കാരോൾട്ടൻ (ഡാളസ് ):വ്യക്തികളും ,കുടുംബങ്ങളും ,സഭകളും തമ്മിൽ ബന്ധങ്ങളുടെ ഇടയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അഗാഥ ഗർത്തങ്ങൾ നികത്തപ്പെടേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ നാം ഓരോരുത്തരും തയാറാകണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോർ ഫിലക്‌സീനോസ് മെത്രാപ്പോലീത്ത ഉദ് ബോധിപ്പിച്ചു. ബന്ധങ്ങൾ പുനസ്ഥാപിക്കണമെങ്കിൽ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴവും, വീതിയും,തിരിച്ചറിയണമെന്നും തിരുമേനി കൂട്ടിച്ചേർത്തു . ലൂക്കോസ് 16 ന്റെ 26 -മത് വാക്യത്തെ ആധാരമാക്കി ജീവിതകാലം മുഴുവൻ സമ്പന്നതയുടെ നടുവിൽ ജീവിച്ചു ഭൂമിയിൽ സ്വർഗം തീർത്ത് ഒടുവിൽ ഒരു തുള്ളി ദാഹ ജലത്തിനായി യാചിക്കേണ്ടി വന്ന ധനവാന്റെയും ,ജീവിതകാലം മുഴുവൻ ഭൂമിയിൽ നരക യാതനയാനുഭവ്ച്ച ദാരിദ്ര്യത്തിലും രോഗത്തിലും കഴിയേണ്ടിവന്ന ഒടുവിൽ അബ്രഹാമിന്റെ മടിയിൽ ഇരിക്കുവാൻ ഭാഗ്യം ലഭിക്കുകയും ചെയ്ത ലാസറിന്റെയും ജീവിതത്തെ കുറിച്ചും തിരുമേനി.പ്രതിപാദിച്ചു ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ആഗസ്റ് 13 ചൊവാഴ്ച…
Category: AMERICA
ഹെന്‍റെ പുന്‍റക്കാനാ (ഫോമ കണ്‍വന്‍ഷന്‍ – ഒരവലോകനം): രാജു മൈലപ്ര
രാജാപ്പാര്‍ട്ടു വേഷം കെട്ടി നടക്കുന്ന നേതാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേടില്ലാതെ, തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടത്തപ്പെട്ട ‘പുന്‍റക്കാനാ ഫോമാ കണ്‍വന്‍ഷന്‍’ ജനപങ്കാളിത്തം കൊണ്ട് ഒരു വന്‍ വിജയമായിരുന്നു എന്നു നിസ്സംശയം പറയാം. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജൂ തോണിക്കടവില്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. താലപ്പൊലിയും ചെണ്ടമേളവും അരങ്ങു കൊഴുപ്പിച്ച ഉദ്ഘാടന ഘോഷയാത്ര അതിഗംഭീരമായി. ഉദ്ഘാടന വേദിയും മിതത്വം കൊണ്ട് മികവുറ്റതായി. ജനറല്‍ ബോഡിയിലും തെരഞ്ഞെടുപ്പു വേളയിലും ചില പൊട്ടലും ചീറ്റലും ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും പരിചയസമ്പന്നരായ ചുമതലക്കാര്‍ അതെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തു. പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനും അദ്ദേഹത്തിന്‍റെ പാനലില്‍പ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തന്‍റെ ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും ഫോമയിലും സമൂഹത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തോമസ് ടി. ഉമ്മന്‍…
നോർത്ത് അമേരിക്കൻ ചാപ്റ്റർ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ
ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം (പ്രസിഡൻ്റ്), രാജൻ ആര്യപ്പള്ളി (വൈസ് പ്രസിഡൻ്റ് ) , നിബു വെള്ളവന്താനം (ജനറൽ സെക്രട്ടറി), സാം മാത്യു (ജോ. സെക്രട്ടറി), പാസ്റ്റർ ഉമ്മൻ എബനേസർ (ട്രഷറർ), രാജു പൊന്നോലിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ബോസ്റ്റണിൽ നടന്ന 19 മത് ഐ.പി.സി ഫാമിലി കോൺഫറൻസിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് . ദേശീയ ഭാരവാഹികളായ പാസ്റ്റർ സാംകുട്ടി ചാക്കോ, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി. പി മോനായി എന്നിവർ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും കോവിഡ് വളരെ ഉയർന്ന നിലയിൽ
