റെയിൻസ് കൗണ്ടി(ടെക്സസ്) – ചൊവ്വാഴ്ച രാവിലെയുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിടെ നോർത്ത് ടെക്സാസ് ലൈൻമാൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് റെയിൻസ് കൗണ്ടിയിലെ ഫാർമേഴ്സ് ഇലക്ട്രിക് കോഓപ്പറേറ്റീവിൽ ജോലി ചെയ്യുന്നതിനിടെയാണ് 34 കാരനായ സ്കോട്ട് ബാലൻ്റൈൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. “സ്കോട്ടിനെ അറിയാവുന്ന എല്ലാവർക്കും ഇത് വളരെ സങ്കടകരമായ സമയമാണ്. അദ്ദേഹം ഒരു സഹപ്രവർത്തകൻ മാത്രമല്ല, ഒരു സുഹൃത്തും ആയിരുന്നു. അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്,” ഫാർമേഴ്സ് ഇലക്ട്രിക് കോഓപ്പറേറ്റീവ് ജനറൽ മാനേജർ മാർക്ക് സ്റ്റബ്സ് പറഞ്ഞു. ബാലൻ്റൈൻ ഭാര്യയും 12 വയസ്സുള്ള മകളും ഉണ്ട് ചൊവ്വാഴ്ച രാവിലെയുണ്ടായ കൊടുങ്കാറ്റിനെത്തുടർന്ന് 640,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു.അതിനുശേഷം, നോർത്ത് ടെക്സാനിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി ആയിരക്കണക്കിന് ലൈൻമാൻമാരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്നിരുന്നു
Category: AMERICA
യൂ എ ബീരാൻ – രാഷ്ട്രീയക്കാർക്കിടയിലെ സാഹിത്യകാരൻ: യു.എ നസീർ, ന്യൂയോര്‍ക്ക്
എൻ്റെ പിതാവും കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാക്കളിൽ ഒരാളുമായ യു.എ ബീരാൻ സാഹിബ് വിടപറഞ്ഞിട്ട് ഇരുപതിമൂന്ന് (മെയ് 31) വർഷം പിന്നിടുകയാണ്. മന്ത്രി, മുസ്ലിംലീഗ് നേതാവ്, എഴുത്തുകാരൻ തുടങ്ങി ധാരാളം വിശേഷണങ്ങൾക്കുടമയായിരുന്നു പ്രിയപ്പെട്ട പിതാവ്. എന്നും സ്മരണയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പ്രത്യേകമായി ഓർമ്മകൾ പങ്കുവെക്കാനുള്ള ഒരു അവസരമായി ഈ ദിവസത്തെ ഞങ്ങൾ കാണുകയാണ്. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, മികച്ച പത്രപ്രവർത്തകൻ, കഴിവുള്ള സംഘാടകൻ, പ്രഗൽഭനായ ഭരണാധികാരി, സാഹിത്യകാരൻ, സഹകാരി, സാക്ഷരതാ യജ്ഞ പ്രവർത്തകൻ, സാഹിത്യ സഹകരണ സംഘം പ്രവർത്തകൻ, പത്രാധിപർ, പരിഭാഷകൻ, ആധുനിക കോട്ടക്കലിന്റെ ശില്പി തുടങ്ങിയ മേഖലകളിൽ തൻ്റേതായ സ്ഥാനം അടയാളപ്പെടുത്തിയാണ് പിതാവ് വിട്ടുപിരിഞ്ഞത്. ആ ശൂന്യതക്ക് ഇരുപതിമൂന്ന് വർഷം പിന്നിട്ടു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കിന്നും സാധിച്ചിട്ടില്ല. കുടുംബത്തിലും രാഷ്ട്രീയത്തിലും എന്തെല്ലാം വിശേഷങ്ങളാണ് ഇതിനകം കഴിഞ്ഞുപോയത്. ആ അവസരങ്ങളിലൊക്കെ പിതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്.…
