ഫൊക്കാന – 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി

ന്യൂയോര്‍ക്ക്: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺ‌വന്‍ഷന്‍ ചരിത്ര താളുകളിൽ രേഖപ്പെടുത്തപ്പെടും. ഏകദേശം 700,000 ഡോളറിലധികം ബഡ്ജറ്റ് ചെയ്തിട്ടുള്ളതാണ് ഈ കൺ‌വന്‍ഷന്‍. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റവും കുറഞ്ഞ രജിസ്ട്രേഷൻ ഫീ സ്വീകരിച്ചുകൊണ്ട് ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ കൺ‌വന്‍ഷന്‍ നടത്തുന്നത്. മൂന്നു ദിവസത്തെ താമസവും ഭക്ഷണവുമടക്കം ചുരുങ്ങിയ രജിസ്ട്രേഷൻ ഫീ മാത്രമാണ് ഈടാക്കുന്നതെന്ന പ്രത്യേകതയും ഈ കണ്‍‌വന്‍ഷനുണ്ട്. കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു ദിവസം ഫോർ സ്റ്റാർ സൗകര്യങ്ങളും കൺ‌വന്‍ഷന്‍ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ആയിരത്തി ഒരുന്നൂറിലധികം പേര്‍ ഇതിനോടകം…

ഫാമിലി & യൂത്ത് കോൺഫറൻസിൽ ഹൃദ്യമായ ആരാധനാ സംഗീതവുമായി ഗായക സംഘം സജ്ജമായി

ജൂലൈ രണ്ടാം വാരം നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ ഒരു മികച്ച ആത്മീയ അനുഭവം പകർന്നു നൽകുന്നതിനായി കോൺഫറൻസ് ഗായകസംഘം സജ്ജമായി. വിശ്വാസികളുടെ പങ്കാളിത്തം ഓർത്തഡോക്സ് ആരാധനയുടെ മുഖമുദ്രയാണ്. പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവും പ്രചോദനവും നൽകുവാൻ ഗായക സംഘത്തിന്റെ നേതൃത്വം സഹായകരമാവും. ഒരു ഗായകസംഘം നൽകുന്ന സംഗീതത്തിൻ്റെ ശക്തി, ആരാധനയ്ക്കും പ്രബോധനത്തിനുമുള്ള ഒരു സുപ്രധാന ഉപകരണമായി മാറും. സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സഫേൺ, ന്യൂയോർക്ക്, സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, ഓറഞ്ച്ബർഗ്, ന്യൂയോർക്ക് എന്നീ ഇടവകകളിലെ അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം ഫാ. ഡോ. രാജു വർഗീസ് (വികാരി, സെൻ്റ് മേരീസ്, സഫേൺ), ബെറ്റി സക്കറിയ (ക്വയർ മാസ്റ്റർ) എന്നിവരുടെ നേതൃത്വത്തിൽ തയ്യാറെടുക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സുറിയാനി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കാനാണ് ഈ മുപ്പതംഗ സംഘം…

2024-ലെ ഫൊക്കാന സമ്മേളനത്തിൽ രണ്ടു ദിവസത്തെ സാഹിത്യ ചർച്ചകൾ/സെമിനാറുകൾ

ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നാല് വിഭാഗങ്ങളിലായി മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിൽ ഗഹനമായ ചർച്ചകളും സെമിനാറുകളും നടത്തുവാൻ സാഹിത്യസമ്മേളന കമ്മിറ്റി തീരുമാനിച്ചു. പ്രശസ്ത കവി മുരുകൻ കാട്ടാക്കടയും പ്രശസ്ത സാഹിത്യകാരനും കവിയുമായ പ്രൊഫ. കോശി തലക്കലും ചർച്ചകളിലും സെമിനാറുകളിലും പങ്കെടുക്കുന്നതാണ്. സെമിനാറിന്റെ വിശദ വിവരങ്ങൾ: ജൂലൈ 18, വ്യാഴം – 6.00 PM – 9.00 PM കാവ്യമേള – കവിതകൾ ജൂലൈ 19, വെള്ളി 9.30 AM…

രാഹുലിന്റെ ഇന്ത്യ (ജെയിംസ് കൂടല്‍)

പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ള ചുമതല ഏൽക്കുമ്പോൾ അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക് ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിരുന്നു. ഈ കാഴ്ച നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ല എന്നതിന്റെ സൂചകമാണിത്. പത്തു വർഷത്തിനു ശേഷമാണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവിനെ ലോക്‌സഭയിൽ രാജ്യം കാണുന്നത്. പത്തു വർഷമായി ശൂന്യമായിക്കിടന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്കാണ് രാഹുലിന്റെ വരവ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് കാവലാൾ ഉണ്ടെന്നുള്ള ബോധം ജനത്തിന് ഉണ്ടായിരിക്കുന്നു. നിശബ്ദമായിരുന്ന പ്രതിപക്ഷനിരയിൽ ഇനി വാക്കുകൾ ഉയരും, വിയോജിപ്പുകൾ പ്രകടമാകും. സംഘപരിവാറിന് അത്ര പെട്ടന്ന് രാജ്യത്തെ അവരുടെ മത രാജ്യമാക്കി മാറ്റാൻ കഴിയില്ലെന്ന് കാലം തെളിയിക്കും. വലിയൊരു മാറ്റമാണ് രാഹുലിന്റെ വരവോടെ രാജ്യത്താകെമാനം സംഭവിക്കാൻ പോകുന്നത്. ജനവിരുദ്ധവും ഏകാധിപത്യപരവുമായ നിയമങ്ങൾ ഇനി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. ഈ വഴിക്ക്…

