മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ മാപ്പ് സൈബർ സെക്യൂരിറ്റി ബോധവൽക്കരണം മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിക്ക് സൂമിൽ

ഫിലാഡൽഫിയ- മാപ്പിന്റെ നേതൃത്വത്തിൽ മാർച്ച് 31-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് സൂമിൽ കൂടി സൈബർ സെക്യൂരിറ്റി ബോധവൽക്കരണം സംഘടിപ്പിക്കുന്നു സൈബർ സെക്യൂരിറ്റി രംഗത്തെ അന്താരാഷ്ട്ര പ്രശസ്തനായ സംഗമേശ്വരൻ മാണിക്യം അയ്യർ ആണ് ക്ലാസിന് നേതൃത്വം നൽകുന്നത്

ആധുനിക കാലഘട്ടത്തിൽ സൈബർ സെക്യൂരിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കി തരുന്നതിന് മാപ്പ്സംഘടിപ്പിക്കുന്ന ഈ ബോധവൽക്കരണ ക്ലാസിൽ ഏവരും പങ്കെടുക്കണം എന്ന് ഐടി ചെയർപേഴ്സൺ ജോബിജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു

മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്തിന്റെയും ജനറൽ സെക്രട്ടറി ബെൻസൺ പണിക്കരുടെയുംട്രഷറർ കൊച്ചുമോൻ വയലത്ത് മറ്റ് കമ്മിറ്റി അംഗങ്ങളുടെയും മികച്ച നേതൃത്വത്തിൽ പ്രവാസി മലയാളികളുടെപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് – ശ്രീജിത്ത് കോമത്ത് +1 (636) 542-2071, ജനറൽ സെക്രട്ടറി – ബെൻസൺ പണിക്കർ +1 (215) 776-3489, ട്രഷറർ -കൊച്ചുമോൻ വയലത്ത് +1 (215) 421-9250, എഡ്യൂക്കേഷൻ ഐടി ചെയർപേഴ്സൺ – ജോബി ജോൺ-+1 (267) 760-6906

Print Friendly, PDF & Email

Leave a Comment

More News