എഡ്മിന്റൻ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്റനിലെ മഞ്ചാടി മലയാളം (ഹൈബ്രിഡ് ) സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം ഭംഗിയായി നടന്നു . സ്കൂൾ കോർഡിനേറ്റർ അമ്പിളി സാജു , പഠിതാക്കളെയും , മാതാപിതാക്കളേയും സ്വാഗതം ചെയ്തുകൊണ്ട് , ഈവർഷത്തെ പഠ്യപദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി ഇന്നത്തെ കാലത്ത് മലയാളം പഠിച്ചിരിക്കേണ്ടതിനെക്കുറിച്ചു വിശദീകരിച്ചു. സന്ധ്യ ദേവി ടീച്ചർ ആശംസാ പ്രസംഗം നടത്തി. ഡോക്ടർ പി.വി ബൈജു സദസ്സിനു നന്ദി രേഖപ്പെടുത്തി . വാർത്ത : ജോസഫ് ജോൺ, കാൽഗറി
Category: AMERICA
ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും.
ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷണൽ Inc. എന്ന സ്ഥാപനം ഹൂസ്റ്റണിലെ തങ്ങളുടെ കേന്ദ്രം അടച്ചുപൂട്ടുന്നു. ഇതോടെ ഹൂസ്റ്റണിൽ 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും. അടുത്തിടെ നടന്ന ഒരു ഏറ്റെടുക്കലിന്റെ ഭാഗമായുള്ള വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്ന് കമ്പനി അറിയിച്ചു. കമ്പനി അടച്ചുപൂട്ടുന്നതോടെ സ്പാനിഷ്, വിയറ്റ്നാമീസ്, പോർച്ചുഗീസ്, അറബിക് ഉൾപ്പെടെ വിവിധ ഭാഷകളിലെ ഇന്റർപ്രെട്ടർമാരുടെ തൊഴിൽ ഇല്ലാതാകും. ഡിസംബർ ഒന്നിന് ആരംഭിച്ച് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പിരിച്ചുവിടൽ പൂർത്തിയാകും. സൈറാകോമിനെ പ്രോപിയോ എന്ന മറ്റൊരു ഭാഷാ സേവന ദാതാക്കൾ ഏറ്റെടുത്തതാണ് ഈ പുനഃസംഘടനയ്ക്ക് കാരണം. ഹൂസ്റ്റണിൽ മാത്രമല്ല, സൈറാകോമിന്റെ അരിസോണ ഓഫീസിലും 500-ഓളം തസ്തികകൾ നിർത്തലാക്കുന്നുണ്ട്. കൂടാതെ, മറ്റൊരു വിതരണ കമ്പനിയായ എസ്സെൻഡന്റ് മാനേജ്‌മെന്റ് സർവീസസ് തങ്ങളുടെ ഹൂസ്റ്റൺ കേന്ദ്രത്തിലെ 92 ജീവനക്കാരെ പിരിച്ചുവിടാനും പദ്ധതിയിടുന്നുണ്ട്. ബിസിനസ്സിലെ മാറ്റങ്ങളും വലുപ്പം കുറയ്ക്കലുമാണ് ഇതിന് കാരണമായി…
ഇന്ത്യൻസ് 2025 BBCL മിനി കപ്പ് T20 ജേതാക്കൾ
ന്യൂജേഴ്‌സി : ആവേശകരമായ ഫൈനലിൽ ന്യൂജേഴ്‌സി റൈഡേഴ്സിനെ 45 റൺസിന് പരാജപ്പെടുത്തി ഇന്ത്യൻസ് 2025 BBCL മിനി കപ്പ് T20 വിജയികളായി ശ്രമകരമായ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻസിന് വേണ്ടി സ്റ്റാർ ഓപ്പണർ കിരൺ കണ്ണഞ്ചേരി (കെകെ) ഏഴു സിക്സറും , ഏഴു ഫോറുകളുടെയും അകമ്പടിയോടെ വെറും 47 പന്തിൽ നിന്ന് 94 റൺസ് നേടി മിന്നുന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു നവീൻ ഡേവിസ് നേരത്തെ പുറത്തായതിന് ശേഷം, കിരണും നിഥിനും ചേർന്ന് 90 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി പിന്നീട്, ആനന്ദ് നേടിയ 23 റൺസിന്റെ പിൻബലത്തിൽ ഇന്ത്യൻസ് തങ്ങളുടെ ഇന്നിങ്സിൽ 176 റൺസ് കരസ്ഥമാക്കി റൈഡേഴ്‌സിനായി ഫൈനലിൽ ഷാ മീർ തുടക്കത്തിൽ തന്നെ വിക്കറ്റ് പിഴുതു ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചു, അർമുഖം റാഫ്റ്റ് 5 വിക്കറ്റുകൾ നേടി കലാശ പോരാട്ടത്തിൽ ന്യൂജേഴ്‌സി…