സംഘർഷം ഒഴിവാക്കി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം (എഡിറ്റോറിയല്‍)

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതീക്ഷിച്ച ദിശയിലല്ല ഭരണം നടക്കുന്നതെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പിലെ ജനവിധിയെ മാനിച്ച് ഭരണകക്ഷിയും പാർട്ടിയും പ്രതിപക്ഷവും ഒരുമിച്ച് പാർലമെൻ്ററി പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ എന്ത് സംഭവിച്ചാലും, പാർലമെൻ്റിൽ പാർട്ടിയും പ്രതിപക്ഷവും തമ്മിലുള്ള സംഘർഷത്തിന് പുതിയ വാതിലുകൾ തുറക്കുന്നതായി തോന്നുന്നു. നന്ദി പ്രമേയത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യമായി സംസാരിച്ച രാഹുൽ ഗാന്ധി ഒഴിവാക്കാമായിരുന്ന ചില വിഷയങ്ങൾ ഉന്നയിച്ചു. ഇരുപത് വർഷമായി എംപിയായി സഭയുടെ ഭാഗമായ രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയെപ്പോലും പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചു. ശിവൻ്റെ ചിത്രം കാണിച്ച് വിഷയം മറ്റൊരു വഴിക്ക് തിരിച്ചുവിടാനും ശ്രമിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങൾ മധ്യസ്ഥതയിലേക്ക് കൊണ്ടുവരുന്നതിന് പകരം രാഹുൽ ഗാന്ധി തൻ്റെ അഭിപ്രായം നന്ദി രേഖപ്പെടുത്തുന്നതിൽ ഉള്‍പ്പെടുത്തിയത് അനുചിതമല്ലേ എന്ന ചോദ്യം ഉയരുന്നു. എന്തായാലും രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ…

ട്രൈ‌സ്റ്റേറ്റ് കേരളാ ഫോറം ‘പെഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2024’

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്‍റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിയെ ആദരിക്കുന്നു. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ “പേഴ്സണ്‍ ഓഫ് ദി ഇയര്‍” എന്ന വിശിഷ്ടമായ അവാര്‍ഡിന് അര്‍ഹതയുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യുകയോ, അല്ലെങ്കില്‍ നിങ്ങള്‍ യോഗ്യരാണെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ മേഖലകളിലെ സംഭാവനകള്‍ അടങ്ങിയ ബയോഡേറ്റ ഓഗസ്റ്റ് ഒന്നാം തീയതിക്കുള്ളില്‍ വാട്സ്ആപ്പില്‍ (215 -873-4365) അല്ലെങ്കില്‍ oalickal7@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയച്ചു തരുക. ഫിലഡല്‍ഫിയായിലെ മലയാളി ബിസനസ്സ് രംഗത്തെ പ്രമുഖരാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ സ്പോണ്‍സര്‍മാര്‍. മികച്ച മലയാളി കര്‍ഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി…

ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ യു എസ് നിയമനിർമ്മാതാക്കൾ ഒന്നിച്ചു

വാഷിംഗ്ടണ്‍: ഹിന്ദുക്കള്‍ക്കെതിരെ അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാതാക്കള്‍ ഒന്നിക്കുന്നു. ഇവിടെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തോടുള്ള വിവേചനത്തിനും ഹിന്ദുമതത്തിനും എതിരെ പ്രതിഷേധിക്കാൻ അവർ ഇന്ത്യൻ അമേരിക്കക്കാർക്ക് തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തു. നിരവധി ഹിന്ദു വിദ്യാർത്ഥികളും ഗവേഷകരും സമുദായ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുകയും അമേരിക്കയിൽ താമസിക്കുന്ന ഹിന്ദുക്കൾ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇവിടെ ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ യു എസ് കോണ്‍ഗ്രസ്സില്‍ ഹിന്ദു സമൂഹത്തിൻ്റെ ശബ്ദമാണ് നിങ്ങളുടെ എല്ലാവരുടെയും ശബ്ദമെന്ന് സഭാ പ്രമേയം 1131 അവതരിപ്പിച്ച ഡെമോക്രാറ്റ് താനേദാർ പറഞ്ഞു. അതോടൊപ്പം ഹിന്ദുഫോബിയയെയും ക്ഷേത്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെയും അപലപിച്ച അദ്ദേഹം ഹിന്ദു അമേരിക്കൻ സമൂഹത്തിൻ്റെ സംഭാവനകളെ പുകഴ്ത്തുകയും ഹിന്ദുഫോബിയയോ വിവേചനമോ വിദ്വേഷമോ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു. നയരൂപീകരണത്തിൽ ഹിന്ദു അമേരിക്കൻ, ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെയും അമേരിക്കയുടെ ഭാവിയെ മാറ്റാനുള്ള അവരുടെ കഴിവിനെയും കോൺഗ്രസ്…

