മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ മാപ്പ് സൈബർ സെക്യൂരിറ്റി ബോധവൽക്കരണം മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിക്ക് സൂമിൽ

ഫിലാഡൽഫിയ- മാപ്പിന്റെ നേതൃത്വത്തിൽ മാർച്ച് 31-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് സൂമിൽ കൂടി സൈബർ സെക്യൂരിറ്റി ബോധവൽക്കരണം സംഘടിപ്പിക്കുന്നു സൈബർ സെക്യൂരിറ്റി രംഗത്തെ അന്താരാഷ്ട്ര പ്രശസ്തനായ സംഗമേശ്വരൻ മാണിക്യം അയ്യർ ആണ് ക്ലാസിന് നേതൃത്വം നൽകുന്നത് ആധുനിക കാലഘട്ടത്തിൽ സൈബർ സെക്യൂരിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കി തരുന്നതിന് മാപ്പ്സംഘടിപ്പിക്കുന്ന ഈ ബോധവൽക്കരണ ക്ലാസിൽ ഏവരും പങ്കെടുക്കണം എന്ന് ഐടി ചെയർപേഴ്സൺ ജോബിജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്തിന്റെയും ജനറൽ സെക്രട്ടറി ബെൻസൺ പണിക്കരുടെയുംട്രഷറർ കൊച്ചുമോൻ വയലത്ത് മറ്റ് കമ്മിറ്റി അംഗങ്ങളുടെയും മികച്ച നേതൃത്വത്തിൽ പ്രവാസി മലയാളികളുടെപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് – ശ്രീജിത്ത് കോമത്ത് +1 (636) 542-2071, ജനറൽ സെക്രട്ടറി – ബെൻസൺ പണിക്കർ +1 (215) 776-3489, ട്രഷറർ -കൊച്ചുമോൻ വയലത്ത് +1 (215) 421-9250,…

ട്രംപ് കുറ്റക്കാരനെന്ന് ഗ്രാൻഡ് ജൂറി; ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യമുൻ പ്രസിഡന്റ്

ന്യൂയോർക്ക് (എപി) – ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. മാൻഹട്ടൻ ഗ്രാൻഡ് ജൂറിയാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് ,ചരിത്രത്തിലാദ്യമായി ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റാണ്‌ ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ ഞെട്ടിക്കുന്നതായിരുന്നു ഗ്രാൻഡ് ജൂറി തീരുമാനാമെന്നു പ്രോസിക്യൂട്ടർമാരും പ്രതിഭാഗം അഭിഭാഷകരും വ്യാഴാഴ്ച പറഞ്ഞു.അടുത്ത ആഴ്ച ആദ്യം ട്രംപ് കീഴടങ്ങൽ സാധ്യതയുണ്ടെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു. 2016 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ .പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം. കുറ്റാരോപണത്തെ “രാഷ്ട്രീയ പീഡനം” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്…

മറിയാമ്മ പിള്ള സ്മരണക്കായി ഫൊക്കാന അവാർഡ് ഏർപ്പെടുത്തുന്നു: ഡോ . കല ഷഹി

അന്തരിച്ച ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ളയോടുള്ള സ്മരണക്കായി ഫൊക്കാന മറിയാമ്മ പിള്ള മെമ്മോറിയൽ അവാർഡ് ഏർപ്പെടുത്തുവാൻ തരുമാനിച്ചതായി ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.മാർച്ച് 31,ഏപ്രിൽ ഒന്ന് തിയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വെച്ച് നടക്കുന്ന കേരള കൺവെൻഷനിൽ വെച്ച് ഇ അവാർഡ് വിതരണം ചെയ്യുമെന്നും ഡോ. കല ഷഹി അറിയിച്ചു. നഴ്‌സിങ് മേഖലയിൽ പ്രശസ്ത സേവനം കാഴ്ചവെക്കുന്ന വ്യക്തിക്കാണ് ഈ അവാർഡ് അർഹരാവുന്നത്. നാൽപ്പത് വർഷം പിന്നിടുന്ന നേർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു മറിയാമ്മ പിള്ള . ഏതു പ്രതിസന്ധി ഘട്ടത്തിലും ഫൊക്കാനക്കൊപ്പം നിന്നിട്ടുള്ള മറിയാമ്മ ചേച്ചി ഞങ്ങൾ വിമെൻസിന് എന്നും ഒരു മാർഗദർശി ആയിരുന്നു. അർബുദരോഗ ചികിത്സയിലായിരിക്കുമ്പോഴും തളരാത്ത മനസുമായി ഫൊക്കാനയിലെ പ്രവർത്തനങ്ങൾക്ക് അവർ സമയം കണ്ടെത്തിയിരുന്നു. ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും ,…

