ഡാലസ്: ഡാലസ് സോഷ്യൽ ക്ലബ്ബിന്റെ വാലന്റൈൻസ് ഡേ ആഘോഷങ്ങളും 2026-ലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. 2014-ൽ ഡാലസ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ച ‘ഡാലസ് കിംഗ്സ് ക്ലബ്’ ഇനി മുതൽ ‘ഡാലസ് സോഷ്യൽ ക്ലബ്’ എന്ന പുതിയ പേരിൽ അറിയപ്പെടുമെന്ന് ഭരണസമിതി അറിയിച്ചു. കൂടുതൽ ജനപങ്കാളിത്തവും വിപുലമായ പ്രാതിനിധ്യവും ലക്ഷ്യമിട്ടാണ് ഈ മാറ്റം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ സജീവമായ സംഘടന, പുതിയ പേരിനൊപ്പം പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ഭരണസമിതിയെയും തിരഞ്ഞെടുത്തു. ഡാലസിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു തുറന്ന സാമൂഹിക വേദിയായി ക്ലബ്ബിനെ വളർത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ ഭരണസമിതി: ഈ വർഷത്തെ ഔദ്യോഗിക പരിപാടിയിൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജിനു കുടിലിൽ, വൈസ് പ്രസിഡന്റ് ടിജോ ചങ്ങങ്കേരി, സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ ജോയിന്റ്…
Category: AMERICA
ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം: റവ. ജേക്കബ് ജോർജ്
ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിർഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ സീനിയർ വൈദികൻ റവ. ജേക്കബ് ജോർജ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് നാം 615-ാമത് സെഷൻ പിന്നിട്ട് 616-ലേക്ക് പ്രവേശിക്കുമ്പോൾ, കഴിഞ്ഞ കാലമത്രയും നമ്മെ നടത്തിയ ദൈവത്തിന് സ്തോത്രം ചെയണമെന്നും,നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തിൽ സന്തോഷത്തോടെയും നന്ദിയോടെയും ചെലവഴിക്കാനും നമുക്ക് സാധിക്കണം.നമ്മുടെ ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം. ജീവിതത്തിലെ തിരക്കുകൾക്കിടയിലും ലളിതമായ കാര്യങ്ങളിൽ പോലും ദൈവത്തെ ഓർത്തുകൊണ്ട് ഓരോ കാര്യങ്ങളും അവന്റെ സന്നിധിയിൽ സമർപ്പിക്കണമെന്നു അച്ചൻ ഉധബോദിപ്പിച്ചു കയീന്റെയും ഹാബേലിന്റെയും വഴിപാടുകൾ: ഉല്പത്തി പുസ്തകം 4-ാം അധ്യായത്തിൽ നാം വായിക്കുന്നത് പോലെ, കയീൻ നിലത്തെ ഫലങ്ങളിൽ നിന്നും യഹോവയ്ക്ക് വഴിപാട് അർപ്പിച്ചു. എന്നാൽ…
ആ കറുത്ത രാത്രിയുടെ ഓർമ്മയിൽ: അതിജീവനത്തിന്റെ നാല് വർഷങ്ങൾ
ജീവിതം മാറിമറിഞ്ഞ ആ നിമിഷത്തിന് ഇന്ന് നാല് വർഷം തികയുന്നു. പുലർച്ചെ അഞ്ച് മണിക്ക് ജനാലയ്ക്കൽ കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങളാണ് എന്റെ ലോകത്തെ കീഴ്മേൽ മറിച്ചത്. അത്തരമൊരു ദുരന്തം യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കേട്ടറിവിനേക്കാൾ ഭയാനകമായിരുന്നു ആ അനുഭവം. ആ ഭീതിയുടെ നിമിഷങ്ങൾ സ്ഫോടന ശബ്ദങ്ങൾക്കൊപ്പം അയൽക്കാർ പരിഭ്രാന്തരായി വാതിലുകൾ വലിച്ചടച്ച് ഗോവണിപ്പടികളിലൂടെ ഓടുന്ന ശബ്ദവും അന്തരീക്ഷത്തിൽ മുഴങ്ങി. ബോംബ് ഷെൽട്ടറുകളിലേക്കുള്ള നെട്ടോട്ടമായിരുന്നു പിന്നീട്. കയ്യിൽ കുറച്ച് പണമെങ്കിലും കരുതാനായി എടിഎമ്മുകളിലേക്ക് ഓടിയെങ്കിലും അവിടെയെല്ലാം നീണ്ട ക്യൂവായിരുന്നു. എങ്ങും സൈറണുകളും സ്ഫോടന ശബ്ദങ്ങളും മാത്രം. കടകളിൽ കണ്ട കാഴ്ചകൾ അതിലേറെ ദയനീയമായിരുന്നു: കയ്യിൽ കിട്ടുന്നതെല്ലാം വാരിക്കൂട്ടുന്ന ജനങ്ങൾ. കൊച്ചു കുട്ടികളെപ്പോലെ നിലവിളിക്കുന്ന സ്ത്രീകൾ. അവസാനത്തെ ഭക്ഷണപ്പൊതിക്കായി തമ്മിലടിക്കുന്നവർ. ഉയിർത്തെഴുന്നേൽക്കുന്ന ഉക്രെയ്ന് കീവ് ഉടൻ വീഴുമെന്നും ശത്രുവിന്റെ ടാങ്കുകൾ നഗരം കീഴടക്കുമെന്നുമുള്ള വാർത്തകൾ പ്രവഹിച്ചുകൊണ്ടിരുന്നു.…
തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ് – അന്ന ദമ്പതികളുടെ നാലാമത്തെ പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ കെ.ടി. ജോസഫ് കൂവള്ളൂര്‍. മക്കള്‍: തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്, ജോസ് ജോസഫ് കൂവള്ളൂര്‍ – വെമ്പള്ളി, റോസ കെ.ജെ. പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, അഗസ്റ്റിന് ജോസഫ് കൂവള്ളൂര്‍, സെലിന് തോമസ് ഉറുമ്പേല്‍ – ചേര്‍പ്പുങ്കല്‍, ലൂക്കോസ് ജെ. കൂവള്ളൂര്‍ – ജോസ്ഗിരി, സക്കറിയാ ജോസഫ് കൂവള്ളൂര്‍ (പോട്ടക്കേറില്‍-സ്ലീവാപുരം), റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍ – കടപ്ലാമറ്റം. മരുമക്കള്‍: സിസിലി തോമസ് കൂവള്ളൂര്‍ ഓരത്തേല്‍ – കുറുപ്പന്തുറ, ഏലിയാമ്മ പാലവേലില്‍ – പട്ടിത്താനം, പി.യു. ജോസഫ് പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, തോമ്മാച്ചന് ഉറുമ്പേല്‍ –…
കെ.വി. സ്കറിയ (77) ഡാളസിൽ അന്തരിച്ചു
ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെ.എസ്.ഇ.ബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.വി. സ്കറിയ (77) അന്തരിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലർച്ചെ 4:30-ന് ഡാളസിൽ വെച്ചായിരുന്നു അന്ത്യം. പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും . പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്കറിയ ഭാര്യ: ലൈല സ്കറിയ (കിളിരൂപറമ്പിൽ കുടുംബാംഗം) മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ. മരുമക്കൾ: ബ്ലെസി സ്കറിയ, റെബേക്ക സ്കറിയ. കൊച്ചുമക്കൾ: ജോർജ്, സാറ, സെബാസ്റ്റ്യൻ, കാലേബ്, നവോമി, എസ്തേർ, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയിൽ). സഹോദരങ്ങൾ: ജെസ്സി & സ്കറിയ തോമസ് (കുരിക്കാട്ടിൽ, നിലമ്പൂർ) ലില്ലി & രാജു (പതിപ്പറമ്പിൽ, പീച്ചി) മേരി & ജോയ് (വലയിൽ, കുന്നക്കുരുടി) ജോൺസൺ & സിസി (ബഹ്റൈൻ) പൊതുദർശനം:ഫെബ്രുവരി 28…
ഫൊക്കാന കണ്വന്ഷന് പെന്‍സില്‍വേനിയ റീജിയണല്‍ കിക്കോഫ് മാര്‍ച്ച് 7-ന് ഫിലഡല്ഫിയയില്
ഫിലഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനുവേണ്ടിയുള്ള രജിസ്ട്രേഷന് കിക്കോഫ് ഫിലഡല്ഫിയയില് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച 5:00 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് (7733 കാസ്റ്റര്‍ അവനൃു) പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പെന്‍സില്‍വേനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്, ട്രഷറര്‍ ജോയി ചാക്കപ്പന്, മറ്റ് ഫൊക്കാന ഭാരവാഹികളും പെന്‍സില്‍വേനിയ റീജീയണിലെ അംഗ സംഘടന പ്രസിഡന്റുമാരും ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുന്നു. കിക്കോഫിനോടനുബന്ധിച്ച് ഫൊക്കാന റീജിയണല്‍ സ്പെല്ലിംങ് ബീ കോമ്പറ്റീഷനും, ഫൊക്കാനയില്‍ വിജയകരമായി തീര്‍ന്ന മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഷാജി സാമുവല്‍: 267 686 1882, മില്ലി ഫിലിപ്പ്: 215 620 6290
കെ.എച്ച്.എൻ.എ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു
ഫ്ലോറിഡ: ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണത്തിനും സാഹിത്യ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനുമായി നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA) സാഹിത്യ വിചാരവേദി കമ്മിറ്റിയെ രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ.എച്ച്.എൻ.എ. യുടെ അഭിമാന സംരംഭമായ ആർഷദർശന പുരസ്കാരത്തിന്റെയും പുതുതായി ആരംഭിക്കുന്ന യുവസാഹിതി സമ്മാനത്തിന്റെയും സംഘാടനവും ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണവും നിർവഹിക്കുന്നതിനുള്ള കെ എച്ച് എൻ എ സാഹിത്യ വിചാരവേദിയിലേക്ക് സുരേന്ദ്രൻ നായർ (ഹ്യൂസ്റ്റൻ), ഡോ: സുശീല രവീന്ദ്രനാഥ് (ഫ്ലോറിഡ), ജയശങ്കർ പിള്ള (കാനഡ), മധു ചെറിയേടത്തു (ന്യൂജേസി)പ്രസാദ് പാലക്കൽ (കാലിഫോർണിയ) എന്നിവരെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അറിയിച്ചു. പ്രഥമ ആർഷദർശന പുരസ്കാരത്തിന്റെ സംഘാടകനും KHNA മുൻ പ്രസിഡന്റുമായ സുരേന്ദ്രൻ നായർ ആനുകാലിക മലയാള മാധ്യമങ്ങളിൽ…
അമ്മിണി സൈമൺ (90) ലോസ് ഏഞ്ചൽസിൽ അന്തരിച്ചു
ലോസ് ഏഞ്ചൽസ് : അമ്മിണി സൈമൺ (90)കാലിഫോർണിയയിൽ അന്തരിച്ചു. ലോസ് ഏഞ്ചൽസിലുള്ള വസതിയിൽ ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് അമ്മിണി മരണം സംഭവിച്ചത് . പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ, പരേതരായ ടി.ജി. ജോർജ് – കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു. ഭർത്താവ്: പരേതനായ സൈമൺ വർഗീസ്. മക്കളും മരുമക്കളും: അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ) മാർഷ & ജോസ് വർഗീസ് (കാലിഫോർണിയ) മെലീസ & വിജി ചെറിയാൻ (ഡാളസ്) മെൽവിൻ (കാലിഫോർണിയ) കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ. പൗത്രൻ: സായ്. സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
