തിങ്കളാഴ്ച ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും ഇസ്രായേൽ വ്യോമസേനാ ആസ്ഥാനവും ആക്രമിച്ചു. ദോഹ (ഖത്തര്): ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി. തിങ്കളാഴ്ച ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും ഇസ്രായേൽ വ്യോമസേനാ ആസ്ഥാനവും ആക്രമിച്ചു. ആക്രമണത്തിൽ നെതന്യാഹുവിന് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഐആർജിസി അറിയിച്ചു. “പത്താം തരംഗത്തിൽ, ഇസ്രായേൽ കുറ്റവാളിയായ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും രാജ്യത്തിന്റെ വ്യോമസേനാ കമാൻഡറുടെ വസതിയും ലക്ഷ്യമിട്ട് ഖൈബർ ഷെകാൻ ബാലിസ്റ്റിക് മിസൈലുകൾ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തി,” ഐആർജിസി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഒരു ദിവസം മുമ്പ്, ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത വ്യോമാക്രമണത്തിൽ ഇസ്രായേലിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി…
Category: AMERICA
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന ദിനം ഭക്തിനിർഭരമായി ആചരിച്ചു; സഭയുടെ വളർച്ചയ്ക്കായി കൈകോർത്ത് വിശ്വാസ സമൂഹം
ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്ന് ഞായറാഴ്ച ‘ഭദ്രാസന ദിനം’ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ പ്രത്യേക പ്രാർത്ഥനകളും ആരാധനകളും നടന്നു. ഭദ്രാസനത്തിന്റെ ഇതുവരെയുള്ള വളർച്ചയിൽ ദൈവത്തിന് നന്ദി പറയുന്നതിനും ഭാവി പ്രവർത്തനങ്ങൾക്കായി കരുത്തുരാർജ്ജിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചത്. ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിവിധ ഇടവകകളിൽ ‘പുൾപിറ്റ് എക്സ്ചേഞ്ച്’ നടന്നു. വികാരിമാർ മറ്റു ഇടവകകളിൽ പോയി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന പദ്ധതികളെയും കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കുകയും ചെയ്തു. ഭദ്രാസനത്തിനായി തയ്യാറാക്കിയ പ്രത്യേക ആരാധനാക്രമമാണ് എല്ലാ ഇടവകകളിലും ഉപയോഗിച്ചത്. ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്ക് ഹൂസ്റ്റണിൽ നിന്നുള്ള വികാരി റവ സോനു സ്കറിയാ വര്ഗീസ് കാർമികത്വം വഹിച്ചു ,…
നിയമസഭ പ്രചാരണത്തിൽ സജീവമായി ഐ ഓ സി (യു കെ) കേരള ചാപ്റ്റർ; മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ വാർ റൂം പ്രവർത്തനങ്ങൾക്ക് തുടക്കം
യു കെ: ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി. “പടയൊരുക്കം – മാറ്റത്തിനായി കൈകോർക്കാം” എന്ന തലക്കെട്ടിൽ ഒരുക്കിയ അതിവിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐ ഓ സി – കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എല്ലാ നിയോഗംകമണ്ഡലങ്ങളി ലേയും യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സർവ്വസജ്ജമായ വാർ റൂം പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ഐഒസി (യു കെ) നാഷണൽ പ്രസിഡന്റ് കമൽ ദാലിവാൾ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുൻ എം പിയുമായ രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മാറ്റം സാധ്യമാക്കാൻ കൂട്ടായ്മയും ആശയദൃഢതയും ജനകീയ പ്രചാരണവും അനിവാര്യമാണെന്ന് തന്റെ പ്രചോദനാത്മക പ്രസംഗത്തിൽ രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ…
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പിന്റെ 2026-2029 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോസ്റ്റൽ വോട്ടുകളിലൂടെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 26-ന് വൈകിട്ട് 5 മണിക്ക് ന്യൂയോർക്കിലെ സിനായ് സെന്ററിൽ വെച്ച് നടന്നു. ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ്, ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവൽ തോമസ്, സീനിയർ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റും വരണാധികാരിയുമായ റവ. ഡോ. പ്രമോദ് സക്കറിയ എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടന്നത്. സെക്രട്ടറി: ഡോ. തോമസ് ജോസ് (ന്യൂയോർക്ക്), ട്രഷറർ: മിസ്റ്റർ സാമുവൽ ചാക്കോ (ന്യൂയോർക്ക്) ഭദ്രാസന അസംബ്ലി പ്രതിനിധി: മിസ്റ്റർ ഈശോ മാളിയേക്കൽ (ഡാളസ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭദ്രാസനത്തിലെ മുതിർന്നവരുടെ കൂട്ടായ്മയെ നയിക്കാൻ ഈ പുതിയ സമിതി നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഭദ്രാസന…
‘മുറ്റത്തെ മുല്ല’ സംഗമം ഊഷ്മളമാക്കി ഡാളസ് സീനിയർ മിനിസ്ട്രി
ഡാളസ്: ഡാളസ് ക്രിസ്തുരാജൻ ക്നാനായ കത്തോലിക്ക ഇടവകയിലെ സീനിയർ ‘ജോയ്’ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ‘മുറ്റത്തെ മുല്ല’ സംഗമം ഞായറാഴ്ച വിവിധവും പുതുമയാർന്നതുമായ പരിപാടികളോടെ നടത്തി. സീനിയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങളെ ചേർക്കുകയും തുടർന്ന് എല്ലാം അംഗങ്ങളുടെയും ഒത്തുചേരൽ പയസ് ടെന്റ് ഹാളിൽ വെച്ച് നടത്തപ്പെടുകയും ചെയിതു. ‘മുറ്റത്തെ മുല്ല’ സംഗമം വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തിയോഫിൽ ചാമക്കാല കര്മ്മ പരിപാടികള് പ്രത്യേകം അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങൾ ആയ തോമസ് ചാമക്കാല, ജോയി വരകാലായിൽ, അലക്സ് മാക്കിൽ കല്ലിടുക്കിൽ, മാത്യു കട്ടപ്പുറം, തോമസ് മുകളേൽ, ഗ്രേസി ഊരാളിൽ എന്നിവർ ചർച്ചകൾക്കും സംഗമത്തിനും നേതൃത്വം നൽകി. ഈ വർഷം പുതിയ അംഗങ്ങളെ കൂടുതലായി ചേർക്കുന്നതോടൊപ്പം കൂടുതൽ കർമ്മ പരിപാടികളും സീനിയർ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നതാണ്. കഴിഞ്ഞ വർഷം സീനിയർ മിനിസ്ട്രി…
ഡിട്രോയിറ്റ് മാർത്തോമാ യുവജന സഖ്യത്തിന് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം
ഡിട്രോയിറ്റ്: കാനഡയിലെ ടൊറന്റോ കനേഡിയൻ മാർത്തോമാ ചർച്ച് യുവജന സഖ്യം സംഘടിപ്പിച്ച ‘ക്രോസ്റോഡ്സ്-2025’ ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് യുവജന സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ജീവിതത്തിലെ വഴിത്തിരിവുകൾ’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിലാണ് ഡെട്രോയിറ്റ് സഖ്യം ഈ മികച്ച നേട്ടം കൈവരിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി ഐപ്പ് തോമസ്, ഡോൺ മാക്സ്, റവ. റെൻസി തോമസ് എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. അഞ്ജന ആൻ സാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ജോസഫ് മാത്യൂസ് ആണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് പൂർത്തിയാക്കിയ ഈ ചിത്രം തങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും പിന്തുണ നൽകിയവർക്കും സഖ്യം നന്ദി അറിയിച്ചു:ദൈവാനുഗ്രഹം: ചലച്ചിത്രം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ദൈവത്തിന് സഖ്യം നന്ദി അർപ്പിച്ചു. അഭിവന്ദ്യ…
മാർ ജോയ് ആലപ്പാട്ട് വാഷിംഗ്ടൺ സീറോ മലബാർ മിഷനിൽ: കൺവൻഷൻ കിക്കോഫിന് ആവേശകരമായ പ്രതികരണം
ചിക്കാഗോ: 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് വാഷിംഗ്ടൺ ഡി.സി. Our Lady of Perpetual Help Mission-ൽ അതിമനോഹരമായി നടന്നു. കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫിനായി എത്തിയ രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിനെയും രജിസ്ട്രേഷൻ കോർഡിനേറ്റർ ജേക്കബ് തോമസിനെയും ഇടവ വികാരി ഫാദർ റിജോ ജീരകത്തിൽ ദേവസ്സിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സ്വീകരിച്ചു. കൺവെൻഷന്റെ ഇടവകയിൽ നിന്നുള്ള പ്രതിനിധികളായ മനോജ് മാത്യു, തോമസ് അബ്രാഹം, ജെൻസൻ ജോസ് എന്നിവരോടൊപ്പം റെക്സ് തോമസും കിക്കോഫ് മനോഹരം ആക്കുവാൻ നേതൃത്വം നൽകി. ജോയ് പിതാവ് കൺവെൻഷന്റെ ആവശ്യകതയെ കുറിച്ചും യുവജന പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുകയുണ്ടായി . ജേക്കബ് കൺവെൻഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. കൺവെൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിന്തുണ വികാരി ഫാ: റിജോ…
ഷിക്കാഗോ സിറോ മലബാർ രൂപത: ദൈവവിളികളുടെ വിളനിലം!; സിൽവർ ജൂബിലി പശ്ചാത്തലത്തിൽ ഒരു അവലോകനം
വളർച്ചയുടെ പാതയിൽ സിൽവർ ജൂബിലി ഒരു നാഴിക കല്ലാണെങ്കിലും, ഒരു രൂപതയുടെ പ്രയാണത്തിൽ ഇരുപത്തഞ്ചു വർഷങ്ങൾ വലിയൊരു അളവുകോലല്ല. എന്നാൽ ഈ ചെറിയ കാലയളവിൽ ഷിക്കാഗോ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ വളർച്ചക്കൊപ്പം, രൂപതയിലുണ്ടായിട്ടുള്ള ദൈവവിളികളും എടുത്തു പറയേണ്ടതാണ്. സ്വർഗ്ഗീയനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാൽ, 2001ൽ സ്ഥാപിതമായ ഷിക്കാഗോ സിറോ മലബാർ രൂപതക്ക്, ഈ ചുരുങ്ങിയ കാലയളവിൽ, തദ്ദേശ്യരായ പത്തോളം വൈദികർക്ക് ജൻമം നൽകുവാൻ സാധിച്ചത്, തീവ്രമായ പ്രാർത്ഥനയുടേയും, ചിട്ടയായ മതബോധനത്തിന്റേയും ഫലമാണ്. കൂടാതെ നിലവിൽ എഴിൽപ്പരം യുവജനങ്ങൾ വിവിധ സെമിനാരികളിൽ പഠിക്കുന്നുയെന്നതും ഷിക്കാഗോ രൂപതയുടെ ശോഭനമായ ദൈവവിളിയെയാണ് പ്രതിഫലിപ്പിക്കുന്നത്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ മാതാപിതാക്കളുടെ രണ്ടാം തലമുറകളിൽ നിന്നും, എല്ലാവിധ പ്രലോഭനങ്ങളേയും, വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട്, അനസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികൾ, അനന്തമായ ദൈവപരിപാനയുടെ നേർസാക്ഷ്യമാണ്! 2001 മാർച്ച് 13-)0 തീയതിയാണ് ഷിക്കാഗോ രൂപത നിലവിൽ വന്നതും,…
അമേരിക്കയുടെ മൂന്ന് എഫ്-15ഇ യുദ്ധവിമാനങ്ങൾ കുവൈറ്റ് വെടിവെച്ചിട്ടു; അബദ്ധത്താലാണെന്ന് കുവൈറ്റ്
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ തിങ്കളാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി കുവൈറ്റ് വ്യോമ പ്രതിരോധം മൂന്ന് അമേരിക്കന് യുഎസ് എഫ്-15ഇ “സ്ട്രൈക്ക് ഈഗിൾ” യുദ്ധവിമാനങ്ങൾ വെടിവച്ചു വീഴ്ത്തി. സംഭവത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഓരോ വിമാനത്തിലുമുള്ള രണ്ട് പേരെയും ആകെ ആറ് ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി CENTCOM അറിയിച്ചു. എല്ലാ ജീവനക്കാരുടെയും ആരോഗ്യനില നിലവിൽ സ്ഥിരതയുള്ളതാണെന്ന് അവർ പറഞ്ഞു. കുവൈറ്റ് മിത്രത്തെ ശത്രുവായി തെറ്റിദ്ധരിച്ച് വെടിവച്ചു വീഴ്ത്തിയതാണെന്നും, എന്നാൽ പിന്നീട് സഹായം വാഗ്ദാനം ചെയ്തെന്നും അവർ പറഞ്ഞു. തങ്ങളുടെ ശ്രമങ്ങൾക്ക് കുവൈറ്റ് പ്രതിരോധ സേന നൽകിയ പിന്തുണയ്ക്ക് നന്ദിയുള്ളവരാണെന്ന് CENTCOM പ്രസ്താവിച്ചു. ശനിയാഴ്ചയാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ ആക്രമണം നടത്തി, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയത്. അതിന് പ്രതികാരമായി ഇറാൻ, ടെൽ അവീവിനെയും യുഎസ്…
സാഹിത്യവേദി മാർച്ച് 6-ന്; ‘കമ്പിളികണ്ടത്തെ കൽഭരണികൾ` ചർച്ചയാവുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു മകൻ്റെയും ഹൃദയസ്പർശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം രചിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്തകം. ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളിൽ, തിരസ്കരണത്തിൻ്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവൻ്റെ സ്വയംസാക്ഷ്യമാണീ പുസ്തകം. ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, തോൽവികളുടെ തീയിൽ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓർമ്മപ്പുസ്തകം. മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ ലിൻസ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്നേഹിയുമായ ലിൻസ്, ഷിക്കാഗോ സാഹിത്യവേദിയിലെ വർഷങ്ങളായ സാന്നിദ്ധ്യമാണ്.…