കെന്റക്കിയിൽ പരിശീലന ദൗത്യത്തിനിടെ യുഎസ് ആർമിയുടെ 2 ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ച് 9 സൈനികർ മരിച്ചു

രണ്ട് യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ വ്യാഴാഴ്ച കെന്റക്കിക്ക് മുകളിൽ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് സൈനികരെങ്കിലും മരിച്ചു. സംസ്ഥാനത്ത് പതിവ് പരിശീലന ദൗത്യത്തിനിടെയാണ് സംഭവം. ക്രൂ അംഗങ്ങളുടെ നില ഉടനടി അറിയില്ല, വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ എണ്ണം നൽകാതെ യുഎസ് ആർമി ഫോർട്ട് കാംബെൽ പ്രസ്താവനയിൽ പറഞ്ഞു. “ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള ആദ്യകാല റിപ്പോർട്ടുകൾക്കൊപ്പം ഫോർട്ട് കാംബെല്ലിൽ നിന്ന് ഞങ്ങൾക്ക് ചില ദുഷ്‌കരമായ വാർത്തകൾ ലഭിച്ചു. കൂടാതെ, മരണങ്ങൾ പ്രതീക്ഷിക്കുന്നു,” ഗവർണർ ആൻഡി ബെഷിയർ ട്വിറ്ററിലെ ഒരു പോസ്റ്റിൽ പറഞ്ഞു. പ്രാദേശിക അധികാരികളും അടിയന്തര സേവനങ്ങളും അപകടത്തിൽ പ്രതികരിക്കുന്നുണ്ട്. ക്രൂ അംഗങ്ങൾ 101-ആം എയർബോൺ ഡിവിഷൻ പ്രവർത്തിപ്പിക്കുന്ന രണ്ട് HH-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ പാറത്തുകയായിരുന്നു, രാത്രി 10:00 ET (0200 GMT വ്യാഴാഴ്ച) കെന്റക്കിയിലെ ട്രിഗ് കൗണ്ടിയിൽ തകർന്നു, ഫോർട്ട് കാംബെല്ലിന്റെ പൊതുകാര്യ ഓഫീസ് അറിയിച്ചു.…

ശ്രീ കുര്യന്‍ മ്യാലില്‍ രചിച്ച ഒരു അമേരിക്കന്‍ വിരുന്ന് (പുസ്തക പരിചയം)

അമേരിക്കയില്‍ മലയാള ഭാഷാസാഹിത്യ രംഗത്ത് നിരവധി കൃതികള്‍ രചിച്ച് വായനക്കാരുടെ മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടിയ പ്രശസ്ത സാഹിത്യകാരനായ ശ്രീ കുര്യന്‍ മ്യാലിന്‍റെ ഏറ്റവും പുതിയ നോവലായ ‘ഒരു അമേരിക്കന്‍ വിരുന്ന്’ എന്ന കൃതിയെ ലഘുവായി അവലോകനം ചെയ്യാനും പരിചയപ്പെടുത്തുവാനും ഒരു എളിയ ശ്രമം നടത്തുകയാണിവിടെ. വിവിധ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി കലാപരിപാടികളോടെയുള്ള വിരുന്ന്, അതിവിഭവസമര്‍ത്ഥമായ ആഹാരപദാര്‍ത്ഥങ്ങളൊക്കെയുള്ള വിരുന്ന് അമേരിക്കയില്‍ മാത്രമല്ല ലോകത്തെവിടെയും സര്‍വ്വസാധാരണമല്ലൊ. എന്നാലിവിടെ കുര്യന്‍ മ്യാലിന്‍റെ കൃതിയില്‍ മുഖ്യമായി, പരാമര്‍ശിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ അമേരിക്കന്‍ വിരുന്നും അവരുടെ നാട്ടിലെ പ്രത്യേകിച്ചും കേരളത്തിലെ വിരുന്നു സല്‍ക്കാരങ്ങളേയും ആധാരമാക്കിയും ചുറ്റിപറ്റിയുമുള്ള കഥകളും, ഉപകഥകളും,സങ്കല്‍പ്പങ്ങളും, പോരായ്മകളും, വിജയങ്ങളും തോല്‍വികളും എല്ലാം കോര്‍ത്തിണക്കി സരസവും വിജ്ഞാനപ്രദവും ആകാംക്ഷാഭരിതവുമായി ചിത്രീകരിക്കുയുമാണിവിടെ ചെയ്തിരിക്കുന്നത്. ഇതിലെ കഥയും കഥാപാത്രങ്ങളും മുഖ്യമായി അമേരിക്കയിലും നാട്ടില്‍, ഇന്ത്യയിലും ജീവിക്കുന്നവരാണ്. സാങ്കല്‍പ്പികമായ ഇതിലെ ഇതിവൃത്തങ്ങളെയും കഥാപാത്രങ്ങളേയും, അവരുടെ ജീവിത ആയോധന…

