സിഐഎ മേധാവി രഹസ്യമായി ഉക്രെയ്ൻ സന്ദർശിച്ചു; യു എസ് ഉദ്യോഗസ്ഥന്‍

വാഷിംഗ്ടൺ: സിഐഎ ഡയറക്ടർ വില്യം ബേൺസ് അടുത്തിടെ ഉക്രെയ്ൻ സന്ദർശിച്ച് രഹസ്യാന്വേഷണ സഹപ്രവർത്തകരുമായും പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും കൂടിക്കാഴ്ച നടത്തിയതായി യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഈ യാത്ര-അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത്-കൈവിന്റെ ബ്രിഗേഡുകൾ അവരുടെ രാജ്യത്തിന്റെ കിഴക്കും തെക്കും റഷ്യൻ സേനയ്‌ക്കെതിരെ ഒരു പ്രത്യാക്രമണം നടത്തുന്നതിനിടയിലായതുകൊണ്ടാണ്. ആഴ്ചകൾ നീണ്ട തയ്യാറെടുപ്പിനുശേഷം കഴിഞ്ഞ മാസമാണ് ഇത് സംഭവിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്റെ സന്ദർശന വേളയിൽ ബേൺസ് “റഷ്യൻ ആക്രമണത്തിനെതിരെ ഉക്രെയ്നെ പ്രതിരോധിക്കാൻ ഇന്റലിജൻസ് പങ്കിടാനുള്ള യുഎസ് പ്രതിജ്ഞാബദ്ധത” ആവർത്തിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യൻ അധിനിവേശ പ്രദേശം തിരിച്ചുപിടിക്കാനും വർഷാവസാനത്തോടെ വെടിനിർത്തൽ ചർച്ചകൾ ആരംഭിക്കാനുമുള്ള പദ്ധതികൾ ഉക്രേനിയൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്തതായി സന്ദർശനത്തിന്റെ വാർത്ത പുറത്തുവിട്ട വാഷിംഗ്ടൺ പോസ്റ്റ് അവകാശപ്പെടുന്നു. ബേൺസ് ഒരു വർഷത്തിലേറെ മുമ്പ് റഷ്യയുടെ സമീപകാല ആക്രമണത്തിന്റെ തുടക്കം മുതൽ പതിവായി ഉക്രെയ്നിലേക്ക് യാത്ര ചെയ്തിരുന്നതായും ജൂണിലാണ് അവസാന…

മതേതര ഭാരതത്തിൽ ജനാധിപത്യത്തിൻറെ ഭാവി; അറ്റ്ലാന്റയിൽ സെമിനാർ ജൂലൈ 19ന്

അറ്റ്ലാന്റ :മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അറ്റ്ലാന്റയിൽ സെമിനാർ സംഘടിപ്പിക്കുന്നു. അറ്റ്ലാൻറിക് ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബും സത്യം മിനിസ്ട്രീസ് സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. അറ്റ്ലാന്റ ക്രിസ്ത്യൻ ചർച് (845,41 ഹോപ്പ് റോഡ് ലോറെൻസ് വില്ലി ,അറ്റ്ലാന്റ) സെമിനാറിന് വേദിയൊരുക്കും. ജൂലൈ 19ന് വൈകീട്ട് 6 30 മുതൽ 8 30 വരെ നടക്കുന്ന സെമിനാറിൽ ഡോക്ടർ ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത സത്യം മിനിസ്റ്റേഴ്സ് ഡയറക്ടർ ഡോ:സി വി വടവന ,ഹല്ലേലൂയാ പത്രാധിപർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ,മരുപ്പച്ച അച്ചന്കുഞ്ഞു ഇലന്തൂർ പത്രാധിപർ തുടങ്ങിയവർ പ്രസംഗിക്കും.ഇന്ന് ഭാരതം നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകളിൽ സാംസ്കാരിക പ്രവർത്തകർ , സഭ അദ്ധ്യക്ഷന്മാർ, പത്രപ്രവർത്തകർ തുടെങ്ങിയവർ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ടി സാമുവേൽ 678 481 7110, ജോമി ജോർജ് 678 677…

ഇന്ന് ദേശീയ ഡോക്‌ടേഴ്‌സ് ദിനം (എഡിറ്റോറിയല്‍)

