ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്ടെ കത്തോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തുന്നു. കരുണയുടെ അപ്പോസ്ഥലനും സാഹോദര്യത്തിന്റെ പ്രവാചകനുമായ പരിശുദ്ധ ബാവ തിരുമേനി സെപ്റ്റംബർ 13 മുതൽ ഡാലസിലെ വിവിധ ദേവാലയങ്ങളിൽ അപ്പോസ്തലീക സന്ദർശനം നടത്തും സെപ്റ്റംബർ 13 ആം തീയതി ശനിയാഴ്ച രാവിലെ ഇർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും വൈകീട്ട് മെക്കാനി സെന്റ് പോൾ ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും 14 ഞായറാഴ്ച രാവിലെ 8:45 നു കാരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർത്ഥനകളും നടത്തും ഞായറാഴ്ച വൈകിട്ട് സെൻറ് ജെയിംസ് ഓർത്തഡോക്സ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തുന്നതാണ് പതിനഞ്ചാം തീയതി…
Category: AMERICA
ഡാളസ് മോട്ടൽ തലയറുത്ത് കൊല: ബുധനാഴ്ച രാവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യ,പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞു
ഡാളസ് — ബുധനാഴ്ച രാവിലെ ഡാളസിലെ ഒരു മോട്ടലിൽ ഒരാളെ തലയറുത്ത് കൊലപ്പെടുത്തി, ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഇരുവരെയും ഇപ്പോൾ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഇരയായത് 50 വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യ ആണെന്നും പ്രതി 37 വയസ്സുള്ള യോർഡാനിസ് കോബോസ്-മാർട്ടിനെസ് ആണെന്നും പോലീസ് തിരിച്ചറിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് മാർട്ടിനെസിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. രാവിലെ 9:30 ഓടെ സംഭവസ്ഥലത്ത് ഒരു കുത്തേറ്റ കോളിന് മറുപടി നൽകാനാണ് തങ്ങളെ വിളിച്ചതെന്നും ഒരു പ്രതി “മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പലതവണ” ഒരാളെ വെട്ടിയതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഡാളസ് ഫയർ-റെസ്‌ക്യൂ സംഭവസ്ഥലത്ത് പ്രതികരിച്ചു, അവിടെ ഇര മരിച്ചു. പ്രതി കസ്റ്റഡിയിലാണെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. മോട്ടൽ സ്വത്തിൽ ഉണ്ടായ ഒരു തർക്കത്തിന് ശേഷം പ്രതി വടിവാൾ ഉപയോഗിച്ച് ആ വ്യക്തിയെ കുത്താൻ തുടങ്ങി, ഇര ഓടിപ്പോകാൻ ശ്രമിച്ചു,…
നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. സെപ്തംബർ 7 ഞായറാഴ്ച ക്വീൻസിലെ ഗ്ലെന്‍ ഓക്സിലുള്ള P.S.115 ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 11 മണി മുതൽ വൈകീട്ട് 6:00 മണി വരെയായിരുന്നു വളരെ വിപുലമായ രീതിയില്‍ രണ്ട് സെഷനുകളായിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ വേദിയിലേക്ക് എതിരേറ്റ് ആനയിച്ചു. പ്രഥമ വനിത വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ, കൗൺസിൽമാൻ എഡ് ബ്രോൺസ്റ്റൈൻ, ട്രസ്റ്റീ ബോർഡ് ചെയർപേഴ്സൺ വനജ നായർ, വനിത ഫോറം ചെയർ രാധാമണി നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആദ്യത്തെ സെഷൻ ആരംഭിച്ചു. ശബരീനാഥ് നായർ പ്രാർത്ഥനാഗാനം ആലപിച്ചു. ജോയിന്റ് സെക്രട്ടറി രത്നമ്മ നായർ സ്വാഗതം ആശംസിക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ ഏവർക്കും ഓണത്തിന്റെ മംഗളങ്ങൾ നേരുകയും അസോസിയേഷനിൽ ചേർന്ന…
കൈരളി കരയുന്നു! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
കൈരളി കരയുന്നൂ, കണ്ണുനീർ പൊഴിക്കുന്നു കൈതവം തെല്ലുമേശാ കാരുണ്യസ്വരൂപിണി! കേരളമക്കൾക്കെന്നും മാതാവാണവൾ, സദാ കേരവൃക്ഷം പോലല്ലോ നന്മ പേറുന്നു തന്നിൽ! കൽപ്പനയ്ക്കതീതമാം കല്പവൃക്ഷമാണവൾ കാമധേനുവാണവൾ, ചിന്താമണിയാണവൾ! അക്ഷരപുഷ്പങ്ങളാൽ അഴകിൽ കൊരുത്തൊരാ അക്ഷയഹാരം തന്റെകണ്ഠത്തിലണിയുന്നോൾ! സ്വരങ്ങൾ അവളുടെ മണിവേണുവിൽ മേവും സ്വർഗ്ഗകന്യകൾരാഗ വിസ്മയം വിരചിപ്പോൾ! വാചസ്പതി തൻ പുത്ര പത്നിയാണവൾ സദാ, വാഗ്ദേവതയായി ധരയിൽ വിരാജിപ്പോൾ! പണ്ഡിതസദസ്സിലെ, സംഗീത വിദ്വാന്മാരിൽ പാണ്ഡിത്യം വിളിച്ചോതും