28 വർഷം ജയിലിലടച്ച ഡേവിഡ് റൈറ്റിനെ കുറ്റവിമുക്തനാക്കി

ചിക്കാഗോ :1994-ലെ ഇരട്ടക്കൊലപാതകത്തിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ചിക്കാഗോയിൽ നിന്നുള്ള ഡേവിഡ് റൈറ്റിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി വിട്ടയക്കാൻ ബുധനാഴ്ച ജഡ്ജി ഉത്തരവിട്ടു. 17 വയസ്സുള്ളപ്പോൾ ജയിലിൽ പോകുകയും ജീവിതത്തിന്റെ പകുതിയിലേറെയും ഇരുമ്പഴുക്കൾക്കുള്ളിൽ ചെലവഴിക്കുകയും ചെയ്ത റൈറ്റിന് ഒടുവിൽ കാത്തിരുന്ന വിമോചനം ലഭിച്ചു. ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുന്പ് ഗൽവുഡ് പരിസരത്ത് രണ്ട് യുവാക്കൾ കൊല്ലപ്പെട്ട കേസിൽ 17 വയസ്സുകാരനെ മാസങ്ങൾക്കു ശേഷമാണ് ചിക്കാഗോ പോലീസ് പിടികൂടുന്നത്.ആ 17 വയസ്സുകാരന് ഇപ്പോൾ 46 വയസ്സായി . 28 വർഷത്തെ തടവിന് ശേഷം, കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് കുറ്റങ്ങൾ പിൻവലിക്കുകയായിരുന്നു റൈറ്റിന്റെ അറസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ കൗമാരക്കാരനെ കുറ്റസമ്മതം നടത്താൻ നിർബന്ധിച്ചുവെന്നാരോപിച്ചാണ് കുറ്റാരോപണങ്ങൾ ഒഴിവാക്കപ്പെട്ടത് .ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഇരട്ടക്കൊലപാതകത്തിന് കുടുക്കിയെന്നാണ് ഡേവിഡ് റൈറ്റ് പറയുന്നത് “17 വയസ്സുള്ള കുട്ടിയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന്…

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ലോകവനിതാദിനാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സിയിലെ പാറ്റേഴ്സൺ സൈന്റ്റ് ജോർജ് ദേവാലയ ഓഡിറ്റോറിയത്തിൽ ലോകവനിതാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ വിജയകരമായി ആഘോഷിച്ചു ബിന്ധ്യ പ്രസാദ് ആലപിച്ച പ്രാർത്ഥനാഗാനത്തിലൂടെ തുടക്കം കുറിച്ച പൊതുയോഗത്തിൽ കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് ജിയോ ജോസഫ് സന്നിഹിതരായ എല്ലാവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു . ന്യൂയോർക് സ്റ്റേറ്റ് ലെജിസ്ലേറ്റർ ഡോ ആനി പോൾ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. KSNJ വനിതാ ഫോറം പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട അജു തരിയൻ ലോകവനിതാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ സമകാലീകപ്രസക്തിയേയും പ്രതിപാദിച്ചു സംസാരിച്ചു. കൂടാതെ ഈ പരിപാടിക്ക് ചുക്കാൻ പിടിച്ച മറ്റ് എട്ടു വനിതാ പ്രതിനിധികളെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ മികവ് തെളിയിച്ചു അമേരിക്കൻ മലയാളി സമൂഹത്തിനു അഭിമാനമായ ശ്രീമതി വിദ്യ കിഷോർ, ഡോ ആനി ജോർജ്…

ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവിനെ മധ്യവയസ്‌ക വെടിവച്ചു കൊന്നു

