ഫോമാ സതേൺ റീജിയന്റെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന്

ഡാളസ് : ഫോമാ സതേൺ റീജിയന്റെ 2025-26 കമ്മിറ്റിയുടെ ആദരവ് ഡാളസിൽ വച്ച് ലീഗ് സിറ്റി മലയാളി സമാജത്തിനു നൽകപ്പെട്ടു. സംഘടനക്കുവേണ്ടി പ്രസിഡന്റ് ബിനീഷ് ജോസഫിനെയാണ് ഫോമയുടെ റീജിയണൽ കമ്മിറ്റി അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് ആദരിച്ചത്. ബിനീഷ് ജോസഫിനെ കൂടാതെ ലീഗ് സിറ്റി മലയാളി സമാജം വൈസ് പ്രസിഡണ്ട് സോജൻ ജോർജ്, ജോയിന്റ് ട്രെഷറാർ മാത്യു പോൾ, സംഘടനയുടെ സ്പോൺസറും ഒട്ടേറെ ആശുപത്രികളുടെ സ്ഥാപകനുമായ ഡോ. സച്ചിൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഫോമയുടെ 2025-26 കമ്മിറ്റയുടെ റീജിയനിൽ നിന്നുള്ള ആദ്യ മെമ്പർ കൂടിയാണ് ലീഗ് സിറ്റി മലയാളി സമാജം. ഇവരുടെ നിരന്തരമായ സാമൂഹിക പ്രവർത്തനങ്ങൾ സമൂഹത്തിനുതന്നെ ഒരു മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭിപ്രായപ്പെട്ടു. ചടങ്ങിന് റീജിയണൽ വൈസ് പ്രസിഡന്റ് ബിജു ലൗസോൺ നേതൃത്വം നൽകി. ഫോമാ…

മിസ് കാനഡ നൊവാകോസ്മോ 2025 കിരീടം ചൂടി മലയാളി യുവതി ലിനോർ സൈനബ്

മിസ് കാനഡ നൊവാകോസ്മോ 2025 കിരീടം ചൂടി 20 വയസ്സുകാരി മലയാളി യുവതി ലിനോർ സൈനബ്. മിസ് ഒട്ടാവ 2024 ആയി കിരീടമണിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഈ ശ്രദ്ധേയമായ നേട്ടം ലിനോർ സൈനബ് നേടിയത്. ലിനോറിന്റെ ഡെഡിക്കേഷൻ, കരിസ്മ, പാഷൻ എന്നിവയാണ് അവരെ ദേശീയ അംഗീകാരത്തിന് അർഹയാക്കിയത്. 2025 ഒക്ടോബറിൽ, നോവകോസ്മോ വേൾഡ്‌വൈഡ് മത്സരത്തിൽ അന്താരാഷ്ട്ര വേദിയിൽ ലിനോർ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കും. ലോകതലത്തിൽ, കാനഡയെ പ്രതിനിധീകരിക്കാൻ ഏറ്റവും മികച്ചതെന്ന് അവർ വിശ്വസിക്കുന്ന ഗുണങ്ങൾ ലിനോറിൽ ഉള്ളതായി നോവാകോസ്മോ ഓർഗനൈസേഷൻ ലെനോറിനെ പ്രശംസിച്ചു. കാൽഗറി ഫുട് ഹിൽസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോ. മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്‌മാന്റേയും മൂത്ത മകളാണ് ലിനോർ. മുഹമ്മദ് ഇമ്രാൻ, ഡന്നിയാൽ എന്നിവർ സഹോദരങ്ങള്‍. ആലുവ സ്വദേശിയായ ഡോ. മുഹമ്മദ് ലിബാബ് കറുപ്പംവീട്ടിൽ കുടുംബാഗമാണ്. ഭാര്യ ഫാത്തിമ റഹ്മാൻ ഏറ്റുമാനൂർ…

ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് വികാരിക്കു യാത്രയപ്പ് നൽകി

