ഡാളസ് ബിലീവേഴ്‌സ് ബൈബിൾ ചാപ്പലിൽ ബെൻസിക് മിറാൻഡ ക്‌ളാസ്സെടുക്കുന്നു, ഇന്ന് 4 നു

കാരോൾട്ടൻ( ഡാളസ്):  മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏഴു രഹസ്യങ്ങളെ കുറിച്ച് ഡാളസ് ബിലീവേഴ്‌സ്  ബൈബിൾ ചാപ്പലിൽ ബെൻസിക് മിറാൻഡ ക്‌ളാസ്സെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് 4 മണിക്ക്  പരിപാടികൾ ആരംഭിക്കും . നവദമ്പതികൾ,വിവാഹത്തിന് തയ്യാറെടുക്കുന്നവർ എന്നിവർക്കും പ്രയോജനകരമായ വിഷയങ്ങളെ കുറിച്ചു  പ്രശസ്ത ഫാമിലി കൗൺസിലർ ക്‌ളാസ്സെടുക്കുമെന്നു സംഘാടകർ അറിയിച്ചു പ്രവേശനം  സൗജന്യമാണ്. കൂടുതൽ വരങ്ങൾക്കു  life.focuz@gmail.com

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടം വലി ടൂര്‍ണ്ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ : 2024 സെപ്റ്റംബര്‍ 2 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് സിബി കദളിമറ്റവും ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലും, വൈസ് പ്രസിഡന്റ് ജെസ്സ്‌മോന്‍ പുറമഠത്തില്‍, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ സംയുക്തമായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ, എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ ഫ്ലോറിഡ (ടാമ്പ), ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും, ഷിക്കാഗോയിലെ കരുത്തന്മാരായ ടീമുകളും കൂടാതെ, അയര്‍ലന്റില്‍ നിന്നുള്ള ടീം കൂടി…

ഹാരിസിൻ്റെ അജണ്ട അമേരിക്കൻ സമ്പദ്‌വ്യവസ്ഥ അടച്ചുപൂട്ടുമെന്ന് മുൻ വൈറ്റ് ഹൗസ് സാമ്പത്തിക വിദഗ്ധന്റെ മുന്നറിയിപ്പ്

ന്യൂയോര്ക് :യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ വൈസ് പ്രസിഡൻ്റ് കമല  ഹാരിസിൻ്റെ അജണ്ട അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മുഴുവൻ അടച്ചുപൂട്ടുമെന്നും  ഹാരിസ് പ്രസിഡൻസിക്ക് കീഴിൽ യുഎസിന് “1929-രീതിയിലുള്ള മാന്ദ്യം” അനുഭവപ്പെടുമെന്നും .മുൻ വൈറ്റ് ഹൗസ് സാമ്പത്തിക വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. “ഗ്രീൻ ന്യൂ ഡീൽ പോലെ അവർ ശരിക്കും എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച്  മുമ്പ് പറഞ്ഞ പല കാര്യങ്ങളും 2030-ഓടെ കാർബൺ ന്യൂട്രൽ ആകുന്നതുൾപ്പെടെ  എല്ലാ കാര്യങ്ങളും ആഴത്തിലുള്ള മാന്ദ്യത്തിന് കാരണമാകുമെന്നാണ് എൻ്റെ അനുമാനം. ” കെവിൻ ഹാസെറ്റ് “ദി ബിഗ് മണി ഷോ” യിൽ വ്യാഴാഴ്ച പറഞ്ഞു. “2030-ഓടെ കാർബൺ-ന്യൂട്രൽ മിക്കവാറും അസാധ്യമാണ്. നമ്മുടെ വൈദ്യുതിയുടെ 75% ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിൽ നിന്നാണ്. അപ്പോൾ അവർ അത് പരീക്ഷിച്ചാൽ അത് എങ്ങനെ ചെയ്യും? നിങ്ങൾ സമ്പദ്‌വ്യവസ്ഥയെ അടച്ചുപൂട്ടേണ്ടിവരുമോ?”.ഹാരിസ് 2019 ലെ സെനറ്ററായി ഗ്രീൻ…

