യുഎസ് സൈന്യം തങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കടലിൽ നിന്ന് ഇറാനിയൻ വ്യോമാതിർത്തി പൂർണ്ണമായും നിയന്ത്രിക്കുന്നതായി പ്രഖ്യാപിച്ചു. യുഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, അമേരിക്കൻ, ഇസ്രായേലി സൈന്യങ്ങൾ ഈ മേഖലയിൽ വ്യോമ ആധിപത്യം സ്ഥാപിച്ചു. 2003 ന് ശേഷം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക വിന്യാസത്തിന്റെ ഭാഗമാണിത്, ഇതിൽ എഫ്-35 സി പോലുള്ള ആധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്നു. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, മാർച്ച് 14 ന്, യുഎസ്എസ് എബ്രഹാം ലിങ്കണിൽ നിന്ന് ഒരു അമേരിക്കൻ ഹെലികോപ്റ്റർ പറന്നുയർന്നു. ഈ ഹെലികോപ്റ്റർ രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുത്തു വിടുകയും അപകടകരമാംവിധം വിമാനവാഹിനിക്കപ്പലിന് അടുത്തെത്തിയ ഒരു ഇറാനിയൻ കപ്പലിനെ ലക്ഷ്യമിടുകയും ചെയ്തു. മാർക്ക്-45 നാവിക തോക്ക് ഉപയോഗിച്ച് കപ്പലിന് അകലം പാലിക്കാൻ ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. മുന്നറിയിപ്പുകൾ പരാജയപ്പെട്ടപ്പോൾ, ഹെലികോപ്റ്റർ ആക്രമണത്തിലൂടെ കപ്പൽ നിർത്തി. മറുവശത്ത്,…
Category: AMERICA
ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും, ഈ ഇടകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ നാല് ദൈവാലയങ്ങളും ഒരു വിദ്യാലയവും നിർമ്മിച്ചു നൽകി. തിരുസഭയുടെ മഹാജൂബിലി വർഷമായ 2025-ന്റെ ഭാഗമായാണ് മിഷൻ രൂപതയെ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതികൾ പൂർത്തിയാക്കിയത്. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് വ്യക്തിപരമായി ആറ് ദൈവാലയങ്ങൾ മിയാവു രൂപതയിൽ നിർമ്മിച്ചു നൽകിയത് ഇടവകാംഗങ്ങൾക്ക് വലിയ പ്രചോദനമായി. ഇതേത്തുടർന്ന് വികാരിയുടെ പ്രോത്സാഹനത്തോടെ ഇടവകയിലെ വിവിധ കുടുംബങ്ങൾ മിഷൻ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ മുന്നോട്ടുവരികയായിരുന്നു. നിർമ്മിക്കപ്പെട്ട പദ്ധതികളും സ്പോൺസർമാരും: (1) സെന്റ് മേരീസ് ചർച്ച്: ഇടവകാംഗങ്ങളുടെ പൊതുവായ സഹകരണത്തോടെ. (2) സെന്റ് ജോസഫ് ചർച്ച്: കുര്യൻ & ലീലാമ്മ മൂക്കേട്ട് കുടുംബം. (3) സെന്റ് ജോസഫ് സ്കൂൾ: ജായച്ചൻ & തെരേസ തയ്യിൽപുത്തൻപുരയിൽ, (4) സെന്റ് ഫ്രാൻസിസ്…
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി റഷ്യയിലെത്തിയതായി റിപ്പോര്‍ട്ട്
ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബയെ രഹസ്യമായി റഷ്യയിലേക്ക് കൊണ്ടുപോയി എന്നും അവിടെ വെച്ച് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയെന്നും റിപ്പോർട്ട്, എന്നാല്‍, ഈ റിപ്പോർട്ടുകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവ തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിനും ഇടയിൽ, ഒരു പുതിയ വാർത്ത അന്താരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കിമറിച്ചു . വളരെക്കാലമായി റഷ്യയുടെ പങ്കിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ റഷ്യയിലേക്ക് രഹസ്യമായി കൊണ്ടുപോയി എന്ന് അവകാശപ്പെടുന്ന ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. വാർത്ത ശരിയാണെന്ന് തെളിഞ്ഞാൽ, നിലവിലുള്ള സംഘർഷത്തിൽ ഇത് ഒരു പ്രധാന വഴിത്തിരിവായി മാറിയേക്കാം. കുവൈറ്റ് പത്രമായ അൽ-ജരിദയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ആരോഗ്യ-സുരക്ഷാ കാരണങ്ങളാൽ വളരെ രഹസ്യമായ ഒരു ഓപ്പറേഷനിലാണ് മൊജ്തബ ഖമേനിയെ റഷ്യൻ സൈനിക…
“ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ?”; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെക്കുറിച്ച് ട്രംപ്
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവന നടത്തി. “മൊജ്തബ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്! ഇതുവരെ ആരും അദ്ദേഹത്തെ ജീവനോടെ കണ്ടിട്ടില്ല, ഒരു ഫോട്ടോയും പുറത്തുവന്നിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം തുടരുന്നതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ അവസ്ഥയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു സുപ്രധാന പ്രസ്താവന നടത്തി. മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും, അദ്ദേഹം ഇതുവരെ ഒരു പൊതുപരിപാടിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. മുജ്തബ ഖമേനിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “മുജ്തബ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. ഇതുവരെ ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.” അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള…
സഖാവ് ജി സുധാകരൻ കലാകാരനാണ് അടിമയല്ല: കാരൂർ സോമൻ (ചാരുംമൂടൻ)
കാടു കയറുന്ന ഭാവന പോലെ വന്യ വനത്തിലെ ആധുനിക സാമൂഹ്യ രാഷ്ട്രീയ പൊള്ളത്തര ഹൃദയ സംവേദനത്തിൽ ഏർപ്പെട്ടിരിക്കയാണ് മുൻ മന്ത്രി ജി. സുധാകരൻ. കൃത്രിമകാവ്യ ഭാഷയും എ.ഐ ഉപകരണത്തിലൂടെ കഥ, കവിത, നോവലുകൾ വരെ ഉല്പാദിപ്പിച്ചു് എഴുത്തുകാർ പെറ്റു പെരുകുന്ന കാലത്തു് കവിതയിലെ സത്യവും സൗന്ദര്യവും തിരിച്ചറിയുന്ന സഖാവ് ആർക്കും അടിമയാകാൻ തയ്യാറല്ല. കഴിഞ്ഞുപോയ വരണ്ട കാലങ്ങളെ കണ്ട് കൂടു തുറന്നു വിടുന്ന കഴുകന്മാരെപോലെ അദ്ദേഹത്തെ ആക്രമിക്കുന്നവർ അറിയേണ്ടത് സ്വന്തം ആത്മാവിനെ വിറ്റ് തിന്നാൻ എല്ലാ കാലത്തും അടിമകൾക്ക് സാധ്യമല്ല. അടിമകളും ഒരിക്കൽ സ്വാതന്ത്ര്യം പ്രാപിക്കും. ഗാന്ധിയന്മാരുടെ പതനവും സോഷ്യൽ മീഡിയ അധിക്ഷേപങ്ങളും ജീവിതത്തിൽ പുതുമയുള്ളതുമല്ല. എന്തിനും ജാതിമത രാഷ്ട്രീയ നിറങ്ങൾ കൊടുക്കുന്നവർ ഒരു ജനതയുടെ സാംസ്കാരിക മൂല്യങ്ങളെ ചവുട്ടിത്തേക്കരുത്, സ്വന്തം ധാർമ്മികബോധത്തെ വികലമായ രാഷ്ട്രീയക്കാർക്ക് വിരുന്നൂട്ട് നടത്തരുത്. ബുദ്ധിജീവികളും ജ്ഞാനികളുമായ ചിന്തകർ പടുത്തുയർത്തിയ അതിമഹനീയമായ ആദർശ…
ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ
ഹൂസ്റ്റൺ: ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോയിൽ ഉണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ പോൾ ബെറ്റൻകോർട്ട് ആവശ്യപ്പെട്ടു. തർക്കം: അനുമതിയില്ലാത്ത സ്ഥലത്ത് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ജഡ്ജി ലിന ഹിഡാൽഗോയെ റോഡിയോ അധികൃതർ പുറത്താക്കിയിരുന്നു. തനിക്ക് മുൻകൂട്ടി അനുമതി ലഭിച്ചിരുന്നതായും അധികൃതർ തന്നെ ബലംപ്രയോഗിച്ച് മാറ്റിയതായും ലിന ആരോപിച്ചു. ആ രാത്രിയിലെ ഷോ ഹൗസ്ഫുൾ ആയതിനാൽ ലിനയുടെ ടീമിനെ മുൻകൂട്ടി വിവരം അറിയിച്ചിരുന്നതായും, എന്നാൽ അവർ അത് വകവെക്കാതെ തർക്കമുണ്ടാക്കിയെന്നും അധികൃതർ വ്യക്തമാക്കി. ലിനയുടെ പെരുമാറ്റം മോശമാണെന്ന് കാട്ടി റോഡിയോ എക്സിക്യൂട്ടീവ് കമ്മിറ്റി അവരുടെ ‘എക്സ്-ഒഫീഷ്യോ ഡയറക്ടർ’ പദവി റദ്ദാക്കി. സെനറ്റർ ബെറ്റൻകോർട്ട് ലിനയുടെ പെരുമാറ്റത്തെ “വിചിത്രം” എന്നാണ് വിശേഷിപ്പിച്ചത്. ഏകദേശം 9,000 ഡോളർ വിലമതിക്കുന്ന സൗജന്യ ടിക്കറ്റുകളും സൗകര്യങ്ങളും ലഭിച്ചിട്ടും, കൂടുതൽ ആനുകൂല്യങ്ങൾ നിഷേധിച്ചപ്പോൾ ലിന പക്വതയില്ലാതെ പെരുമാറി.എന്ന്…
കനേഡിയൻ നെഹ്രു ട്രോഫി- IBRF ആറന്മുള കൺവെൻഷ
നേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇൻ്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF (ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ) ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന Meet & Greet യോഗം മാർച്ച് 13 വെള്ളിയാഴ്ച ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു. ആറന്മുള ജലമേളയുടെ മുഖ്യ സംഘാടകർ പങ്കെടുത്ത യോഗത്തിൽ IBRF ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ സാംബാദേവൻ കെ ജി അദ്ധ്യഷനായി. IBRF ഗ്ലോബൽ പ്രസിഡന്റും കാനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ ശ്രീ കുര്യൻ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു. കനേഡിയൻ നെഹ്രു ട്രോഫിയുടെ രണ്ടാമത് ഇന്റർനാഷണൽ കൺവെൻഷൻ വൻ വിജയമാക്കാൻ എല്ലാ എല്ലാ വള്ളംകളി സ്നേഹികളുടെയും സഹായവും സഹകരണവും IBRF ഗ്ലോബൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അഭ്യർത്ഥിച്ചു. വള്ളംകളി ലോകത്തെ കൂട്ടിയിണക്കുന്ന IBRF ഈ മേഖലയ്ക്ക്…
സാൻ ഫ്രാൻസിസ്കോയിൽ ‘നാരി 2026’: വനിതാ നേതാക്കളെ ആദരിച്ചു
സാൻ ഫ്രാൻസിസ്കോ:അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസും സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി സംഘടിപ്പിച്ച ‘നാരി 2026’ ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച വനിതാ നേതാക്കളെ ചടങ്ങിൽ ആദരിച്ചു. കാലിഫോർണിയ ലഫ്റ്റനന്റ് ഗവർണർ എലെനി കൗണലാക്കിസ്, മുൻ യുഎസ് അംബാസഡർ ഷെഫാലി റസ്ദാൻ ദുഗ്ഗൽ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക നീരു ഖോസ്ല എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. സിഎ ഗീത രാമകൃഷ്ണന്റെ സ്മരണാർത്ഥമുള്ള പുരസ്കാരം ശ്രീമ രംഗനാഥൻ ഏറ്റുവാങ്ങി. കൂടാതെ സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ തിളങ്ങിയ 48 ‘ട്രയൽബ്ലേസർ’ (Trailblazer) വനിതകളെയും ആദരിച്ചു. ഇത്തരം കൂട്ടായ്മകൾ അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തമാക്കുമെന്നും സാംസ്കാരിക വിനിമയത്തിന് വഴിയൊരുക്കുമെന്നും ലഫ്റ്റനന്റ് ഗവർണർ എലെനി കൗണലാക്കിസ് പറഞ്ഞു. സിലിക്കൺ വാലിയിലെ ബിസിനസ്, സാങ്കേതിക മേഖലകളിലെ പ്രമുഖരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഫൊക്കാന യുവജന വേദിയില്‍ പുതിയ പ്രതീക്ഷയായി ഇസബല്‍ മാലിത്തുരുത്തേല്‍ ‘ടീം എംപവര്‍’ പാനലില്‍ മത്സരിക്കുന്നു
വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ മഹാസംഘടനയായ ഫൊക്കാനയുടെ (ഫൊക്കാന) അടുത്ത കാലഘട്ടത്തെ കൂടുതൽ സജീവവും യുവജനോന്മുഖവുമായ ദിശയിൽ നയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പ്രസിഡന്റ് സ്ഥാനാർത്ഥിയായ ലീലാ മാരേട്ട് നയിക്കുന്ന “ടീം എംപവർ” പാനലിൽ യുവജന കമ്മിറ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇസബൽ മാലിത്തുരുത്തേല്‍ ശ്രദ്ധ നേടുകയാണ്. ചിക്കാഗോയിലെ സജീവ യുവ നേതാവായ ഇസബൽ സമൂഹ പങ്കാളിത്തം, യുവജന മാർഗ്ഗനിർദ്ദേശം, പ്രൊഫഷണൽ വളർച്ച എന്നിവയിലൊക്കെയായി വലിയ ആവേശത്തോടെയാണ് പ്രവർത്തിച്ചു വരുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് ആറ്റ് ചിക്കാഗോയിൽ നിന്ന് ബയോളജിയിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മൈനറും നേടിയ ഇസബൽ, ചിക്കാഗോലാൻഡ് മേഖലയിലെ വിവിധ ക്ലയന്റുകളുമായി പ്രവർത്തിക്കുന്നതോടൊപ്പം സമൂഹ സേവന പ്രവർത്തനങ്ങളിലും സജീവമാണ്. കോളേജ് കാലഘട്ടത്തിൽ തന്നെ നേതൃഗുണങ്ങൾ പ്രകടിപ്പിച്ച ഇസബൽ, Gao Lab-ൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചതിനൊപ്പം Honors College Tutor ആയി വിദ്യാർത്ഥികൾക്ക് അക്കാദമിക് പിന്തുണ നൽകിയിരുന്നു. തുടർന്ന്…
ഹൂസ്റ്റൺ തൃശൂർ അസോസിയേഷൻ ‘കല 2026’ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു; ഏപ്രിൽ 25 വരെ അപേക്ഷിക്കാം
ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ‘കല 2026’ എന്ന പേരിൽ വിപുലമായ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. “തൃശൂർ – കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ ആകർഷകമായ പണക്കിഴികളാണ് വിജയികളെ കാത്തിരിക്കുന്നത്. ചിത്രരചന, ഉപന്യാസ രചന (പരമാവധി 500 വാക്കുകൾ), കവിതാരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എഴുത്തു മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വെവ്വേറെയായിരിക്കും വിലയിരുത്തപ്പെടുക. മത്സരാർത്ഥികളെ ഗ്രൂപ്പ് 1: 5 മുതൽ 10 വയസ്സ് വരെ. ഗ്രൂപ്പ് 2: 11 മുതൽ 17 വയസ്സ് വരെ. ഗ്രൂപ്പ് 3: 18 വയസ്സും അതിനു മുകളിലുള്ളവരും. എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ചിത്രരചന: പൂർണ്ണമായും കൈകൊണ്ട് വരച്ച ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഡിജിറ്റൽ ആർട്ട്, കൊളാഷ്, കമ്പ്യൂട്ടർ സഹായത്തോടെയുള്ള സൃഷ്ടികൾ…
