താര ശ്രീകൃഷ്ണന്റെ നിയമസഭാ പ്രചാരണത്തിന് സുപ്രധാന അംഗീകാരം

സാന്താ ക്ലാര(കാലിഫോർണിയ)  – സംസ്ഥാന അസംബ്ലിക്കായുള്ള താര ശ്രീകൃഷ്ണന്റെ പ്രചാരണത്തിന് സാന്താ ക്ലാര കൗണ്ടി ഫയർഫൈറ്റേഴ്‌സ് ലോക്കൽ 1165-ൽ നിന്ന് ശ്രദ്ധേയമായ അംഗീകാരം ലഭിച്ചു. പിന്തുണയ്‌ക്ക് നന്ദി പ്രകടിപ്പിച്ച ശ്രീകൃഷ്ണൻ, സമൂഹത്തെ ബാധിക്കുന്ന സുപ്രധാനമായ പൊതു സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അവരുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുത്തു. ഭവന നിർമ്മാണം, കാലാവസ്ഥാ വ്യതിയാനം, ഗതാഗതക്കുരുക്ക്, സിലിക്കൺ വാലിയിലെ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തൽ തുടങ്ങിയ വെല്ലുവിളികളെ നേരിടാനുള്ള ശ്രീകൃഷ്ണന്റെ പ്രതിബദ്ധതയുമായി ഈ അംഗീകാരം യോജിക്കുന്നു. പരിസ്ഥിതി ശാസ്ത്രത്തിലും സംരക്ഷണത്തിലും വിദ്യാർത്ഥികളെ ശാക്തീകരിക്കുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ സ്ഥാപിച്ച ജില്ലയിലെ സ്വദേശിയും കുടിയേറ്റക്കാരുടെ കുട്ടിയുമായ ശ്രീകൃഷ്ണൻ, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തമ്മിലുള്ള നിർണായക ബന്ധത്തെ ഊന്നിപ്പറയുന്നു. നിലവിൽ സാന്താ ക്ലാര കൗണ്ടി ബോർഡ് ഓഫ് എഡ്യുക്കേഷനിൽ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്ന ശ്രീകൃഷ്ണൻ, ഒരു വലിയ വിദ്യാർത്ഥി സംഘടനയുടെ മേൽനോട്ടം വഹിക്കുകയും…

ദൈവത്തെയും മാമോനെയും സേവിക്കുന്നവർ (ലേഖനം): ബ്ലസന്‍ ഹൂസ്റ്റണ്‍

ഒരാൾക്ക് രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ല. സാത്താനെയും ദൈവത്തെയും ഒരേ സമയം ആരാധിക്കാൻ കഴിയില്ല. ഇത് പറഞ്ഞത് യേശുക്രിസ്തുവാണെങ്കിൽ ആ ക്രിസ്തുവിന്റെ സഭയിലെ ചില വൈദികർക്കും മെത്രാൻമാർക്കും രണ്ടിൽ കൂടുതൽ യജമാനന്മാരെ സേവിക്കാനും ദൈവത്തെ പരസ്യമായും സാത്താനെ രഹസ്യമായും സേവിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ രണ്ട് വൈദികരുടെ രാഷ്ട്രീയ പ്രവർത്തനം. രണ്ട് വള്ളത്തിൽ ചവിട്ടി പോകാൻ കഴിയില്ലെന്ന് പഴമക്കാർ പറയുമെങ്കിലും കാലിന്റെ എണ്ണമനുസരിച്ച് എത്ര വള്ളത്തിൽ വേണമെങ്കിലും കയറാമെന്ന് അവർ തെളിയിച്ചു കൊടുക്കും. ചുരുക്കത്തിൽ വൈദീക പദവി അലങ്കാരവും ആദായവും രാഷ്ട്രീയ പ്രവർത്തനം ഒരു സംരക്ഷണവും ആയി കേരളത്തിലെ ചില വൈദീകർ കണ്ടുതുടങ്ങിയെന്നു വേണം കരുതാൻ. അതിന്റെ തുടക്കമാണ് ഇവർ എന്ന് വേണം പറയാൻ. ഓർത്തഡോൿസ് സഭയിലെ രണ്ട് വൈദികര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് പരസ്യമാക്കുകയും അത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തതാണ് ഇത് പറയാൻ കാരണം.…

ജോസ് മാത്യു പനച്ചിക്കൽ അനുസ്മരണ സമ്മേളനം ജനുവരി 14 രാവിലെ 10 മണിക്കു

ഡാളസ് : പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന  ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ രണ്ടാം  ചരമ വാർഷീകത്തോടനുബന്ധിച്ചു പ്രവാസി മലയാളി ഫെഡറേഷൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു   ഇന്ത്യൻ സമയം ജനുവരി 14  രാവിലെ 10 മണിക്ക്   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള    പ്രവാസി സമൂഹം സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ . ചെയര്മാന് ഡോ ജോസ് കാനാട്ട്  അദ്ധ്യക്ഷതവഹിക്കും  പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, സെക്രട്ടറി സാജൻ പട്ടേരി , പി എം എഫ്  ഗ്ലോബൽ ഡയറക്ടർബോർഡ്, ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും   സൂം ID 7973224063/,password;sunny ,ഉപയോഗിക്കണമെന്ന്   ഗ്ലോബൽ ഓർഗനൈസർ  വര്ഗീസ് ജോൺ അഭ്യർത്ഥിച്ചു

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിക്ക് പുതിയ അല്‍മായ നേതൃത്വം

ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്‍, യുവജനങ്ങളുടെ പ്രതിനിധിയായി ഒരു യുവകൈക്കാരന്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേര്‍, സണ്ടേസ്‌കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാരീഷ് കൗണ്‍സില്‍. ജോസഫ് (ജോജി) ചെറുവേലില്‍, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ കെ. വറീദ്, കുരുവിള ജയിംസ് (ജെറി) എന്നിവര്‍ കൈക്കാരന്മാരും, കുടുംബകൂട്ടായ്മകളെ പ്രതിനിധീകരിച്ച് ലിറ്റി ബേബി (സെ. അല്‍ഫോന്‍സാ), ആനി ജയിംസ് ആനിതോട്ടം (സെ. ചാവറ), ജോസ് തോമസ് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍), സിബിച്ചന്‍ മുക്കാടന്‍ (സെ. തെരേസാ ഓഫ് കല്‍ക്കട്ട), സനോജ്…

മന്ത്ര പ്രസിഡന്റ് പ്രസിഡന്റ് ശ്യാം ശങ്കർ ന്യൂജേഴ്‌സി തിരുവാതിര മഹോത്സവത്തിൽ പങ്കെടുത്തു

കഴിഞ്ഞ 20 വർഷമായി ന്യൂജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ മുഖ്യ അതിഥി ആയി പങ്കെടുത്തു .കേരളീയമായ എന്നാൽ ഹൈന്ദവ പൈതൃക സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവർ ,ആ മഹത്തായ പാര മ്പര്യത്തിന്റെ മൂല്യം ഉയർത്തുന്നതായി ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ, സനാതന ധർമ വിശ്വാസികൾക്കിടയിൽ മന്ത്രക്ക് വർധിച്ചു വരുന്ന സ്വീകാര്യതയിൽ സെക്രട്ടറി ഷിബു ദിവാകരൻ സന്തുഷ്ടി പ്രകടിപ്പിച്ചു. അമേരിക്കയിലെ ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്ക്‌ ചടങ്ങിൽ പങ്കെടുത്തവരെ അദ്ദേഹം ക്ഷണിച്ചു.നൂറിലധികം നർത്തകിമാർ പങ്കെടുത്ത തിരുവാതിര മഹോത്സവം കാണികൾക്കു…

പമ്പ അസ്സോസിയേഷൻ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (പമ്പ) യുടെ പുതുവത്സരാഘോഷം വർണ്ണാഭമായി. പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. പമ്പ പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. സര്‍ജന്റ് ബ്ലെസന്‍ മാത്യു മുഖ്യാതിഥി ആയിരുന്നു. ആഘോഷക്കമ്മിറ്റി കോഓർഡിനേറ്റർ അലക്സ് തോമസ്, ബ്ലസന്‍ മാത്യുവിനെ സദസിനു പരിചയപ്പെടുത്തി. സെക്രട്ടറി തോമസ് പോൾ യോഗ നടപടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു. സര്‍ജന്റ് ബ്ലെസന്‍ മാത്യു, റവ. ഫിലിപ്സ് മോടയിൽ, ഡോ. ഈപ്പൻ ഡാനിയേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സുരേഷ് നായർ, പമ്പ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധാ കർത്താ, എക്സ്റ്റൻ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സുദീപ് നായർ, ജോൺ പണിക്കർ, മോഡി ജേക്കബ്,…

വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക്‌ മഹോത്സവം ജനുവരി 14 ഞായറാഴ്ച

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ജനുവരി 14 ഞയറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കും. മാലയിട്ട്‌ വ്രതം നോറ്റ്‌, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്‌, ഇരുമുടിയേന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തിലെത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. വ്രതാനുഷ്ഠാനങ്ങളിലൂടെ ആത്മശുദ്ധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു വിരാമമിട്ടുകൊണ്ട്, അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുക്കുന്ന നിമിഷങ്ങൾ. ശരണഘോഷമുഖരിതമായ ഈ അന്തരീഷത്തിലേക്ക് ഓരോ അയ്യപ്പ ഭക്തനേയും സ്വാഗതം ചെയ്യുകയാണ്. ശരണം വിളികളുടെയും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുയാണ് അയ്യപ്പസ്വാമി ക്ഷേത്രം. മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കി നിങ്ങളെ ഏവരെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു. രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന മകരവിളക്ക്‌ മഹോത്സവം, ഉഷ പൂജക്കും, അയ്യപ്പനൂട്ടിനും, പമ്പാ സദ്യയ്ക്കും ശേഷം ഇരുമുടി പൂജ സമാരംഭിക്കും. ഇരുമുടിയേന്തിയ അയ്യപ്പന്മാർ ചെണ്ട മേളത്തിന്റയും താലപൊലിയുടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രം വലംവെച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നു. ഇതോടൊപ്പം…