ഹൂസ്റ്റൺ – തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച 23 കാരൻ ചൊവ്വാഴ്ച 53 കാരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഹൂസ്റ്റൺ ബെൽറ്റ്‌വേ 8-നുള്ള സൗത്ത് മെയിൻ സ്ട്രീറ്റിലെ ഒരു പാർക്കിംഗ് ലോട്ടിലാണ് സംഭവം . ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് വെടിവെപ്പിനെക്കുറിച്ച് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റ് ചെയ്തത്. മൂന്ന് വർഷത്തോളമായി സൗത്ത് മെയിനിലെ പാർക്കിംഗ് സ്ഥലത്ത് പ്രവർത്തിക്കുന്ന ട്രക്ക് കെശോന്ദ്ര ഹോവാർഡ് ടർണറുടെ കുടുംബത്തിന് സ്വന്തമാണ്. സോൾ ഫുഡ് ട്രക്കിന്റെ കൗണ്ടറിന് പിന്നിലുള്ള പാചകക്കാരിയാണ് 53 കാരിയായ ടർണർ. ഇവരും കുടുംബവും 2020 ൽ എലൈറ്റ് ഈറ്റ്സ് ആരംഭിച്ചത് . “കാളയുടെ വാൽ, നല്ല ഹാംബർഗറുകൾ, പന്നിയിറച്ചി ചോപ്പുകൾ, ചിറകുകൾ എന്നിവ ലഭികുന്നതിനാൽ . ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്നു,” കുടുംബാംഗമായ ജാക്വലിൻ മിച്ചൽ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക്…

റവ.ഫാ. സാംസൺ മണ്ണൂർ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 31-മുതൽ ഏപ്രിൽ 2 -വരെ

ന്യൂജേഴ്‌സി: ദൈവവചനത്തിന്റെ അഗ്നി അഭിഷേകമായി മനുഷ്യമനസുകളിലേക്ക് പകർന്നു നൽകി ദൈവമഹത്വം ഏവർക്കും അനുഭവവേദ്യമാക്കി തീർക്കുന്ന ആത്മീയ നിറവിന്റെ വചനപ്രഘോഷകൻ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ റവ.ഫാ.സാംസൺ മണ്ണൂർ പി.ഡി.എം നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെൻറ്‌.തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 31-മുതൽ ഏപ്രിൽ 2 -വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു. മാര്‍ച്ച്­ 31-ന് (വെള്ളിയാഴ്ച) വൈകുന്നേരം ആറുമണിക്ക് ദിവ്യബലിയോടുകൂടി ധ്യാന ശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴിഎന്നിവക്ക് ശേഷം 9- മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷകള്‍ സമാപിക്കും. ഏപ്രിൽ 1 -ന് ശനിയാഴ്ച്ച രാവിലെ ഒമ്പതിനു ജപമാല പ്രാർത്ഥനയും, നൊവേനക്കും ശേഷം ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. 11:30 ന് വിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം 3:30­ന് ദിവ്യകാരുണ്യ ആരാധനയോടെ രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ക്ക് സമാപനമാകും.…

പ്രവാസി മലയാളി ഫെഡറേഷൻ ഖത്തർ യൂണിറ്റ് ഔപചാരിക ഉൽഘടനം നിർവഹിച്ചു

ഖത്തർ :പ്രവാസി മലയാളി ഫെഡറേഷൻ (പി എം എഫ് ) എന്ന ആഗോള മലയാളി സംഘടന ഖത്തറിൽ പുനഃ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ഖത്തർ യൂണിറ്റിന്റെ ഔപചാരിക ഉൽഘടനം ദോഹയിലെ അൽ ഓസ്‌റ ഓഡിറ്റോറിയത്തിൽ നടത്തി ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമിന്റെ അധ്യക്ഷതയിൽ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ ലോക കേരള സഭ അംഗം ശ്രീ അബ്ദുറഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. 2017 മാർച്ച് മാസത്തിൽ എം പീ സലീമിന്റെ നേതൃത്വത്തിൽ ആയിരുന്നു ഖത്തറിൽ യൂണിറ്റ് ആരംഭിച്ചതു കോവിഡുമായി ബന്ധപ്പെട്ടു ഇന്ത്യൻ എമ്പസിയുമായി സഹകരിച്ചും, ഖത്തറിൽ നിന്നും വിമാനം ചാർട് ചെയ്തതടക്കം ഒട്ടനവധി പ്രവർത്തനങ്ങൾ ഖത്തറിൽ നടത്തുകയുണ്ടായി. യുദ്ധ മുഖത്തും, വിദേശ രാജ്യങ്ങളിലെ…