ഇസ്രായേലിന് ബൈഡന് നല്കി വരുന്ന പിന്തുണ അറബ് അമേരിക്കൻ വോട്ടുകൾ നഷ്ടപ്പെടുത്തി: സര്‍വ്വേ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഗാസ മുനമ്പില്‍ മാരകമായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കേ, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രായേൽ ഭരണകൂടത്തിന് നൽകിവരുന്ന അനിയന്ത്രിതമായ പിന്തുണ, നാല് സ്വിംഗ് സ്റ്റേറ്റുകളിലെ അറബ് അമേരിക്കൻ വോട്ടർമാരുടെ പിന്തുണ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് സർവേ റിപ്പോര്‍ട്ട്. ഫ്ലോറിഡ, മിഷിഗൺ, പെൻസിൽവാനിയ, വിർജീനിയ എന്നിവിടങ്ങളിലെ 900 അറബ് അമേരിക്കൻ വോട്ടർമാരിൽ വാഷിംഗ്ടൺ ആസ്ഥാനമായുള്ള അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പഠനം നടത്തിയത്. ഇതുവരെ 36,200-ലധികം ഫലസ്തീനികളുടെ, കൂടുതലും സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ അപഹരിച്ച യുദ്ധത്തോടുള്ള ബൈഡൻ്റെ മനോഭാവത്തെ പ്രതികരിച്ചവരിൽ 88 ശതമാനം പേരും അംഗീകരിക്കുന്നില്ല എന്ന് കാണിക്കുന്ന ഫലങ്ങൾ വ്യാഴാഴ്ച പുറത്തുവന്നു. ഫലങ്ങൾ അനുസരിച്ച്, യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കിൽ, അറബ് അമേരിക്കക്കാരിൽ 18 ശതമാനം മാത്രമേ ബൈഡന് വോട്ട് ചെയ്യൂ. 32 ശതമാനം പേർ ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്നു. 2020-ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോൽപ്പിച്ച ബൈഡനെ…
റഫയിലെ കൂട്ടക്കൊലയ്ക്ക് ഇസ്രായേൽ ഉപയോഗിച്ചത് അമേരിക്കന്‍ നിർമ്മിത ജിബിയു-39 ബോംബുകളാണെന്ന് യു എസ് മാധ്യമങ്ങള്‍
ന്യൂയോര്‍ക്ക്: ഗാസയുടെ തെക്കൻ നഗരമായ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പിൽ അടുത്തിടെ നടത്തിയ മാരകമായ ആക്രമണത്തിൽ ഇസ്രായേലി ഭരണകൂടം ഉപയോഗിച്ചത് അമേരിക്കയിൽ നിർമ്മിച്ച ജിബിയു-39 ബോംബുകളാണെന്ന് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്പതോളം നിരപരാധികളാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യം അമേരിക്കന്‍ നിർമ്മിത ജിബിയു -39 ഉപയോഗിച്ചാണ് റാഫയിലെ നിയുക്ത സുരക്ഷിത മേഖലയിലുള്ള അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയതെന്ന സിഎൻഎൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ അവലോകനം ചെയ്ത ശേഷം ചൊവ്വാഴ്ച സ്ഫോടകവസ്തു വിദഗ്ധർ കണ്ടെത്തി. പ്രദേശത്തു നിന്ന് ശേഖരിച്ച ‘ശകലം’ GBU-39-ൽ നിന്നുള്ളതാണെന്ന് മുൻ യുഎസ് ആർമി സീനിയർ എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ ടീം അംഗമായ ട്രെവർ ബോൾ തിരിച്ചറിഞ്ഞു. ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ മുതിർന്ന ഉദ്യോഗസ്ഥനും ഗവേഷകനുമായ റിച്ചാർഡ് വീർ, മുൻ ബ്രിട്ടീഷ് ആർമിയിലെ പീരങ്കി ഗവേഷകനും ടാർഗെറ്റിംഗ് വിദഗ്ധനുമായ ക്രിസ്…
