നെടുമ്പന നവജീവൻ ഇഫ്താർ സംഗമം

നെടുമ്പന നവജീവൻ അഭയകേന്ദ്രം ഇഫ്താർ സംഗമത്തിൽ മാനേജർ ടി.എം. ഷെരീഫ് സംസാരിക്കുന്നു

കൊല്ലം: നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നവജീവൻ മാനേജർ ടി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇ.കെ സിറാജുദ്ദീൻ റമദാൻ സന്ദേശം കൈമാറി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല, നെടുമ്പന ഗാന്ധിഭവൻ ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ, പേരൂർ എസ്.ഐ കലാം, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സലീം ലോഗോസ്, സുഭാഷ് കണ്ണനല്ലൂർ, സിസ്റ്റർ അജിത, താഹ മൈത്രി കൊട്ടിയം, സംഗമം ആർട്സ് ആന്റ് സ്പോർട്സ് പ്രസിഡന്റ് ജിതേഷ് എന്നിവർ സംസാരിച്ചു. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, ആശാ വർക്കർ രമ, നിയാസ് ഖദീജ കാശ്യൂ,എന്നിവർ പങ്കെടുത്തു. റെസിഡെൻഷിയൽ മാനേജർ അബ്ദുൽ മജീദ് നന്ദി അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment