മന്ത്ര പ്രസിഡന്റ് പ്രസിഡന്റ് ശ്യാം ശങ്കർ ന്യൂജേഴ്‌സി തിരുവാതിര മഹോത്സവത്തിൽ പങ്കെടുത്തു

കഴിഞ്ഞ 20 വർഷമായി ന്യൂജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ മുഖ്യ അതിഥി ആയി പങ്കെടുത്തു .കേരളീയമായ എന്നാൽ ഹൈന്ദവ പൈതൃക സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവർ ,ആ മഹത്തായ പാര മ്പര്യത്തിന്റെ മൂല്യം ഉയർത്തുന്നതായി ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ, സനാതന ധർമ വിശ്വാസികൾക്കിടയിൽ മന്ത്രക്ക് വർധിച്ചു വരുന്ന സ്വീകാര്യതയിൽ സെക്രട്ടറി ഷിബു ദിവാകരൻ സന്തുഷ്ടി പ്രകടിപ്പിച്ചു.

അമേരിക്കയിലെ ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്ക്‌ ചടങ്ങിൽ പങ്കെടുത്തവരെ അദ്ദേഹം ക്ഷണിച്ചു.നൂറിലധികം നർത്തകിമാർ പങ്കെടുത്ത തിരുവാതിര മഹോത്സവം കാണികൾക്കു ദൃശ്യ വിരുന്നൊരുക്കി .

ട്രസ്റ്റീ വൈസ് ചെയർ ഡോ . രേഖാ മേനോൻ ,ഡോ .രുഗ്മിണി പദ്മകുമാർ , വൈസ് പ്രെസിഡന്റ്ഡീ റ്റ നായർ ,സുനിൽ വീട്ടിൽ ,സെക്രട്ടറി ഷിബു ദിവാകരൻ ,ട്രസ്റ്റീ സെക്രട്ടറി ഡോ. മധു പിള്ള, ദീപ്തി നായർ ,രേഖ പ്രദീപ് രാജു നാണു,പദ്മകുമാർ മേനോൻ ,ഡോ ഗീതാ മേനോൻ എന്നിവർ പങ്കെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News