മഞ്ജിമയുടെ സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസ്സോസിയേഷൻ

ആലപ്പുഴ : മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിയായ മഞ്ജിമയുടെ ചിരകാല അഭിലാഷമായിരുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിന് നവകേരള മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സുശീൽകുമാർ നാലകത്തും ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജനും ചേർന്ന് ഇന്ന് തറക്കല്ലിട്ടു. ഒട്ടേറെ പരിമിതികൾ ഉണ്ടായിട്ടും അതെല്ലാം തരണം ചെയ്ത്, ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയ്ക്ക് സ്വന്തമായി വീട് നിർമ്മിച്ചു നൽകുന്നതിന്റെ തറക്കല്ലിടൽ ഏറെ അഭിമാനകരമായാണ് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള നവ കേരള മലയാളി അസോസിയേഷൻ നോക്കിക്കാണുന്നത്. മൂത്ത മകൾ മഞ്ജിമ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വണ്ണിനും ഇളയ മകൻ മജിത് മണ്ണഞ്ചേരി സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് നാലാംഗ കുടുംബം തലചായ്‌ക്കുന്നത്. രണ്ടു മുറി, അടുക്കള, ഹാൾ തുടങ്ങിയ…

പൂട്ടിയ കാറിൽ 2 കുട്ടികളെ തനിച്ചാക്കി നഖം പോളിഷ് ചെയ്യുന്നതിന് പോയ യുവതി അറസ്റ്റിൽ

ബെയ്‌ടൗൺ(ടെക്‌സസ്) : ചൂടുള്ള ഒരു ദിവസത്തിൽ രണ്ട് കുട്ടികളെ പൂട്ടിയ കാറിനുള്ളിൽ ഉപേക്ഷിച്ച് നഖം പോളിഷ് ചെയ്യുന്നതിന് പോയ ബേടൗൺ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ ലിഡിയ മോനിക് അവിൽസ്, തിരികെ വരാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെ ഉപേക്ഷിച്ചതിന് രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതി രേഖകൾ അനുസരിച്ച്, വെള്ളിയാഴ്ച മതിയായ എയർ കണ്ടീഷനിംഗ് ഇല്ലാതെ ചൂടുള്ള ഒരു ദിവസത്തിൽ 15 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികളെ പൂട്ടിയ വാഹനത്തിനുള്ളിൽ തനിച്ചാക്കി. കോടതി രേഖകൾ അനുസരിച്ച്, വെള്ളിയാഴ്ച ഒരു സലൂണിൽ നഖം വൃത്തിയാക്കുന്നതിനിടയിൽ ഏകദേശം ഒരു മണിക്കൂറോളം മതിയായ എയർ കണ്ടീഷനിംഗ് ഇല്ലാതെ ചൂടുള്ള ഒരു ദിവസത്തിൽ 15 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികളെ കാറിനുള്ളിൽ അവിൽസ് ഉപേക്ഷിച്ചതായി ബേടൗൺ പോലീസ് പറയുന്നു. കാർ ഓണായിരിക്കുമ്പോൾ, വാഹനം മുഴുവൻ തണുപ്പിക്കാൻ എയർ കണ്ടീഷനിംഗ് ശക്തമല്ലെന്ന് അധികൃതർ പറയുന്നു.…

ഇന്ത്യൻ വംശജനായ ഡോ. സമ്പത്ത് വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജനായ ഡോ. സമ്പത്ത് ശിവാംഗി വീണ്ടും അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈയിൽ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺ‌വന്‍ഷൻ്റെ (ആർഎൻസി) പ്രതിനിധിയായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നവംബറിൽ നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി ഈ സമ്മേളനത്തില്‍ നാമനിർദ്ദേശം ചെയ്യും. 78 കാരനായ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെ പ്രാവശ്യമാണ് മത്സരിക്കുന്നത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൻ്റെ സ്വാധീനമുള്ള നേതാവായ ഡോ. ശിവാംഗി ആറാം തവണയാണ് സമ്മേളനത്തിൻ്റെ ദേശീയ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 13 മുതൽ ജൂലൈ 19 വരെ മിൽവാക്കിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് എൻ്റെ ബഹുമതിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിസ്കോൺസിനിലെ മിൽവോക്കിയിൽ നടക്കുന്ന നാല് ദിവസത്തെ റിപ്പബ്ലിക്കൻ നാഷണൽ കൺ‌വന്‍ഷന്‍ (ആർഎൻസി) നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ…