ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ‘ഗ്രൗണ്ടിംഗ്’ – മീഡിയ സെമിനാറും ട്രെയിനിംഗ് വർക്ക്‌ഷോപ്പും – മെയ് 25 രാവിലെ 9 മണിക്ക്

ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മാധ്യമ രംഗത്തെ പ്രഗത്ഭരെ അണിനിരത്തി സംഘടിപ്പിക്കുന്ന ‘ഗ്രൗണ്ടിംഗ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ജേർണലിസം സെമിനാറും വർക്ക്‌ഷോപ്പും മെയ് 25ന് ന്യൂയോർക്ക് സമയം രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം ശനിയാഴ്ച വൈകുന്നേരം 6.30) ആരംഭിക്കും. മാതൃഭൂമി ടെലിവിഷൻ ചാനല്‍ ഡപ്യൂട്ടി എഡിറ്റർ ഡി പ്രേമേഷ് കുമാർ, ‘ദി ഫോർത്ത്’ ചാനല്‍ ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ, 35 വര്‍ഷത്തോളമായി എബിസി ന്യൂസിലെ സീനിയർ എഡിറ്റര്‍ ഡാൻ കൂളർ എന്നിവരായിരിക്കും ക്‌ളാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഈ വിവരം. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുതിർന്ന മാധ്യമ പ്രവർത്തകരും ഇതിൽ പങ്കെടുക്കുന്നതും, അറിവുകൾ…

ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജയിംസ് കൂടലിനെ അനുമോദിച്ചു

ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ ദേശീയ ചെയർമാൻ ജയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി മെയ് 18 ശനിയാഴ്ച രാവിലെ ചേർന്ന സൂം മീറ്റിംഗിൽ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറി ജീമോൻ ആമുഖ പ്രസംഗം നടത്തുകയും യോഗ നടപടികൾ നിയന്ത്രിക്കുകയും ചെയ്തു. സ്റ്റാഫോര്‍ഡ് സിറ്റി മേയർ കെൻ മാത്യു, പ്രമുഖ മാധ്യമ പ്രവർത്തകൻ ജോർജ്‌ കള്ളിവയലിൽ (ദീപിക, ഡല്‍ഹി) കേരള ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വി.എസ്. ചന്ദ്രശേഖരൻ, സാംസ്‌കാരിക പ്രവർത്തകൻ സണ്ണി മാളിയേക്കൽ (ഡാളസ്), ഒഐസിസി യു എസ് എ ദേശീയ വൈസ് ചെയർമാന്മാരായ ജോബി ജോർജ്‌, കളത്തിൽ വർഗീസ്, വൈസ് പ്രസിഡന്റുമാരായ സജി എബ്രഹാം, ഗ്ലാഡ്‌സൺ വർഗീസ്, സെക്രട്ടറി രാജേഷ് മാത്യു, നാഷണൽ മീഡിയ…

നായർ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റീ ബോർഡ് ഭാരവാഹികൾ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-25 പ്രവർത്തന വർഷത്തെ ട്രസ്റ്റീ ബോർഡ് ചുമതലയേറ്റു. ട്രസ്റ്റീ അംഗങ്ങൾ ചേർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണൻ നായരെയും റിക്കോർഡിംഗ് സെക്രട്ടറിയായി റോക്ക്‌ലാന്റില്‍ നിന്നുള്ള ജി. കെ. നായരെയും തെരഞ്ഞെടുത്തു. ഉണ്ണിക്കൃഷ്ണ മേനോൻ, രാമചന്ദ്രൻ നായർ, വനജ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചേർന്ന് പൂർണ സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് ചുമതലയേറ്റുകൊണ്ട് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. വാര്‍ത്ത: ജയപ്രകാശ് നായർ

ഗജരാജ സമർപ്പണത്തിന് പനിനീര്‍മഴ തൂകി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

