ഫ്‌ളോറിഡയിലെ എയർമാനെ വീട്ടിൽ കയറി 6 തവണ വെടിവെച്ചുകൊന്ന്പോലീസ്

ഫ്ലോറിഡ: സ്‌പെഷ്യൽ ഓപ്പറേഷൻസ് എയർമാൻ്റെ വീട്ടിൽ ഇരച്ചു കയറി  ലോക്കൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹർൾബർട്ട് ഫീൽഡിലെ നാലാമത്തെ സ്പെഷ്യൽ ഓപ്പറേഷൻസ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട സീനിയർ എയർമാൻ റോജർ ഫോർട്ട്സണ്ണിനെയാണെന്ന് വെടിവെച്ചു കൊലപ്പെടുത്തിയതെന്ന്  കുടുംബത്തിന് വേണ്ടിയുള്ള  അഭിഭാഷകൻ ബുധനാഴ്ച പറഞ്ഞു. 23, മെയ് 3 ന് തൻ്റെ അപ്പാർട്ട്മെൻ്റിൽ തനിച്ചായിരുന്നപ്പോൾ പോലീസ് വാതിൽ തകർത്ത് ആറ് തവണ വെടിവെക്കുകയായിരുന്നു. ഫ്‌ളോറിഡയിലെ എയർമാനെ വീട്ടിൽ കയറി 6 തവണ വെടിവെച്ചുകൊന്ന പോലീസ് തെറ്റായ അപ്പാർട്ട്‌മെൻ്റിൽ പ്രവേശിച്ചിരിക്കാമെന്ന് കുടുംബം അറിയിച്ചു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള തർക്കത്തെത്തുടർന്നു  ഒകലൂസ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥലത്തെത്തി , പോലീസ് റേഡിയോ കമ്മ്യൂണിക്കേഷനുകൾ പ്രകാരം, കറുത്തവർഗകാരനായ ഫോർട്ട്സണിനെ ഡെപ്യൂട്ടികൾ നെഞ്ചിൽ ഒന്നിലധികം തവണ വെടിവച്ചു. 2019 നവംബർ 19-ന് ഫോർട്ട്‌സൺ എയർഫോഴ്‌സിൽ ചേർന്നു. റോജർ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയത്…

സൈനിക സഹായം തടയാൻ ശ്രമിച്ച ഹൗസ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി ഇസ്രായേലിൻ്റെ യുഎസ് അംബാസഡർ

വാഷിംഗ്‌ടൺ ഡി സി :ഗാസയിലെ 2.2 മില്യൺ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം ഇസ്രായേൽ മനഃപൂർവ്വം തടഞ്ഞുവെന്ന് ആരോപിച്ച്  പൊട്ടിത്തെറിച്ച് യുഎസിലെ ഇസ്രായേൽ അംബാസഡർ  നിയമനിർമ്മാതാക്കൾക്ക് ഒരു കത്ത് അയച്ചു. കഴിഞ്ഞ ആഴ്ച എൺപത്തിയെട്ട് ഹൗസ് ഡെമോക്രാറ്റുകൾ  ഭക്ഷണം, വെള്ളം, മരുന്ന്, മറ്റ് വ്യവസ്ഥകൾ എന്നിവ ആവശ്യമുള്ള ഫലസ്തീനിലേക്ക് എത്തുന്നതിൽ നിന്ന് ഇസ്രായേൽ തടിഞ്ഞതായി  പ്രസിഡൻ്റ് ജോ ബൈഡന് കത്തെഴുതി.യുഎസ് നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ച് മനുഷ്യാവകാശങ്ങൾ ലംഘിക്കില്ലെന്ന് ഇസ്രായേൽ യുഎസിന് നൽകിയ ഉറപ്പിനെയാണ് ഇതു  ചോദ്യം ചെയ്യുന്നത് . തൽഫലമായി, ഇസ്രായേലിന് കൂടുതൽ ആക്രമണാത്മക ആയുധങ്ങൾ കൈമാറുന്നതിന് മുമ്പ് ബൈ ഡൻ ഭരണകൂടം രണ്ടുതവണയെങ്കിലും ചിന്തിക്കണമെന്ന് നിയമനിർമ്മാതാക്കൾ ശുപാർശ ചെയ്തു. ഇസ്രയേലിലേക്കുള്ള കൂടുതൽ അമേരിക്കൻ ആയുധ വിതരണത്തെ നിയമനിർമ്മാതാക്കൾ അപകടത്തിലാക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടു  അംബാസഡർ തൻ്റെ കത്ത് അവസാനിപ്പിക്കുന്നു,