“സ്ത്രീ സ്വാതന്ത്ര്യം” ആവശ്യപ്പെട്ട് ഇറാനിലെ പെൺകുട്ടികൾ തെരുവിലിറങ്ങി; മൂന്ന് സർവകലാശാലകളിലേക്ക് കലാപം വ്യാപിക്കുന്നു; ഖമേനിയുടെ നില പരുങ്ങലില്‍
ടെഹ്റാനിലെ നിരവധി സർവകലാശാലകളിലെ വിദ്യാർത്ഥികൾ തുടർച്ചയായ മൂന്നാം ദിവസവും സർക്കാരിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങി. ബാസിജ് സേനയുമായുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. വർദ്ധിച്ചുവരുന്ന യുഎസ് സമ്മർദ്ദത്തിനിടയിൽ, ഈ പ്രതിഷേധങ്ങൾ ഖമേനി സർക്കാരിന് ഒരു പുതിയ വെല്ലുവിളിയായി ഉയർന്നുവന്നിട്ടുണ്ട്. ഇറാനിലെ സ്ഥിതി വീണ്ടും തിളച്ചുമറിയുന്നു. അധികാരത്തിന്റെ ചുക്കാൻ പിടിക്കുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സർക്കാർ ഒരേസമയം രണ്ട് മുന്നണികളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നു: അമേരിക്കയിൽ നിന്നുള്ള ബാഹ്യ സമ്മർദ്ദവും ആഭ്യന്തര വിദ്യാർത്ഥി പ്രതിഷേധവും. തലസ്ഥാനമായ ടെഹ്റാനിൽ, സർവകലാശാലകളിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്നുണ്ട്. വാരാന്ത്യത്തിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഫെബ്രുവരി 23 തിങ്കളാഴ്ച കുറഞ്ഞത് മൂന്ന് പ്രധാന സർവകലാശാലകളിലേക്ക് വ്യാപിച്ചു. വിദ്യാർത്ഥികളും അർദ്ധസൈനിക വിഭാഗമായ ബാസിജും തമ്മിൽ പല സ്ഥലങ്ങളിലും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർവകലാശാലാ…
ഇറാന് സൂപ്പർസോണിക് മിസൈലുകൾ നൽകാൻ ചൈന തയ്യാറെടുക്കുന്നു
യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ, ചൈനയും ഇറാനും തമ്മിലുള്ള മിസൈൽ കരാർ ഏതാണ്ട് ഉറപ്പാക്കി. ചൈനയുടെ സൂപ്പർസോണിക് സിഎം-302 മിസൈൽ ഏറ്റെടുക്കുന്നത് ഇറാന്റെ സമുദ്ര ആക്രമണ ശേഷി വർദ്ധിപ്പിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ക്രമാനുഗതമായി വർദ്ധിച്ചുവരുന്നതിനിടെ, ഇറാനും ചൈനയുമായി പ്രതിരോധ കരാറില്‍ ഒപ്പിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ഇറാന് CM-302 മിസൈൽ നൽകാൻ ചൈന തയ്യാറെടുക്കുകയാണ്. ഈ കരാർ ഇരു രാജ്യങ്ങളും തമ്മിൽ വളരെക്കാലമായി നടക്കുന്ന ചര്‍ച്ചയുടെ ഫലമാണ്. അമേരിക്ക ഇറാനെ ആക്രമിക്കാന്‍ സന്നാഹമൊരുക്കുന്നതിനിടെയാണ് ത്വരിതഗതിയില്‍ ചൈനയുടെ ഈ നീക്കം. ഇതൊരു തന്ത്രപരമായ നീക്കമാണെന്ന് വിശകലന വിദഗ്ധർ കരുതുന്നു. ഈ കരാർ പ്രാദേശിക അധികാര സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം. CM-302 ഒരു സൂപ്പർസോണിക് കപ്പൽവേധ മിസൈലാണെന്ന് പറയപ്പെടുന്നു. ഇതിന്റെ ദൂരപരിധി ഏകദേശം 290 കിലോമീറ്ററാണ്. താഴ്ന്ന ഉയരത്തിൽ ഉയർന്ന വേഗതയിൽ പറക്കാന്‍ കഴിയുന്ന ഈ മിസൈലിന് ശത്രു യുദ്ധക്കപ്പലുകളെ…
