പറയും, പിന്നെ ചെമ്പരത്തി പൂവ് മൗനവും (കവിത): ലാലി ജോസഫ്

പറ, പറ, പറ, പറ നെല്ല് അളക്കുന്ന പറ അല്ല, നിങ്ങള്‍ പറയുന്ന പറ തന്നെയാണ് ഞാന്‍ പറയാന്‍ പോകുന്ന പറ. പക്ഷെ പറഞ്ഞാലും പറഞ്ഞാലും അവന് മനസിലാകുന്നത് വേറെയാണ.് പലവട്ടം പലരീതിയില്‍ പറഞ്ഞു നോക്കി, ഒടുവില്‍ മനസ്സിലായി ഫലം ഇല്ലെന്ന്. അവസാനം കിതച്ചും വിതുമ്പിയും പറയാനുള്ളത് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: എന്‍റെ രക്തസമ്മര്‍ദ്ദം ഉയരുന്നു! അപ്പോള്‍ ഞാന്‍ പറച്ചില്‍ നിര്‍ത്തി കാരണം പറഞ്ഞിട്ടും ഫലം ഇല്ലെന്ന് മനസ്സിലായി. എന്നിട്ടും അവന്‍ പിന്നേയും പറയുന്നു: പറ, പറ, പറ, പറ ഞാന്‍ കേള്‍ക്കട്ടെ. ഇനി എന്ത് പറയും? മൗനമായ് ഞാന്‍ ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ്.

കേരളപ്പിറവി ആഘോഷം “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ

ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന കേരളത്തിന്റെ പിറവിയുടെ 69 മത് വാർഷികത്തെ കേരളത്തിന്റെ തനതായ കലകളെയും രുചി വൈഭവങ്ങളെയും കോർത്തിണക്കി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA)അവതരിപ്പിച്ച കേരളപ്പിറവി ആഘോഷം “കേരളോത്സവം ” A Journey Though Tradition’ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയവും വർണാഭവുമായി. 2009ൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ നാളിതു വരെയുള്ള വ്യസ്ത്യസ്തമായ പ്രവർത്തനങ്ങൾകൊണ്ട് അമേരിക്കയിലെ മലയാളി കൂട്ടായ്മകളിൽ മികവുറ്റതായി മാറിക്കഴിഞ്ഞു. നവംബർ 2 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാഗ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഈ ചടങ്ങിൽ റാന്നി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന ഒരു മനോഹര കേരള മേളയായിരുന്നു അരങ്ങേറിയത്. നാട്യ, നൃത്ത, സംഗീത പ്രദർശനങ്ങളിലൂടെ കേരളത്തനിമ നിറഞ്ഞൊരു നയനമനോഹര കാഴ്ചകളൊരുക്കിയ ഒരു കലാമേളയായി അത് മാറി. എച്ച്‌.ആർ‌.എ പ്രസിഡൻറ്…

ഹൂസ്റ്റൺ സി.എസ്.ഐ. സെന്റ് തോമസ് പള്ളിയിൽ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് 2025 ലെ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ 16 വരെ നടത്തുന്നു. “Restore Us, O God…” (Psalm 80:3) എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ തീം. ഡാലസ് സി.എസ്.ഐ. സഭാ വികാരി റെവ്. രാജീവ് സുഗു മുഖ്യ പ്രഭാഷകനായിരിക്കും. തീയതികളും സമയങ്ങളും: നവംബർ 14 (വെള്ളി) രാത്രി 6 മുതൽ 8 വരെ നവംബർ 15 (ശനി) രാത്രി 6 മുതൽ 8 വരെ നവംബർ 16 (ഞായർ) രാവിലെ 10:30 മുതൽ 12:30 വരെ (സൺഡേ സർവീസിനോടൊപ്പം സമാപനം) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: വികാരി: റെവ്. ദീബു ഏബി ജോൺ – (346) 577-0685 സെക്രട്ടറി: റോബിൻ തോമസ് – (845) 499-9374

കാനഡയിൽ പിടിച്ചുപറി സംഘങ്ങൾക്കെതിരെ നടപടിയെടുക്കുന്നു; ഇന്ത്യന്‍ ബിസിനസുകാരെ ലക്ഷ്യമിട്ട മൂന്ന് കുറ്റവാളികളെ നാടുകടത്തി

