റ് സൂസന്‍ സാബു, സെക്രട്ടറി അനോഖ റോയി,…

വെരി റവ. പൗലോസ് ആദായി കോര്‍-എപ്പിസ്കോപ്പാ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍: രാജു മൈലപ്ര

ഒരു പുരോഹിതന്‍റെ ജീവിതത്തിലെ അനുഗ്രഹപ്രദമായ ഒരു മംഗള മുഹൂര്‍ത്തമാണ്, തന്‍റെ വൈദികവൃത്തിയില്‍ അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭം. ഓരോ വൈദികന്‍റെയും ജീവിതം ഒരു ദൈവനിയോഗമാണ്. ദൈവം തെളിയിച്ച പാതയിലൂടെ സഞ്ചരിച്ച്, സഭയേയും സമൂഹത്തേയും അര്‍പ്പണബോധത്തോടുകൂടി ആത്മാര്‍ത്ഥമായി സേവിച്ചതിന്‍റെ സാക്ഷിപത്രമാണ് ഈ സുവര്‍ണ്ണ ജൂബിലി. തന്‍റെ ആത്മീയജീവിതത്തില്‍ അത്തരമൊരു നാഴികക്കല്ല് പിന്നിടുകയാണ് വെരി റവ. പൗലോസ് ആദായി കോര്‍-എപ്പിസ്കോപ്പാ. ദൈവീക പാരമ്പര്യം പേറുന്ന മഹത്തായ ഒരു പുരാതന കുടുംബത്തിലാണ് അച്ചന്‍റെ ജനനം. മലങ്കര ഓര്‍ത്തഡോക്സ് അങ്കമാലി ഭദ്രാസനത്തിലുള്‍പ്പെട്ട, കടാതി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഇടവകാംഗമായ, ഊന്നുകല്‍ തോലാനി കുന്നേല്‍ കുടുംബത്തിലെ ആദരണീയനായ റ്റി.ജെ. ആദായി അച്ചന്‍റേയും മറിയാമ്മ ആദായിയുടെയും മകനായി 1947 ഒക്ടോബര്‍ ഒന്നാം തീയതിയായിരുന്നു ബഹുമാനപ്പെട്ട അച്ചന്‍റെ ജനനം. മാതാപിതാക്കളുടെയും ഗുരുജനത്തിന്‍റെയും ശിക്ഷണത്തില്‍, അവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച്, എല്ലാവര്‍ക്കും പ്രിയങ്കരനായി വളര്‍ന്ന ബാലന്‍റെ പ്രാഥമിക വിദ്യാഭ്യാസം…

ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിദ്യാരംഭ മഹോത്സവം ആഘോഷിച്ചു

ബുധനാഴ്ച വൈകിട്ടു നടന്ന ഭജനയോടെ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ 9 ദിവസമായി നടന്നു വരുന്ന നവരാത്രി ആഘോഷങ്ങൾക്കു സമാപനമായി. ജ്ഞാനവിജ്ഞാനങ്ങളുടെ അധിദേവതായായ മഹാ സരസ്വതിക്ക് മുൻപിൽ അറിവിന്‍റെ ആദ്യാക്ഷരങ്ങൾ തേടി നിരവധി കുരുന്നുകൾ ആണ് ഈ വർഷം ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ എത്തിയിരുന്നത്. അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സിൽ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളിൽ മഹാദുര്‍ഗ്ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നിൽ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാൽ പൂജകൾക്ക് മേൽശാന്തി ശ്രീ കൃഷ്ണൻ ചങ്ങനപറമ്പിൽ കാര്‍മ്മികത്വം വഹിച്ചു. സരസ്വതി, ശാരദാ കവചങ്ങളോടും, ശ്രീസൂക്തത്തോടെയും, ലളിതാസഹസ്ര നാമ പാരായണത്തോടെയും ആണ് ഈ വർഷത്തെ വിജയദശമി പൂജകൾ ആരംഭിച്ചത്. സരസ്വതി പൂജകൾക്ക് ശേഷം കുട്ടികളുടെ ഭൌതികവും ആത്മീയവും ആയ വളർച്ചയ്ക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങൾ കുട്ടികളിലേക്ക് ചേരുന്ന മഹനീയമായ വിദ്യാരംഭ മുഹൂർത്തത്തിൽ, സങ്കല്പ പൂജകൾക്കും, അഷ്ടോത്തര അർച്ചനകൾക്കും ശേഷം, സാര’മായ…

ബ്രിട്ടീഷുകാർ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന് ഇലോണ്‍ മസ്ക്; പോയി ചരിത്രം പഠിക്കൂ എന്ന് നെറ്റിസൺമാർ

‘ഫ്രീഡൊമെയ്ൻ’ എന്നയാളുടെ വിവാദ പോസ്റ്റും ഇലോൺ മസ്‌കിന്റെ പ്രതികരണവും ബ്രിട്ടീഷ് ഭരണത്തെയും കൊളോണിയലിസത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ തീവ്രതയെ മസ്‌ക് കുറച്ചുകാണുന്നുവെന്ന് ഉപയോക്താക്കൾ ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റ് ഇന്ത്യയിലും അന്തർദേശീയ ഉപയോക്താക്കൾക്കിടയിലും വിവാദത്തിന് തിരികൊളുത്തി. ‘ഫ്രീഡൊമെയ്ൻ’ എന്ന ഹാൻഡിൽ പങ്കിട്ട പോസ്റ്റ്, ബ്രിട്ടീഷുകാർ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്നും ഇന്ത്യ ഒരിക്കലും ഒരു ബ്രിട്ടീഷ് കോളനിയായിരുന്നില്ലെന്നും അവകാശപ്പെടുന്നു. ഇംഗ്ലണ്ടിലേക്ക് താമസം മാറി ഇന്ത്യക്കാർക്ക് ബ്രിട്ടീഷുകാരാകാൻ കഴിയുന്നതുപോലെ, ഇന്ത്യയിൽ വന്ന് ബ്രിട്ടീഷുകാർക്ക് ഇന്ത്യക്കാരാകാൻ കഴിയുമെന്ന് പോസ്റ്റ് വാദിക്കുന്നു. എക്സ് ഉടമ ഇലോൺ മസ്‌ക് “ചിന്തിക്കുന്ന” ഒരു ഇമോജി ഉപയോഗിച്ച് പ്രതികരിച്ചതോടെ പോസ്റ്റ് കൂടുതൽ ശ്രദ്ധ നേടി. മസ്‌കിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി, ഉപയോക്താക്കളിൽ നിന്ന് ശക്തമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഫ്രീഡൊമൈൻ’ കൈകാര്യം ചെയ്യുന്ന സ്റ്റെഫാൻ…

ട്രംപിന്റെ നിർദ്ദേശം അവഗണിച്ച് ഇസ്രായേൽ ഹമാസിനെ ആക്രമിച്ചു; 57 പലസ്തീനികളുടെ മരണത്തിൽ ഗാസ നടുങ്ങി

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 57 പലസ്തീനികൾ കൊല്ലപ്പെട്ടു. അതേസമയം, യു എസ് പ്രസിഡന്റ് ട്രം‌പിന്റെ യുദ്ധാവസാന പദ്ധതി ഹമാസ് പരിഗണിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം. ബന്ദികളെ മോചിപ്പിക്കാനും ഹമാസിന്റെ നിരായുധീകരണത്തിനും നിർദ്ദേശം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. അതേസമയം, ആശുപത്രികൾക്ക് മേലുള്ള സമ്മർദ്ദം, മാനുഷിക കപ്പലുകളുടെ ഉപരോധം, വെസ്റ്റ് ബാങ്കിലെ ഏറ്റുമുട്ടലുകൾ എന്നിവ തുടരുന്നു. ട്രം‌പിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും ഗാസ മുനമ്പിലെ സ്ഥിതി കൂടുതൽ വഷളാക്കി. പ്രാദേശിക ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 57 പലസ്തീനികൾ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച വെടിനിർത്തൽ നിർദ്ദേശത്തോടുള്ള ഹമാസ് ഇപ്പോഴും ഔദ്യോഗിക പ്രതികരണം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമായി. ട്രംപിന്റെ പദ്ധതി പ്രകാരം ഹമാസ് ബന്ദികളാക്കിയ 48 പേരെയും മോചിപ്പിക്കണം, അതിൽ ഏകദേശം 20 പേർ…

സീറോ മലബാർ മിസ്സിസ്സാഗാ രൂപതയുടെ പത്താം വർഷത്തോടനുബന്ധിച്ചു നടത്തിയ സർഗസന്ധ്യ 2025 ഗംഭീര വിജയം

മിസ്സിസ്സാഗാ രൂപതയുടെ പത്താം വർഷത്തിനോട് അനുബന്ധിച്ച് നടത്തിയ സർഗസന്ധ്യ 2025 ഗംഭീര വിജയമെന്നു മിസ്സിസാഗാ രൂപത അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ അറിയിച്ചു . സെപ്‌റ്റംബർ 13നു Whitby കാനഡ ഇവന്റ് സെന്ററിൽ നടന്ന പരിപാടിയിൽ ആയിരത്തി അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുത്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്തു. വിശുദ്ധ കുർബാനയെ ആസ്പദമാക്കി നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ബിബ്ലിക്കൽ മ്യൂസിക്കൽ ഡ്രാമ എറ്റെർനിറ്റി, നൂറ്റമ്പതിൽ പരം കലാകാരൻമാർ ചേർന്ന് അവതരിപ്പിച്ചു. അതുപോലെ തന്നെ യുവജനങ്ങൾ അണിയിച്ചൊരുക്കിയ ബ്യൂട്ടി ആൻഡ് ദി ബീസ്ട് കഥയെ ആസ്പദമാക്കിയുള്ള റിഡെംപ്ഷൻ എന്ന മ്യൂസിക്കൽ ഡ്രാമ കാണികളുടെ ഹൃദയം കവർന്നു. മിസ്സിസ്സാഗാ രൂപതാദ്ധ്യക്ഷൻ ജോസ് പിതാവിന്റെ രചനയിലും പ്രശസ്ത സംഗീതജ്ഞൻ കാർത്തിക് മാസ്റ്ററിന്റെ സംഗീതത്തിൽ നിന്നും ഉരുവായ…

ഹ്യൂസ്റ്റൺ ഡൗൺടൗൺ ഹോട്ടൽ നിർമ്മാണ സ്ഥലത്ത് സ്ഫോടനം: ആറ് തൊഴിലാളികൾക്ക് പരിക്ക്

ഹ്യൂസ്റ്റൺ, ടെക്സാസ്: ടെക്സാസ് അവന്യുവിലെ നിർമ്മാണത്തിലിരിക്കുന്ന ഹോളിഡേ ഇൻ ഹോട്ടലിൽ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റതായി ഹ്യൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് (HFD) അറിയിച്ചു. പ്രാഥമികമായി ബോയിലറിൽ പിഴവാണെന്ന് കരുതിയിരുന്നുവെങ്കിലും, പിന്നീട് ടാങ്ക്‌ലെസ് വാട്ടർ ഹീറ്ററിൽ ഉണ്ടായ പ്രെഷർ പ്രശ്നമാണ് പ്രകൃതിദത്ത വാതക ലൈൻ സ്ഫോടിക്കാൻ കാരണമായത് എന്ന് അധികൃതർ പറഞ്ഞു. വാതക സ്ഫോടനത്തിൽ ജനൽചില്ലുകൾ തകർന്നു, തീ പടർന്നു. സംഭവത്തിൽ പൊള്ളലുകളും മുറിവുകളുമുള്ള ആറ് നിർമ്മാണ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപ പ്രദേശം നിയന്ത്രണത്തിലുള്ളതായി അധികൃതർ അറിയിച്ചു. സംഭവം സംബന്ധിച്ച് ആർസൺ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതിരുന്നത് വലിയ ഭാഗ്യമാണ്,” എന്ന് HFD കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബ്രെന്റ് ടെയ്‌ലർ പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ മുൻ മാധ്യമശ്രീ അവാർഡ് ജേതാവ് ജോണി ലൂക്കോസ്‌ പങ്കെടുക്കും

എഡിസൺ, ന്യൂജെഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിനു അടുത്ത വ്യാഴാഴ്‌ച തുടക്കം കുറിക്കുമ്പോൾ അതിഥികളായെത്തുന്നവരിൽ പ്രസ് ക്ലബിന്റെ തന്നെ മാധ്യമ ശ്രീ അവാർഡ് മുൻപ് നേടിയിട്ടുള്ള ജോണി ലൂക്കോസുമുണ്ട്. 2006 മുതല്‍ മനോരമ ന്യൂസ്‌ ചാനലില്‍ ന്യൂസ്‌ ഡയറക്‌ടര്‍. കേരളത്തിലെ മാധ്യമരംഗത്തെ നിയന്ത്രിക്കുന്നവരിൽ ഒരാളെന്ന നിലയിൽ പ്രക്ഷേപണ ചരിത്രത്തോടൊപ്പം നടക്കുന്ന ഒരാൾ എന്ന് പറയാം. മാധ്യമ സമ്മേളനം ന്യൂ ജേഴ്സിയിലെ എഡിസൺ ഹോട്ടൽ സമുച്ചയത്തിൽ ഒക്ടോബർ 9 മുതൽ 11 വരെയാണ് നടക്കുന്നത്. പ്രവേശനം പൂർണമായും സൗജ്യനമാണ്. രാവിലെ പ്രഭാതഭക്ഷണം മുതൽ വൈകിട്ട് വിഭവസമൃദ്ധമായ അത്താഴവിരുന്നുൾപ്പെടെ എല്ലാം നൽകുന്നതാണ്, എഴുന്നൂറിലേറെ എപ്പിസോഡുകള്‍ പിന്നിട്ട നേരേചൊവ്വേ എന്ന അഭിമുഖപരിപാടി ജോണി ലൂക്കോസിന് മാത്രം കഴിയുന്ന അപൂർവ സൗമ്യത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നു. കടന്നാക്രമണത്തിന്റെ ശൈലിക്ക് പകരം സൗമ്യമായ ചോദ്യങ്ങളിലൂടെ ആവശ്യമുള്ള വിവരങ്ങൾ…

ഗാന്ധി ജയന്തിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അംബാസഡർ ക്വാട്ര

വാഷിംഗ്ടൺ: രാഷ്ട്രപിതാവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2 ന് അംബാസഡർ ശ്രീ വിനയ് ക്വാട്ര, എംബസി ഉദ്യോഗസ്ഥരോടൊപ്പം മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി. സെപ്റ്റംബർ 30 ന് നടന്ന ഒരു പ്രത്യേക പരിപാടിയെത്തുടർന്ന് ഔപചാരിക ആദരാഞ്ജലി അർപ്പിച്ചു, ഗാന്ധിയുടെ ശാശ്വത പാരമ്പര്യത്തെയും ഇന്ത്യയിലെ പ്രവാസികളായ വിദ്യാർത്ഥികളെയും, പ്രൊഫഷണലുകളെയും, സുഹൃത്തുക്കളെയും ആദരിച്ചു. മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള ഗാന്ധി മെമ്മോറിയൽ സെന്ററിന്റെ ഡയറക്ടർ ശ്രീമതി കരുണയുടെ പ്രസംഗം ആഘോഷത്തിൽ ഉണ്ടായിരുന്നു. “ഗാന്ധിയുടെ ജീവിതവും സന്ദേശവും” എന്ന തലക്കെട്ടിലുള്ള അവരുടെ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ, അദ്ദേഹത്തിന്റെ പ്രധാന പ്രചോദനങ്ങൾ, ആഗോള സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ദർശനം എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഭിന്നശേഷിക്കാരായ യുവ ഇന്ത്യൻ കലാകാരന്മാരായ അനുഷ മഞ്ജുനാഥും വസുന്ധര റാതുരിയും നടത്തിയ സംഗീത പ്രകടനങ്ങളോടെയാണ് പരിപാടി അവസാനിച്ചത്. ഗാന്ധിജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭജനകളും ഗാനങ്ങളും അവർ ആലപിച്ചു.

ഐസിഇസിഎച്ച് .ബൈബിൾ കൺവെൻഷൻ ഒക്ടോബർ 11 ന്; റവ. ഫാ.ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തും

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ആഭിമുഖ്യത്തിൽ 2025-ലെ ബൈബിൾ കൺവെൻഷൻ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ദേവാലയ ഹാളിൽ ഒക്ടോബർ 11-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. വൈകുന്നേരം 6:30 യ്ക്ക് കൺവെൻഷൻ ആരംഭിക്കും ഈ വർഷത്തെ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും, ആക്‌സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെ സ്ഥാപകനും ആയ റവ. ഫാ. ഡേവിസ് ചിറമേലാണ്. ഹൂസ്റ്റണിലെ 20 ഇടവകകൾ ചേർന്ന് നടത്തുന്ന ഈ കൺവെൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.സി.ഇ.സി.എച്ച്. പ്രസിഡന്റായ റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി കൺവെൻഷന്റെ അനുഗ്രഹകമായ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) 832-997-9788 ഫാ.…