ജോർജിയ :2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയയിൽ ഇടപെടൽ നടത്തിയെന്നാരോപിച്ചുള്ള കേസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇല്ലിനോയിസ് പാസ്റ്ററും മറ്റ് 18 പേരും കുറ്റാരോപിതരായി. ജോർജിയയിലെ ഒരു ഗ്രാൻഡ് ജൂറി, ലൂഥറൻ ചർച്ച്-മിസൗറി സിനഡ് വിഭാഗത്തിലെ പാസ്റ്ററായ റവ. സ്റ്റീഫൻ ക്ലിഫ്ഗാർഡ് ലീയെയും ജോർജിയയിലെ ഫുൾട്ടൺ കൗണ്ടിയിൽ നിയമവിരുദ്ധമായി ഗൂഢാലോചന നടത്തുകയും അതിൽ പങ്കെടുക്കുകയും ചെയ്ത 18 പേർക്കെതിരെ കുറ്റം ചുമത്തിയതായി റിലിജിയൻ ന്യൂസ് സർവീസ് പറയുന്നു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെറ്റായ മൊഴികളും രേഖകളും ആവശ്യപ്പെടാൻ ഗൂഢാലോചന നടത്തിയതിനും ലീക്കെതിരെ പ്രത്യേകം കുറ്റം ചുമത്തി. 2020 ഡിസംബറിൽ, ജോർജിയയിലെ ഒരു സ്യൂട്ട്‌കേസിൽ നിന്ന് വ്യാജ ബാലറ്റുകൾ പുറത്തെടുത്തെന്ന് ട്രംപ് ആരോപിച്ച് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം ജോർജിയയിലെ തിരഞ്ഞെടുപ്പ് പ്രവർത്തക റൂബി ഫ്രീമാന്റെ വീട്ടിലേക്ക് പോയി. അവർ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് മുൻ പ്രസിഡന്റ് അവകാശപ്പെട്ടു.…
Category: AMERICA
വിജയ ലക്ഷ്മി പണ്ഡിറ്റ്: സ്വാതന്ത്ര്യ സമര സേനാനി, നയതന്ത്രജ്ഞ, രാഷ്ട്രീയക്കാരി (ചരിത്രവും ഐതിഹ്യങ്ങളും)
സ്വാതന്ത്ര്യസമരം, നയതന്ത്രം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ മായാത്ത മുദ്ര പതിപ്പിച്ച ഇന്ത്യൻ ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വമായ വിജയ ലക്ഷ്മി പണ്ഡിറ്റിന്റെ ജന്മദിനം ഓഗസ്റ്റ് 18-ന് ഇന്ത്യൻ ചരിത്രം ഓർക്കുന്നു. 1900-ൽ അലഹബാദിൽ ജനിച്ച വിജയ ലക്ഷ്മി പണ്ഡിറ്റ്, പ്രമുഖ രാഷ്ട്രീയ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ട് തവണ പ്രസിഡന്റുമായ മോത്തിലാൽ നെഹ്‌റുവിന്റെ മകൾ മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള കഠിനമായ വക്താവെന്ന നിലയിലും അവർ സ്വന്തം പാത വെട്ടിത്തുറന്നു. നേതൃസ്ഥാനത്തുള്ള സ്ത്രീകൾക്കുള്ള ട്രെയിൽബ്ലേസർ ആയിരുന്നു അവര്‍.. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും: തുടക്കത്തിൽ വിജയ ലക്ഷ്മി സ്വരൂപ് നെഹ്‌റു എന്നറിയപ്പെട്ടിരുന്ന വിജയ ലക്ഷ്മി പണ്ഡിറ്റ്, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അഗാധമായ പ്രതിബദ്ധതയുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. രാഷ്ട്രീയ വ്യവഹാരവും തീക്ഷ്ണതയും നിറഞ്ഞ അന്തരീക്ഷത്തിൽ വളർന്ന അവർ ചെറുപ്പം മുതലേ സാമൂഹിക നീതി, സമത്വം,…
ഏലിയാമ്മ മാത്യു (ശാന്തമ്മ) ഡാളസ്സിൽ അന്തരിച്ചു; പൊതുദർശനം ഇന്ന്
