യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ ദൗത്യം അവസാനിപ്പിക്കുന്നതിനുള്ള തീയതി പ്രഖ്യാപനം മാറ്റിവച്ചതായി ഇറാഖ്

വാഷിംഗ്ടണ്‍: യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ ദൗത്യത്തിൻ്റെ അവസാന തീയതി സംബന്ധിച്ച പ്രഖ്യാപനം “ഏറ്റവും പുതിയ സംഭവവികാസങ്ങൾ” കാരണം മാറ്റിവച്ചതായി ഇറാഖ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവവികാസങ്ങൾ എന്താണെന്ന് വിശദീകരിച്ചില്ല. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന യുഎസ്-ഇറാഖ് ഉന്നത സൈനിക കമ്മീഷൻ സൈനിക സൈറ്റുകളിൽ നിന്ന് ഉപദേശകരെ പിൻവലിക്കുന്നതിൻ്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി ഇറാഖ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇറാഖിലെ സഖ്യസേനയുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തുന്നതിന് മുമ്പ് അവശേഷിക്കുന്ന ഒരേയൊരു പ്രശ്‌നം ഒരു പ്രഖ്യാപന തീയതി, ലോജിസ്റ്റിക്കൽ വശങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ മാത്രമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സഖ്യത്തിൻ്റെ സാന്നിധ്യം അവസാനിക്കുന്ന പ്രഖ്യാപനം സെപ്റ്റംബർ ആദ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസിൻ്റെയും ഇറാൻ്റെയും അപൂർവ സഖ്യകക്ഷിയായ ഇറാഖ് 2,500 യുഎസ് സൈനികർക്ക് ആതിഥേയത്വം വഹിക്കുന്നു, ഇറാൻ പിന്തുണയുള്ള മിലിഷ്യകൾ അതിൻ്റെ സുരക്ഷാ സേനയുമായി…

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് ആശംസകൾ നേർന്നു ആൻ്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ, ഡിസി: ആഗസ്റ്റ് 15 ന് 78 വർഷത്തെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ പ്രതിനിധീകരിച്ച് ആൻ്റണി ബ്ലിങ്കൻ ഊഷ്മളമായ ആശംസകൾ നേർന്നു. ഈ സുപ്രധാന ദിനത്തിൽ, ഞങ്ങൾ പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളെ ഞങ്ങൾ പ്രതിഫലിപ്പിക്കുകയും ജനങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു. ഒരുമിച്ച്, കൂടുതൽ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്ന ഇന്ത്യയുടെ.  രാജ്യത്തിൻ്റെ 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിക്കുകയും ജനാധിപത്യം, സ്വാതന്ത്ര്യം, മാനുഷിക അന്തസ്സ് എന്നിവയുടെ പങ്കിട്ട മൂല്യങ്ങളിൽ അധിഷ്ഠിതമായ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം എടുത്തുകാണിക്കുകയും ചെയ്തു.സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ. “ആഗസ്റ്റ് 15 ന്  രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ ജനതയെ അമേരിക്കൻ ഐക്യനാടുകൾക്ക് വേണ്ടി ഞാൻ അഭിനന്ദിക്കുന്നു. ഈ സുപ്രധാന ദിനത്തിൽ, ഇന്ത്യൻ ജനതയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ചരിത്രവും ശോഭനമായ ഭാവിയും ഞങ്ങൾ ആഘോഷിക്കുന്നു. യുഎസ്-ഇന്ത്യ ബന്ധം ഒരു ഔദ്യോഗിക…

കേരള അസോസിയേഷൻ ഓഫ് ഡാളസ് എബ്രഹാം തെക്കേമുറി അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗവും, അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന എബ്രഹാം തെക്കേമുറിയുടെ ദേഹവിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. ആഗസ്റ്റ് 15 രാവിലെ 11:30 ന് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു. കേരള അസോസിയേഷന് എബ്രഹാം തെക്കേമുറി നൽകിയ സംഭാവനകൾ കേരള കേരള അസോസിയേഷന്റെ ആദ്യകാല പ്രവർത്തകനും, അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ഐ വർഗീസ് അനുസ്മരിച്ചു. ഷിജു എബ്രഹാം ഐ സി ഇ സി പ്രസിഡൻറ്, പിസി മാത്യു ഗ്ലോബൽ ഇന്ത്യ ഫെഡറേഷൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ എന്നിവർ തെക്കേമുറിയെ അനുസ്മരിച്ച് സംസാരിക്കുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. അസോസിയേഷൻ/ഐ സി ഇ സി ഭാരവാഹികളായ ദീപക്…

മാത്യു കുഴൽനാടൻ എം.എൽ.എ-ക്ക് ട്രൈസ്റ്റേറ്റ് ഐ.ഓ.സിയുടെ സ്വീകരണവും സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് 16 വെള്ളി (ഇന്ന്) വൈകിട്ട് 7-ന്

ന്യൂയോർക്ക്: കേരളാ നിയമസഭയിലും എം.എൽ.എ-മാർക്കിടയിലും വേറിട്ട ശബ്ദമായി മലയാളീ ജന സമൂഹ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ അഡ്വ. ഡോ. മാത്യു കുഴൽനാടന് റോക്‌ലാൻഡ് കൗണ്ടിയിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി കണക്ടിക്കട്ട് എന്ന ട്രൈസ്റ്റേറ്റിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്. റോക്‌ലാൻഡ് കൗണ്ടി കോങ്കേഴ്സിൽ റൂട്ട് 9 വെസ്റ്റിലുള്ള ആഡിറ്റോറിയത്തിലാണ് (331 Route 9W, Congers, NY 10920) സ്വീകരണ യോഗം ക്രമീകരിച്ചിരിക്കുന്നത്. ഫോമാ ദ്വൈവാർഷിക കൺവെൻഷനോട് അനുബന്ധിച്ച് ആദ്യമായി അമേരിക്കൻ സന്ദർശനത്തിന് എത്തിയതാണ് കുഴൽനാടൻ. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അദ്ദേഹത്തിന് സ്വീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ട്രൈസ്റ്റേറ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷവും നടത്തപ്പെടുന്ന സമ്മേളനത്തിൽ മുഖ്യ അതിഥിയായാണ് അദ്ദേഹം എത്തുന്നത്. ഐ.ഓ.സി ചുമതലക്കാരായ പോൾ കറുകപ്പള്ളിൽ, ജോർജ് എബ്രഹാം, ജോസഫ് കുരിയപ്പുറം, ജോസ് ജോർജ് ഷൈമി ജേക്കബ്, നോവാ…

വർഗീസ് ജോൺ (69) ഡാളസിൽ അന്തരിച്ചു

ഡാളസ് :ആലപ്പുഴ.എരമത്തൂർ തെന്നടിയിൽ വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു…ആഗസ്ത് 15 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവകാംഗമാണ് . ഭാര്യ: ആനിയമ്മ വറുഗീസ്.(മാലിപ്പറമ്പിൽ പുളികീഴ് കുടുംബാംഗമാണ്) മക്കൾ: അനൂപ് വർഗീസ് & ബിനൂപ് വർഗീസ് മരുമക്കൾ: ലിൻസി അനുപ് & ഷിജി ബിനുപ്പ് ആശാ ഉമ്മൻ (ന്യൂ ജേഴ്‌സി ) പരേതന്റെ സഹോദരിയാണ് .സംസ്കാരം പിന്നീട് കൂടുതൽ വിവരങ്ങൾക്കു: ബിനൂപ് വർഗീസ് (ഡാളസ് ) 469 407 9637

നമഹയുടെ ഓണം സെപ്തംബർ 15 ന്

എഡ്മിന്റൻ :ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസ്സോസിയേഷൻ്റെ (നമഹ) ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ  15 ന് ഞായറാഴ്ച എഡ്മണ്ടനിലെ ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ച് നടത്തപെടുന്നു. രാവിലെ 10 മണിക്ക് അത്തപൂക്കളത്തോടുകുടി ആരംഭിക്കുന്ന പരിപാടികൾ മവേലി വരവ്,നമഹ മാതൃസമിതി ഒരുക്കുന്ന തിരുവാതിരക്കളി,ശിങ്കാരിമേളം,പുലിക്കളി,വടം വലി,കുട്ടികളുടെ കലാകായിക മത്സരങ്ങൾ കൂടാതെ വിഭവസമൃദ്ധമായ ഓണ സദ്യയും നമഹ നിങ്ങൾക്കായി ഒരുക്കുന്നു. പരിപാടികളിൽ പങ്കെടുക്കാനായും ആസ്വദിക്കാനും എഡ്മണ്ടനിലെ മുഴുവൻ മലയാളികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.നമഹ ബോർഡ് മെമ്പർ റിമ പ്രകാശ് പ്രോഗ്രാം കോർഡിനേറ്റർ ആയും സെക്രട്ടറി അജയപിള്ള, പ്രഡിഡൻ്റ് രവി മങ്ങാട്ട് എന്നിവർ പരിപാടികൾക്ക് നേതൃതത്വംനൽകും