ഹൂസ്റ്റണ്‍: ഗൂരുവായൂര്‍ കേശവന്റെ നെറ്റിത്തടത്തില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയപ്പോള്‍ ആകാശത്ത് ഇടി മുഴങ്ങി. പ്രകൃതി പനിനീര്‍ തുകുന്നതുപോലെ ചാറ്റല്‍മഴ പെയ്തിറങ്ങി. വിശ്വാസത്തിന്റേയും ഭക്തിയുടേയും നിറവിൽ മറ്റൊരു ദൃശ്യത്തിനാണ് ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയവര്‍ സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഇന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ക്ഷേത്രാങ്കണത്തില്‍ സ്ഥാനം പിടിച്ചു. തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പൂജാരി സൂരജ് നമ്പൂതിരിയാണ് ഗജപൂജ നടത്തി ശില്‍പത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്. പ്രതിമയിലേയ്ക്ക് നെറ്റിപ്പെട്ടം ചാര്‍ത്തിയപ്പോഴാണ് ഇടിമുഴക്കവും ചാറ്റല്‍ മഴയും ഉണ്ടായത്. പ്രശസ്ത വാദ്യമേള വിദഗ്ദ്ധര്‍ പല്ലാവൂർ ശ്രീധരൻ, പല്ലാവൂർ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതിമയുമായി നടന്ന ചുറ്റുപ്രദക്ഷിണത്തില്‍ ക്ഷേത്രം പ്രസിഡന്റ് സുനില്‍ നായരുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍, ഭജനസംഘങ്ങള്‍ തുടങ്ങി നിരവിധി പേര്‍ അണിനിരന്നു ഗുരുവായൂര്‍ അമ്പലനടയില്‍ കണ്ണനെ കണ്ടു…

കെഎൽഎസ്‌ – ലാന സം‌യുക്ത സമ്മേളനം അത്യുജ്വലമായി

ഡാളാസ് : ടെക്സാസ്‌ റാഞ്ചിൽ നോർത്ത് അമേരിക്ക സാഹിത്യ സംഘടനകൾ ( കെ എൽ എസ്‌ – ലാന ) സിനിമ-സാഹിത്യ ക്യാമ്പ്മെ യ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ സംഘടിപ്പിച്ചു. നൂതനവും വൈവിദ്യമാര്‍ന്നതുമായ ഈ ക്യാമ്പ് കേരള ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിച്ചു.മെയ് പത്താം തീയതി വെള്ളിയാഴ്ച്ച കെ എൽ എസ് പ്രസിഡൻറ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രമുഖ ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു. തുടർന്ന് തമ്പി ആന്റണി പ്രധാന കഥാപാത്രമായി അഭിനയിച്ചതും കേരള ക്രിട്ടിസ് അവാർഡ് നേടിയതുമായ ‘ഹെഡ്മാസ്റ്റർ’ എന്ന സിനിമ പ്രദർശനം ചെയ്‌യുകയുണ്ടായി. ( മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണ്‌ മൂലകഥ). സിനിമ ഒരു…

ഡാലസിലെ അപ്പാർട്മെന്റിൽ വെടിവെപ്പ്; 2 സ്ത്രീകൾ മരിച്ചു; ഒരാൾക്ക് പരുക്ക്

ഡാളസ് :ശനിയാഴ്ച പുലർച്ചെ ഡാളസിലെ ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ ട്രിപ്പിൾ വെടിവയ്പ്പിൽ രണ്ട് സ്ത്രീകൾ മരിച്ചു, ഒരു  പുരുഷനെ  പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബ്രോഡ്‌സ്റ്റൺ പാരഗൺ അപ്പാർട്ട്‌മെൻ്റിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ ത്തുടർന്ന് ഡാലസ് പോലീസ് ഉദ്യോഗസ്ഥർ പുലർച്ചെ മൂന്ന് മണിയോടെ എൻ. വാഷിംഗ്ടൺ അവന്യൂവിലെ 2400 ബ്ലോക്കിലേക്ക് എത്തിച്ചേർന്നു.അധികൃതർ സംഭവസ്ഥലത്ത് എത്തിയപ്പോൾ വെടിയേറ്റ് രണ്ട് സ്ത്രീകളുടെ  മൃതദേഹങ്ങളും വെടിയേറ്റ് കിടക്കുന്ന  ഒരു പുരുഷനെയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.പരിക്കേറ്റ പുരുഷനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണ്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് ഒരു പ്രതി സ്ത്രീകളെയും പുരുഷനെയും അപ്പാർട്ട്മെൻ്റിൽ വെച്ച് വെടിവച്ചതായി കൊലപാതക അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു കൊല്ലപ്പെട്ട സ്ത്രീകളുടെ പേരുകൾ  പുറത്തുവിട്ടിട്ടില്ല, സംശയിക്കുന്നയാളുടെ വിവരണത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പോലീസ് വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.മാരകമായ വെടിവെപ്പിനെ കുറിച്ച് ഇപ്പോഴും അന്വേഷണത്തിലാണ്.