ദോഹയിൽ നടന്ന ഗാസ വെടിനിർത്തൽ ചർച്ചകളുടെ ഫലങ്ങൾ ബൈഡന്റെ നിർദ്ദേശവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഹമാസ്

വാഷിംഗ്ടണ്‍: ഇസ്രായേലും യുഎസും ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥരും തമ്മിൽ ദോഹയിൽ നടന്ന ഗാസ സമാധാന ചർച്ചകളുടെ ഫലങ്ങൾ ജൂലൈയിൽ ഹമാസിന് സമർപ്പിച്ച യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ നിർദ്ദേശവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. “ഗാസയില്‍ സമഗ്രമായ വെടിനിർത്തൽ ഉൾപ്പെടുത്താതെയും കുടിയൊഴിപ്പിക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നതിനും ഗാസയുടെ പുനർനിർമ്മാണത്തിനും തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും അനുവദിക്കാതെയുള്ള ഏതൊരു കരാറും ഉപയോഗശൂന്യമാണ്. കൂടാതെ, ഫലസ്തീൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ നടത്താൻ ഇസ്രായേലിന് കൂടുതൽ സമയം നൽകുന്നു,” ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. ഗാസ മുനമ്പിൽ ഫലസ്തീനികൾക്കെതിരെയുള്ള കൊലപാതകങ്ങൾ തുടരാൻ എത്തിച്ചേരുന്ന ഏതൊരു കരാറും കൂടുതൽ സ്റ്റോപ്പുകൾ നേടാനും നടപ്പാക്കുന്നത് നീട്ടിവെക്കാനും ഇസ്രായേൽ എല്ലാ റൗണ്ട് ചർച്ചകളിലും ശ്രമിക്കുന്നുണ്ടെന്ന് ഉറവിടം വിശദീകരിച്ചു. പത്തു മാസത്തിലേറെയായി ദിനംപ്രതി വർദ്ധിച്ചുവരുന്ന ഫലസ്തീനികളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങൾക്ക് കാലതാമസവും സമയം പാഴാക്കലും ഗുണം ചെയ്യില്ലെന്ന് ഉറവിടം ഊന്നിപ്പറഞ്ഞു.…

എബ്രഹാം തെക്കേമുറിയുടെ പൊതുദർശനം ഇന്ന് (ഞായർ ) വൈകീട്ട് 6 നു

ഡാളസ് :ഡാളസ്സിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും , ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, കേരള  ലിറ്റററി സൊസൈറ്റി ,ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിയുടെ സംസ്കാര  ശുശ്രൂഷ ക്രമീകരണങ്ങൾ  : തീയതി: ഞായർ 08/18/2024 സമയം: 6.00 PM മുതൽ 9.00 PM വരെ സ്ഥലം: മാർത്തോമാ ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 Luna Road Dallas TX 75234 സംസ്കാര ശുശ്രൂഷ : തീയതി: തിങ്കൾ: 08/19/2024 AM: 08/19/2020. ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 ലൂണ റോഡ് ഡാളസ് TX 75234 തുടർന്ന്  സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയൽ പാർക്ക് 400 ഫ്രീപോർട്ട് Pkwy കോപ്പൽ TX 75219 ശുശ്രൂഷയുടെ തത്സമയം provisiontv.in

മനോഹർ തോമസിന്റെ ‘കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ’ (ഒരു ആസ്വാദനക്കുറിപ്പ്): രാജു മൈലപ്ര