ലോങ് ജമ്പ് ഇതിഹാസം മൈക്ക് പവലിന് സസ്പെൻഷൻ
കാലിഫോർണിയ: ലോങ് ജമ്പ് ഇതിഹാസവും ലോക റെക്കോർഡ് ജേതാവുമായ മൈക്ക് പവലിനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്ത് അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (AIU). മത്സരാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി. എന്നാൽ, സസ്പെൻഷനിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് AIU വ്യക്തമാക്കിയിട്ടില്ല. AIU-വിന്റെ ഈ തീരുമാനത്തെത്തുടർന്ന് ശനിയാഴ്ച ടോക്കിയോയിൽ ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പവലിന് പങ്കെടുക്കാനോ ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും ഭാഗമാകാനോ സാധിക്കില്ല. അമേരിക്കൻ താരമായ പവലിന് ഈ വിലക്കിനെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്. 1991-ൽ 8.95 മീറ്റർ ദൂരം ചാടിയാണ് പവൽ ലോങ് ജമ്പിൽ ലോക റെക്കോർഡ് സ്ഥാപിച്ചത്. 2022 മുതൽ ലോസ് ആഞ്ജലീസിനടുത്തുള്ള ഒരു സ്വകാര്യ സ്കൂളിൽ പരിശീലകനായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
‘സ്നേഹതീരം ഓണാഘോഷം 2025 ‘ മികവിന്റ നിറവിൽ മലയാളികൾക്കഭിമാനമായി നടത്തപ്പെട്ടു
ഫിലഡൽഫിയാ: ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ വിലമതിക്കാനാവാത്ത സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, ഒരുപറ്റം മലയാളികളാൽ രൂപംകൊണ്ട ഫിലഡൽഫിയായിലെ ശക്തമായ മലയാളി സൗഹൃദ കൂട്ടായ്മയായ ” സ്നേഹതീരം ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന “ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി” യുടെ ആദ്യ ഓണാഘോഷം സെപ്റ്റംബർ 6 ന് ശനിയാഴ്ച രാവിലെ 10 മണിമുതൽ 3 മണിവരെ, ബൈബറി റോഡിലുള്ള സെന്റ് മേരിസ് ക്നാനായ ചർച്ച് ഹാളിൽവച്ച് (ഗുഡ് സമരിറ്റൻ നഗർ) മികവുറ്റരീതിയിൽ വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു. 2024 ലെ ഓണത്തിന് ഒന്നിച്ചുകൂടിയ ഒരുപറ്റം മലയാളി സൗഹൃദങ്ങളുടെയുള്ളിൽ അന്ന് ഉദിച്ചുയർന്ന ആശയമാണ് “സ്നേഹതീരം” എന്ന ഈ കൂട്ടായ്മ. 2025 നവംബർ 01 കേരളപിറവി ദിനം ഔപചാരികമായി രൂപംകൊണ്ട ഈ സ്നേഹതീരത്തിന്റെ ആദ്യത്തെ ഓണം എന്ന പ്രാധാന്യത്തോടുകൂടി ആഘോഷിച്ച ഈ ഓണം, സ്നേഹതീരം വനിതാ…
ഒക്ലഹോമയിൽ ഇരട്ടക്കൊലപാതകം പ്രതിയെ കണ്ടെത്താൻ പൊതുജന സഹായമഭ്യർത്തിച്ചു പോലീസ്