നവകേരളയുടെ യശസ്സ് നിലനിർത്തും; സംഘടനാ വിരുദ്ധർ പുറത്തേക്കെന്ന് പ്രസിഡൻ്റ്

സൗത്ത് ഫ്ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2024 വർഷത്തെ അംഗങ്ങളുടെ അടിയന്തിര പൊതുയോഗം പ്രസിഡൻ്റ് പനങ്ങയിൽ ഏലിയാസിന്റെ അധ്യക്ഷതയിൽ ചേർന്നു . സംഘടനയെ അസ്ഥിരപ്പെടുത്തുവാൻ സ്ഥാപിത താല്പര്യക്കാരായ ചിലർ നടത്തുന്ന ശ്രമങ്ങൾ പൊതുയോഗം ചർച്ച ചെയ്തു. സംഘടനാവിരുദ്ധ പ്രവർത്തികളിൽ തുടർച്ചയായി ഏർപ്പെട്ടു എന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ, സുശീൽ നാലകത്തു (വൈസ് പ്രസിഡൻ്റ്), സൈമൺ പറത്താഴം (ട്രഷറാർ) എന്നിവരെയും, ഭരണഘടനാ വിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ട ഷിബു സ്കറിയ (എക്സ് ഒഫീഷ്യോ, തെരഞ്ഞെടുപ്പ് കമ്മീഷൻ), ജെയിൻ വതിയേലിൽ (തെരഞ്ഞെടുപ്പ് കമ്മീഷൻ), ഇവരോടൊപ്പം സഹകരിച്ചു പ്രവർത്തിച്ച ചില കമ്മറ്റി അംഗങ്ങൾ എന്നിവരെ തങ്ങളുടെ എല്ലാ ഉത്തരവാദിത്വത്തിൽ നിന്ന്‌ പുറത്താക്കുവാനും 5 വർഷത്തേക്ക് സംഘടനയുടെ ഭാരവാഹിത്വങ്ങൾ വഹിക്കുന്നതിൽനിന്നും വിലക്കുകയും ചെയ്തു.ശ്രീ. രാജൻ ജോർജിനെ പുതിയ ട്രഷറാർ ആയി പൊതുയോഗം തിരഞ്ഞെടുത്തു. കൂടാതെ 2023 വർഷത്തിലെ സംഘടനയുടെ വരവ് ചിലവ്…

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുസ്തക പ്രകാശനം അവിസ്മരണീയമായി

ഹ്യൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഏപ്രില്‍ മസത്തെ യോഗം റൈറ്റേഴ്‌സ് ഫോറത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു ഏടായി മാറി. പുസ്തകപ്രകാശനവും പബ്ലിഷ് ചെയ്യാത്തവയുടെ അവതരണവുമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. പ്രമുഖ സാഹിത്യകാരനായ ഡോ. സണ്ണി എഴുമറ്റൂരിന്റെ രണ്ട് പുസ്തകങ്ങളാണ് തദവസരത്തില്‍ പ്രകാശനം ചെയ്തത്. വ്യത്യസ്തമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന 56 ബുക്കുകളുടെ രചയിതാവാണ് ഡോ. സണ്ണി എഴുമറ്റൂര്‍. സോഷ്യല്‍, പൊളിറ്റിക്കല്‍, എക്കണോമിക്കല്‍, ബിബ്ലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് പുസ്തക രചനയ്ക്കായി അദ്ദേഹം പ്രധാനമായും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി റ്റാറ്റൂസ് (പച്ചകുത്തല്‍) എന്ന വിഷയത്തെ പറ്റി അദ്ദേഹം രചിച്ച പുസ്‌കമാണ് പ്രകാശനം ചെയ്തതില്‍ ഒന്ന്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രവര്‍ത്തിയാണ് പച്ചകുത്തല്‍ എന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം നൂറ്റാണ്ടില്‍ ജറുസലേം ദേവാലയത്തെ കുറിച്ചും ക്രിസ്തുമതത്തിന്റെ ഉദ്ഭവത്തെ കുറിച്ചും വിവരിക്കുന്ന…

സ്വർഗ്ഗവും, നരകവും എവിടെയാണ്?; ഭൂമിയിലോ, ഭൂമിക്ക് മുകളിലോ, ഭൂമിക്ക് താഴെയോ, അതോ നമ്മുടെയെല്ലാം മനസ്സിലോ?!!

സ്വർഗ്ഗവും, നരകവും, എവിടെയാണ്?. ഭൂമിയിലോ, ഭൂമിക്ക് താഴെയോ, അതോ ഭൂമിക്ക് മുകളിൽ ആകാശത്തിലോ?. ഇത് എവിടെ?. യഥാർത്ഥത്തിൽ സ്വർഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങൾക്ക് സമൃദ്ധവും വ്യത്യസ്തവുമായ സ്രോതസ്സുകൾ ഉണ്ടെങ്കിലും, സാധാരണ വിശ്വാസിയുടെ വീക്ഷണം പ്രധാനമായും അവൻ്റെ മത പാരമ്പര്യത്തെയും, പ്രത്യേക വിഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു. കാരണം ആത്മാവിൻ്റെ അമർത്യതയുമായി ബന്ധപ്പെട്ട മരണാനന്തരമുള്ള സമാധാനപരമായ ഒരു ജീവിതവുമായി സ്വർഗ്ഗം എന്ന സങ്കൽപ്പത്തെ പൊതുവെ മതങ്ങൾ അംഗീകരിക്കുന്നു. അതായത് സ്വർഗ്ഗം പൊതുവെ സന്തോഷത്തിൻ്റെ ഒരു സ്ഥലമായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ അവർ നരകത്തെ പലപ്പോഴും ഭൂതങ്ങൾ നിറഞ്ഞ സ്ഥലമായി ചിത്രീകരിക്കുന്നു. കാരണം അവിടെ നശിപ്പിക്കപ്പെട്ടവരെ പീഡിപ്പിക്കുന്നു. അല്ലെങ്കിൽ അതുപോലെ ഉള്ള മറ്റേതെങ്കിലും ഭയാനകമായ അമാനുഷിക രീതിയിലുള്ള വ്യക്തികൾ, അഥവാ സാത്താൻ പോലെയുള്ള ഒന്നാണ് പലരെയും ഭരിക്കുന്നതെന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ അറിവ്, ബോധതലം, യാഥാർത്ഥ്യം, ഇവ തിരഞ്ഞെടുക്കാൻ ശരിക്കും നിങ്ങൾക്ക് അധികാരമുണ്ട്. അതുകൊണ്ട് എന്താണ്…

സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയം ലോക ഭൗമദിനം ആചരിച്ചു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സുസ്ഥിരതയ്ക്കും ഉള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടും, ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ വരും തലമുറയിൽ അവബോധം വളർത്തുന്നതിന് ഉദ്ദേശ്ശിച്ചുകൊണ്ടും മെയ് 4-ന് ലോക ഭൗമദിനം ആചരിച്ചു. ഫാ. ജോസഫ് അലക്സ് ഭൗമദിനാചരണ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. ഇടവകാംഗങ്ങളും, ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ പ്രതിനിധികളും ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഇടവക സമൂഹം പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കൂടിയുള്ള ഒരു ഒത്തുചേരലായിരുന്നു ഇത്. പച്ചക്കറിത്തോട്ടം വൃത്തിയാക്കലും കള പറിക്കലും മുതൽ നടുന്നതിനുള്ള തൈകൾ തയ്യാറാക്കലും, രസകരമായ ഒരു റോക്ക് പെയിൻ്റിഗും വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് ഈ ദിനത്തിൽ നടത്തപ്പെട്ടത്. ഇടവക വികാരി ഫാ. ടോണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ , ട്രസ്റ്റിമാരും ഗ്രീൻ ആർമി,…