ഒറ്റയിരിപ്പിന് വായിച്ച് തീർക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രിയ സുഹൃത്ത് മനോഹർ തോമസ് എഴുതിയ ‘കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ’ എന്ന ചെറുകഥാസമാഹാരം കൈയ്യിലെടുത്തത്. എന്നാൽ ആദ്യത്തെ കഥ ‘രാഗം ഭൈരവി’ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി,ലളിത ശുദ്ധമായ മലയാള ഭാഷയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ തന്നെയും കുറച്ചുകൂടി ആഴത്തിലുള്ള വായന അർഹിക്കുന്ന ഒരു കൃതിയാണ് ഇതെന്ന്. പമ്പാ നദിയിലെ കുഞ്ഞോലകൾ, കാറ്റിലാടുന്ന തെങ്ങോലകൾ, പ്രഭാതത്തെ വിളിച്ചുണർത്തുന്ന കിളികളുടെ കളകളനാദം, അത്തരം ഗൃഹാതുരത്വം തുളുമ്പുന്ന വാചക കസർത്തുക്കളൊന്നും പിറന്ന നാടിനെയും പറഞ്ഞു തുടങ്ങിയ മലയാള ഭാഷയെയും എന്നും നെഞ്ചിലേറ്റുന്ന ഈ സ്നേഹിതന്റെ കഥകളിൽ ഇടം കാണുന്നില്ല. ‘പ്രവാസ സാഹിത്യം’എന്ന ചങ്ങലയിൽ തളയ്ക്കപ്പെടാതെ അതിരുകൾ കടന്ന് സ്വച്ഛന്ദം വ്യാപരിക്കുന്നു.മനോഹറിന്റെ ജീവിതഗന്ധിയായ കഥാനുഭവങ്ങൾ. കിഴക്കും പടിഞ്ഞാറും,തെക്കും വടക്കുമെല്ലാം ചേരുംപടി ചേർത്ത്,ഒരു വാക്കുപോലും അധികപ്പറ്റാകാതെ സ്ഫുടം ചെയ്തെടുത്തതാണ് ‘കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്,…

ഗാസ വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചു; പ്രദേശം ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകി

മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കാൻ വ്യാഴാഴ്ച ദോഹയിൽ ആരംഭിച്ച ഗാസ വെടിനിർത്തൽ ചർച്ചകൾ വെള്ളിയാഴ്ച സ്തംഭിച്ചു. അടുത്ത ആഴ്ച വീണ്ടും തുടങ്ങുമെന്നും, വ്യാഴാഴ്ചത്തെ ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. ചർച്ചകൾക്കിടയിൽ, ഇസ്രായേലി സൈന്യം വെള്ളിയാഴ്ച തെക്കൻ, മധ്യ ഗാസയിൽ ജനങ്ങളോട് പ്രദേശം ഒഴിയാൻ പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചു. അതേ സമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഞായറാഴ്ച ഇസ്രായേലിലെത്തും, തിങ്കളാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിലെ അഭ്യുദയകാംക്ഷികൾക്കൊപ്പം, ബന്ദികളുടെ കുടുംബങ്ങളും ഗാസ ചർച്ചകളുടെ ഫലത്തിൽ പ്രതീക്ഷയിലാണ്. ചർച്ചകൾക്കിടയിലും ഇസ്രായേൽ ആക്രമണം തുടരുന്നു ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാത്തതിനാൽ ചർച്ചയുടെ പുരോഗതിയെക്കുറിച്ച് ഹമാസിനെ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മധ്യസ്ഥർ പറഞ്ഞു. ഇതൊരു സുപ്രധാന ചർച്ചയാണെന്നും ഈ പ്രക്രിയ പൂർത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, ചർച്ചകൾക്കിടയിലും ഇസ്രായേൽ ആക്രമണം കുറഞ്ഞിട്ടില്ലെന്നും ഗാസ ചർച്ചകളെ കുറിച്ച് യുഎസ് ദേശീയ…

ബംഗ്ലാദേശില്‍ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ; യുഎൻ സംഘം ബംഗ്ലാദേശിലേക്ക്