എല്ലാ വർഷവും ജൂലൈ 1 ന്, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾ ദേശീയ ഡോക്ടർമാരുടെ ദിനം ആഘോഷിക്കാൻ ഒത്തുചേരുന്നു. വ്യക്തികളുടെയും സമൂഹങ്ങളുടെയും ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിൽ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമങ്ങളെയും ശ്രദ്ധേയമായ സംഭാവനകളെയും അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി ഈ പ്രത്യേക ദിനം സമർപ്പിക്കുന്നു. കൃതജ്ഞത പ്രകടിപ്പിക്കുന്നതിനും അവരുടെ അചഞ്ചലമായ സമർപ്പണത്തെ അംഗീകരിക്കുന്നതിനും സമൂഹത്തിൽ അവർ വഹിക്കുന്ന വിലമതിക്കാനാവാത്ത പങ്കിനെക്കുറിച്ച് പ്രകാശം പരത്താനുമുള്ള സമയമാണിത്. കാരുണ്യവും അറിവും വൈദഗ്ധ്യവും ഉൾക്കൊള്ളുന്ന, വെളുത്ത കോട്ട് ധരിച്ച് ഡോക്ടർമാർ എല്ലായ്പ്പോഴും ഹീറോകളായി ബഹുമാനിക്കപ്പെടുന്നു. അവർ ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്നു, ജീവൻ രക്ഷിക്കാനും വൈദ്യസഹായം നൽകാനും കഷ്ടപ്പാടുകൾ ലഘൂകരിക്കാനും അശ്രാന്തമായി പ്രവർത്തിക്കുന്നു. ജനറൽ പ്രാക്ടീഷണർമാർ മുതൽ സ്പെഷ്യലൈസ്ഡ് സർജന്മാർ വരെ, സൈക്യാട്രിസ്റ്റുകൾ മുതൽ ശിശുരോഗ വിദഗ്ധർ വരെ, പ്രതിരോധ പരിചരണം, രോഗനിർണയം, ചികിത്സ, രോഗങ്ങളുടെ തുടർച്ചയായ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന ആരോഗ്യ…

ഹണ്ടർ ബൈഡനെതിരായ ആരോപണം; ബൈഡനെ ഇംപീച്ച് ചെയ്യണമെന്ന് നിക്കി ഹേലി

സൗത്ത് കരോലിന:ഹണ്ടർ ബൈഡനെതിരായ അന്വേഷണത്തിൽ അനുചിതമായ ഇടപെടലുണ്ടായെന്ന  ആരോപണത്തിൽ കോൺഗ്രസ് റിപ്പബ്ലിക്കൻമാർ പ്രസിഡന്റ് ജോ ബൈഡനെ  ഇംപീച്ച് ചെയ്യണമെന്നു നിക്കി ഹേലി. “ആരെങ്കിലും അത് ചെയ്യണം,” റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുന്ന ഹേലി പറഞ്ഞു, ആരോപണങ്ങൾ ഫോക്സ് ന്യൂസ് അവതാരകൻ ഗ്രെഗ് ഗട്ട്ഫെൽഡിന്റെ “ഗട്ട്ഫെൽഡ്” എന്ന ഷോയിൽ ഇംപീച്ച്മെന്റ് ആവശ്യമാണോ എന്ന് ചോദ്യത്തിനു മറുപടി ബൈഡന്റെ മകനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇടപെടലുണ്ടായെന്ന വിസിൽബ്ലോവർമാരുടെ ആരോപണത്തിൽ ഹൗസ് റിപ്പബ്ലിക്കൻമാർ നീതിന്യായ വകുപ്പിലെയും ഐആർഎസിലെയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നോക്കുന്നതിനിടെയാണ് സൗത്ത് കരോലിനയിലെ മുൻ ഗവർണറും ഐക്യരാഷ്ട്രസഭയിലെ അംബാസഡറുമായ ഹേലിയുടെ അഭിപ്രായങ്ങൾ. ഹണ്ടർ ബൈഡൻ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന നികുതിയുമായി ബന്ധപ്പെട്ട തെറ്റായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഡസനിലധികം ഉദ്യോഗസ്ഥരുമായി ഹൗസ് ഓവർസൈറ്റ്, ജുഡീഷ്യറി, വേസ് ആൻഡ് മീൻസ് കമ്മിറ്റികളുടെ അധ്യക്ഷന്മാർ ചോദ്യം ചെയ്യും എന്തുകൊണ്ടാണ് കോൺഗ്രസ് റിപ്പബ്ലിക്കൻമാർക്ക് ഇപ്പോൾ ഇംപീച്ച്‌മെന്റ് പ്രക്രിയ…

വിദ്യാർത്ഥി വായ്പക്കാർക്ക് പുതിയ ആശ്വാസ നടപടികൾ പ്രഖ്യാപിച് ബൈഡൻ

വാഷിംഗ്‌ടൺ ഡി സി: വിദ്യാർത്ഥി കടാശ്വാസ പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് വിദ്യാർത്ഥി വായ്പക്കാരെ സംരക്ഷിക്കാൻ തന്റെ ഭരണകൂടം ഉദ്ദേശിക്കുന്ന പുതിയ നടപടികൾ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.400 ബില്യണ്‍ ഡോളറിന്റെ വിദ്യാര്‍ത്ഥി കടാശ്വാസ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം . ഇരുപത്തിയാറു ദശലക്ഷം വിദ്യാര്‍ത്ഥികളാണ് കടാശ്വാസത്തിനായി അപേക്ഷിച്ചിരുന്നത് .വിദ്യാര്‍ത്ഥികളുടെ കടത്തില്‍ 10,000 ഡോളര്‍ വരെയും പെല്‍ ഗ്രാന്റുകള്‍ സ്വീകരിക്കുന്നവര്‍ക്ക് 20,000 ഡോളര്‍ വരെയും ഇളവ് നല്‍കാനായിരുന്നു പദ്ധതി. വെള്ളിയാഴ്ച, വിദ്യാർത്ഥി കടങ്ങൾക്കായുള്ള വൈറ്റ് ഹൗസിന്റെ അടുത്ത പദ്ധതിയുടെ  രണ്ട് ഭാഗങ്ങൾ ബൈഡൻ പ്രഖ്യാപിച്ചു, അതിൽ 1) ഉന്നത വിദ്യാഭ്യാസ നിയമത്തിന് കീഴിലുള്ള കടാശ്വാസത്തിനു  ഒരു പുതിയ സമീപനം, 2) 12 മാസത്തെ താൽക്കാലിക ഓൺ-റാംപ് റീപേമെന്റ് പ്രോഗ്രാം സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടുന്നു. വിശദാംശങ്ങൾ ഇതുവരെ പൂർണമായി ലഭ്യമല്ലെങ്കിലും , ഉന്നത…

വിവാഹാവ്രതാ നവികരണവും കൊടിയേറ്റവും

ചിക്കാഗോ – ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ കത്തീഡ്രലിൽ ഭാരത അപ്പസ്തോലനും ഇടവക മദ്ധ്യ സ്ഥാനുമായ വി.തോമാ സ്ലീഹായുടെ ദുക്റാന തിരുന്നാൾ ജൂൺ 30 മുതൽ ജൂലൈ 10 വരെ ഭകത്യാഡംബരപൂർവ്വം ആഘോഷിക്കുന്നു. ജൂലൈ 2 ന് രാവിലെ 10 മണിയുടെ ദിവ്യബലി മധ്യേ വിവാഹാ വൃത നവീകരിണം നടത്തുന്നതായിരി ക്കും. ഏകദേശം 500-ൽ അധികം ദമ്പതികൾ ഈ പരിശുദ്ധ കർമ്മത്തിൽ പങ്കെടുക്കുന്നതായിരിക്കും . വിവാഹ വ്യത നവികരണത്തിൽ പങ്കെടുക്കുന്ന ദമ്പതിമാർ രാവിലെ 8 45 ന് അൽഫോൺസാ ഹാളിൽ അണി നിരന്ന് മുഖ്യ കാർമികനായ മാർ ജോക്ക ബ് അങ്ങാടിയത്തിൽ നിന്ന് വിവാഹാ വ്രത നവീകരണ സമ്മാനം സ്വീകരിച്ചതിനു ശേഷം പ്രദക്ഷിണമായി ദേവലായത്തിലേക്ക് പ്രവേശിക്കുന്നു. ദിവ്യ ബലിമധ്യേ ദമ്പതികൾ വിവാഹ വ്രത നവീകരണം നടത്തുന്നതായിരിക്കും. ദിവ്യബലിയ്ക്കു ശേഷം 11.30 ന് ദൈവജനമെല്ലാം ആഘോഷമായ പ്രാക്ഷിണത്തോടെ കുരിശിൻ…

മാർ തോമ സ്ലീഹാ കത്തിഡ്രലിൽ മെഗാ ചെണ്ടമേളം നടത്തുന്നു

ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ ദേവലായത്തിൽ ജൂലൈ 8 ന് വൈകുന്നേരം 101 പേരുടെ മെഗാ ചെണ്ടമേളം നടത്തുന്നതായിരിക്കും. ഭാരത അപ്പസ്തോലനായ വി.തോമസ്ലിഹായുടെ രക്‌തസാക്ഷിത്വത്തിന്റെ ഓർമ്മ തിരുന്നാളിനോടനുബദ്ധിച്ച് ഈ വർഷം ഇടവകയിലെ മുഴുവൻ ദൈവ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവിധ കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ചെണ്ടമേളത്തിന് ചിക്കാഗോയിലെ വിവിധ സമൂഹങ്ങളിൽ നിന്നുള്ള കലാകാരന്മാരും വനിതകളും അണി നിരക്കുന്നതായിരിക്കും. ഈ മെഗാ ഷോയക്ക് നേതൃത്വം കൊടുക്കുന്നത് ശ്രീ റോയി കൊച്ചു പാലിയത്തിലാണ്. ദേവലായ തിരുമുറ്റത്ത് പ്രത്യേകം തയ്യറാക്കിയ സ്റ്റേജിലായിരിക്കും ഈ കലാപരിപാടി അരങ്ങേറുന്നത്. ജൂലൈ 2ന്കൊടിയേറുന്നതോടെ തിരൂന്നാളിന് ആരംഭം കുറിക്കുന്നു. അന്നേ ദിവസംമാർ ജേക്ക ബ്ബ് അങ്ങാടി യത്തിന്റെ നേതൃത്വത്തിലുള്ള കുർബാന മദ്ധ്യേ ഇടവകയിലെ എല്ലാ ദമ്പതികളും പ്രായ വിത്യാസമില്ലാതെ വിവാഹ വ്രത നവീകരണം ചെയ്യുന്നതായിരിക്കും. ശ്രീ ജോണി മണ്ണഞ്ചേരി, സജി വർഗിസ് എന്നിവരുടെ നേതൃത്വത്തിലുള്ള “കിച്ചൻ ഡോൺ…

