ഡാലസ് ഐഎസ്‌ഡി അധ്യാപകനെ ഡിസോട്ടോ പോലീസ് വെടിവച്ചു കൊന്നു

ഡെസോട്ടോ(ടെക്സാസ്) – വീട്ടിൽ നിർമ്മിച്ച കത്തിയുമായി ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു.ഈ ആഴ്‌ച ആദ്യം ഡിസോട്ടോ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് അധ്യാപകനായ മൈക്കൽ നുനെസ് (47 ) ആണെന്ന് ഡാളസ് ഐഎസ്‌ഡി സ്ഥിരീകരിച്ചു.

മൈക്കൽ നുനെസ് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചോ,വെടിവയ്പ്പ് നടന്ന സ്ഥലം സംബന്ധിച്ചോ പോലീസ് കൃത്യമായ വിവരം നൽകിയിട്ടില്ല. സമീപവാസികൾ സംഭവം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല . ബോഡി ക്യാമറ ദൃശ്യങ്ങൾ ഇത് റെക്കോർഡുചെയ്‌തിട്ടുണ്ടെങ്കിൽ പുറത്തുവിടുമോ എന്നും വ്യക്തമല്ല.

47 കാരനായ മൈക്കൽ നുനെസ് സൗത്ത് വെസ്റ്റ് ഡാലസിലെ മോയ്‌സസ് ഇ മോളിന ഹൈസ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നതായി ജില്ല വിദ്യാഭ്യാസ ഓഫീസിൽ പറയുന്നു .എന്നാൽ നൂനെസ് മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പോൾക്ക് സ്ട്രീറ്റിലെ അവരുടെ വീട്ടിൽ മോഷണം നടന്നതായി ഒരു താമസക്കാരൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. നൂനെസ് വീടിന് പുറത്തായിരുന്നുവെന്നും പോലീസ് എത്തുമ്പോൾ ആയുധധാരിയായിരുന്നുവെന്നും അദ്ദേഹം പോലീസിനു അടുത്തേക്ക് നീങ്ങിയപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ നയത്തിന്റെ ഭാഗമായി വെടിവെച്ച ഉദ്യോഗസ്ഥനെ ശമ്പളത്തോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു

ഗ്രാൻഡ് പ്രേറി പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഇൻവെസ്റ്റിഗേഷൻ ടീമിനെയും ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ പബ്ലിക് ഇന്റഗ്രിറ്റി ഡിവിഷനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്

സംഭവത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News