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശ്ശേരി ആലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കള്‍: ബിജു – ബെനോ (കളരിക്കൽ), കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ ടോം – ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ സുജ – ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക് റെജീന – സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക് റെനി – ലോമോൻ തറയിൽ, ടാമ്പാ സോണി – ലവ്‌ലിൻ (മാലിയിൽ), ഹൂസ്റ്റൺ കൊച്ചുമക്കൾ: ആർച്ച-സ്റ്റീവൻ മൂന്നുപറയിൽ (ടാമ്പാ),അലീഷ്യ, ആകാശ്, ആർഷ, ക്രിസ്റ്റൻ, എമിൽ, ആരോൺ, ഏബെൽ, അഥീന, ഉണ്ണി, ചോതി – തൊമ്മു, ലൂക്ക്, അലീന, ലിയോ, റാണിയ, അലക്സാ, കരീന പൊതുദർശനം : മെയ് 10 നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX –…

അന്തരിച്ച ബിഷപ്പ് കെ പി യോഹന്നാന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ സഭ സിനഡ് ചേരും

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ (കെ പി യോഹന്നാന്‍) സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ് യോഗം ചേരുന്നത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച ശേഷമാകും സഭാ നേതൃത്വം സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിക്കുക. അമേരിക്കയില്‍ വെച്ച് വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്. ടെക്സസിലെ ഡാളസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഡാളസിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന്…

സിസ്റ്റർ ഡോ.ജോവൻ ചുങ്കപ്പുര അമേരിക്കയിൽ : മെയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും

ഹൂസ്റ്റൺ: സുപ്രസിദ്ധ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ.ഡോ .ജോവൻ ചുങ്കപ്പുര ഹൃസ്വസന്ദർശനാർത്ഥം അമേരിക്കയിൽ എത്തി. അമേരിക്കയിലെ വിവിധ  നഗരങ്ങൾ സന്ദർശിച്ച്‌ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ മെയ് 16  മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതാണ്. മെയ് 3 മുതൽ 5 വരെ ഹൂസ്റ്റനടുത്ത് ഡിക്കിൻസണിലുള്ള ക്രിസ്ത്യൻ റിന്യൂവൽ സെന്ററിൽ വച്ച് നടന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ സുവർണ്ണ ജൂബിലി ഫാമിലി കോൺഫറൺസിന്‌ മുഖ്യ പ്രഭാഷകയായിരുന്നു സിസ്റ്റർ ജോവാൻ. മെയ് 16 വ്യാഴാഴ്ച രാവിലെ 10 മുതൽ സെന്റ് തോമസ് സീനിയർസിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഓർത്തഡോൿസ് ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് “How to grow old gracefully” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ  സിസ്റ്ററിന്റെ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കും. അന്ന് വൈകിട്ട് 7 മണിക്ക് ഇമ്മാനുവേൽ…

മാതൃഭൂമി ന്യുസ് ക്യാമറാമാൻ എ. വി. മുകേഷിൻറെ (34) വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാൻ എ. വി മുകേഷ് (34) ജോലിക്കിടയിൽ  കാട്ടാന ആക്രമണത്തില്‍ മരിച്ചതിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) അനുശോചിച്ചു. മലമ്പുഴ കൊട്ടേക്കാട് ബുധനാഴ്ച  പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു. പത്രപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറാപ്പാക്കേണ്ട ചുമതല മാധ്യമങ്ങൾക്കും ഗവണ്മെന്റിനുമാണ്.   മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വെച്ചും  ദൃശ്യങ്ങൾ പകർത്താൻ മുതിരുന്നതിന്റെ പിന്നിൽ ചാനൽ മത്സരങ്ങൾ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്, ഇത് ഖേദകരമാണ്. വാർത്താ ശേഖരണത്തിനിടെ  അപകടമുണ്ടായാൽ മാധ്യമ പ്രവർത്തകനും അയാളുടെ കുടുബത്തിനുമാണ്…

കാണാതായ കേന്ദ്ര റോച്ചിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്

പിറ്റ്സ്ഫോർഡ്(ന്യൂയോർക്):കാണാതായ കേന്ദ്ര റോച്ചിന്റെ(57) മൃതദേഹം കണ്ടെത്തിയതായി ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോലീസ് സ്ഥിരീകരിച്ചു. 57 കാരിയായ കേന്ദ്ര റോച്ച് വ്യാഴാഴ്ച രാത്രി 8:30 ഓടെ നടക്കാൻ പിറ്റ്‌സ്‌ഫോർഡിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് അവസാനമായി കണ്ടത് ചൊവ്വാഴ്ച യുവതിയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അവരുടെ  അപ്പാർട്ട്മെൻ്റിൽ നിന്ന് വളരെ അകലെയുള്ള മൺറോ അവന്യൂവിലെ ഒരു വനപ്രദേശത്ത് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.” മൺറോ കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള ഡെപ്യൂട്ടി ബ്രണ്ടൻ ഹർലി പറഞ്ഞു.ഹർലിയുടെ അഭിപ്രായത്തിൽ റോച്ചിൻ്റെ മരണം ആകസ്മികമാണെന്ന് തോന്നുന്നു, അന്വേഷണം തുടരുകയാണ്.

ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റി മെംബർ ആയി അനീഷ് കുമാർ കാനഡയിൽ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ മത്സരിക്കുന്നു. ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന് കാരണമായതായും നിരവധി യുവ സമൂഹം ഫൊക്കാനയുടെ ഭാഗമായി മാറുമെന്നും അനീഷ് കുമാർ അറിയിച്ചു. കാനഡയിലെ സാമൂഹ്യ പ്രവർത്തനരംഗത്ത് സജീവമായ അനീഷ് കുമാർ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ഒന്റാറിയോയുടെ ഡയറക്ടർ ബോർഡ് അംഗവും നിലവിലെ സെക്രട്ടറിയും ആയി പ്രവർത്തിക്കുന്നു. 2019-20 കാലയളവിൽ എംട്ടാക്ക്‌ കാനഡയുടെ കമ്മിറ്റി മെംബർ ആയും, 2021-22 കാലയളവിൽ സെക്രട്ടറി ആയും പ്രവർത്തിച്ചു. എംട്ടാക്ക്‌ സെക്രട്ടറി ആയിരിക്കുമ്പൊൾ തന്നെ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒരു നിര്‍ധന കുടുംബത്തിനു വീട് പണിത് നൽകുന്നതിനു നേതൃത്വം നല്‍കിയതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്…

മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 നു

ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച  വൈകീട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ്  റവ ഡോ:എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു മുഖ്യ പ്രഭാഷണം നടത്തും . അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു “മാതൃത്വം ഒരു ദൈവിക വരദാനം”(Motherhood a divine role)  എന്നതാണ് ചർച്ചാവിഷയം . 2024 മെയ് 9 വ്യാഴാഴ്ച 08:30 PM EST ആരംഭിക്കുന്ന സൂം സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനത്തിലെ എല്ലാ വനിതകളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു സൂം:മീറ്റിംഗ് ഐഡി: 516 377 3311,പാസ്‌കോഡ്: prayer കൂടുതൽ വിവരങ്ങൾക്ക്, റവ:ജോബി ജോൺ 469-274-2683 (ഭദ്രാസന വൈസ് പ്രസിഡൻ്റ്) നോബി ബൈജു       732-983-7253 (ഭദ്രാസന സെക്രട്ടറി)

എം.വി. മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ്: മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രഫര്‍ എം.വി മുകേഷിന്‍റെ (34) ദാരുണവും ആകസ്മികവുമായ വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് അനുശോചനം അറിയിച്ചു. നമ്മുടെ ചുറ്റുപാടും ജീവിക്കുന്ന മനുഷ്യര്‍, ഈ ആധുനിക കാലഘട്ടത്തില്‍ വന്യമ്യഗത്താല്‍ കൊല്ലപ്പെടുന്നു. ഇതുപോലെയുള്ള എത്ര വാര്‍ത്തകള്‍ ഇനിയും കേള്‍ക്കേണ്ടി വരും, ഇതിന് ശാശ്വതമായ ഒരു പ്രതിവിധി ഉണ്ടാക്കുവാന്‍? “അതിജീവനം” എന്ന പേരില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയ മാത്യഭൂമിയുടെ റിപ്പോര്‍ട്ടര്‍ എം.വി മുകേഷ്, കുറച്ചു നാള്‍ മുമ്പ് ഭര്‍ത്താവിനെ തന്‍റെ കണ്‍മുന്‍മ്പില്‍ ഇട്ട് ആന ചവിട്ടി കൊന്നപ്പോള്‍ ആ സ്ത്രീ നിലവിളിച്ചു. ഇനി ഈ ഗതികേട് ആര്‍ക്കും വരരുത്. നമുക്കൊരു വനം മന്ത്രിയും മ്യഗ സംരക്ഷണ വകുപ്പും പോലീസും അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ വരെയുമുണ്ട്. എന്നിട്ടും എന്തേ നാം പ്രതികരിക്കാത്തത്? വിലയേറിയ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികള്‍…