ന്യൂയോർക് :യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളും ‘വളരെ ഉയർന്ന’ കോവിഡ് പ്രവർത്തന നിലകൾ റിപ്പോർട്ട് ചെയ്യുന്നതായി സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് ചെയ്തു സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ മലിനജല ഡാറ്റ അനുസരിച്ച്, രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വൈറസ് പടരുകയും വർദ്ധിക്കുകയും ചെയ്യുന്നതിനാൽ യു.എസിലെ പകുതിയിലധികം സംസ്ഥാനങ്ങളും കോവിഡ് “വളരെ ഉയർന്ന” നിലയിലാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് 27 സംസ്ഥാനങ്ങളെങ്കിലും “വളരെ ഉയർന്ന” നിലയും 17 സംസ്ഥാനങ്ങൾ “ഉയർന്ന” മലിനജല വൈറൽ പ്രവർത്തനവും റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ മേഖല യഥാക്രമം തെക്ക്, മിഡ്‌വെസ്റ്റ്, വടക്കുകിഴക്ക് എന്നിവയ്ക്ക് ശേഷം ഏറ്റവും ഉയർന്ന നില തുടരുന്നു.കൂടുതൽ: വിദ്യാർത്ഥികൾ ക്ലാസിലേക്ക് മടങ്ങുമ്പോൾ, കോവിഡ് ‘-19 കൈകാര്യം ചെയ്യാൻ സ്‌കൂളുകൾ തയ്യാറായിട്ടുണ്ട് “പരമ്പരാഗത നിരീക്ഷണ സംവിധാനങ്ങൾ കുറഞ്ഞുവരുന്നതിനാൽ, കമ്മ്യൂണിറ്റികളിലെ കോവിഡ് ‘-19 പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും…
സ്റ്റാറ്റൻ ഐലന്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഘോഷിക്കുന്നു
സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): പരിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പു പെരുനാൾ സ്റ്റാറ്റൻ ഐലന്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം (130 Park Avenue, Staten Island, NY) 2024 ഓഗസ്റ്റ് 17 ശനിയാഴ്ചയും 18 ഞായറാഴ്ചയും ആഘോഷിക്കുന്നു. മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ ബർണബാസ് നേതൃത്വം നൽകും. ഓഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 5:45 ന് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം നൽകും. വൈകുന്നേരം 6:00 ന് സന്ധ്യാ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാർത്ഥന ആരംഭിക്കുകയും തുടർന്ന് 9.30-ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഫാ. ടി. എ. തോമസ് (വികാരി), ഫാ. ഗീവർഗീസ് വർഗീസ് (അസി. വികാരി) എന്നിവരുടെ…
മദ്യപിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ഫോർട്ട്‌വർത്ത് പോലീസ് സര്‍ജന്റ് കൊല്ലപ്പെട്ടു
ഫോർട്ട്‌വർത്ത് : തിങ്കളാഴ്ച പുലർച്ചെ ഫോർട്ട്‌വർത്ത് അന്തർസംസ്ഥാന എക്സിറ്റ് റാംപിൽ 18 വീലർ അപകടത്തിൽപ്പെട്ട് തീപിടിത്തമുണ്ടായ സ്ഥലത്ത് തൻ്റെ വാഹനത്തിന് പുറത്ത് നിന്നിരുന്ന പോലീസ് സര്‍ജന്റ് മദ്യപിച്ചെത്തിയ ഒരു സ്ത്രീയുടെ വാഹനമിടിച്ചു കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ചിലരുടെ സഹായത്തോടെ 18 വീലർ ഡ്രൈവർ നിസാര പരിക്കുകളോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഇന്ധനം ചോർന്ന സംഭവസ്ഥലത്ത് നിന്നിരുന്ന ഫോർട്ട് വർത്ത് പോലീസ് സർജൻ്റ് ബില്ലി റാൻഡോൾഫിൻ്റെ മരണത്തിന് ഉത്തരവാദി മദ്യപിച്ച തെറ്റായ ഡ്രൈവർ ആണെന്ന് ഡിപ്പാർട്ട്മെൻ്റ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പ്രഖ്യാപിച്ചു.