മതേതര ഭാരതത്തിൽ ജനാധിപത്യത്തിൻറെ ഭാവി; അറ്റ്ലാന്റയിൽ സെമിനാർ ജൂലൈ 19ന്

അറ്റ്ലാന്റ :മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അറ്റ്ലാന്റയിൽ സെമിനാർ സംഘടിപ്പിക്കുന്നു.

അറ്റ്ലാൻറിക് ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബും സത്യം മിനിസ്ട്രീസ് സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. അറ്റ്ലാന്റ ക്രിസ്ത്യൻ ചർച് (845,41 ഹോപ്പ് റോഡ് ലോറെൻസ് വില്ലി ,അറ്റ്ലാന്റ) സെമിനാറിന് വേദിയൊരുക്കും.

ജൂലൈ 19ന് വൈകീട്ട് 6 30 മുതൽ 8 30 വരെ നടക്കുന്ന സെമിനാറിൽ ഡോക്ടർ ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത സത്യം മിനിസ്റ്റേഴ്സ് ഡയറക്ടർ ഡോ:സി വി വടവന ,ഹല്ലേലൂയാ പത്രാധിപർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ,മരുപ്പച്ച അച്ചന്കുഞ്ഞു ഇലന്തൂർ പത്രാധിപർ തുടങ്ങിയവർ പ്രസംഗിക്കും.ഇന്ന് ഭാരതം നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകളിൽ സാംസ്കാരിക പ്രവർത്തകർ , സഭ അദ്ധ്യക്ഷന്മാർ, പത്രപ്രവർത്തകർ തുടെങ്ങിയവർ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ടി സാമുവേൽ 678 481 7110, ജോമി ജോർജ് 678 677 1032

Print Friendly, PDF & Email

Leave a Comment

More News