പുതുതായി രൂപീകരിച്ച ബിസി എക്സ്റ്റോർഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശയെത്തുടർന്ന്, കാനഡയിലെ ഇന്ത്യൻ വംശജരുടെ ബിസിനസുകളെ ലക്ഷ്യം വച്ചുള്ള കൊള്ളയടിക്കൽ സംഘങ്ങൾക്കെതിരെ സർക്കാർ വലിയ നടപടികൾ ആരംഭിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള മൂന്ന് വിദേശ പൗരന്മാരെ കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസി (സിബിഎസ്എ) നാടുകടത്തി. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, ലോക്കൽ പോലീസ്, സിബിഎസ്എ എന്നിവയുടെ സംയുക്ത പ്രവർത്തനമായി പ്രവർത്തിക്കുന്ന പുതുതായി രൂപീകരിച്ച ബിസി എക്സ്റ്റോർഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശ പ്രകാരമാണ് ഈ നീക്കം. സിബിഎസ്എയുടെ കണക്കനുസരിച്ച്, നാടുകടത്തപ്പെട്ട മൂന്ന് വ്യക്തികളും കൊള്ളയടിക്കൽ, വെടിവയ്പ്പ്, അക്രമ സംഭവങ്ങൾ എന്നിവയിൽ ഉൾപ്പെട്ടിരുന്നു. ലോവർ മെയിൻലാൻഡ് മേഖലയിൽ താമസിക്കുന്ന പഞ്ചാബി വംശജരായ ബിസിനസുകാരായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യങ്ങൾ. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏകദേശം 78 വിദേശ പൗരന്മാരെ അവർ തിരിച്ചറിഞ്ഞ് അന്വേഷിക്കുന്നുണ്ടെന്ന് ഏജൻസി വെളിപ്പെടുത്തി. ഈ വ്യക്തികളിൽ…

അമേരിക്കയിലെ പൊണ്ണത്തടിയന്മാര്‍ക്ക് ട്രം‌പിന്റെ ആശ്വാസം; പൊണ്ണത്തടി കുറയ്ക്കാനുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും

വാഷിംഗ്ടണ്‍: അമേരിക്കയിലെ പൊണ്ണത്തടിയുള്ളവര്‍ക്കായി ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച (നവംബർ 7) ഒരു പ്രധാന പ്രഖ്യാപനം നടത്തി. പൊണ്ണത്തടി വിരുദ്ധ മരുന്നുകൾ അവര്‍ക്ക് ഇനി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ട്രംപ് ഭരണകൂടം ഫാർമസ്യൂട്ടിക്കൽ കമ്പനികളായ നോവോ നോർഡിസ്ക്, എലി ലില്ലി എന്നിവരുമായി കരാറുകളിൽ ഏർപ്പെട്ടു. പൊണ്ണത്തടി വിരുദ്ധ മരുന്നുകളുടെ വില ഇനി കുറയും. മുമ്പ്, ഈ മരുന്നുകളുടെ വില $1,000-ൽ കൂടുതലായിരുന്നു. ഇപ്പോൾ, അവ പ്രതിമാസം $50 മുതൽ $350 വരെ വിലയ്ക്ക് ലഭ്യമാകും. ഡോസേജും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും വില. ഈ ഭാരം കുറയ്ക്കൽ മരുന്നുകൾ സാധാരണയായി ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു, നിലവിൽ ഇൻഷുറൻസ് ഇല്ലാതെ തന്നെ $500-ൽ കൂടുതൽ ചിലവാകും. 2026 മുതൽ, മെഡികെയർ ഈ മരുന്നുകൾ പരിരക്ഷിക്കും, കൂടാതെ പുതിയതും വിലകുറഞ്ഞതുമായ ഗുളികകൾക്ക് പ്രതിമാസം $149 വരെ…

മാർത്തോമ – സി.എസ്.ഐ. ഏകതാ ഞായർ: നവംബർ 12 ന്

ഡാളസ് : മാർത്തോമാ സഭയും സി.എസ്.ഐ. (ക്രിസ്ത്യൻ ആസോസിയേഷൻ) സഭകളും തമ്മിലുള്ള ഐക്യത്തെ കൂടുതൽ സുവർണ്ണമാക്കാനുള്ള പദ്ധതി മുൻനിർത്തി “മാർത്തോമ – സി.എസ്.ഐ. ഏകതാ ഞായർ” നവംബർ  12 ന് ആഘോഷിക്കുന്നു . സഭകളുടെ ഐക്യവും സഹകരണവും ബലപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളുടെയും ഒരു ഭാഗമായാണ് സംഘടിപ്പിക്കുന്നത് ഈ ആഘോഷം, സഭകൾ തമ്മിൽ സഹകരണത്തിനും ദൈവത്തോടുള്ള ആത്മിക ബന്ധത്തിനും വേഗമേറിയ പ്രോത്സാഹനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. “ആശയങ്ങൾ വ്യത്യാസമുള്ള സഭകൾ തമ്മിൽ ഒരു ദൈവം, ഒരുപാട് സംസ്കാരങ്ങൾ, ഒരേ ദർശനങ്ങൾ” എന്ന ആശയം പ്രത്യേകിച്ച് പ്രധാനമാണ്. ഞായറാഴ്ച,നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന പരിധിയിൽ പെട്ട ഇടവകകളിലും വിപുലമായ ചടങ്ങുകളും പ്രാർത്ഥനകളും നടത്തപ്പെടും .ആഘോഷത്തിന്റെ ഭാഗമായി ഡാളസ് സൈന്റ്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഞായർ” നവംബർ  12 ന് നടത്തപ്പെടുന്ന നാളെ വിശുദ്ധ കുർബാനക്കു സി എസ് ഐ  ഡാളസ് കോൺഗ്രിഗേഷൻ വികാരി…

ഫിലഡൽഫിയ സിറ്റി ഹാൾ യോഗത്തിൽ മലയാളി പ്രതിനിധികളുടെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ സിറ്റി ഹാളിൽ നഗരത്തിന്റെ സാമൂഹ്യ, വ്യാവസായീക, ആരോഗ്യ രംഗങ്ങളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടി നടന്ന പ്രത്യേക യോഗത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ സജീവമായി പങ്കെടുത്തു. ഫിലാഡൽഫിയ മേയർ ഷെറിൽ പാർക്കർ ഫിലാഡൽഫിയ സിറ്റി പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ ഉൾപ്പെടെ സിറ്റിയുടെ വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാർ യോഗത്തിനു നേതൃത്വമേകാൻ എത്തിച്ചേരുകയുണ്ടായി. ഇന്ത്യൻ പ്രെതിനിധി സംഘത്തെ പ്രെതിനിധീകരിച്ചു മലയാളികളായ അലക്സ് തോമസ്, ജോബി ജോർജ്, ജോർജ് ഓലിക്കൽ, ഫിലിപ്പോസ് ചെറിയാൻ, ജോൺ പണിക്കർ, സുമോദ് റ്റി നെല്ലിക്കാല എന്നിവർ പങ്കെടുത്തു. നഗരത്തിന്റെ സാമൂഹ്യ, വ്യാവസായീക, ആരോഗ്യ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ഈ യോഗത്തിൽ, വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും പങ്കെടുത്തു. ഫിലാഡൽഫിയ സിറ്റിയുടെ വളർച്ചയും ജനങ്ങളുടെ സംരക്ഷണവും ആയിരുന്നു പ്രധാനമായും ചർച്ചയായത്. സിറ്റി ഗവണ്മെന്റ് പ്രെതിനിധികൾ…

ലീന ഖാൻ, മംദാനിയുടെ ട്രാൻസിഷൻ ടീമിന്റെ സഹ-നേതൃസ്ഥാനത്ത്

ന്യൂയോർക്ക്: ന്യൂയോർക്ക്, ന്യൂയോർക്ക് — സിറ്റി ഹാളിനെക്കുറിച്ചുള്ള തന്റെ പുരോഗമനപരമായ കാഴ്ചപ്പാടിന് അടിവരയിടുന്ന ഒരു നീക്കത്തിൽ, ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുടെ മുഴുവൻ സ്ത്രീകളുമുള്ള പരിവർത്തന സംഘത്തെ സഹ-നേതാവായി തിരഞ്ഞെടുത്തു. ന്യൂയോർക്ക് സിറ്റി ഹാളിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ച മൂന്ന് വെറ്ററൻമാരോടൊപ്പം ഖാനെയും ഉൾപ്പെടുത്തി. ഭരണത്തിലെ താങ്ങാനാവുന്ന വില, ഉത്തരവാദിത്തം, നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ഭരണത്തിന്റെ രൂപീകരണത്തിന് ഈ ടീം നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. “മികവ്, സമഗ്രത, പുതിയ പരിഹാരങ്ങൾ ഉപയോഗിച്ച് പഴയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആഗ്രഹം എന്നിവയ്ക്കായി പ്രതിജ്ഞാബദ്ധരായ ഒരു സിറ്റി ഹാൾ നിർമ്മിക്കാൻ ഞങ്ങളുടെ പരിവർത്തന നേതാക്കൾ സഹായിക്കും,” മംദാനിയുടെ പ്രസ്താവനയിൽ പറഞ്ഞു. “ശതകോടീശ്വരന്മാരെയല്ല, ജനങ്ങളെയാണ് നാം ഒന്നാമതെത്തിക്കുന്നത്, സർക്കാരിന് എങ്ങനെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് നമ്മൾ ഒരുമിച്ച് രാഷ്ട്രത്തിന് കാണിച്ചുകൊടുക്കും.” ബൈഡൻ ഭരണകൂടത്തിന്റെ വിശ്വാസവിരുദ്ധ നീക്കങ്ങളിൽ ഏറ്റവും ശ്രദ്ധേയയായ…

“ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ!” (രാജു മൈലപ്ര)

“ഇത്തവണ നമുക്കു കൂടി ഒന്നു പോയാലോ?” “പോകാം…” എങ്ങോട്ടെന്നോ, എവിടേക്കെന്നോ ഞാന്‍ ചോദിച്ചില്ല. “പുഷ്പ ഇത്തവണ എങ്ങും പോകണ്ടാ’”എന്നെങ്ങാനും ഞാന്‍ പറഞ്ഞാല്‍, അവളിലെ നാഗവല്ലി ഉണരും. “എന്താ? എന്താ ഞാന്‍ കൂടെ പോയാല്? വിടമാട്ടേ? അപ്പോ നീ ഇങ്കയില്‍ നിന്നും എങ്കെയും പോക വിടമാട്ടേ?” ആ ഒരു ഡയലോഗ് വീണ്ടും കേള്‍ക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ വരും വരാഴികകളേക്കുറിച്ച് ചിന്തിക്കാതെ ‘യെസ്’ മൂളിയത്. കാടു കയറാതെ കാര്യത്തിലേക്കു കടക്കാം ലാന’യുടെ ദ്വൈവാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 30 മുതല്‍ ഡാളസില്‍വെച്ചു നടക്കുന്നു. സമ്മേളന വേദിയായ Atrium ഹോട്ടലിനു തൊട്ടടുത്താണ് പുഷ്പയുടെ ബാല്യകാല സഖിയായ ശാന്തയുടെ വാസസ്ഥലം. നാല്പതു കൊല്ലത്തോളമായി അവര്‍ തമ്മില്‍ കണ്ടിട്ട്… എങ്കിലും… “എടീ ശാന്തേ!” “എടീ പുഷ്പേ!” “നീ ഓര്‍ക്കുന്നുണ്ടോടീ” – എന്ന ഡയലോഗു കൂടി നിരന്തരം ഫോണില്‍ക്കൂടി ബന്ധപ്പെടാറുണ്ട്. നേരില്‍ക്കാണണമെന്നുള്ള മോഹം രണ്ടുപേര്‍ക്കുമുണ്ട്. ശാന്ത ചെറിയ…

അവാർഡിന്റെ അതിർവരമ്പുകൾ: കാരൂർ സോമൻ (ചാരുംമൂടൻ)

ഒരു സമൂഹത്തെ പുനരുദ്ധരിക്കേണ്ട സാമൂഹ്യ കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ മനഃ സാക്ഷി റബർ പന്തുപോലെ ഉരുളുകയാണ്. അധികാരമേധാവിത്വം ശക്തമായാൽ അത് ദേശീയ സാംസ്‌കാ രിക ബോധത്തെ അശക്തമാക്കും, അസ്ഥിരപ്പെടുത്തും. പതിറ്റാണ്ടുകളായി കേരളത്തിലെ നവോദ്ധാന നായകർ പടുത്തുയർത്തിയ സാമൂഹ്യ സാംസ്‌കാരിക പരിഷ്‌ക്കാരങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നതിന്റെ അനുരണനങ്ങളാണ് വേടൻ എന്ന ഹിരൻ ദാസ് മുരളിക്ക് മികച്ച ഗാന രചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൊടുത്തതിലൂടെ കണ്ടത്. അക്കാദമി അവാർഡുകൾ കരുത്തറ്റ ആത്മാവ് കുടികൊള്ളുന്ന കൃതികൾക്കാണോ കൊടുക്കുന്നതെന്ന ചോദ്യം എന്നും ഉയരുന്നുണ്ട്. വേടന് അവാർഡ് കൊടുത്തതിൽ സിനിമ വനിതാ സംഘടന പ്രവർത്തകയായ ദീദി ദാമോദരൻ വുമൺ ഇൻ സിനിമ കോളേക്റ്റീവ് (WCC) ആവശ്യപ്പെട്ടത് ഫിലിം ജൂറി പെൺ കേരളത്തോട് മാപ്പ് പറയണമെന്നാണ്. ജൂറി മാത്രം മാപ്പ് പറഞ്ഞാൽ മതിയോ? കാവ്യ വ്യവഹാരം വഴിമാറി സഞ്ചരിക്കുന്നത് കാലത്തിന്റെ മാറ്റമാണ്. എഴുതുന്നത് കാവ്യാത്മക സൗന്ദര്യ…