ഡി ഔജാലെ ഇവാൻസ് എന്ന 25 കാരി ഡ്രൈവറാണെന്ന് ഫോർട്ട് വർത്ത് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. ഒരു സമാധാന ഉദ്യോഗസ്ഥൻ്റെയോ അഗ്നിശമന സേനാംഗത്തിൻ്റെയോ മരണത്തിന് കാരണമായ ലഹരി നരഹത്യയാണ് ഇവാൻസിനെതിരെ ചുമത്തിയിരിക്കുന്നത്. അവർ പോലീസ് കസ്റ്റഡിയിൽ തുടരുകയും $750,000 ബോണ്ടിൽ ടാരൻ്റ് കൗണ്ടി ജയിലിൽ അടയ്ക്കുകയും ചെയ്തു…
ജൂത സമൂഹത്തിലെ അംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിക്ക് 2 വർഷം തടവ്
ന്യൂയോർക് :കഴിഞ്ഞ ഫാളിൽ കോർണൽ യൂണിവേഴ്സിറ്റിയിലെ ജൂത സമൂഹത്തിലെ അംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് മുൻ കോർണൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി പാട്രിക് ഡെയ്‌ക്ക് തിങ്കളാഴ്ച 21 മാസത്തെ തടവും തുടർന്ന് മൂന്ന് വർഷത്തെ മേൽനോട്ടത്തിലുള്ള മോചനവും വിധിച്ചതായി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു ഒരു ഓൺലൈൻ ചർച്ചാ ഫോറത്തിൽ യഹൂദവിരുദ്ധ ഭീഷണികൾ പോസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷം ഒക്ടോബറിൽ ഡായ് അറസ്റ്റിലായി. അക്കാലത്ത് അദ്ദേഹം ഐവി ലീഗ് സ്കൂളിലെ ജൂനിയറായിരുന്നു. ഏപ്രിലിൽ ഡായ് കുറ്റസമ്മതം നടത്തി. കരാറിൻ്റെ ഭാഗമായി, ജൂതന്മാരെ കൊല്ലുമെന്നും പരിക്കേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ താൻ പ്രസിദ്ധീകരിച്ചതായും കോർണലിൻ്റെ കോഷർ ഡൈനിംഗ് ഹാളിനെ വെടിവച്ചുകൊല്ലുമെന്നും ഡായ് സമ്മതിച്ചു. ഭീഷണികൾ പോസ്റ്റുചെയ്തതിന് ശേഷം, കോർണൽ യൂണിവേഴ്സിറ്റി പോലീസ് പട്രോളിംഗ് വർദ്ധിപ്പിക്കുകയും ജൂത വിദ്യാർത്ഥികൾക്കും സംഘടനകൾക്കും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു, ഏജൻസി പറഞ്ഞു. ന്യൂയോർക്ക് സ്‌റ്റേറ്റ് പോലീസും കാമ്പസിൽ സുരക്ഷ വർധിപ്പിച്ചതായി…
ഐ.പി.സി ഗ്ലോബൽ മീഡിയ പുരസ്കാരം പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി
ബോസ്റ്റൺ: ഐ.പി.സി ഗ്ലോബൽ മീഡിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി. ബോസ്റ്റണിൽ 19 മത് ഐ.പി.സി ഫാമിലി കോൺഫറൻസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നാഷണൽ കൺവീനർ റവ.ഡോ. തോമസ് ഇടിക്കുള അവാർഡ് ദാനം നിർവഹിച്ചു. പാസ്റ്റർ ഷാജി കാരയ്ക്കൽ അധ്യക്ഷത വഹിച്ചു . വെസ്ളി മാത്യു അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. രൂപാന്തരീകരണത്തിൽ ക്രിസ്തീയ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പാസ്റ്റർമാരായ സാംകുട്ടി ചാക്കോ, സി.പി.മോനായി, കെ. എൻ. റസ്സൽ, ഫിന്നി മാത്യു എന്നിവർ ലഘു പ്രഭാഷണങ്ങൾ നടത്തി. ബിജു കൊട്ടാരക്കര ആശംസ അറിയിച്ചു. പാസ്റ്റർ റോയി വാകത്താനം സ്വാഗതവും നിബു വെള്ളവന്താനം നന്ദിയും പ്രകാശിപ്പിച്ചു. തോമസ് വർഗീസ് ഒക്കലഹോമയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം പാസ്റ്റർ ഷിബു തോമസിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടി സമാപിച്ചു.