ശീതകാല കൊടുങ്കാറ്റ്: രാജ്യവ്യാപകമായി ഇന്ന് 2,000-ലധികം വിമാനങ്ങൾ റദ്ദാക്കി

അയോവ: മിഡ്‌വെസ്റ്റിൽ മഞ്ഞുവീഴ്ചയും തെക്ക്, വടക്കുകിഴക്ക് ഭാഗങ്ങൾ മോശം കാലാവസ്ഥയും കാരണം വെള്ളിയാഴ്ച രാജ്യവ്യാപകമായി 2,000-ലധികം വിമാനങ്ങൾ റദ്ദാക്കി. ചിക്കാഗോ വിമാനത്താവളങ്ങളെ ഏറ്റവും കൂടുതൽ ബാധിച്ചു.മഞ്ഞും മഞ്ഞും കാരണം വെള്ളിയാഴ്ച രാവിലെ ചില ഭാഗങ്ങളിൽ ചിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റോപ്പ് പുറപ്പെടുവിച്ചു. 2024 ജനുവരി 12-ന് അയോവയിലെ ഡെസ് മോയിൻസിൽ ഗെറി ശക്തമായ കാറ്റിനൊപ്പം മഞ്ഞ് വീഴ്ത്തിയതിനാൽ അന്തർസംസ്ഥാന 235 ജോൺ മാക്വികാർ ഫ്രീവേയിൽ സിംഗിൾ ട്രാക്കുകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്നു.കനത്ത മഞ്ഞ്, 50 മൈൽ വരെ വേഗതയുള്ള കാറ്റ്, കുറഞ്ഞ ദൃശ്യപരത എന്നിവ വെള്ളിയാഴ്ച രാത്രി അയോവ മുതൽ ചിക്കാഗോ ഉൾപ്പെടെയുള്ള ഗ്രേറ്റ് തടാകങ്ങൾ വരെ തിരക്കേറിയ സമയങ്ങളിൽ തുടരും. തിങ്കളാഴ്ചത്തെ അയോവ കോക്കസുകൾക്ക് ദിവസങ്ങൾക്ക് മുമ്പ്, ഡെസ് മോയ്‌നിലെ നാഷണൽ വെതർ സർവീസ് ഡ്രൈവർമാരോട് റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നു. മഞ്ഞും…

ഫോമ അന്തർദേശീയ കൺ‌വന്‍ഷന്‍ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്ത ഫൈവ് സ്റ്റാർ റിസോർട്ടിൽ; കുഞ്ഞ് മാലിയിൽ കൺ‌വന്‍ഷന്‍ ചെയർ

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) അതിന്റെ എട്ടാമത് അന്തര്‍ദേശീയ കണ്‍‌വന്‍ഷന്‍ തിയ്യതിയും വേദിയും പ്രഖ്യാപിച്ചു. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അതിവിപുലമായ രീതിയില്‍, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് “ഓൾ ഇൻക്ലൂസീവ്” ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ വെച്ച് ഇങ്ങനെയൊരു കണ്‍‌വന്‍ഷന്‍ നടത്തുന്നത്. 2024 ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെയാണ് കണ്‍‌വന്‍ഷന്‍. രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും (ആറ് വയസ്സിൽ താഴെയുള്ള) ഉള്‍പ്പടെയുള്ള ഒരു കുടുംബത്തിന് എല്ലാ ഭക്ഷണവും, താമസവും, പ്രോഗ്രാമുകളും, എയർപോർട്ട് ട്രാൻസ്പോർട്ടേഷനും അടക്കം ആയിരത്തി ഇരുന്നൂറ്റി നാൽപ്പത്തിയഞ്ചു ഡോളർ ($1245) മാത്രമാണ് ചിലവു വരിക. കൂടുതൽ ദിവസങ്ങൾ താമസിക്കേണ്ടവർക്ക് കൺവെൻഷനു മൂന്ന് ദിവസം വരെ മുൻപും പിൻപും അതേ നിരക്കിൽ തന്നെ റൂമുകൾ ഫോമ ലഭ്യമാക്കും. കുറച്ചു കൂടുതൽ തുകക്ക്…

ഫെയർലെസ് ഹിൽസ് സെൻറ് ജോർജ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ഫെയർലെസ് ഹിൽസ് (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ജനുവരി 7 ഞായറാഴ്ച ഫെയർലെസ് ഹിൽസ് സെൻറ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പ്രശംസനീയമായ തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. അബു പീറ്ററിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാമിലി / യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഷോൺ എബ്രഹാം (അസി. ട്രഷറർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി അംഗം), ലിസ് പോത്തൻ, ഷിബു തരകൻ, ഐറിൻ ജോർജ്, ലിനോ സ്‌കറിയ, റോണാ വർഗീസ് (ഫിനാസ് കമ്മിറ്റി അംഗങ്ങൾ ) തുടങ്ങിയവർ…