ഇസ്രായേലിന് അത്യാധുനിക യുദ്ധോപകരണങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ആഴത്തിലുള്ള യുദ്ധഭീതികൾക്കിടയിൽ, യുദ്ധവിമാനങ്ങളും അത്യാധുനിക എയർ-ടു-എയർ മിസൈലുകളും ഉൾപ്പെടുന്ന 20 ബില്യൺ ഡോളറിൻ്റെ ആയുധങ്ങൾ ഇസ്രായേലിന് വിൽക്കാൻ അമേരിക്ക അംഗീകാരം നൽകിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. മധ്യേഷ്യയിലെ ഒരു വലിയ യുദ്ധത്തിൽ ഇസ്രായേൽ ഉൾപ്പെടുമെന്ന ഭയത്തിനിടയിൽ, യു എസ് കോൺഗ്രസ് ടെൽ അവീവിന് 50-ലധികം എഫ് -15 യുദ്ധവിമാനങ്ങൾ, 120 അത്യാധുനിക മധ്യദൂര എയർ-ടു-എയർ മിസൈലുകൾ എന്നിവ അയക്കാന്‍ ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. എംഎം ഷെല്ലുകൾ, മോർട്ടറുകൾ, തന്ത്രപരമായ വാഹനങ്ങൾ എന്നിവയുൾപ്പെടെ മറ്റ് ആയുധങ്ങളും സൈനിക ഉപകരണങ്ങളും വിൽക്കുന്നത് സംബന്ധിച്ച നിർദ്ദേശം അറിയിച്ചിട്ടുണ്ട്. എന്നാല്‍, സമീപഭാവിയിൽ ഇസ്രായേലിന് ഈ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം, വിതരണ കരാർ പൂർത്തിയാകാൻ വർഷങ്ങളെടുക്കും. ഈ ആയുധങ്ങളും സൈനിക ഉപകരണങ്ങളും അമേരിക്ക ഇസ്രായേലിന് വിൽക്കുന്നതിൻ്റെ ഉദ്ദേശ്യം ദീർഘകാലാടിസ്ഥാനത്തിൽ അതിൻ്റെ സൈനിക ശേഷി വർദ്ധിപ്പിക്കുക…

പ്രവാസി മലയാളികളുടെ ഉറ്റ ചങ്ങാതി പരേതനായ എബ്രഹാം തെക്കേമുറിക്കു കണ്ണുനീർ പ്രണാമം: എബി തോമസ്

മലയാള സാഹിത്യത്തിൽ വിമർശങ്ങളുടെ അമ്പുകൾ വാരിയെറിഞ്ഞു നർമ രസം നിറഞ്ഞ വാക്കുകളാൽ ധന്യനാക്കിയ പരേതനായ തെക്കേമുറി വായനക്കരായ മലയാളികളുടെ മനസ്സുകളിൽ എക്കാലവും ജീവിക്കുമെന്നും ദുംഖിതായിരിക്കുന്ന കുടുംബങ്ങൾക്കും ബന്ധു മിതാധികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അറിയിച്ചു. ചുരുക്കത്തിൽ എബ്രഹാം തെക്കേമുറി 45 വർഷം മുൻപ് അമേരിക്കയുടെ മണ്ണിൽ ആദ്യമാ യി കാലു കുത്തിയത് കേരളത്തിൽ മലയാള ഭാഷയിൽ പ്രിന്റ് ചെയ്ത കുറെ കഥകളും കവിതകളുമായി ആയിട്ടായിരുന്നു. 1980ൽ ഹൂസ്റ്റൺ വിമാനത്താവളത്തിൽ ആദ്യമായി എത്തിച്ചേർന്നപ്പോ ൾ 1978-ൽ തുടക്കമിട്ട ഉപാസന എന്ന പ്രസിദ്ധീകരണത്തിനു വേണ്ട എഴുത്തു വിഭവങ്ങളായിരുന്നു അവ. മലയാള കൃതികൾ പ്രിന്റുചെയ്യാൻ പാടു പെടുന്ന കാലത്ത് അക്ഷരങ്ങൾ കേരളത്തിലേക്ക് അയച്ചു പ്രസിദ്ധീകരണം നടത്തുവാൻ ഏതാണ്ട് ഒന്നരമാസത്തോളം വേണ്ടി വരുമായിരുന്നു.വളരെ പരിശ്രമം വേണ്ടി വന്ന ഉപാസന പ്രസിദ്ധീകരണത്തിന്റെ പത്രാധിപൻ…

കുറ്റവിമുക്തനാക്കപ്പെട്ട മുൻ വധശിക്ഷാ തടവുകാരന് 7 മില്യൺ ഡോളറിലധികം നൽകും

എഡ്‌മണ്ട്,ഒക്‌ലഹോമ: 50 വർഷത്തെ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട മുൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരന് 7 മില്യൺ ഡോളറിലധികം നൽകാൻ ഒക്‌ലഹോമ നഗരം സമ്മതിച്ചു. ഒക്‌ലഹോമ സിറ്റി സബർബിനും മുൻ പോലീസ് ഡിറ്റക്ടീവിനും എതിരെ 71 കാരനായ ഗ്ലിൻ റേ സിമ്മൺസ് 7.15 മില്യൺ ഡോളറിന് നൽകിയ കേസ് തീർപ്പാക്കാൻ എഡ്മണ്ട് സിറ്റി കൗൺസിൽ തിങ്കളാഴ്ച വോട്ട് ചെയ്തു. ചെയ്യാത്ത ഒരു കുറ്റത്തിന് സിമ്മൺസ് ജയിലിൽ കിടന്ന് ദാരുണമായ സമയം ചിലവഴിച്ചു,” അദ്ദേഹത്തിൻ്റെ അഭിഭാഷകൻ എലിസബത്ത് വാങ് പ്രസ്താവനയിൽ പറഞ്ഞു. “അദ്ദേഹത്തിന് ഒരിക്കലും ആ സമയം തിരികെ ലഭിക്കില്ലെങ്കിലും, എഡ്മണ്ടുമായുള്ള ഈ ഒത്തുതീർപ്പ് അവനെ മുന്നോട്ട് പോകാൻ അനുവദിക്കും”. തീർപ്പാക്കാത്ത വ്യവഹാരങ്ങളെക്കുറിച്ച് നഗരം അഭിപ്രായം പറയുന്നില്ലെന്ന് ഒക്ലഹോമ സിറ്റിയുടെ വക്താവ് ബുധനാഴ്ച പറഞ്ഞു. സ്റ്റോർ കൊള്ളയടിക്കുകയും ഗുമസ്തനെ വെടിവെച്ച് കൊല്ലുകയും ചെയ്ത രണ്ടുപേരാണ് സിമ്മൺസിനെയും കൂട്ടുപ്രതി ഡോൺ…

ഞാൻ എന്തിന് ഭയക്കണം?; അനീതിക്കും അഴിമതിക്കുമെതിരെ നിരന്തര പോരാട്ടം നടത്തും: ഡോ. മാത്യു കുഴൽനാടൻ എംഎൽഎ

ഹൂസ്റ്റൺ: കേരളത്തിൽ ഒരു മാറ്റം അനിവാര്യമാണ്. ആ മാറ്റം ഉണ്ടാക്കുന്നതിനു പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണ ആവശ്യമാണ്. ഭരണകൂടം നടത്തുന്ന അഴിമതിയ്ക്കും അനീതിയ്ക്കും എതിരെ എന്നും പോരാടിയിട്ടുള്ള ചരിത്രമാണ് എനിക്കുള്ളത്. അത് മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും നിര്ഭയനായി തുറന്നു പറയും, അതും എല്ലാ തെളിവുകളും നിരത്തി കൊണ്ട് ! എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. അത് നിയമസഭയിലായാലും പുറത്താണെങ്കിലും ! ഞാൻ എന്തിനു ഭയപ്പെടണം? അഭിഭാഷകൻ എന്ന നിലയിലുള്ള തന്റെ നിയമ പരിജ്ഞാനവും അനുഭവപരിചയവും എന്റെ പോരാട്ടത്തിന് ശക്തി പകരുന്നു !ചങ്കൂറ്റത്തോട് കൂടി തന്നെ തന്റെ പോരാട്ടങ്ങൾ തുടരുമെന്ന് യുവകേരളത്തിന്റെ പ്രതീക്ഷയും നിയമസഭയിലെ ഗർജിക്കുന്ന സിംഹവുമായ കോൺഗ്രസിന്റെ കരുത്തനായ മൂവാറ്റുപുഴ എംഎൽഎ ഡോ.മാത്യു കുഴൽനാടൻ ഹൂസ്റ്റണിൽ തനിക്ക് ലഭിച്ച ആവേശോജ്വല സ്വീകരണത്തിൽ മറുപടി പറഞ്ഞു. ഹൃസ്വ സന്ദര്ശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഫോമാ…