വാഷിങ്ടണ്‍: അമേരിക്കയില്‍ ഇരട്ട പൗരത്വം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഒഹിയോയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെര്‍ണി മൊറെനോ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ‘എക്‌സ്‌ക്ലൂസീവ് സിറ്റിസണ്‍ഷിപ്പ് ആക്ട് ഓഫ് 2025’ എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റേയോ ഒരു പൗരത്വം മാത്രം തിരഞ്ഞെടുക്കേണ്ടിവരുമെന്ന് ഫോക്‌സ് ന്യൂസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ബില്‍ പ്രകാരം യു എസ് പൗരന്മാര്‍ ഇനി മുതല്‍ യു എസ് പൗരത്വം ഒഴിവാക്കാതെ മറ്റേതെങ്കിലും പുതിയ വിദേശ പൗരത്വം സ്വീകരിക്കുന്നതിനും വിലക്ക് വരും. ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന കുടിയേറ്റ നയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നീക്കം. ഇതില്‍ ഗ്രീന്‍ കാര്‍ഡ് നിയമങ്ങളിലും തൊഴില്‍ വിസകളിലും അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളിലും മാറ്റങ്ങള്‍ ഉള്‍പ്പെടുന്നു. കൊളംബിയയില്‍ ജനിച്ച മൊറെനോ ഫോക്‌സ് ന്യൂസിനോട് പ്രതികരിക്കുമ്പോള്‍ താന്‍ 18-ാം വയസ്സില്‍ കൊളംബിയന്‍…
Category: AMERICA
മഡുറോയുടെ സുരക്ഷിതമായ പുറത്തുകടക്കൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായി; ട്രംപ് എല്ലാ വാഗ്ദാനങ്ങളും നിരസിച്ചു
ട്രംപിൽ നിന്ന് നിയമപരമായ പ്രതിരോധവും ഉപരോധങ്ങൾ പിൻവലിക്കലും ആവശ്യപ്പെട്ട് വെനിസ്വേലൻ പ്രസിഡന്റ് മഡുറോ സുരക്ഷിതമായി കടന്നുപോകാൻ ശ്രമിച്ചെങ്കിലും, യു എസ് ആ വ്യവസ്ഥകൾ നിരസിക്കുകയും, സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. അതേസമയം തന്റെ പിന്തുണക്കാർക്കിടയിൽ വിശ്വസ്തത വീണ്ടും ഉറപ്പിച്ചുകൊണ്ട് അധികാരത്തിൽ തുടരുമെന്ന് മഡുറോ പ്രതിജ്ഞയെടുത്തു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് അമേരിക്ക ഉറപ്പു നൽകിയ സുരക്ഷിതമായി പുറത്തുകടക്കാനുള്ള സാധ്യത ഏതാണ്ട് അവസാനിച്ചു. കഴിഞ്ഞ മാസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഒരു ഹ്രസ്വ ഫോൺ സംഭാഷണത്തിനിടെ, മഡുറോയുടെ എല്ലാ പ്രധാന അഭ്യർത്ഥനകളും പൂർണ്ണമായും നിരസിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് വെനിസ്വേലയുടെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ ആഴത്തിലാക്കി. അമേരിക്ക തനിക്കും കുടുംബത്തിനും പൂർണ്ണ നിയമ സംരക്ഷണം നൽകുകയും, എല്ലാ യുഎസ് സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുകയും, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കുകയും ചെയ്താൽ വെനിസ്വേല വിടാൻ തയ്യാറാണെന്ന് മഡുറോ…
അമേരിക്കൻ മലയാളികൾക്ക് പുതിയ പ്രതീക്ഷകളുമായി മാത്യു വർഗീസ് നയിച്ച ഫോമ പ്രോമിസ് ടീമിന്റെ സൺഷൈൻ റീജിയൻ പര്യടനം വിജയകരമായി സമാപിച്ചു
നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനയായ – ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FOMAA)യുടെ 2026–2028 നിയമനത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനാർത്ഥിയായ ശ്രീ മാത്യു വർഗീസ് നയിച്ച ഫോമ പ്രോമിസ് ടീമിന്റെ ഫ്ലോറിഡ ജനസമ്പർക്ക പര്യടനം വിജയകരമായി പൂർത്തിയായി. മയാമിയിൽ നിന്ന് ആരംഭിച്ച പര്യടനം ഓർലാൻഡോ വഴി സഞ്ചരിച്ച് താമ്പായിൽ സമാപിച്ചു. നവംബർ 21, 22, 23 തീയതികളിലായി സൺഷൈൻ റീജിയനിലെ സമൂഹനേതാക്കളെയും സംഘടനാ പ്രതിനിധികളെയും നേരിൽ കണ്ടുമുട്ടി, അവരുടെ ആശങ്കകളും പ്രതീക്ഷകളും കേൾക്കുന്നതിനോടൊപ്പം ഭാവി പ്രവർത്തനരേഖ പങ്കുവെക്കുന്നതും ഈ പര്യടനത്തിന്റെ ലക്ഷ്യമായിരുന്നു. ഈ ജനസമ്പർക്ക പരിപാടിയിലൂടെ ലഭിച്ച ഊർജ്ജവും ജനപിന്തുണയും, അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പൊതുദർശനരൂപരേഖ തയ്യാറാക്കുന്നതിൽ നിർണ്ണായകമായി സഹായിക്കും എന്ന് മാത്യു വർഗീസ് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി മലയാളി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച മാത്യു വർഗീസ്, പലർക്കും…
കനൽവഴിയിലെ വെളിച്ചപ്പാട് (ആസ്വാദനകുറിപ്പ്): സജീന ശിശുപാലൻ
https://www.malayalamdailynews.com/744380/പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴിക ളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗ്ഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിന്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങൾ ശക്തമായി കത്തിജ്വലിക്കുമ്പോൾ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരൻ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ ‘കഥാകാരന്റെ കനൽവഴികൾ’ ഇരുളടഞ്ഞ താഴ്‌വാരങ്ങൾ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയർന്ന കനൽപക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയിൽ ആവിഷ്‌കരിക്കുന്നതിൽ എഴുത്തുകാരൻ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദ ങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകൾ കൊണ്ട് എഴുത്തിനെ വർണ്ണാഭ മാക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗസിദ്ധി ആർക്കാണ് കാണാതെ പോകുവാനാകുക? ലക്ഷ്യബോധത്തോടെ നോല്മ്പ് നോൽക്കുന്ന ഒരു വെളിച്ചപ്പാടിനേ കനൽച്ചാട്ടത്തിൽ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകൾ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട്…
ടെക്സസിൽ താങ്ക്‌സ്‌ഗിവിംഗ് ദിനം മുതൽ വയോധിക ദമ്പതികളെ കാണാനില്ല; ‘സിൽവർ അലേർട്ട്’ പുറപ്പെടുവിച്ചു
ടെക്സസ് :ടെക്സസിൽ താങ്ക്‌സ്‌ഗിവിംഗ് ദിനം (നവംബർ 27) മുതൽ കാണാതായ വയോധിക ദമ്പതികളെ കണ്ടെത്താൻ ‘സിൽവർ അലേർട്ട്’ പുറപ്പെടുവിച്ചു. 82 വയസ്സുള്ള ചാൾസ് “ഗാരി” ലൈറ്റ്ഫൂട്ട് (Charles “Gary” Lightfoot), ഭാര്യ 81 വയസ്സുള്ള ലിൻഡ ലൈറ്റ്ഫൂട്ട് (Linda Lightfoot) എന്നിവരെയാണ് കാണാതായത്. പാൻഹാന്റിലിൽ നിന്ന് ലുബോക്കിലേക്ക് യാത്ര പുറപ്പെട്ട ഇവരെയാണ് കാണാതായത്. ഗാരിക്ക് ഓക്സിജൻ സഹായം ആവശ്യമാണ്. ഇവരുടെ കൈവശം മൊബൈൽ ഫോണോ കണ്ടെത്താൻ കഴിയുന്ന മറ്റ് ഉപകരണങ്ങളോ ഇല്ല. ഇവർ സഞ്ചരിച്ചിരുന്നത് വെള്ളിയോടടുത്ത നിറമുള്ള (silver), 2024 മോഡൽ ടൊയോട്ട കാംറി (ലൈസൻസ് പ്ലേറ്റ് TWN0925) കാറിലാണ്. നവംബർ 28-ന് ന്യൂ മെക്സിക്കോയിലെ സാന്റാ റോസയിൽ വെച്ച് ഇവരുടെ വാഹനം കണ്ടിരുന്നു. എന്നാൽ നിലവിൽ ഇവർ എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ച് സൂചനകളില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 806-537-3511 എന്ന നമ്പറിൽ കാർസൺ കൗണ്ടി ഷെരീഫ്…
ഡാലസിൽ സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 6 ശനിയാഴ്ച
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തി ഏഴാമത് സംയുക്ത ക്രിസ്‌തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234) വെച്ച് നടത്തപ്പെടും. ആർച്ച് ബിഷപ് ഡോ.അയൂബ് മോർ സിൽവനോസ് മെത്രാപ്പോലീത്ത (ക്നാനായ ആർച്ച് ഡയോസിസ് നോർത്ത് അമേരിക്ക ആന്റ് യുറോപ്പ് റീജിയൻ) ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ്.ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രൽ ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 46 വർഷമായി ഡാളസിൽ നടത്തിവരുന്ന…
ഹാരിസ് കൗണ്ടി ജഡ്ജ് ലീന ഹിഡാൽഗോ വിവാഹബന്ധം വേർപിരിഞ്ഞു; വേർപിരിയൽ ‘വേദനാജനകം’
ഹൂസ്റ്റൺ :ഹാരിസ് കൗണ്ടി ജഡ്ജായ ലീന ഹിഡാൽഗോയും ഭർത്താവ് ഡേവിഡ് ജെയിംസും വിവാഹത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ വേർപിരിഞ്ഞതായി അറിയിച്ചു. ഈ തീരുമാനം ‘വേദനാജനകമാണെങ്കിലും’ തങ്ങൾ ഇരുവർക്കും ഏറ്റവും ഉചിതമായ നടപടിയാണിതെന്ന് അവർ അഭിപ്രായപ്പെട്ടു. വേർപിരിയലിന്റെ കൂടുതൽ വിവരങ്ങൾ ഹിഡാൽഗോ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം നവംബറിൽ സിവിൽ ചടങ്ങിലൂടെ വിവാഹിതരായ ഇരുവരുടെയും ഫിലിപ്പീൻസിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടുത്തിടെ ‘വോഗ്’ മാഗസിനിൽ വാർത്തയായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിലധികമായി നീണ്ട അവരുടെ ബന്ധം ‘സന്തോഷം, പുതിയ അനുഭവങ്ങൾ, പ്രധാനപ്പെട്ട മാറ്റങ്ങൾ, ആഴമായ സ്നേഹം’ എന്നിവയാൽ നിറഞ്ഞതായിരുന്നു എന്ന് ഹിഡാൽഗോ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. “ഈ വർഷം, ജീവിതം ഒരു വഴിത്തിരിവിലെത്തി, അത് കാര്യങ്ങളെ വ്യത്യസ്തമായി കാണാൻ ഞങ്ങളെ പ്രേരിപ്പിച്ചു,” അവർ എഴുതി. “അപ്രതീക്ഷിതമായി, ഞങ്ങളുടെ വാർഷിക ദിനമായ ഇന്ന്, ഡേവിഡും ഞാനും വേർപിരിഞ്ഞിരിക്കുന്നു. ഞങ്ങളിലാരും ആഗ്രഹിച്ചതല്ല ഇത്. എന്നാൽ, വേദനയോടെയാണെങ്കിലും,…
ഐഒസി (കേരള) മിഡ്‌ലാൻഡ്‌സ് സംഘടിപ്പിച്ച ‘പുതിയ ഐഎൽആർ നിർദ്ദേശങ്ങൾ-ആശങ്കകൾ’ ഓൺലൈൻ സെമിനാർ പ്രതീക്ഷാനിർഭരമായി; പാർലിമെന്റ് ലോബിയിംഗിന് വാഗ്‌ദാനമേകി കേംബ്രിഡ്ജ് എം പി.
മാഞ്ചസ്റ്റർ: യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ വൻ ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അടിയന്തര ഓൺലൈൻ ‘സൂം’ സെമിനാർ സ്വീകാര്യവും, വിജയകരവും, പ്രതീക്ഷാനിർഭരവുമായി. കേംബ്രിഡ്ജ് എംപിയും,മുൻ മന്ത്രിയുമായ ഡാനിയേൽ സെയ്‌ക്‌നർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിയമ ഉപദേഷ്ടാവും, കേംബ്രിഡ്ജ് മുൻ മേയറുമായ സോളിസിറ്റർ അഡ്വക്കേറ്റ് കൗൺസിലർ ബൈജു തിട്ടാല, ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ (അസൈലം & മൈഗ്രേഷൻ) സീനിയർ പോളിസി അസോസിയേറ്റ് കമ്മീഷണർ ബെത്ത് ഗാർഡിനർ-സ്മിത്ത് എന്നിവർ സെമിനാറിൽ പങ്കെടുത്ത് വ്യക്തവും, വിദ്ഗദവുമായി സെഷൻ നയിച്ചു. നൂറ്റമ്പതോളം പേർ പങ്കുചേർന്ന സെമിനാറിൽ പുതിയ കുടിയേറ്റ നിയമ നിർദ്ദേശവുമായി ബന്ധപ്പെട്ട വിവിധ നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി…
മന്ത്ര ഹോളിഡേ പാർട്ടി വർണ്ണാഭമായി ന്യൂയോർക്കിൽ നടന്നു
ഓറഞ്ച്ബർഗ്, ന്യൂയോർക്ക്: മന്ത്ര – മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിൻ്റെ ഹോളിഡേ സെലിബ്രേഷൻ ന്യൂയോർക്ക് ഓറഞ്ച്ബർഗിലെ സിത്താർ പാലസിൽ വച്ച് പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 200ൽ പരം അംഗങ്ങൾ ഒരുമിച്ചുകൂടി. മനോഹരമായി അലങ്കരിച്ച സിത്താർ പാലസ്, ഹോളിഡേ ആഘോഷങ്ങൾക്ക് അനുയോജ്യമായ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യാതിഥികളെ വേദിയിലേക്ക് ആദരപൂർവ്വം സ്വാഗതം ചെയ്തുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. മന്ത്രയുടെ പ്രസിഡണ്ട് കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തോയക്കാട്ട്, ട്രഷറർ സഞ്ജീവ് നായർ, ജോയിന്റ് സെക്രട്ടറി ഡോ. നിഷ ചന്ദ്രൻ, പ്രസിഡണ്ട് എലെക്റ്റ് രേവതി പിള്ള ബോർഡ് അംഗങ്ങളായ അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാർ, പ്രവീണ മേനോൻ, പുരുഷോത്തമ പണിക്കർ, സുരേഷ് ബാബു തുടങ്ങിയവർ മന്ത്രയുടെ ഡയറക്ടർ ബോർഡിനെ ഔദ്യോഗികമായി പ്രതിനിധീകരിച്ചു. പരിപാടിയുടെ അവതരണം വൈദഗ്ധ്യത്തോടെയും മനോഹാരിതയോടെയും വീണ രമേഷ് (കണക്റ്റിക്കട്ട്) നിർവഹിച്ചു. ടെക്സസിൽ…
2026 ഫാമിലി & യൂത്ത് കോൺഫറൻസിനു പുതിയ നേതൃ നിര
ന്യൂയോർക്ക്: 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കാനിരിക്കുന്ന ഫാമിലി & യൂത്ത് കോൺഫറൻസിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം പുതുതായി നിയമിച്ച നേതൃത്വ സംഘത്തെ പ്രഖ്യാപിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കളാവോസ്, കോൺഫറൻസിന്റെ ലീഡർഷിപ്പ് ടീമിലേക്ക് താഴെപ്പറയുന്നവരെയും നിയമിച്ചു: • ഫാ. അലക്സ് കെ. ജോയ്, കോൺഫറൻസ് കോഓർഡിനേറ്റർ (വികാരി, സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, ആൽബനി, ന്യൂയോർക്ക്) • ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ബ്രോങ്ക്സ്, ന്യൂയോർക്ക്) • ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ ( സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ജാക്‌സൺ ഹൈറ്റ്സ്, ന്യൂയോർക്ക്) • ഡോ. റെബേക്ക പോത്തൻ, സുവനീർ എഡിറ്റർ (സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സഫേൺ, ന്യൂയോർക്ക്) • ആശ…