വിശപ്പകറ്റാൻ ഒരു കൈത്താങ്ങ്

ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ ദേവലായത്തിലെ യുവജനങ്ങൾ ദുക്കറാന തിരുന്നാൾ ആഘോഷിക്കുന്നത് ഏവരൂടെയും പ്രശംസക്ക് പാത്രമായിരീരുകയാണ്. പതിവ് ആഘോഷങ്ങൾക്കിടയിലും ഈ യുവജനങ്ങൾ ലോകത്തിന്റെ മറു കോണിലുള്ള വിശക്കുന്ന സഹോദരി സഹോദരന്മാരെ മറക്കാതെ തങ്ങളാൽ കഴിയുന്നത് അവരുമാരി പങ്കിടാൻ തയ്യറായി മുന്നോട്ട് വന്നിരിക്കുകയാണ്. മാർ ജേക്കബ്ബ് അങ്ങാടിയത്തിൻറെ മുഖ്യ കാർമികത്തിൽ ജൂലൈ 2 ന് നടക്കുന്ന തിരുന്നാൾ കൊടിയേറ്റിനു ശേഷം യുവ ജനങ്ങൾ പാരിഷ് ഹാളിൽ ഒന്നിച്ചു കുടി മുപ്പതിനായിരത്തിൽ പരം ഭക്ഷണ പൊതികൾ തയ്യറാക്കി എത്തിച്ചു കൊടുക്കുന്നു. ” Rise Aganist Hunger Meal PackingEvent” എന്ന പാരിപാടിയിലൂടെ ഇടവകയിലെ എല്ലാ യുവജനങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ലോകത്തിൻറെ വിശപ്പകറ്റാൻ ശ്രമിക്കുകയാണ് യുവ ജനങ്ങൾ. ഈ സംരംഭം ഇപ്പോൾ തന്നെ ലോക ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഈ സംരംഭത്തിനു വേണ്ടതായ മൂലധനവും ഇവർ തന്നെയാണ്…

ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ ഇന്ത്യയുടെ അപ്പോസ്തോലനായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാൾ ശുശ്രൂഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ജൂലൈ 2 ഞായറാഴ്ച രാവിലെ 8.00 നു പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും, വർണ്ണശഭളമായ റാസയും, ശ്ലൈഹീക വാഴ്‌വിനു ശേഷം വിഭവസമൃദ്ധമായ സ്നേഹ വിരുന്നോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും. ഇന്ത്യയുടെ അപ്പോസ്തോലനായി നിയോഗിക്കപ്പെട്ട പരിശുദ്ധ മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ ആദ്യാവസാനം ഭക്തിയോടെ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ…

ചങ്ങനാശ്ശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം റോക്‌ലൻഡിൽ

ന്യൂജേഴ്സി: ഗതകാല സ്മൃതികളുണർത്തി ചങ്ങനാശ്ശേരി എസ്‌. ബി കോളജിലേയും, അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ന്യൂയോർക്കിലെ റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ വച്ച് നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ ചങ്ങനാശ്ശേരി എസ്‌. ബി കോളേജ് മുൻ പ്രിസിപ്പൽ റെവ. ഡോ. ജോർജ്‌ മഠത്തിപ്പറമ്പിൽ മുഖ്യ അതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ ജോർജ് അച്ചന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി. ജൂൺ 17 – ന് ശനിയാഴ്ച നടന്ന വാർഷിക യോഗത്തിൽ ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്, ഫിലാഡൽഫിയ, ബാൾട്ടിമോർ എന്നിവിടങ്ങളിൽ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികൾ പങ്കെടുത്തു. ബഹുമാനപ്പെട്ട ഡോ. ജോർജ്‌ മഠത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റ് ടോം പെരുമ്പായിൽ സദസ്സിനെ സ്വാഗതം ചെയ്തു…