ലീല മാരേട്ട് യഥാര്‍ത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനില്‍ വിജയിക്കണം: വിന്‍സെന്റ് ഇമ്മാനുവേല്‍
ജനങ്ങളുമായി നിരന്തരം സംവദിക്കുകയും, അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും, സഹായമെത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. ജനസേവനമാണ് അവരുടെ ലക്ഷ്യം. ഈ നിര്‍വചനങ്ങളില്‍പ്പെടുന്ന യഥാര്‍ത്ഥ നേതാവാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ടെന്ന് പ്രശസ്ത നേതാവ് വിന്‍സെന്റ് ഇമ്മാനുവേല്‍ പ്രസ്താവിച്ചു. ഫൊക്കാനയിലോ, ഇതര സംഘടനകളിലോ ഇന്നലെ പൊട്ടിമുളച്ച നേതാവല്ല ലീലാ മാരേട്ട്. നാലു ദശാബ്ദത്തിലേറെയായി നിരവധി അസോസിയേഷനുകളിലും, ഫൊക്കാനയിലും പ്രവര്‍ത്തിക്കുന്നു. ഫൊക്കാന കണ്‍വന്‍ഷനുകളും മറ്റും നടക്കുമ്പോള്‍ പണം സമാഹരിച്ച് സഹായം ചെയ്യുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ നേരില്‍ കണ്ടും, ഫോണ്‍ മുഖേനയും പരസ്യങ്ങളും സംഭാവനകളും ഒക്കെ സംഘടിപ്പിക്കുന്ന ലീലച്ചേച്ചിയെ ആര്‍ക്കാണ് മറക്കാനാവുക. പരസ്യം നല്‍കുന്നവരുമായി നിരന്തര ബന്ധം നിലനിര്‍ത്തുന്നുവെന്നതും ഇവരുടെ പ്രത്യേകയാണെന്നും വിന്‍സെന്റ് ഇമ്മാനുവേല്‍ ചൂണ്ടിക്കാട്ടി. 2008-ല്‍ ഫി്ലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ 3 മാസം കൊണ്ട് രജത ജൂബിലി സുവനീറിന്റെ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. സുവനീറിലെ പരസ്യ വരുമാനം…
രാഹുലിന്റെ രാശി തെളിയുമോ? (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കേ ഇന്ത്യയിൽ എന്നല്ല ലോക രാജ്യങ്ങൾ ആകാംഷയോടെ ഉറ്റു നോക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വം ഇന്ത്യ മുന്നണിയ്ക്കു ഗുണം ചെയ്യുമോ എന്നാണ്. 1991 മെയ് 24 നു രാജീവ് ഗാന്ധിയുടെ ചിത യമുന നദിയുടെ തീരത്തു കത്തിയെരിയുമ്പോൾ അടുത്ത് ദുഃഖം അടക്കാനാവാതെ വെള്ള കുർത്തയും ധരിച്ചു നിന്ന ഇരുപതു വയസുകാരൻ വെളുത്തു സുമുഖനായ രാഹുൽ ഗാർഡ്ഓഫ്ഓണറിന്റെ വെടി ശബ്ദം ആകാശത്തേയ്ക്കു ഉയർന്നപ്പോൾ ഞെട്ടിത്തരിച്ചു പിന്തിരിഞ്ഞു നോക്കിയത് അറുപതോളം ലോക രാജ്യങ്ങളിലെ ജനങ്ങൾ ലൈവ് ആയി വേദനയോടെ ആണ് കണ്ടു നിന്നത്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങി എത്തിയ രാഹുൽ നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തിൽ കോൺഗ്രസ് പാർട്ടിയിലെ ഏതു ഉന്നത പദവിയിൽ എത്താമായിരുന്നു എങ്കിലും സാധാരണ പ്രവർത്തകരെ പോലെ എൻ എസ് യൂവിലും യൂത്ത്…