ഷാലു പുന്നൂസിന് ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി
ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ എട്ടാമത് അന്തർദേശീയ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ ഇലക്ഷനിൽ ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച്, വൻഭൂരിപക്ഷത്തോടുകൂടി മിന്നും വിജയം കരസ്ഥമാക്കിയ ശേഷം, പുന്റക്കാനയിലെ ഫോമാ കൺവൻഷൻ സെന്ററിൽ നിന്നും വാസസ്ഥലമായ ഫിലാഡൽഫിയയിൽ തിരിച്ചെത്തിയ ഫിലാഡൽഫിയ മലയാളികളുടെ അഭിമാന താരം- ഷാലു പുന്നൂസിന് ഫിലഡൽഫിയ മലയാളികളുടെ പ്രിയങ്കരനായ സുനോജ് മല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള സൗഹൃദ വലയം ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. വൈകിട്ട് 6: 35 ന് എയർപോർട്ടിന് വെളിയിലിറങ്ങിയ ഷാലുവിനെ സ്വീകരിക്കുവാൻ വളരെ നേരത്തെതന്നെ ഹാരങ്ങളും പൊന്നാടകളുമായി സുഹൃത്തുക്കൾ കാത്തുനിന്നിരുന്നു. വിജയ ശ്രീലാളിതനായി അഭിമാനപൂർവ്വം തിരികെയെത്തിയ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് ഷാലു പുന്നൂസിനെയും, സഹായികളായി ഒപ്പം യാത്ര ചെയ്ത കൂട്ടാളികളെയും കണ്ടയുടൻ അപ്രതീക്ഷിതമായി മുഴങ്ങിയ, ആവേശത്തിരയിളകിയ കീജേയ് വിളികളുടെയും ആരവങ്ങളുടേയുമിടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഷാലു ഉൾപ്പെടെയുള്ള…
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്വിംഗ് സംസ്ഥാനങ്ങളിൽ ട്രംപിനെ പിന്തള്ളി കമലാ ഹാരിസ് മുന്നേറുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കെ, വിസ്കോൺസിൻ, പെൻസിൽവാനിയ, മിഷിഗൺ എന്നീ മൂന്ന് നിർണായക സ്വിംഗ് സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെക്കാൾ നിർണായക ലീഡ് നേടി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ് മുന്നേറുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 5 നും 9 നും ഇടയിൽ ന്യൂയോർക്ക് ടൈംസും സിയാന കോളേജും നടത്തിയ സമീപകാല വോട്ടെടുപ്പ് അനുസരിച്ച്, ഈ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 1,973 വോട്ടർമാരിൽ ട്രംപിൻ്റെ 46% പിന്തുണയുമായി താരതമ്യം ചെയ്യുമ്പോൾ 50% പിന്തുണ നേടി ഹാരിസ് നാല് ശതമാനം പോയിൻ്റുമായി മുന്നിലാണ്. മിനസോട്ട ഗവർണർ ടിം വാൾസിനെ തൻ്റെ പങ്കാളിയായി കമലാ ഹാരിസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. മിഷിഗണിൽ 4.8 ശതമാനം പോയിൻ്റും പെൻസിൽവാനിയയിൽ 4.2 പോയിൻ്റും വിസ്കോൺസിനിൽ 4.3 പോയിൻ്റും വോട്ടെടുപ്പിൻ്റെ പിഴവ് മാർജിൻ പ്ലസ് അല്ലെങ്കിൽ…
