ഹ്യൂസ്റ്റണിൽ സംഘർഷത്തിനിടെ ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്

ഹ്യൂസ്റ്റൺ: അപ്‌ടൗണിന് സമീപം നടന്ന ഒരു സംഘർഷത്തിനിടെ ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 3 മണിക്ക് തൊട്ടുമുമ്പ് ഫൗണ്ടൻ വ്യൂ ഡ്രൈവിന് സമീപമുള്ള റിച്ച്മണ്ട് അവന്യൂവിലെ ഒരു പാർക്കിംഗ് സ്ഥലത്താണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, വലിയൊരു വഴക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ഡ്രൈവർ തന്റെ വാഹനം അതിവേഗം ഓടിച്ച് സംഘർഷത്തിലുണ്ടായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു. എല്ലൊടിയുന്ന തരത്തിലുള്ള പരിക്കുകൾ മുതൽ ചെറിയ മുറിവുകളും ചതവുകളും വരെ അഞ്ച് പേർക്ക് സംഭവിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമല്ലെന്നും അപകട നില തരണം ചെയ്തെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ദൃക്സാക്ഷികളിൽ നിന്നുള്ള മൊബൈൽ ഫോൺ വീഡിയോകളും ഹ്യൂസ്റ്റൺ പോലീസ് വകുപ്പ് (HPD) പരിശോധിച്ചുവരികയാണ്.…

ഫിലിപ്പ് ചാണ്ടി ഡാളസിൽ നിര്യാതനായി

ഡാളസ് : വരപത്ര-പുതിയപറമ്പിൽ വീട്ടിൽ വി.വി. ചാണ്ടിയുടെയും ഏലിയാമ്മ ചാണ്ടിയുടെയും മകൻ ഫിലിപ്പ് ചാണ്ടി ഡാളസിൽ അന്തരിച്ചു. കുമരകം സ്വദേശിയായ ഫിലിപ്പ് ചാണ്ടി കോളേജിൽ ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരനും നടനുമായിരുന്നു. സി.എം.എസിൽ നിന്ന് മികച്ച നടനുള്ള അവാർഡ് നേടിയിട്ടുണ്ട്. ബിരുദം നേടിയ ശേഷം ആഗ്രയിൽ കെ.ടി.സി.യുടെ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിട്ടുണ്ട്. 1977 ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ഡാളസില്‍ സ്ഥിര താമസമാക്കി. ഡാളസിലെ നിരവധി കമ്പനികളിൽ ജോലി ചെയ്ത് ഒടുവിൽ ഡാളസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഭാര്യ: മോഡിശ്ശേരിൽ – ചെമ്പിക്കലം സ്വദേശിയായ ഏലിയാമ്മ ചാണ്ടി മക്കൾ: ബിനു – സൂസൻ, ബിന്ദു – ജോബി, ബീന – ഫെബിൻ, ബെൻ – അഞ്ജു കൊച്ചു മക്കൾ : ജോഷ്വ, രോഹൻ, രോഹിത്, റിയാൻ, സീന. സഹോദരങ്ങൾ: പരേതനായ ജോർജ്ജ്…

ഫോമ സണ്‍ഷൈന്‍ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 26 ശനിയാഴ്ച

ടാമ്പ (ഫ്ലോറിഡ): അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ സണ്‍ഷൈന്‍ റീജിയന്‍ ഇദംപ്രഥമമായി ടാമ്പായില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 26 ശനിയാഴ്ച വെസ്‌ലി ചാപ്പലില്‍ വെച്ച് നടത്തപ്പെടുന്നു. സണ്‍ഷൈന്‍ റീജിയന്റെ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍ സിജോ, വൈസ് ചെയര്‍ ഗിരീഷ്, കമ്മിറ്റി മെമ്പേഴ്‌സായ ലക്ഷ്മി രാജേശ്വരി, എഡ് വേര്‍ഡ്, ജോളി പീറ്റര്‍, ജിതേഷ് എന്നിവര്‍ക്ക് ആര്‍.വി.പി ജോമോന്‍ ആന്റണിയും മറ്റു ഭാരവാഹികളും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ഈ സംരംഭം അങ്ങേയറ്റം അഭിമാനകരമാണെന്ന് ജോമോന്‍ ആന്റണി പ്രസ്താവിച്ചു. ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള എട്ടോളം ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ കാണികളുടെ ആവേശം വാനോളമുയര്‍ത്തുന്ന ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കാഷ് പ്രൈസ് ഉള്‍പ്പടെ നിരവധി ആകര്‍ഷണീയമായ പാരിതോഷികങ്ങളാണ് വിജയികള്‍ക്ക്…

സോണി പൗലോസ് (44) തിരുവനന്തപുരത്തു അന്തരിച്ചു

ബോസ്റ്റൺ/തൃശ്ശൂർ :പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് -ലീല  ദമ്പതികളുടെ മകൻ  സോണി പൗലോസ്  (44) വ്യാഴാഴ്ച  വൈകിട്ട് 8:30 ഓടെ തിരുവനന്തപുരം  ആമ്പലത്തിൻകര മസ്ജിദിന് സമീപം, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ  ഹൃദയാഘാതം മൂലം  അന്തരിച്ചു തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലെ അലയൻസ് എന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരനായിരുന്നു സോണി. ഭാര്യ യൂസ്റ്റിൻ തോമസ്. ബോസ്റ്റണിൽ താമസിക്കുന്ന പ്രീത സിബി ഏക സഹോദരിയാണ്. കാര്യവട്ടം പുല്ലാനിവിള ടാഗോർ നഗർ സ്വദേശിയായ അദ്ദേഹത്തിൻ്റെ സംസ്‌കാരം തൃശ്ശൂരിലെ എളനാട് മാർ ഇഗ്നാത്തിയോസ് എലിയാസ് സിംഹാസന ചർച്ചിൽ ഞായറാഴ്ച വൈകീട്ട്  നടക്കും.

പരിസ്ഥിതി സംരക്ഷണ ഏജൻസി: ജീവനക്കാരെ പിരിച്ചുവിടുന്നു

വാഷിംഗ്‌ടൺ ഡി സി: പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) ജീവനക്കാരെ പിരിച്ചുവിടാനും അവരുടെ ഗവേഷണ വികസന ഓഫീസ് (ORD) ഇല്ലാതാക്കാനും പദ്ധതിയിടുന്നു.ഇത് ജീവനക്കാർ മാസങ്ങളായി ഭയപ്പെട്ടിരുന്ന കാര്യമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം, EPA അഡ്മിനിസ്ട്രേറ്റർ ലീ സെൽഡിൻ ഒരു ‘റിഡക്ഷൻ ഇൻ ഫോഴ്സ്’ (RIF) നടപ്പിലാക്കുകയാണെന്ന് അറിയിച്ചു. നികുതിദായകരുടെ പണം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാനാണ് ഈ നടപടിയെന്ന് സെൽഡിൻ പ്രസ്താവനയിൽ പറഞ്ഞു. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ “സംഘടനാപരമായ മെച്ചപ്പെടുത്തലുകളിലൂടെ” EPA-ക്ക് 748.8 ദശലക്ഷം ഡോളർ ലാഭിക്കാൻ കഴിയുമെന്നും 12,448 ജീവനക്കാരുമായി പ്രവർത്തനം തുടരുമെന്നും അവർ പറഞ്ഞു. ജനുവരിയിൽ ഇത് 16,155 ആയിരുന്നു. നേരത്തെ വിരമിക്കൽ, രാജിവെക്കൽ പദ്ധതികളിലൂടെ ഇതിനോടകം നൂറുകണക്കിന് ജീവനക്കാർ ഏജൻസി വിട്ടു. 3,201 അപേക്ഷകളാണ് ഇതിനായി EPA-ക്ക് ലഭിച്ചത്. ഇതിന് പുറമെ, 280 പരിസ്ഥിതി നീതി ജീവനക്കാർക്ക് നേരത്തെ…

ഐഒസി ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ യൂണിറ്റുകളിൽ നടന്ന ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങുകൾ വികാരനിർഭരവും, സ്നേഹാദരവുമായി; യൂണിറ്റുകൾക്കുള്ള ഔദ്യോഗിക ചുമതലാപത്രം കൈമാറി

മിഡ്‌ലാൻഡ്‌സ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനസ്നേഹിയുമായ അന്തരിച്ച ഉമ്മൻചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സ് റീജണിൽ തുടക്കമായി. പ്രാരംഭമായി പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിക്കുകയും, പ്രാർത്ഥനകൾ നേരുകയും ചെയ്തിരുന്നു. ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റും മിഡാലാൻഡ്‌സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പ്രസ്റ്റണിലും, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്ടണിലും അനുസ്മരണ പരിപാടികളിൽ സംബന്ധിച്ചു. ബാൺസ്ലെയിൽ നടന്ന ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ ബിബിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജുൽ രമണൻ, ജോയിന്റ് സെക്രട്ടറി വിനീത് മാത്യു, ഫെബിൻ ടോം, ട്രഷറർ ജെഫിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ബിബിൻ കാലായിലിന്റെ അധ്യക്ഷതയിൽ പ്രസ്റ്റണിൽ നടന്ന ചടങ്ങുകൾ ചാപ്റ്റർ പ്രസിഡന്റ്‌…

ലോസ് ഏഞ്ചൽസിലെ ഈസ്റ്റ് ഹോളിവുഡിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി 20 ലധികം പേർക്ക് പരിക്ക്; പലരുടേയും നില ഗുരുതരം

ഈസ്റ്റ് ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് പ്രദേശത്ത് ഇന്ന് (ശനിയാഴ്ച) രാവിലെ രണ്ട് മണിയോടെ ഒരു വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 20 ലധികം പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്, മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്, ഭരണകൂടം ജനങ്ങളോട് ശാന്തത പാലിക്കാൻ അഭ്യർത്ഥിച്ചു. വെർമോണ്ട് ഹോളിവുഡ് എന്ന നിശാ ക്ലബ്ബിന് മുമ്പിലാണ് സംഭവം നടന്നത്. ലോസ് ഏഞ്ചൽസ് അഗ്നിശമന സേന (LAFD) പറയുന്നതനുസരിച്ച്, ഈ അപകടത്തിൽ കുറഞ്ഞത് 5 പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവരെ ഉടൻ തന്നെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പരിക്കേറ്റ ഏകദേശം 8 മുതൽ 10 വരെ പേരുടെ നില ഗുരുതരമാണെന്നും അവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും LAFD അറിയിച്ചു. പത്ത് മുതൽ പതിനഞ്ച് വരെ പേർക്ക് നിസ്സാര പരിക്കേറ്റതായി സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവർത്തകർ പറഞ്ഞു. പരിക്കേറ്റവർക്ക്…

ഹൂസ്റ്റണിൽ ഗോസ്പൽ കൺവെൻഷൻ ജൂലൈ 19 ,20 തീയതികളിൽ യു റ്റി ജോർജ് വചന പ്രഘോഷണം നിർവ്വഹിക്കുന്നു

ഹൂസ്റ്റൺ :കാൽവരി പ്രയർ ഫെല്ലോഷിപ്പ് ഹൂസ്റ്റണിൽ ജൂലൈ 19 ,20 തീയതികളിൽ വൈകീട്ട് 5 ;30 സംഘടിപ്പിക്കുന്ന ഗോസ്പൽ കൺവെൻഷനിൽ പ്രശസ്ത സുവിശേഷ പ്രസംഗീകൻ യു റ്റി ജോർജ് (റിട്ടയേർഡ് ചീഫ് എഞ്ചിനീയർ കേരള വൈദുത ബോർഡ്) വചന പ്രഘോഷണം നിർവ്വഹിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഡിറ്റോറിയത്തിലാണ് സുവിശേഷ പ്രഘോഷണം സംഘടിപ്പിച്ചിരിക്കുന്നത് .എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഫ്ലോറിഡയിൽ “മാംസം ഭക്ഷിക്കുന്ന” ബാക്ടീരിയ ബാധിച്ച് നാല് മരണം

ഫ്ലോറിഡ: വിബ്രിയോ വൾനിഫിക്കസ് എന്ന “മാംസം ഭക്ഷിക്കുന്ന” ബാക്ടീരിയ കാരണം ഈ വർഷം ഫ്ലോറിഡയിൽ നാല് പേർ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതുവരെ 11 കേസുകളാണ് ഫ്ലോറിഡയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൂടുള്ള കടൽവെള്ളത്തിൽ വളരുന്ന ഒരുതരം ബാക്ടീരിയയാണിത്. തുറന്ന മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഇത് ചുറ്റുമുള്ള കലകളെ നശിപ്പിക്കുന്നു. ഇതിനെ നെക്രോറ്റൈസിംഗ് ഫാസിയൈറ്റിസ് അഥവാ “മാംസം ഭക്ഷിക്കുന്ന രോഗം” എന്ന് വിളിക്കുന്നു. കൂടാതെ, മലിനമായ ഭക്ഷണം, പ്രത്യേകിച്ച് പാകം ചെയ്യാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെയും ഈ അണുബാധ ഉണ്ടാകാം. പ്രധാനമായും കരൾ രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, 65 വയസ്സിന് മുകളിലുള്ളവർ എന്നിവർക്കാണ് ഈ അണുബാധ വരാൻ സാധ്യത കൂടുതൽ. അണുബാധയുള്ള അഞ്ചുപേരിൽ ഒരാൾ മരിക്കാൻ സാധ്യതയുണ്ടെന്ന് സിഡിസി (രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ) പറയുന്നു. അണുബാധയുടെ ലക്ഷണങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കണ്ടുതുടങ്ങും. ചുവപ്പ് നിറം,…

21-ാം സരസ്വതി അവാര്‍ഡ്‌ മത്സരം സെപ്തംബര്‍ 13 ശനിയാഴ്ച ടൈസണ്‍ സെന്ററില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരിലെ കുട്ടികളിലെ സംഗീതവും, നൃത്തവും പ്രോത്സാഹിപ്പിക്കുന്ന സരസ്വതി അവാര്‍ഡ്‌സിന്റെ 21-ാം സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങള്‍ സെപ്തംബര്‍ 13ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ – TYSON CENTER, 26 NORTH TYSON AVE, NY 11001 ല്‍ വച്ച് നടത്തുന്നു. അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരുടെ 5 വയസ്സു മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ച് സെപ്തംബര്‍ 13ന് ശനിയാഴ്ച രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരങ്ങളില്‍ ശാസ്ത്രീയ സംഗീതം, ഇന്ത്യന്‍ ഭാഷാ സംഗീതം, ഭരതനാട്യം, നാടോടിനൃത്തം എന്നിവ ഉള്‍പ്പെടുന്നു. Pre-Junior, Sub-Junior, Junior, Senior എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വൈകുന്നേരം 6 മണിക്ക് വിശിഷ്ടാതിഥികളും, സംഗീത നൃത്തഗുരുക്കളും പങ്കെടുക്കുന്ന വേദിയില്‍ വച്ച് സരസ്വതി അവാര്‍ഡുകള്‍…