ബിരുദദാന പ്രസംഗത്തിൽ യേശുവിനെ പരാമർശിച്ചു കൗമാരക്കാരന് ഡിപ്ലോമ നിഷേധിച്ചു
കെൻ്റക്കി:കെൻ്റക്കി കാംബെല്ലിലെ ഒരു ഹൈസ്കൂൾ സീനിയർ വിദ്യാർത്ഥിക്ക് ഡിപ്ലോമ നിഷേധിക്കപ്പെട്ടു, കാരണം അദ്ദേഹം ഒരു പ്രാരംഭ പ്രസംഗത്തിനിടെ സ്ക്രിപ്റ്റ് ഒഴിവാക്കി യേശുക്രിസ്തുവിൻ്റെ പേര് പരാമർശിച്ചു. കാംബെൽ കൗണ്ടി ഹൈസ്കൂൾ ബിരുദധാരിയായ മൈക്ക പ്രൈസ് തൻ്റെ “കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്” ബഹുമാനവും മഹത്വവും നൽകുന്നതിനായി തൻ്റെ മുൻകൂർ-അംഗീകൃത പ്രസംഗത്തിൽ നിന്നും വ്യതിചലിച്ചു പറഞ്ഞു “അവൻ വെളിച്ചമാണ്, അവൻ വഴിയും സത്യവും ജീവനുമാണ്,” പ്രൈസ് പറഞ്ഞു. “ക്ലാസ്, ഇന്ന് സദസ്സിലുള്ള എല്ലാവരും, നിങ്ങളുടെ ജീവിതത്തിൽ അത്തരം കാര്യങ്ങളൊന്നും ഇല്ലെങ്കിൽ നിങ്ങളോട് പറയാൻ ഞാൻ ഇവിടെയുണ്ട്, നിങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയില്ല, എൻ്റെ കർത്താവും രക്ഷകനുമാണ് നിങ്ങളുടെ ഉത്തരം. അവൻ പറയും. നിനക്ക് സത്യവും വഴിയും ജീവിതവും തരൂ.” നിങ്ങൾക്ക് [ഇവിടെ] കാണാൻ കഴിയുന്ന ഒരു പോസ്റ്റിൽ പ്രൈസ് പറഞ്ഞു, താൻ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്കൂൾ ചുമത്താൻ തീരുമാനിക്കുന്ന…
34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ സൂപ്പർ ട്രോഫി ഡാളസ് സ്ട്രൈക്കേഴ്സ് കരസ്ഥമാക്കി; വാഷിങ്ടൺ കിംഗ്സ് റണ്ണർ അപ്പ്
ന്യൂയോർക്ക്: ആവേശകരമായി ഇഞ്ചോടിഞ്ച് പൊരുതി മത്സരിച്ച ഡാളസ് സ്ട്രൈക്കേഴ്സ്, വാഷിങ്ടൺ കിങ്സ് ടീമിനെ രണ്ടിനെതിരെ മൂന്നു മത്സരങ്ങൾ വിജയിച്ച് മുപ്പതിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെൻറ് സൂപ്പർ ട്രോഫി കരസ്ഥമാക്കി. ശനി, ഞായർ ദിവസങ്ങളിലായി വോളീബോൾ പ്രേമികളെ സ്തബ്ദ്ധരാക്കി നടന്ന വാശിയേറിയ മത്സരങ്ങളിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ക്യാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നും എത്തിച്ചേർന്ന പതിനഞ്ചോളം വോളീബോൾ ടീമുകൾ തങ്ങളുടെ തീപാറുന്ന പ്രകടനങ്ങൾ സ്റ്റേഡിയത്തിൽ കാഴ്ച്ച വച്ചു. ഓപ്പൺ കാറ്റഗറി, 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കാറ്റഗറി, നാൽപ്പത് വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ കാറ്റഗറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നാൽപ്പത്തി അഞ്ച് മത്സരങ്ങളാണ് നാല് കോർട്ടുകളിലായി അരങ്ങേറിയത്. ശനിയാഴ്ച്ച രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച കളിക്കാരുടെ ടീമുകളുടെ മാർച്ച്പാസ്റ്റിന് ശേഷം ജിമ്മി ജോർജിനൊപ്പം കളിച്ചു വളർന്ന ഇന്ത്യൻ നാഷണൽ വോളീബോൾ താരമായിരുന്ന പാലാ എം.എൽ.എ. ശ്രീ.…
