ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാല് ശനിയാഴ്ച നടത്തപ്പെടുന്നു . അന്നേ ദിവസം രണ്ടു മണിക്ക് ഇടവക വികാരി ഫാ . ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യ കാർമികത്വത്തിലും, ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ 23 കുഞ്ഞുങ്ങൾ ഈശോയെ സ്വീകരിക്കുന്നു . ദിവ്യകാരുണ്യ സ്വീകരണത്തിനായി മാസങ്ങളായി ക്രമമായും, ചിട്ടയായും, ഭക്തിനിർഭരമായും നടക്കുന്ന ഒരുക്കങ്ങൾ പൂർത്തിയായതായി മതബോധന ഡയറക്ടർ ജോൺസൻ വട്ടമാറ്റത്തിൽ അറിയിച്ചു . സിസ്റ്റർ റെജി എസ.ജെ.സി. യുടെ നേതൃത്വത്തിൽ വേദപാഠ അദ്ധ്യാപകരും കുട്ടികളെ ഒരുക്കുന്നതിനു പങ്കുവഹിച്ചു ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ ,അലിസാ ഇഞ്ചെനാട്ട്, സുഹാനി ഏർനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ…
Category: AMERICA
കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദമായി
ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ശനിയാഴ്ച സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദമായി“ ശനിയാഴ്ച രാവിലെ 10 30 മുതൽ പരിപാടികൾ ആരംഭിച്ചു. “തൈറോയ്ഡ് ഡിസീസ്എന്ന വിഷയത്തെ അധികരിച്ച് ഡോ:അജി ആര്യൻകാട്ടും, “ഡിപ്രഷൻ ആൻഡ് ഏജിഗിനെ” കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) എന്നിവർ നടത്തിയ പ്രഭാഷണം വിജ്ഞാനപ്രദമായിരുന്നു അംഗങ്ങളുടെ സംശയങ്ങൾക്കു പ്രഭാഷകർ സമുചിതമായ മറുപടി നൽകി.ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും “മധുരമോ മാധുര്യമോ”എന്ന നാമകരണം ചെയ്യപ്പെട്ടിരുന്ന ഈ പരിപാടിയിൽ പങ്കെടുത്തു സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് ,ബേബി കൊടുവത്ത്, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേത്രത്വം നൽകി.പങ്കെടുത്തവർക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു
ഇസ്രായേല്‍-ഗാസ യുദ്ധം: അമേരിക്കയിലുടനീളമുള്ള സര്‍വ്വകലാശാലകളില്‍ പുതു തലമുറ വിദ്യാർത്ഥി പ്രതിഷേധ തരംഗം ആഞ്ഞടിക്കുന്നു
ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്ക് യുഎസ് നല്കുന്ന പിന്തുണയ്ക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്ന യൂണിവേഴ്സിറ്റി കെട്ടിടങ്ങളിലെ അധിനിവേശം അക്രമാസക്തമായി. അവരെ നീക്കം ചെയ്യാൻ കൊളംബിയ യൂണിവേഴ്സിറ്റി മേധാവി ചൊവ്വാഴ്ച വൈകുന്നേരം ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റിന്റെ സഹായം തേടി. ഫലസ്തീനിലെ നീതിയെ പിന്തുണച്ചും ഇസ്രയേലി അധിനിവേശം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ സർവ്വകലാശാലകളിലുടനീളമുള്ള വിദ്യാർത്ഥി പ്രകടനങ്ങളുടെ അഭൂതപൂർവമായ വർധനയിലെ ഏറ്റവും പുതിയ ട്വിസ്റ്റാണിത് . കൊളംബിയ, ബ്രൗൺ, യേൽ, ഹാർവാർഡ്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട , യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിൻ, യുസിഎൽഎ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രശസ്തമായ അമേരിക്കൻ സർവ്വകലാശാലകളിൽ വിദ്യാർത്ഥി പ്രതിഷേധ തരംഗമാണ് നടക്കുന്നത് . നൂറുകണക്കിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ അനിയന്ത്രിതമായതോടെ യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ നാഷണൽ ഗാർഡിനെ വിളിക്കാൻ നിർദ്ദേശിച്ചു. കൊളംബിയയിലെ…
ഫൊക്കാന വിമെൻസ് ഫോറം സെൻസറി ഇന്റഗ്രേഷൻ തെറാപ്പിക്കു ധനസഹായം നൽകി
ചിക്കാഗോ: ഫൊക്കാന വിമെൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്നും മറ്റ് സംഘടനകകൾക്കു ഒരു മാതൃകയാണ്. വിമൻസ് ഫോറം ദേശിയ ചെയർ ഡോ . ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിൽ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ ആണ് ഈ രണ്ട് വർഷങ്ങൾക്ക് ഉള്ളിൽ നടത്തിയത്. ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന് കൈമാറി. സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പലും ട്രസ്റ്റിബോര്‍ഡ് അംഗവുമായ ലൈബി ഡോണി ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജില്‍ നിന്നും ചാരിറ്റി ഫണ്ട് സ്വീകരിച്ചു. പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാന നൽകിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അവർ പ്രകീർത്തിച്ചു ലൈബി ഡോണി, ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും വീഡിയോ അവതരണം നടത്തുകയും ചെയ്തു. വീഡിയോ പ്രസന്റേഷന് പ്രവീണ്‍ തോമസ് നേതൃത്വം നല്കി.…
കാണാതായ ഫ്രിസ്കോ ടീച്ചിങ് അസിസ്റ്റന്റ് മരിച്ച നിലയിൽ
ഫ്രിസ്കോ(ടെക്സസ്) -ഏപ്രിൽ 20 മുതൽ കാണാതായ ഫ്രിസ്കോ അധ്യാപക സഹായിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. 43 കാരിയായ കൈലി ഡോയലിനെ ഏപ്രിൽ 20 ന്, ജോലി കഴിഞ്ഞ് തിരികെ വരാത്തതിനെ തുടർന്ന് ഭർത്താവ് പ്ലാനോ പോലീസിൽ പരാതിപ്പെടുകയായിരുന്നു ഏപ്രിൽ 19 ന് രാവിലെ 11:40 ഓടെ ലെബനൻ ട്രയൽ ഹൈസ്കൂളിലെ ജോലി കഴിഞ്ഞു ഡോയൽ മടങ്ങിയെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. പ്ലാനോ പോലീസ് ഡിറ്റക്ടീവുകൾ ഇവരുടെ വാഹനം ഫ്രിസ്കോയിലെ ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ നിന്ന് കണ്ടെത്തി. മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ഫ്രിസ്കോ പോലീസ് പറയുന്നു, ശ്രീമതി ഡോയലിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തെ അവരുടെ ചിന്തകളിലും പ്രാർത്ഥനകളിലും നിലനിർത്താൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” പ്ലാനോ പോലീസ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു. ലെബനൻ ട്രയൽ ഹൈസ്കൂളിന് വരും…
കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ “വിസ്മയ ചെപ്പ്” മെയ് 4 ശനിയാഴ്ച
ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ “വിസ്മയ ചെപ്പ് മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതൽ 8 :30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു . വിസ്മയ ചെപ്പിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളുംപങ്കെടുക്കണമെന്ന് ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് 972 352 7825 , വിനോദ് ജോർജ് 203 278 7251
മികച്ച സുവനീർ ഒരുക്കാൻ ഫോമ; കലാസൃഷ്ടികൾ ക്ഷണിച്ചു
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് “ഓൾ ഇൻക്ലൂസീവ്” ഫാമിലി റിസോർട്ടിൽ ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെ നടത്തപ്പെടുന്ന എട്ടാമത് ഫോമാ നാഷണൽ കൺവെൻഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അമേരിക്കയിലെ സാംസ്കാരിക – സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ടീമിനെ ഇതിനായി ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കൺവെൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ എന്നിവര്‍ അറിയിച്ചു. സുവനീർ കമ്മിറ്റിയുടെ ചെയർമാനും ചീഫ് എഡിറ്ററുമായി തിരഞ്ഞെടുത്തിട്ടുള്ളത് ഈ മേഖലയിൽ ഏറെ ശ്രദ്ധേയനായ അച്ചൻകുഞ്ഞ് മാത്യുവിനെയാണ് (ചിക്കാഗോ). സബ് എഡിറ്റേഴ്സ് ആൻഡ് കമ്മിറ്റി…
ഫലസ്തീൻ അനുകൂല ക്യാമ്പ് തൂത്തുവാരാൻ NYPD കൊളംബിയ സർവകലാശാലയിൽ പ്രവേശിച്ചു