ഡാളസ് :തുണ്ടിൽ പുത്തൻ വീട് തട്ടയിൽ പരേതരായ തുണ്ടിൽ മത്തായി തോമസിന്റെ മകൾ ഏലിയാമ്മ മാത്യു (ശാന്തമ്മ71 ) ഡാളസ്സിൽ അന്തരിച്ചു.പൊതുദർശനം ഇന്ന് വെള്ളിയാഴ്ചയും , സംസ്കാര ശുശ്രുഷ ശനിയാഴ്ചയും നടക്കും .മെസ്‌ക്വിറ്റ് ബ്രദറൻ അസംബ്ലി അംഗമാണ്. നല്ലത്തു എബ്രഹാം മാത്യുവിന്റെ (രാജു)ഭാര്യയാണ്. മകൾ: ഷെറി- ഭർത്താവ് സുബി- മകൻ :ഷോൺ- ഭാര്യ ആഷ്‌ലി- മകൾ :ഷീന . കൊച്ചു മക്കൾ ഗബ്രിയേൽ, ഈവ്‌ലിൻ, ലൂക്ക്, ലെവി, ലിഡിയ സഹോദങ്ങൾ കാരുണ്ണിയ, സാറാമ്മ, ജോസ്, സിസിലി Visitation:Friday, August 18, 2023,6:30 – 9:00pm (Central time) Place :Sharon Fellowship Church of Dallas Funeral Service:Saturday, August 19, 2023,9:00am – 12:30pm (Central time) Sharon Fellowship Church of Dallas Burial Saturday, August 19, 2023,12:45 – 2:00pm (Central…
മുൻ കേരളാ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് ന്യൂയോർക്കിൽ ഇന്ന് സ്വീകരണം നൽകുന്നു
ന്യൂയോർക്ക്: മുൻ കേരളാ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ചൻ മലയാളം യൂണിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസിലറുമായിരുന്ന കെ. ജയകുമാർ ഐ.എ.എസ്-ന് ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ 18 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് സ്വീകരണം നൽകുന്നു. സാഹിത്യകാരൻ, എഴുത്തുകാരൻ, കവി, നിരൂപകൻ, തിരക്കഥാകൃത്ത്, സിനിമാ സംഗീത രചയിതാവ്, തർജ്ജിമക്കാരൻ, ചിത്രകാരൻ, ബ്യുറോക്രാറ്റ്, യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ എന്നീ പ്രഗത്ഭ മേഖലകളിൽ പ്രശസ്തനായ ജയകുമാർ IAS-ന് ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന “മലയാളവേദി” എന്ന സംഘടനയാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്. 1978 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS) ഉദ്യോസ്ഥനായി ജീവിതം ആരംഭിച്ച ജയകുമാർ കോഴിക്കോട് ജില്ലാ കളക്ടർ, കേരളാ സംസ്ഥാന ടൂറിസം ഡിപ്പാർട്മെൻറ് ഡയറക്ടർ, സാംസ്കാരിക-ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എന്നീ നിലകളിലൊക്കെ പ്രശസ്ത സേവനം കാഴ്ചവച്ചതിന് ശേഷം 2012…
ഡാലസിൽ നിര്യാതയായ ലിസിയാമ്മ വർഗീസിന്റെ പൊതുദർശനവും സംസ്കാരവും ഇന്ന്
ഡാലസ്: ഡാലസിൽ നിര്യാതയായ മാവേലിക്കര വെട്ടിയാർ നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിനെയും ഏലിയാമ്മ വർഗീസിനെയും മകൾ ലിസിയാമ്മ വർഗീസ് (70) പൊതുദർശനവും,സംസ്കാര ശുശ്രുഷയും ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 10:00 മുതൽ സ്ഥലം : New Hope Funeral Home,500 E Highway 80,Sunnyvale, Texas 75182 റവ. റവ.കുഞ്ഞാപ്പി വർഗീസിന്റെ ഭാര്യയാണ് പരേത മക്കൾ: ഡയാന, ഡേവിസ്, ഡെറിക്ക് സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം, ജോൺസൺ വർഗീസ് (എല്ലാവരും USA യിൽ ),പരേതരായ അലക്സ് വർഗീസ് , സാമുവൽ വർഗീസ്, മേരിക്കുട്ടി.
വിചിത്ര വാര്‍ത്ത: പെറുവിൽ കണ്ടെത്തിയ പുതിയ ഇനം പാമ്പിന് ഹാരിസണ്‍ ഫോര്‍ഡ് എന്ന് പേര് നല്‍കി
“ഇന്ത്യാന ജോൺസ്” എന്ന ഹോളിവുഡ് സിനിമയിലെ നടന്‍ ഹാരിസണ്‍ ഫോര്‍ഡിന്റെ സംരക്ഷണ പ്രവർത്തനങ്ങളെ മാനിച്ച് പെറുവിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, പെറുവില്‍ കണ്ടെത്തിയ ഒരു പുതിയ ഇനം പാമ്പിന് അദ്ദേഹത്തിന്റെ പേര് നൽകി. 40 സെന്റീമീറ്റർ (16 ഇഞ്ച്) നീളമുള്ള ഉരഗത്തെ ആദ്യമായി കണ്ടെത്തിയത് 2022 മെയ് മാസത്തില്‍ ഒട്ടിഷി നാഷണൽ പാർക്കിലെ പർവതനിരകളിലാണെന്ന് സാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റി ബുധനാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ, ഇതുവരെ ഈ പാമ്പ് അജ്ഞാതമായ ഒരു ഇനമാണെന്ന് ഗവേഷകർ നിഗമനം ചെയ്തിട്ടില്ല. ഈ ജീവിക്ക് മഞ്ഞ കലർന്ന തവിട്ട് നിറമാണ്, കറുത്ത പാടുകളും കറുത്ത വയറും ചെമ്പന്‍ കണ്ണുകളുമുണ്ട്. Tachymenoides harrisonfordi എന്ന ശാസ്ത്രീയ നാമമാണ് ഇതിന് ഇപ്പോള്‍ നൽകിയിരിക്കുന്നത്. യുഎസ്-ജർമ്മൻ ജീവശാസ്ത്രജ്ഞനായ എഡ്ഗർ ലെഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ ആദ്യം കണ്ടെത്തിയത്. പാരിസ്ഥിതിക വിഷയങ്ങളിൽ സജീവമായതിനാൽ ഫോർഡിന്റെ പേരിലാണ് ഇപ്പോൾ…
പിതാവിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി
റിയാദ്: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ അമേരിക്കൻ പൗരന്റെ വധശിക്ഷ സൗദി അറേബ്യ ബുധനാഴ്ച നടപ്പാക്കി. ഈജിപ്ഷ്യൻ വംശജനായ പിതാവിനെ മകന്‍ ബിഷോയ് ഷെരീഫ് നജി നസീഫ് മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. നസീഫ് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും കൊലപ്പെടുത്തിയ ശേഷം പിതാവിന്റെ മൃതദേഹം വികൃതമാക്കിയെന്നും അറസ്റ്റിന് മുമ്പ് മറ്റൊരാളെ കൊല്ലാൻ ശ്രമിച്ചതായും അതിൽ പറയുന്നു. നസീഫിനെ എങ്ങനെയാണ് വധിച്ചതെന്ന് മൊഴിയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സൗദി അറേബ്യ സാധാരണയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ശിരഛേദം ചെയ്യുകയാണ് പതിവ്. നസീഫിന്റെ അഭിഭാഷകനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. നസീഫിന്റെ അമേരിക്കയിലെ വിലാസവും ലഭ്യമല്ല. ജൂലൈയിൽ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ നസീഫിനെ ജയിലില്‍ സന്ദർശിച്ചിരുന്നുവെന്നും, വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അദ്ദേഹത്തെ തെറ്റായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ആംനസ്റ്റി…
മിഷൻ ലീഗ് കുഞ്ഞേട്ടൻ അനുസ്‌മരണം നടത്തി
ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സ്ഥാപക നേതാവായ കുഞ്ഞേട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന പി.സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്‌മരണ സമ്മേളനം നടത്തി. ചെറുപുഷ്‌പ മിഷൻ ലീഗ് അന്തർദേശിയ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങിൽ മിഷൻ ലീഗ് പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു. സിറോ മലബാർ സഭയുടെ വൊക്കേഷൻ കമ്മീഷൻ ചെയർമാനും മിഷൻ ലീഗിന്റെ സഹരക്ഷാധികാരിയുമായ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗിന്റെ പ്രഥമ ഇന്ത്യൻ ദേശിയ പ്രസിഡന്റായിരുന്ന റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ്, കുഞ്ഞേട്ടൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മിഷൻ ലീഗ് അന്തർദേശിയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മിഷൻ ലീഗിന്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.…
13-ാം കനേഡിയൻ നെഹ്റു ട്രോഫി മത്സരം ആഗസ്റ്റ് 19 ന്; വെർച്വൽ ഫ്‌ളാഗ് ഓഫ് കർമ്മം പത്മശ്രീ എം.എ. യൂസഫലി നിർവ്വഹിക്കും
ബ്രാംപ്റ്റൺ: കനേഡിയൻ നെഹ്റു ട്രോഫി മത്സരം ആഗസ്റ്റ് 19 ന് നടക്കും. വെർച്വൽ ഫ്‌ളാഗ് ഓഫ് കർമ്മം പത്മശ്രീ എം.എ. യൂസഫലി നിർവ്വഹിക്കും. കനേഡിയൻ മലയാളികൾക്കിനി ആവേശമുണർത്തുന്ന മണിക്കൂറുകൾ. രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ ഒന്റാരിയോയിലെ പ്രൊഫസേഴ്‌സ് ലെയ്ക്കിലാണ് മത്സരം അരങ്ങേറുന്നത്. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത് അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളംകളിയുടെ ഒരു ചെറിയ പതിപ്പായിട്ടാണ് ബ്രാംപ്റ്റണിലെ ബോട്ട് റേസ് ആരംഭിച്ചത്. തുടക്കത്തിൽ മലയാളികളുടെ മാത്രം ആഘോഷമായി ഹാർട്ട് ലെയ്ക്കിൽ ആരംഭിച്ച ആ വള്ളംകളി ഇന്ന് പ്രൊഫസേഴ്‌സ് ലെയ്ക്കില്‍ എത്തി നിൽക്കുമ്പോൾ 10-11 പേരുള്ള വലിയ വള്ളങ്ങൾ വരെ ഇടം…
എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്
ഫിലഡൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23 ആംതീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ മാസം ഒമ്പതാംതീയതിക്ക് മുമ്പായി പേരുകൾ യൂത്ത് ആൻഡ് സ്പോർട്സ് കോഡിനേറ്റർ ജോബി ജോണി ഏൽപ്പിക്കേണ്ടതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെ വനിതാ വിഭാഗം മത്സരവുംഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്. ഫിലഡൽഫിയയിൽ ഉം പരിസര പ്രദേശങ്ങളിലുള്ള സഭകളുട് കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് എൻ ഫിലഡൽഫിയ. കഴിഞ്ഞ നാളുകളിൽ ചാരിറ്റി ഉൾപ്പെടെ വിവിധങ്ങളായപരിപാടികളോടെ ജനങ്ങളുടെ ഹൃദയങ്ങളിൽ വേരോടി ഒരു പ്രസ്ഥാനമാണിത്. ഈ ഗെയിം ഡേ യിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ…