ഗീതമായ്വിലസുന്നോൾ! ഭക്തരാം പ്രഭാഷക വൃന്ദത്തിൻ കണ്ഠങ്ങളിൽ ശക്തമാം അമേയമാം വാക്സ്രോതസ്സരുളുന്നോൾ! മൂകാംബികയാണവൾ, കോലാസുരനെ, യൊരു മൂകാസുരനായ്, തന്റെ ഭക്തനായ് മാറ്റിയവൾ! സരസ്വതിയാണവൾ സരസവാണിയവൾ സന്തതം ജിഹ്വാഗ്രത്തിൽ സ്വരമായ് വർത്തിപ്പവൾ! ഹസ്താമലകനു തൻ വാഗ്‌വിലാസവും നൽകി വിസ്മയഭരിതമാം വാഗ്മിയുമാക്കി ദേവി! ആശയവിനിമയം ചെയ്യുവാൻസർവ്വർക്കുമേ ആശ്രയമായല്ലയോവർത്തിപ്പൂ, നിരന്തരം! കല്പവൃക്ഷമാണവൾ! ചിന്താമണിയാണവൾ അല്പത്വമേശാതെന്നും സർവ്വർക്കു മന്നം നൽകും, അക്ഷയപാത്രമവൾ, വിദ്യാധനം നേടുവാൻ അക്ഷര സൗഭാഗ്യവും, നിർല്ലോഭം നല്‍കുന്നവൾ! കൈതവമല്പം…
ഇന്ത്യയോടുള്ള ‘കലിപ്പ്’ തീരുന്നില്ല; ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നേരിടുന്നു
വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും വ്യാപാര ചർച്ചകൾ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത ഉപദേഷ്ടാവായ പീറ്റർ നവാരോ ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തമായ സ്വരത്തിലാണ് ഇപ്പോഴും സംസാരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ ഇന്ത്യയെക്കുറിച്ച് പീറ്റർ നവാരോ രൂക്ഷവിമർശനങ്ങൾ നടത്തുകയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങിയതിലൂടെ ഇന്ത്യ സാമ്പത്തിക നേട്ടങ്ങൾ നേടിയെടുക്കുക മാത്രമല്ല, ഉക്രെയ്ൻ യുദ്ധത്തിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് പരോക്ഷമായി സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍, അദ്ദേഹത്തിന്റെ വോട്ടെടുപ്പിലെ മിക്ക ഉപയോക്താക്കളും അദ്ദേഹത്തിന്റെ അഭിപ്രായം നിരസിച്ചപ്പോൾ, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വാദം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. വിഷയത്തിൽ പീറ്റർ നവാരോ എക്സില്‍ ഒരു പോൾ പുറത്തിറക്കി. ഇന്ത്യയുടെ ഉയർന്ന താരിഫ് അമേരിക്കൻ ജോലികൾക്ക്…
26-ാമത് 56 ഇന്റർനാഷണൽ ടൂർണമെന്റിന് സെയിന്റ് ലൂയിസിൽ കേളികൊട്ടുയരുന്നു
സെയിന്റ് ലൂയിസ് : സെപ്റ്റംബർ 19, 20, 21 (വെള്ളി ശനി ഞായർ) തീയതികളിൽ സെയിന്റ് ലൂയിസിൽ വെച്ചു (727 Weidman Rd, Manchester, MO) നടത്തപ്പെടുന്ന, 26-ാമത് 56 ഇന്റർനാഷണലിന്റെയും, സെന്റ് ലൂയിസ് 56 ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി 56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ നാഷണൽ എക്സിക്യൂട്ടീവ് കോർഡിനേറ്റേഴ്‌സ് അറിയിച്ചു. ഏകദേശം 90 ഇൽ പരം ടീമുകൾ മാറ്റുരക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ ഓൺലൈൻ രെജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഹ്രഹിക്കുന്ന ടീമുകൾ https://www.56international.com എന്ന വെബ്‌സൈറ്റിൽ പേര് രജിഷ്ടർ ചെയ്യാവുന്നതാണ്. സെപ്റ്റംബർ 19 -ാം തീയതി രാവിലെ 11.00 മണിക്ക് രജിഷ്ട്രേഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആദ്യം രജിസ്ട്രേഷനും, തുടർന്ന് ദേശീയ സമതി യോഗവും ജനറൽ ബോഡിയും, അതിനെ തുടർന്ന് ഉറ്ഘടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 മണിക്ക് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. സെപ്റ്റംബർ 18…
‘ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ചുമത്തുക’; പുടിനുമേൽ സമ്മർദ്ദം ചെലുത്താൻ ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു
വാഷിംഗ്ടന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% വരെ താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. ട്രംപ് ഇതിനകം തന്നെ ഇന്ത്യയിൽ 50% താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്, ഇപ്പോൾ യൂറോപ്യൻ യൂണിയനും ഈ ദിശയിൽ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. വാഷിംഗ്ടണിൽ മുതിർന്ന യുഎസ്, യൂറോപ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം. ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ‘നാടകീയ താരിഫുകൾ’ ചുമത്താനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും, ചൈന റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നതുവരെ അവ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂലൈയിൽ, ഇന്ത്യൻ ഇറക്കുമതിക്ക് ട്രംപ് 25% പ്രതികാര തീരുവ ഏർപ്പെടുത്തി, പിന്നീട് അത് 50% ആയി ഉയർത്തി. ചൈനയുടെ കാര്യത്തിൽ, യുഎസ് ഇതുവരെ 30% താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ…
ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കെ.എച്ച്.എസ്.എന്‍.ടി സംഘടിപ്പിച്ച ഓണാഘോഷം അതിഗംഭീരമായി
ഡാളസ്: ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ് (കെ. എച്ച് എസ് എന്‍ ടി) സംഘടിപ്പിച്ച ഓണാഘോഷം എല്ലാവരുടേയും മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങി. അത്തം മുതല്‍ തിരുവോണം വരെ മനോഹരമായ പൂക്കളം തീര്‍ത്ത് ക്ഷേത്രം ഓണാഘോഷത്തിനു തയ്യാറെടുത്തു. സെപ്റ്റംബര്‍ 5 ന് തിരുവോണ ദിവസം (വാമന ജയന്തി) ചന്ദന മുഖക്കാപ്പണിഞ്ഞ ശ്രീ ഗുരുവായൂരപ്പന് ഭക്തജനങ്ങള്‍ അന്‍പൊലിയും, ചുറ്റുവിളക്കും പ്രത്യേക പുഷ്പ്പാജ്ഞലിയും അര്‍പ്പിച്ച് അനുഗ്രഹം നേടി. മറ്റു സ്റ്റേറ്റുകളില്‍ നിന്നും സജ്ജനങ്ങള്‍ ഗുരുവായൂരപ്പ ദര്‍ശനത്തിനായി തിരുവോണ ദിവസം രാവിലെ മുതല്‍ വരികയുണ്ടായി എന്ന് ക്ഷേത്രം പൂജാരിമാരായ കാരക്കാട്ട് പരമേശ്വരന്‍ നമ്പൂതിരി, കല്ലൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, സുദേവ് ആലമ്പാടി എന്നിവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 6 ന് വിപുലമായ ഓണാഘോഷം കെ എച്ച് എസ് എന്‍ ടി കമ്മിറ്റി ഭാരവാഹികളും മെമ്പേഴ്സും നിത്യ…
ഡിട്രോയിറ്റിൽ അന്തരിച്ച റവ.ഫിലിപ്പ് വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച
ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും, പ്രമുഖ കൺവെൻഷൻ പ്രഭാഷകനും ആയിരുന്ന വെണ്മണി വാതല്ലൂർ കുടുംബാംഗം റവ.ഫിലിപ്പ് വർഗീസിന്റെ (87) പൊതുദർശനം സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ 9 മണി വരെ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ (24518 Lahser Rd, Southfield, MI 48033) വെച്ച് നടത്തപ്പെടും. സംസ്കാരം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 8.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഡിട്രോയിറ്റ് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിൽ (621 W Long Lake Rd, Troy, MI 48098) സംസ്കരിക്കും. സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് മുഖ്യ കാർമ്മികത്വം വഹിക്കും. മാർത്തോമ്മ സഭയുടെ കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ,…
സുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച
ന്യൂജെഴ്സി: ന്യൂജെഴ്സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽസ് അസോസിയേറ്റ് ഡയറക്ടർ സുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച റാൻഡോൾഫിലെ മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിലെ ശുശ്രുഷകൾക്കു ശേഷം നടത്തും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജെഴ്സി, ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുടെ മുന്‍ പ്രസിഡന്റും അമേരിക്കൻ മലയാളി, സംഗമം, എമേര്‍ജിംഗ് കേരള യു.എസ്.എ എന്നിവയുടെ ചീഫ് എഡിറ്ററുമായിരുന്ന പന്തളം ചാലായിൽ കുടുംബാംഗം റെജി ജോര്‍ജിന്റെ ഭാര്യയും തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി.എം. ഉമ്മന്റേയും ഏലിയാമ്മയുടെയും പുത്രിയുമാണ്. റാൻഡോൾഫ് മാർത്തോമ്മാ ചർച്ചിലെ സജീവാംഗമായിരുന്നു. സൺഡേ സ്‌കൂളിന്റെ റീജിയണൽ തല ചുമതല വഹിച്ചിരുന്നു. ഏക സഹോദരൻ അലക്‌സാണ്ടർ ഉമ്മൻ 2017 ൽ ഹ്യൂസ്റ്റനിൽ അന്തരിച്ചു. മക്കൾ: രോഹിത് ജോർജ്, റോഷ്‌നി ജോർജ് (സ്റ്റോണി ബ്രൂക്ക് വിദ്യാർത്ഥിനി) പൊതുദർശനം: സെപ്റ്റംബർ 13 ശനിയാഴ്ച…