ന്യൂയോര്‍ക്ക്: പ്രശ്‌നബാധിതമായ ബംഗ്ലാദേശിൽ അടുത്തിടെ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും അരാജകത്വങ്ങളുമുണ്ടായി. നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കും അധികാരമാറ്റത്തിനും ശേഷം ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന് നേരെയുള്ള അതിക്രമങ്ങളുടെ റിപ്പോർട്ടുകളാണ് ബംഗ്ലാദേശിൽ നിന്ന് ഉയർന്നുവരുന്നത്. അതേസമയം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘം അടുത്തയാഴ്ച ബംഗ്ലാദേശ് സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ ബംഗ്ലാദേശിൽ നടന്ന അക്രമങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച് മുഹമ്മദ് യൂനസിൻ്റെ ഇടക്കാല സർക്കാർ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സംഘം ധാക്കയിൽ സർക്കാരുമായി കൂടിക്കാഴ്ച നടത്തും. യുഎൻ മനുഷ്യാവകാശ ഓഫീസ് ബംഗ്ലാദേശിന് നൽകുന്ന സഹായവും ഉത്തരവാദിത്തവും സംബന്ധിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് വെള്ളിയാഴ്ച ചർച്ച ചെയ്തതായി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ബംഗ്ലാദേശ് സന്ദർശിക്കുന്ന മനുഷ്യാവകാശ സംഘം ഇടക്കാല സർക്കാരുമായി…

26/11 മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട തഹാവുർ റാണയ്ക്ക് യു എസ് കോടതിയില്‍ തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറാൻ അനുമതി

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള പാക്കിസ്താന്‍ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ ഹുസൈൻ റാണയ്ക്ക് അമേരിക്കൻ കോടതിയില്‍ നിന്ന് വൻ തിരിച്ചടി. ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം ഹുസൈനെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് കാലിഫോര്‍ണിയ കോടതി വിധിച്ചു. “ഇന്ത്യ-യുഎസ് കൈമാറൽ ഉടമ്പടി പ്രകാരം റാണയെ കൈമാറാൻ അനുവാദമുണ്ട്. 63 കാരനായ റാണ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കാലിഫോര്‍ണിയയിലെ യുഎസ് അപ്പീൽ കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു,” യുഎസ് അപ്പീൽ കോടതി വ്യാഴാഴ്ച ഉത്തരവിൽ പറഞ്ഞു. ഈ ഹർജിയാണ് കോടതി ഇപ്പോൾ തള്ളിയത്. തീവ്രവാദി ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇയാളെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ജില്ലാ കോടതി വിധിച്ചിരുന്നു. നിലവിൽ ലോസ് ഏഞ്ചൽസ് ജയിലിൽ കഴിയുന്ന റാണ, 26/11 മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങളാണ് നേരിടുന്നത്. കൂടാതെ, പാക്കിസ്താന്‍-അമേരിക്കൻ ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരൻ ഡേവിഡ്…

ഫിലഡല്‍ഫിയയില്‍ വര്‍ണാഭമായ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വിബി‌എസ്)

ഫിലഡല്‍ഫിയ: സ്കൂള്‍ കുട്ടികള്‍ വേനല്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുമ്പോള്‍ അവയോടൊപ്പം തന്നെ എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി വിനോദ പരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും ബൈബിള്‍ വിജ്ഞാനവും കൂടി ഹൃദിസ്ഥമാക്കി മുന്നേറുന്ന ഒരു വിഭാഗം കുട്ടികളെ ഇതാ ശ്രദ്ധിക്കൂ. സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി ആഗസ്റ്റ് 5 മുതല്‍ 8 വരെ ഒരാഴ്ച്ചത്തേക്ക് നടത്തപ്പെട്ട സ്കൂബാ വിബി‌എസ് പലതുകൊണ്ടും പുതുമ നിറഞ്ഞതായിരുന്നു. മതബോധന സ്കൂള്‍ കുട്ടികള്‍ സാധാരണ ഞായറാഴ്ച്ചകളില്‍ വിശ്വാസ പരിശീലനം നടത്തിയിരുന്ന ക്ലാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ സ്കൂബാ വി. ബി. എസ് പ്രമേയത്തിനനുസരിച്ചുള്ള കടലിലെ മല്‍സ്യ-ജീവജാലങ്ങളുടെ ബഹുവര്‍ണചിത്രങ്ങളാലും, പലതരത്തിലുള്ള ആര്‍ട്ട്വര്‍ക്കുകൊണ്ടും, വ്യത്യസ്ത രംഗപടങ്ങളാലും കമനീയമാക്കിയിരുന്നു. ആഴമേറിയ നടുക്കടലില്‍ ഡൈവ്…