ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും, പ്രമുഖ കൺവെൻഷൻ പ്രഭാഷകനും ആയിരുന്ന വെണ്മണി വാതല്ലൂർ കുടുംബാംഗം റവ.ഫിലിപ്പ് വർഗീസിന്റെ (87) പൊതുദർശനം സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ 9 മണി വരെ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ (24518 Lahser Rd, Southfield, MI 48033) വെച്ച് നടത്തപ്പെടും. സംസ്കാരം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 8.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഡിട്രോയിറ്റ് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിൽ (621 W Long Lake Rd, Troy, MI 48098) സംസ്കരിക്കും. സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് മുഖ്യ കാർമ്മികത്വം വഹിക്കും. മാർത്തോമ്മ സഭയുടെ കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ,…
Category: AMERICA
സുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച
ന്യൂജെഴ്സി: ന്യൂജെഴ്സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽസ് അസോസിയേറ്റ് ഡയറക്ടർ സുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച റാൻഡോൾഫിലെ മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്സിയിലെ ശുശ്രുഷകൾക്കു ശേഷം നടത്തും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ അസോസിയേഷന് ഓഫ് ന്യൂജെഴ്സി, ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുടെ മുന്‍ പ്രസിഡന്റും അമേരിക്കൻ മലയാളി, സംഗമം, എമേര്‍ജിംഗ് കേരള യു.എസ്.എ എന്നിവയുടെ ചീഫ് എഡിറ്ററുമായിരുന്ന പന്തളം ചാലായിൽ കുടുംബാംഗം റെജി ജോര്‍ജിന്റെ ഭാര്യയും തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി.എം. ഉമ്മന്റേയും ഏലിയാമ്മയുടെയും പുത്രിയുമാണ്. റാൻഡോൾഫ് മാർത്തോമ്മാ ചർച്ചിലെ സജീവാംഗമായിരുന്നു. സൺഡേ സ്കൂളിന്റെ റീജിയണൽ തല ചുമതല വഹിച്ചിരുന്നു. ഏക സഹോദരൻ അലക്സാണ്ടർ ഉമ്മൻ 2017 ൽ ഹ്യൂസ്റ്റനിൽ അന്തരിച്ചു. മക്കൾ: രോഹിത് ജോർജ്, റോഷ്നി ജോർജ് (സ്റ്റോണി ബ്രൂക്ക് വിദ്യാർത്ഥിനി) പൊതുദർശനം: സെപ്റ്റംബർ 13 ശനിയാഴ്ച…
വൈവിധ്യമാർന്ന ദൃശ്യവിരുന്നൊരുക്കി ഡാളസ് കേരള അസോസിയേഷൻ ഓണമാഘോഷിച്ചു
ഡാളസ്: വൈവിധ്യമാർന്ന ദൃശ്യവിരുന്നിനു വേദിയൊരുക്കി ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ഓണമാഘോഷം ആകർഷകമായി സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM Hall) വെച്ചായിരുന്നു ഓണാഘോഷം. പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ച ഓണാഘോഷ പരിപാടിയിൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (IPMA) ഉക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകി കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചത് കാണികൾ ഹർഷാവരത്തോടെയാണ് സ്വീകരിച്ചത്. വള്ളം കളി, നാടൻ നൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു.പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഇവയെല്ലാം ഒത്തുചേർന്ന് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദൃശ്യവിരുന്നായിരിന്നു ഓണാഘോഷമെന്ന് സംഘാടകർ അവകാശപ്പെട്ടു.അതോടൊപ്പം രണ്ടായിരത്തിലധികം…
അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ വേദിയിൽ ആതിഥേയരായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററിന്റെ അവലോകനയോഗവും ഓണസദ്യയും നടന്നു
ന്യൂയോർക്ക് : ഓക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ ഷെറാട്ടൺ എഡിസൺ ഹോട്ടൽ സമുച്ചയത്തിൽ വച്ചു നടക്കുന്ന ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11-)മത് ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ആതിഥേയരായ ന്യൂ യോർക്ക് ചാപ്റ്റർ! ഷെറാട്ടൺ എഡിസൺ ഹോട്ടലിൽ ചേർന്ന അവലോകന യോഗത്തിൽ, മാധ്യമ പ്രവർത്തകർക്ക് പുറമേ ഫൊക്കാന, ഫോമ, വേൾഡ് മലയാളീ കൗൺസിൽ, കൂടാതെ സാമൂഹ്യ രാഷ്ട്രീയ മാധ്യമ രംഗത്തെ നിരവധി പ്രമുഖരും, സംരഭകരും പങ്കെടുത്തു. ഐ.പി.സി.എൻ.എ ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡൻറ് ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഐ.പി.സി.എൻ.എ ദേശീയ പ്രസിഡൻറ് സുനിൽ ട്രൈസ്റ്റാർ, ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം, ന്യൂ യോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് ജേക്കബ് മാനുവൽ, തുടങ്ങിയവർ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന…
“അമേരിക്കൻ അച്ചായൻ്റെ സ്നേഹസ്പർശം എന്ന ഹ്രസ്വ ചിത്രം”
ന്യൂജേഴ്സി: ഷാജി എണ്ണശ്ശേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ പതിനാലാമത്തെ ഹ്രസ്വ ചിത്രമാണ് “അമേരിക്കൻ അച്ചായൻ്റെ സ്നേഹസ്പർശം.” അഞ്ചാറുവർഷക്കാലമു ള്ള അദ്ദേഹത്തിൻ്റെ നീണ്ട പരിശ്രമത്തിൻ്റെ വിളവാണ് ഇത്തരത്തിൽ രൂപം കൊണ്ട പതിനാലോളം ഹ്രസ്വ ചിത്രങ്ങൾ. ഏകദേശം മുപ്പതിലധികം വർഷങ്ങൾ വിദേശ നാടുകളിൽ ചെലവഴിച്ച്, പ്രവാസത്തിൻ്റെ തിക്കും, തിരക്കും പിന്നിട്ട് തൊഴിൽ ജീവിതത്തിൻ്റെ തിരിമറികളുമൊക്കെ മറികടന്ന് നേടിയ സ്വപ്നങ്ങൾ നാട്ടിലെ സുഹൃത്തുക്കൾക്ക് കൂടി പങ്കുവയ്ക്കുവാൻ ഓടി എത്തുന്ന പ്രവാസിയുടെ ജീവിത പരിണാമങ്ങളാണ് ഇതിലെ ഇതിവൃത്തം. ജന്മനാട്ടിൽ എന്തെങ്കിലും നന്മ ചെയ്യണം എന്ന വിചാരത്തിൽ ജീവിതത്തിൻ്റെ അവസാന പ്രഹരങ്ങൾ കഴിഞ്ഞ്, സ്വന്തം ജന്മനാടിൻ്റെ മണ്ണിലെത്തി, മനുഷ്യത്വസേവന പ്രവർത്തനങ്ങളിൽ മുഴുകി, നാട്ടിലെ സുഹൃത്തുക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം എന്ന് ചിന്തിച്ചുകൊണ്ട് അതിനൊക്കെ തൻ്റെ കൈകൾ നീട്ടണം എന്നാഗ്രഹി ച്ചു. അങ്ങനെ നവീനമായ വൃദ്ധസദനങ്ങളും, ആതുരാലയങ്ങമൊക്കെയുണ്ടാക്കി നിസ്വാർത്ഥമായി പ്രവർത്തിക്കുവാൻ ശ്രമിച്ചെങ്കിലും, അവയൊന്നും താൻ സ്വപ്നം…
ആലീസ് എബ്രഹാം ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: കൊല്ലാട് കാരക്കാട്ട് ജോസഫ് ഏബ്രഹാമിന്റെ (കുഞ്ഞ്) ഭാര്യ ആലീസ് ഏബ്രഹാം (78) ന്യൂയോർക്ക് ബ്രൂക്ക്ലിനിൽ നിര്യാതയായി. ചെങ്ങളം പാലപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സിബിൽ, ഷെറിൽ മരുമക്കൾ: റെജി, റാഫേൽ 14 ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 വരെ മാത്യൂസ് ഫ്യൂണറൽ ഹോമിൽ (2508 Victory Blvd, Staten Island, NY 10314) ഭൗതികശരീരം പൊതു ദർശനത്തിന് വയ്ക്കുന്നതും 15 ന് തിങ്കളാഴ്ച രാവിലെ 10 ന് ശുശ്രൂഷകൾക്ക് ശേഷം 11.30 ന് മൊറാവിയൻ സെമിത്തേരിയിൽ (2205 Richmond Rd, Staten Island, NY 10306) സംസ്ക്കാരം നടത്തപ്പെടും. വാർത്ത: നിബു വെള്ളവന്താനം
ഡാലസിൽ സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ് :സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാളസ് സമൂഹത്തിൽ നടന്ന നിരവധി സായുധ കവർച്ചകളുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ ജോണ്ടേ ആൻഡേഴ്സനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളി 21 വയസ്സുകാരനായ കർട്ടിസ് കാർട്ടറെയും മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടുന്നതിനിടെ, എ.ആർ. 15 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും 200-ൽ അധികം വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ആൻഡേഴ്സനെതിരെ കവർച്ചാ കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് കവർച്ചാ കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 150,000 ഡോളർ ജാമ്യത്തിൽ ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, കാർട്ടർക്കെതിരെ ഇൻഡീസന്റ് എക്സ്പോഷർ, അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇയാൾ 1,000 ഡോളർ ജാമ്യത്തിൽ കസ്റ്റഡിയിലാണ്.