ന്യൂയോര്‍ക്ക്: ഈ മാസമാദ്യം യുഎസിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധ പ്രസ്ഥാനത്തിന് തുടക്കമിട്ട എലൈറ്റ് ഐവി ലീഗ് സ്കൂളിലെ യുദ്ധവിരുദ്ധ ഫലസ്തീനിയൻ ക്യാമ്പ്മെൻ്റിനെ തൂത്തുവാരാൻ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റ് (എൻവൈപിഡി) ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വൈകുന്നേരം കൊളംബിയ സർവകലാശാലയിൽ പ്രവേശിച്ചു. ഹാമിൽട്ടൺ ഹാളിൻ്റെ ജനലുകളിലൂടെ പോലീസ് ഗോവണി വഴി കയറുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു, തിങ്കളാഴ്ച രാത്രി മുതൽ വിദ്യാർത്ഥികൾ അത് കൈവശപ്പെടുത്തി ഹിന്ദ്സ് ഹാൾ എന്ന് പുനർനാമകരണം ചെയ്തു. ഗാസയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ആറ് വയസ്സുള്ള ഫലസ്തീൻ കുട്ടിയുടെ പേരാണ് ഹിന്ദ്സ്. വിദ്യാർത്ഥി പത്രപ്രവർത്തകർ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളോട് ഡോമുകളിൽ നിന്നോ കാമ്പസിലെ മറ്റേതെങ്കിലും കെട്ടിടങ്ങളിൽ നിന്നോ പുറത്തിറങ്ങരുതെന്നും അല്ലെങ്കിൽ ആസന്നമായ അറസ്റ്റ് നേരിടേണ്ടിവരുമെന്നും പറഞ്ഞു. കൊളംബിയയിലെ സ്കൂൾ ഓഫ് ജേണലിസത്തിലെ പുലിറ്റ്സർ ഹാളിൽ തങ്ങൾ താമസിക്കുന്നതായി നിരവധി വിദ്യാർത്ഥി പത്രപ്രവർത്തകർ പറഞ്ഞു. ചൊവ്വാഴ്ച വിദ്യാർത്ഥി ഐഡി…
നോർത്തേൺ വിർജീനിയ സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ആഷ്ബേൺ (വിർജീനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 21 ന് നോർത്തേൺ വിർജീനിയ സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), മില്ലി ഫിലിപ്പ്, റോണ വർഗീസ്, ജാസ്മിൻ കുര്യൻ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ്റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വി.കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു. ജിജി അലക്സാണ്ടർ (ഇടവക സെക്രട്ടറി/ മലങ്കര അസോസിയേഷൻ പ്രതിനിധി), ബിനു മാത്യൂസ് (ഇടവക ട്രസ്റ്റി), ലെനു ഇടിക്കുള (ഭദ്രാസന അസംബ്ലി പ്രതിനിധി) എന്നിവരും വേദിയിലെത്തി. വികാരി ഫാ. സജി തോമസ് കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ഒരു മികച്ച ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കുമായി കോൺഫറൻസിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയൂം ചെയ്യണമെന്ന് ഫാ. സജി തോമസ് ഓർമ്മിപ്പിച്ചു.…
ഷാർലറ്റ് വെടിവെപ്പിൽ കൊല്ലപ്പെട്ട 4 പോലീസ് ഓഫിസർമാരുടെ പേരുകൾ പുറത്തുവിട്ടു
ഷാർലറ്റ്, എൻസി – തിങ്കളാഴ്ച ഉച്ചയ്ക്ക് നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വാറൻ്റുമായി ബന്ധപ്പെട്ട വെടിവെപ്പിൽ സംശയാസ്പദമായ വെടിവയ്പ്പിൽ നാല് നിയമപാലകർ കൊല്ലപ്പെടുകയും മറ്റ് നാല് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്യൂട്ടി ലൈനിൽ കൊല്ലപ്പെട്ട നാലാമത്തെ ഓഫീസർ നോർത്ത് കരോലിനയിലെ മൂറസ്വില്ലെയിൽ നിന്നുള്ള ഡെപ്യൂട്ടി യു.എസ് മാർഷൽ തോമസ് എം. വീക്സ് ജൂനിയറാണെന്ന് (48) യുഎസ് മാർഷൽ സർവീസ് ഡയറക്ടർ റൊണാൾഡ് കോൾമാൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് അറിയിച്ചു .തിങ്കളാഴ്ച. ഷാർലറ്റ്-മെക്ക്ലെൻബർഗ് പോലീസ് ഡിപ്പാർട്ട്മെൻ്റ് ഓഫീസർ ജോഷ്വ ഐയർ, നോർത്ത് കരോലിന ഡിപ്പാർട്ട്മെൻ്റ് ഓഫ് അഡൾട്ട് കറക്ഷൻ ഓഫീസർമാരായ സാം പോളോച്ചെ, വില്യം “ആൽഡൻ” എലിയട്ട് എന്നിവരും കൊല്ലപ്പെട്ടു. കുറ്റവാളിതോക്ക് കൈവശം വച്ചതിന് യുഎസ് മാർഷൽസ് ടാസ്ക് ഫോഴ്സ് വാറണ്ട് നൽകാൻ ശ്രമിച്ചതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നടന്ന പത്രസമ്മേളനത്തിൽ, വാറണ്ട് ലഭിച്ചയാളാണ് ആദ്യം വെടിയുതിർത്തതെന്ന്…