ഒക്ലഹോമയിൽ പിടികൂടിയത് 95 പൗണ്ട് ഭാരമുള്ള ഫ്ലാറ്റ്ഹെഡ് ക്യാറ്റ്ഫിഷ്
ഒക്ലഹോമ:തെക്കൻ ഒക്ലഹോമയിൽ 95 പൗണ്ട് ഭാരമുള്ള ഫ്ലാറ്റ്ഹെഡ് ക്യാറ്റ്ഫിഷ് പിടികൂടി . ഈ ക്യാറ്റ്ഫിഷ് പ്രാദേശിക റെക്കോർഡ് തകർത്തതായി സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു. ക്യാറ്റ്ഫിഷുകളെ പിടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മത്സ്യബന്ധന ഉപകരണമായ ട്രോട്ലൈനിൽ പൈൻ ക്രീക്ക് റിസർവോയറിൽ ബ്രാഡ്ലി കോർട്ട്റൈറ്റ് മത്സ്യത്തെ പിടിച്ചതായി ഒക്ലഹോമ വന്യജീവി സംരക്ഷണ വകുപ്പ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. തടാകത്തിൽ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ ഫ്ലാറ്റ് ഹെഡാണിതെന്ന് വകുപ്പ് അറിയിച്ചു. “ഈ മത്സ്യം റോഡ് ആൻഡ് റീല്‍ (Rod and reel record) റെക്കോർഡിനേക്കാൾ ഏകദേശം 20 പൗണ്ട് വലുതാണ്, എന്നാൽ ഡിവിഷൻ റെക്കോർഡിന് 11 പൗണ്ട് കുറവാണ് . 1977 ൽ വിസ്റ്റർ റിസർവോയറിൽ ഒരു ട്രോട്ട്ലൈനിൽ നിന്നാണ് പിടിക്കപ്പെട്ടതു ,” ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ടെക്സാസിലെ ഫോർട്ട് വർത്ത് സിറ്റിയിൽ പുതിയ കോൺഗ്രിഗേഷൻ
ഡാളസ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ അധീനത്തിലുള്ള ടെക്സാസ് സംസ്ഥാനത്തെ ഡാളസിലെ ഫോർട്ട് വർത്ത് സിറ്റിയിൽ പുതിയതായി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കോൺഗ്രിഗേഷൻ അനുവദിച്ചു. ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തായുടെ കല്പന പ്രകാരം വിശുദ്ധ അപ്രേം പിതാവിന്റെ നാമധേയത്തിൽ ആരംഭിക്കുന്ന കോൺഗ്രിഗേഷൻ റവ.ഫാ.ജോൺ മാത്യുവിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാന ശുശ്രുഷയോടുകൂടി ജൂൺ 1 ശനിയാഴ്ച രാവിലെ 9 മണിക്ക് തുടക്കം കുറിക്കും. സെന്റ്.മേരി കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് കോളിവില്ലിയിൽ (1110 John McCain Rd, Colleyville, Tx 76034) വെച്ച് നടത്തപ്പെടുന്ന ഈ ആരാധനയിൽ പങ്കെടുക്കുന്നതുമൂലം ഫോർട്ട് വർത്ത്, മിഡ് സിറ്റി, കെല്ലർ, സൗത്ത് ലേക്ക്, തുടങ്ങിയ സിറ്റികളിൽ താമസിക്കുന്ന വിശ്വാസ സമൂഹത്തിന് സൗകര്യപ്രദമാകും എന്ന് സഭാ നേതൃത്വം വിലയിരുത്തുന്നു. ജൂൺ 1 ശനിയാഴ്ച…