ട്രംപ് തന്റെ പരാജയം സമ്മതിച്ചു; റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം തടയുന്നത് ‘ഏറ്റവും ബുദ്ധിമുട്ടുള്ള’ കാര്യമാണെന്ന്
വാഷിംഗ്ടൺ: റഷ്യയ്ക്കെതിരായ തീരുവ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു വലിയ പ്രഖ്യാപനം നടത്തി. ഉക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ താൻ വളരെ ദേഷ്യത്തിലാണെന്നും റഷ്യയ്ക്കെതിരെ അധിക തീരുവ ചുമത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്ക്കെതിരായ രണ്ടാം ഘട്ട ഉപരോധങ്ങൾക്കും പുടിനെ ശിക്ഷിക്കുന്നതിനും തയ്യാറാണോ എന്ന് ട്രംപിനോട് ചോദിച്ചപ്പോൾ, അതെ, ഞാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റാൻ കഴിഞ്ഞില്ലെന്നും, അത് വൈറ്റ് ഹൗസിൽ രണ്ടാം തവണയും വിജയിക്കാൻ സഹായിച്ചുവെന്നും സമ്മതിച്ചു. റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിക്കുകയും തന്റെ ഭരണകാലത്തെ ‘ഒരുപക്ഷേ ഏറ്റവും ബുദ്ധിമുട്ടുള്ള’ സംഘർഷമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വൈറ്റ് ഹൗസിലെ പുതുതായി നവീകരിച്ച റോസ് ഗാർഡനിൽ യുഎസ് കോൺഗ്രസുമായുള്ള ആദ്യ അത്താഴ വിരുന്നിൽ, ദീർഘകാലമായി നിലനിൽക്കുന്ന നിരവധി ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സഹായിച്ചതിന്റെ ബഹുമതി ട്രംപ്…
സ്കൂളുകളിൽ പ്രാർത്ഥനയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്.
ന്യൂയോർക്:പൊതുവിദ്യാലയങ്ങളിൽ പ്രാർത്ഥിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. മ്യൂസിയം ഓഫ് ദി ബൈബിളിൽ നടന്ന ‘മതസ്വാതന്ത്ര്യ കമ്മീഷൻ’ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു വലിയ രാഷ്ട്രത്തിന് മതം ആവശ്യമാണ്” എന്ന് ട്രംപ് പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെട്ട വിദ്യാർത്ഥികളെ ട്രംപ് ചടങ്ങിൽ ആദരിച്ചു. ട്രാൻസ്ജെൻഡർ ആശയങ്ങൾ പഠിപ്പിക്കുന്ന ഒരു പുസ്തകം വായിക്കാൻ നിർബന്ധിതനായ ഷെയ്ൻ എന്ന വിദ്യാർത്ഥിയും, രോഗിയായ സഹപാഠിക്കുവേണ്ടി പ്രാർത്ഥിച്ചതിന് ശിക്ഷിക്കപ്പെട്ട ഹന്നാ എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനിയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. അമേരിക്കയിലെ പൗരന്മാർ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന “അമേരിക്ക പ്രെയ്സ്” എന്ന പുതിയ സംരംഭത്തിനും ട്രംപ് തുടക്കം കുറിച്ചു. “വിശ്വാസികൾ ഓരോ ആഴ്ചയും 10 പേർ വീതമുള്ള ഗ്രൂപ്പുകളായി രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണെങ്കിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന്” ഭവന, നഗരവികസന സെക്രട്ടറി…
എപ്സ്റ്റീന് ഫയല്‍സില്‍ ഉള്‍പ്പെട്ട ‘കത്ത്’ തന്റേതല്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ട്രംപ് എഴുതിയതെന്നു പറയുന്ന കത്ത് യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ തിങ്കളാഴ്ച (സെപ്റ്റംബർ 8) പുറത്തു വിട്ടു. ലൈംഗികത പ്രകടമാക്കുന്ന ആ കത്തില്‍ ട്രംപിന്റെ ഒപ്പുണ്ടെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. 2003-ൽ എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തിനായി തയ്യാറാക്കിയ ആൽബത്തിന്റെ ഭാഗമായിരുന്നു ആ കത്ത്. ധനികനും സ്വാധീനമുള്ള ധനകാര്യ വിദഗ്ദ്ധനുമായ എപ്സ്റ്റീൻ ഒരിക്കൽ ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. എന്നാൽ, 2019-ൽ അദ്ദേഹം ന്യൂയോർക്ക് ജയിലിൽ ആത്മഹത്യ ചെയ്തു. ലൈംഗിക പീഡനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി വിചാരണ കാത്തിരിക്കുകയായിരുന്നു. വൈറൽ കത്തിൽ ഒരു ഭോഗപ്രിയയായ സ്ത്രീയുടെ ഫോട്ടോയും ഉൾപ്പെടുന്നു. താനല്ല അത് സൃഷ്ടിച്ചതെന്ന് ട്രംപ് പറഞ്ഞു. ഈ വിഷയത്തിൽ മുമ്പ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിന് ട്രംപ് 10 ബില്യൺ ഡോളല്‍ നഷ്ടപരിഹാര…