മെസ്‌ക്വിറ്റ് (ഡാലസ്): ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിലെ മൂന്നു വർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന വികാരി ഷൈജു സി ജോയി അച്ചന് ഇടവക സേവികാ സംഘം ഊഷ്മള യാത്രയപ്പ് നൽകി. സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9 ബുധനാഴ്ച വൈകീട്ട് ദേവാലയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സംഘം സെക്രട്ടറി രേഷ്മ ജോഹാഷ്‌ സ്വാഗതം ആശംസിച്ചു. ധനീഷ വര്ഗീസ് യാത്ര മംഗള ഗാനമാലപിച്ചു സംഘത്തിൻറെ ഉപഹാരം ഖജാൻജി സാലി എബ്രഹാം നൽകി.മൂന്ന് വര്ഷം ഇടവകയിൽ നിന്നും ലഭിച്ച സഹകരണത്തിനും സ്നേഹത്തിനും വികാരിയും സുഭി കൊച്ചമ്മയും നന്ദി പറഞ്ഞു. ബുധനാഴ്ച നോബിനോടനുബന്ധിച്ച് നടന്ന സന്ധ്യ നമസ്കാരത്തിൽ ഡോ: റെയ്ന തോമസ് “ആരാധനയും അർപ്പണവും” എന്ന വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷ നിർവ്വഹിച്ചു.വികാരി ഷൈജു സി ജോയി ആനി വർഗീസ് സൂസമ്മ എബ്രഹാം മോളി ഉമ്മൻ കോശി തുടങ്ങിയവർ…

ഐ.പി.സി കാനഡ കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഐ.പി.സി. സഭകളുടെ 20- മത് കുടുംബ സംഗമത്തിൽ വചന സന്ദേശങ്ങൾ പകർന്നു നൽകാൻ പ്രശസ്തരും കൺവെൻഷൻ പ്രഭാഷകരുമായ പാസ്റ്റർ കെ. ജെ തോമസ് കുമളി, പാസ്റ്റർ പി.ടി തോമസ്, പാസ്റ്റർ നിരൂപ് അൽഫോൻസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ എന്നിവർ എത്തിചേരും. “ഇതാ അവിടുന്ന് വാതിൽക്കൽ” എന്ന കൺവെൻഷൻ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി അനുഗ്രഹീത പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. നോർത്ത് അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങളും, കോണ്‍ഫറന്‍സ് അഭ്യുദയകാംക്ഷികളുമായി നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിലുള്ള റിവർക്രീ റിസോർട്ടിൽ വെച്ചാണ് നടത്തപ്പെടുന്നത്. ഒരുക്കത്തോടെ കടന്നുവരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേൽക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത്, ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളുമായി ഷെൽഡൻ ബെങ്കാര നയിക്കുന്ന പ്രെയ്സ് ആൻഡ് വർഷിപ്പ് ടീം…

മിയാമി ഹെറാൾഡ്: ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മിയാമി ഹെറാൾഡ് പത്രത്തിലെ ജീവനക്കാരിയെ ഉച്ചഭക്ഷണ ഇടവേളയിൽ തട്ടിക്കൊണ്ടുപോയ വധിച്ച കേസിലെ പ്രതിയുടെ വടശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി വധശിക്ഷയ്ക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് സുപ്രീം കോടതി നിരസിച്ച അപേക്ഷ ഉൾപ്പെടെ, അദ്ദേഹത്തിന്റെ തുടർന്നുള്ള എല്ലാ അപ്പീലുകളും പരാജയപ്പെട്ടു. “രോഗാതുരമായ പൊണ്ണത്തടി” ഉള്ളതിനാലും സയാറ്റിക്ക ബാധിച്ചതിനാലും അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കരുതെന്ന അദ്ദേഹത്തിന്റെ വാദവും ഫ്ലോറിഡ സുപ്രീം കോടതി അടുത്തിടെ നിരസിച്ചിരുന്നു സ്റ്റാർക്ക്, ഫ്ലോറിഡ: മിയാമി ഹെറാൾഡ് ജീവനക്കാരിയെ ഉച്ചഭക്ഷണ ഇടവേളയിൽ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫ്ലോറിഡയിലെ പ്രതിയുടെ ചൊവ്വാഴ്ച വൈകുന്നേരം ഫ്ലോറിഡയിൽ നടപ്പാക്കി 2000 ഏപ്രിലിൽ സൗത്ത് ഫ്ലോറിഡ പേപ്പറിലെ പ്രൊഡക്ഷൻ തൊഴിലാളിയായ ജാനറ്റ് അക്കോസ്റ്റയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ പ്രതി48 കാരനായ മൈക്കൽ ടാൻസിയെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മയക്കുമരുന്നുകളുടെ മിശ്രിതം കുത്തിവയ്പ്പിനെ തുടർന്ന് വൈകുന്നേരം 6:12 ന് മരിച്ചതായി പ്രഖ്യാപിച്ചു.…

മയാമി ക്നാനായ കാത്തലിക് അസോസിയേഷന്‍റെ പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി

മയാമി: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 5-ാം തീയതി ശനിയാഴ്ച വൈകുന്നേരം ക്നാനായ സെന്‍ററില്‍വെച്ച് നടത്തപ്പെട്ടു. കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് ജെയിംസ് ഇല്ലിക്കല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്നാനായ സമുദായത്തിന്‍റെ തനിമയും പാരമ്പര്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് പുത്തന്‍ കര്‍മ്മപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ പുതിയ കമ്മറ്റിക്ക് കഴിയട്ടെയെന്ന് ജെയിംസ് ഇല്ലിക്കല്‍ ആശംസിച്ചു. കെ.സി.സി.എന്‍.എ.യുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് മിയാമി അസോസിയേഷന്‍റെ എല്ലാ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്നാനായ സമുദായത്തിന്‍റെ നിലനില്‍പ്പിന് യുവതലമുറയെ ആകര്‍ഷിക്കത്തക്ക പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കുവാന്‍ ജെയിംസ് ഇല്ലിക്കല്‍ ആഹ്വാനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് എബി തെക്കനാട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തുടക്കം മുതല്‍ നാളിതുവരെ സംഘടനയ്ക്ക് നേതൃത്വം നല്‍കിയ മുന്‍കാല നേതാക്കളുടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളെ എബി തെക്കനാട്ട് അനുസ്മരിച്ചു. 2026 ഡിസംബര്‍ 31 വരെ ഈ സംഘടനയില്‍പ്പെട്ട വിവാഹിതരായ ദമ്പതികളില്‍ പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു…

ബോസ്റ്റൺ സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ്‌ രജിസ്‌ട്രേഷന് തുടക്കമായി

ബോസ്റ്റൺ, മാസ്സച്യുസെറ്റ്സ് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കാമ്പയിൻ ഏപ്രിൽ 6 ന് ബോസ്റ്റൺ സെയിന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ആവേശത്തോടെ ആരംഭിച്ചു. കോൺഫറൻസിന്റെ ഒരുക്കങ്ങളുടെ തുടക്കം കുറിക്കുന്നത്തിനു മുമ്പായി ഫാ. അലക്സാണ്ടർ കുര്യന്റെ നേതൃത്വത്തിൽ കുർബാന ശുശ്രൂഷ നടന്നു. കുർബാനയ്ക്ക് ശേഷം, ഇടവക വികാരി ഫാ. റോയ് പി. ജോർജ്ജ്, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), മാത്യു ജോഷ്വ (മുൻ ട്രഷറർ), പ്രേംസി ജോൺ II (ഫിനാൻസ് കമ്മിറ്റി), ഈതൻ കൂട്ടുമാത (സ്പോർട്സ് & എന്റർടൈൻമെന്റ് കമ്മിറ്റി) തുടങ്ങിയ നിരവധി വ്യക്തികൾ ഉൾപ്പെട്ട ടീമിനെ സ്വാഗതം ചെയ്തു. വിജു പോൾ (ഇടവക സെക്രട്ടറി), സുജ ഫിലിപ്പോസ് (ട്രഷറർ), സിബു തോമസ് (ഭദ്രാസന അസംബ്ലി അംഗം), ബെഞ്ചമിൻ…

ബാബുതോമസ് പണിക്കർ (72) അന്തരിച്ചു

ഡാലസ്/കുണ്ടറ :കുണ്ടറ കല്ലുംപുറത്ത് ബാബുതോമസ് പണിക്കർ നിര്യാതനായി. ഡാലസിൽ നിന്നും ഈയിടെയാണ് ബാബുതോമസ് കേരളത്തിലെത്തിയത് .അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത് . മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവക അംഗമാണ് ഭാര്യ:എസ്ഥേറമ്മ – തേവലക്കര അരുവി ചിറക്കര കിഴക്കേടത്ത് കുടുംബാംഗമാണ് മക്കൾ: അനൂപ് പണിക്കർ ഡാളസ് അനുജ പണിക്കർ ഡിട്രോയിറ്റ് , മരുമക്കൾ ജീന എബ്രഹാം ഡാലസ് അനൂപ് ജോൺ ഡിട്രോയിറ്റ് , കൊച്ചു മക്കൾ റ്റീഷ ,പ്രവീൺ സഹോദരങ്ങൾ ജോൺ പണിക്കർ, തോമസ് പണിക്കർ,ഐസക് പണിക്കർ , ജോർജ് പണിക്കർ, മാമച്ചൻ ,ഡെയ്സി ,മേഴ്‌സി , ആശ ,ഗ്രേസി, പരേതയായ സൂസി എന്നിവരാണ് മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗമായ അനൂപ് പണിക്കരുടെ പിതാവ് ബാബുതോമസ് പണിക്കരുടെ അപ്രതീക്ഷിത വിയോഗത്തിൽ ഇടവക വികാരി വെരി റവ രാജുദാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചനം അറിയിച്ചു സംസ്കാരം…

ജാക്സണ്‍ ഹൈറ്റ്സ് സെന്‍റ് മേരീസ് ഇടവകയില്‍ കാതോലിക്കാ ദിനവും ചില്‍ഡ്രന്‍സ് ഡേയും ആഘോഷിച്ചു

ന്യൂയോര്‍ക്ക്: 36-ാം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സഭയ്ക്കു വേണ്ടി ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ കാതോലിക്കാദിന പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവക സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ഇടവക ഒന്നായി ഒറ്റശബ്ദത്തില്‍ സഭയോടും പിതാക്കന്മാരോടുമുള്ള കൂറും ബഹുമാനവും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക ക്വയര്‍ കാതോലിക്കാ മംഗളഗാനം ജോസ് ഇടവറ്റത്തിന്‍റെ നേതൃത്വത്തില്‍ ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സണ്‍ഡേസ്കൂള്‍ ആഘോഷങ്ങളില്‍ പ്രശസ്ത പ്രസംഗകനും വാഗ്മിയും കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസറും സണ്‍ഡേസ്കൂള്‍ ഏരിയ കോ-ഓര്‍ഡിനേറ്റര്‍, ബോര്‍ഡ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. അലക്സ് തോമസ് ആയിരുന്നു മുഖ്യാതിഥി. രഹസ്യ പ്രാര്‍ത്ഥന (ഫൈ ഫിംഗേഴ്സ് പ്രയര്‍) യുടെ രീതി വളരെ സരസമായി ഇടവക ജനങ്ങളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. സണ്‍ഡേസ്കൂള്‍ ഏരിയ-2 കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന മിനി സജി കോശി ഗസ്റ്റ് സ്പീക്കറായിരുന്നു. ശ്രീമതി കോശി…

വ്യാപാര യുദ്ധം പുതിയ വഴിത്തിരിവില്‍: അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കി ചൈന

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും അപകടകരമായ ഘട്ടത്തിലെത്തിയിരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 104% വരെ കനത്ത തീരുവ ചുമത്തിയതിന് മറുപടിയായി ചൈനയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 84% വരെ അധിക നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംഘർഷം കൂടുതൽ ആഴത്തിലാക്കുന്നു. വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമായി. ഡൊണാൾഡ് ട്രംപ് ഭരണകൂടം ചൈനീസ് ഇറക്കുമതിക്ക് 104% വരെ തീരുവ ഏർപ്പെടുത്തിയതിന് ശേഷം, യുഎസ് ഉൽപ്പന്നങ്ങൾക്ക് 84% വരെ നികുതി പ്രഖ്യാപിച്ചുകൊണ്ട് ചൈന തിരിച്ചടിച്ചു. ഈ പുതിയ താരിഫ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ ചൈന 34% തീരുവ മാത്രമേ ഈടാക്കിയിരുന്നുള്ളൂ. ആഗോള വ്യാപാര സംഘർഷങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട് ട്രംപ് ഒറ്റ ദിവസം കൊണ്ട് നിരവധി രാജ്യങ്ങൾക്ക് മേൽ ‘പരസ്പര…