ക്ലേടൺ, ഒക്ലഹോമ: പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (OSBI) തിരച്ചിൽ ഊർജിതമാക്കി. വ്യാഴാഴ്ച വൈകുന്നേരം സ്റ്റേറ്റ് ഹൈവേ 43-ൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രായമായ ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന്റേതിന് സമാനമായ പരിക്കുകളാണ് ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ 35-കാരനായ ജെഫ്രി സ്കോട്ട് ബേക്കറിനെയാണ് കേസിലെ പ്രധാന സംശയമുള്ള ആളായി പോലീസ് തിരയുന്നത്. ഇയാൾ അപകടകാരിയും ആയുധധാരിയുമാണെന്ന് OSBI അറിയിച്ചു. കൊല്ലപ്പെട്ടവരുടെ 2013-ലെ ചാരനിറമുള്ള ഡോഡ്ജ് കാരവൻ വാഹനത്തിലാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. ബേക്കറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ tips@osbi.ok.gov എന്ന ഇമെയിൽ വിലാസത്തിലോ 1-800-522-8017 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
നെതന്യാഹുവിന്റെ അനന്തമായ യുദ്ധം (എഡിറ്റോറിയല്‍)
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്തുകൊണ്ടാണ് യുദ്ധം നിർത്താത്തത്? എന്തുകൊണ്ടാണ് അദ്ദേഹം ബോംബിംഗ് തുടരുന്നത്? അദ്ദേഹം എപ്പോഴെങ്കിലും യുദ്ധം നിർത്താൻ ഉദ്ദേശിക്കുന്നുണ്ടോ? ഇസ്രായേൽ സ്വയം ചോദിക്കുന്നതിന് മുമ്പ് എത്ര തലസ്ഥാനങ്ങൾ ആക്രമിക്കേണ്ടതുണ്ട്: എന്ത് ഉദ്ദേശ്യത്തിനായി? എന്ന ചോദ്യം ഓരോ തവണയും കൂടുതൽ ഭയപ്പെടുത്തുന്നു. 2023 ഒക്ടോബർ 7 ന് ഹമാസിന്റെ ആക്രമണം ഇസ്രായേലിനെ രക്തരൂക്ഷിതവും രോഷാകുലവുമാക്കിയതിനുശേഷമാണ് നെതന്യാഹു നിർത്താതെ സൈനിക പ്രവർത്തനങ്ങൾ തീവ്രമാക്കാൻ തീരുമാനിച്ചത്. ഗാസ, ലെബനൻ, സിറിയ, യെമൻ, ഇറാൻ, ഇപ്പോൾ ഖത്തർ. നെതന്യാഹുവിന് മുന്നിലുള്ള ശത്രുക്കളുടെ ഭൂപടം ഒരു മഷിപ്പാട് പോലെ വികസിക്കുകയാണ്. രണ്ട് വർഷത്തിന് ശേഷം, ഇത് ഇനി ഹമാസുമായുള്ള ഒരു യുദ്ധം മാത്രമല്ല. അത് മുഴുവൻ മേഖലയുമായും ഉള്ള ഒരു യുദ്ധമായി മാറിയിരിക്കുന്നു. യഥാർത്ഥ ഭീഷണികൾക്കെതിരെയാണ് തങ്ങളുടെ പ്രവർത്തനങ്ങൾ എന്ന് ഇസ്രായേൽ ഇതുവരെ വാദിച്ചു. ഒക്ടോബർ 7 ന് ശേഷം ഇറാഖ്,…
യുഎസ് നേവൽ അക്കാദമി ഹോസ്റ്റലിൽ വെടിവയ്പ്പ്; കാമ്പസ് അടച്ചു, സുരക്ഷാ സേനയെ വിന്യസിച്ചു
മെരിലാന്‍ഡ്: വെള്ളിയാഴ്ച മെരിലാൻഡിലുള്ള യുഎസ് നേവൽ അക്കാദമിയിൽ ഉണ്ടായ വെടിവയ്പ്പിനെത്തുടർന്ന് മുഴുവൻ കാമ്പസും അടച്ചു. പിരിച്ചുവിട്ട ഒരു മിഡ്ഷിപ്പ്മാൻ ആയുധവുമായി കാമ്പസിനുള്ളിൽ കയറി വെടിയുതിർത്തതായാണ് വിവരം. സൈനിക പോലീസാണെന്ന് അവകാശപ്പെട്ട് ഡോര്‍മിറ്ററിയിലെ വാതിലില്‍ മുട്ടുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് അക്കാദമി വക്താവ് പറഞ്ഞു. 1,600-ലധികം മിഡ്‌ഷിപ്പ്‌മാൻമാരെ ഉൾക്കൊള്ളുന്ന അക്കാദമിയുടെ വലിയ ഡോർമിറ്ററിയായ ‘ബാൻക്രോഫ്റ്റ് ഹാളിൽ’ നിന്ന് വെടിയൊച്ചകൾ കേട്ടതായി വക്താവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഒറ്റ കോളേജ് ഡോർമിറ്ററിയായി ഇത് കണക്കാക്കപ്പെടുന്നു. സംഭവത്തിൽ ഒരള്‍ക്ക് പരിക്കേറ്റു, അദ്ദേഹത്തെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് പറയപ്പെടുന്നു. സാഹചര്യം കൈകാര്യം ചെയ്യാൻ പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് നടപടി സ്വീകരിച്ചുവരികയാണെന്ന് നാവിക അക്കാദമി വക്താവ് ലെഫ്റ്റനന്റ് നവിദ് ലെമർ പറഞ്ഞു. വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തയുടൻ സുരക്ഷാ സേന ബാൻക്രോഫ്റ്റ് ഹാൾ ഒഴിപ്പിക്കുകയും മുഴുവൻ…
ചാർളി കിർക്കിന്റെ കൊലപാതകം: അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു; കൊലയാളിക്ക് വധശിക്ഷ ലഭിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഹായിയും യാഥാസ്ഥിതിക പ്രവർത്തകനുമായ ചാർളി കിർക്കിനെ യൂട്ടായിലെ ഒരു കോളേജ് പരിപാടിയിൽ വെടി വെച്ച് കൊലപ്പെടുത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും ട്രംപ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട ഒരാളുടെ ഫോട്ടോകൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പുറത്തുവിട്ടിരുന്നു. അതിൽ ബേസ്ബോൾ തൊപ്പിയും സൺഗ്ലാസും ധരിച്ച ഒരു യുവാവ് കെട്ടിടത്തിലൂടെ നടക്കുന്നത് കാണാം. വലതുപക്ഷ പ്രവർത്തകൻ ചാർളി കിർക്കിന്റെ കൊലപാതകത്തിലെ അക്രമിയെ വൻതോതിലുള്ള തിരച്ചിലിനുശേഷം കസ്റ്റഡിയിലെടുത്തതായി ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. തന്നോട് വളരെ അടുപ്പമുള്ള ഒരാളാണ് അയാളെ പിടികൂടിയതെന്ന് ഒരു ടിവി ചാനൽ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ചാർളി കിർക്കിന്റെ അനുയായികളോട് സമാധാനം നിലനിർത്താൻ ട്രംപ് അഭ്യർത്ഥിച്ചു. കിർക്ക് സമാധാനത്തിന്റെ വക്താവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചാർളി കിർക്കിനെ ഒരു യഥാർത്ഥ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ച ട്രംപ്,…
ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ്; ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുകളും
സ്കോട്ട്ലാൻഡ്: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഡഗംഭീരമായി. ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായിരുന്നു അരങ്ങേറിയത്. സംഘടനയുടെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ എന്നിവർ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. ചെണ്ടമേളവും ആർപ്പുവിളികളുടേയും അകമ്പടിയിൽ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അണിഞൊരുങ്ങിയ സദസ്സും പകർന്ന ദൃശ്യ വിസ്മയാനുഭവം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് സർവ്വവിഭൂഷനായി മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം…
