ന്യൂയോർക് :ഡൊണാൾഡ് ട്രംപ് തന്റെ 2016 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ പ്രായപൂർത്തിയായ ഒരു സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ്സ് രേഖകൾ നിയമവിരുദ്ധമായി തിരുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള തെളിവുകൾ മാൻഹട്ടൻ ഗ്രാൻഡ് ജൂറി കേൾക്കുന്നു. ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിക്ക് എപ്പോൾ വേണമെങ്കിലും വോട്ട് ചെയ്യാം. അമേരിക്കൻ ചരിത്രത്തിൽ കുറ്റാരോപിതനായ ആദ്യ മുൻ പ്രസിഡന്റായിരിക്കും അദ്ദേഹം. ഗ്രാൻഡ് ജൂറി പ്രക്രിയ രഹസ്യമാണ്, അതിനാൽ ഒരു കുറ്റകൃത്യം ചുമത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ അനുയായികളോട് പറഞ്ഞത് ശരിയാണോ എന്ന് അറിയാൻ ഒരു മാർഗവുമില്ല. എന്നാൽ ട്രംപ് കുറ്റാരോപിതനായാൽ എന്തും സംഭവിക്കാം .ഈ സാഹചര്യങ്ങളെ നേരിടാൻ സാധ്യമായ എല്ലാനടപടികളും നിയമപാലകർ തയ്യാറെടുക്കുന്നു, പോലീസ് ന്യൂയോർക് കോർട്ട്‌ഹൗസ്, ക്യാപിറ്റോൾ എന്നിവ വളഞ്ഞിട്ടുണ്ട്
Category: AMERICA
തങ്കമ്മ വർഗീസ് 81 നിര്യാതയായി
ഡാലസ്/എടത്വ : ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ് 81 അന്തരിച്ചു. ഭർത്താവ് പരേതനായ പി.വി. വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം). ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് ചെയര്‍മാന്‍ ബിജിലി ജോർജിന്റെ ഭാര്യാമാതാവാണ് പരേത. മക്കൾ ഷീല .ഷൈനി ,ഡോക്ടർ അഞ്ജു (എല്ലാവരും ഡാളസ്) പരേതനായ ബിജു വര്‍ഗീസ്. മരുമക്കൾ :ജോസ് ,അനിൽ ,ബിജിലി ,ബീന ബിജു വർഗീസ് (എടത്വ) കൊച്ചുമക്കൾ: ഡോ. ക്രിസ്റ്റി, കെവിൻ ,ഡോ. ബ്രാൻ ,ഡോ ക്രിസ്റ്റീന , ഡോ.അലീഷ്യ, ബനീറ്റ ,ക്രിസ്റ്റ ,ഡെറിക് ,റ്റാനിയ, ,പോൾ സംസ്കാരം മാര്ച്ച് 24 വെള്ളിയാഴ്ച 10 30 ന് സ്വ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ കൂടുതൽ വിവരങ്ങൾക്കു ബിജിലി ജോർജ് ഡാളസ് 214 794 2646.
റെസ്‌പിറ്റോറി കെയറിൽ ലോകത്തെ ആദ്യ പിഎച് ഡി ഇന്ത്യൻ ഡോക്ടർക്ക്
റെസ്‌പിറ്റോറി കെയറിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർ ലോകത്തു ആദ്യമായി ആ രംഗത്തെ പിഎച് ഡി നേടി: ഡോക്ടർ ജിതിൻ കെ. ശ്രീധരൻ. മറ്റു പല പിഎച് ഡിക്കാരും ശ്വാസകോശ ചികിത്സാ രംഗത്തുണ്ടെങ്കിലും അവരുടെയെല്ലാം അടിസ്ഥാന ബിരുദം മറ്റു രംഗങ്ങളിലാണ് . BScRT, MScRT, FISQua, FNIV, FIARC എന്നീ ബിരുദങ്ങൾക്കു ശേഷമാണു ശ്രീധരൻ പിഎച് ഡി നേടുന്നത്. മംഗലാപുരത്തെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ നിന്നാണ് അദ്ദേഹം പിഎച് ഡി എടുത്തത്. 2017 ൽ ഈ രംഗത്തെ മികച്ച ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ ഒന്ന് ആരംഭിച്ച സ്ഥാപനത്തിൽ 2018 ലാണ് ശ്രീധരൻ ചേർന്നത്. അഞ്ചു വര്ഷം കൊണ്ടു ഡോക്ടറേറ്റ് ലഭിച്ചു. രംഗത്ത് ഒട്ടേറെ ബിരുദധാരികൾ ഉണ്ടെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു. “അതു കൊണ്ട് പിഎച് ഡി വേറിട്ടു നില്ക്കാൻ സഹായിക്കും എന്ന ചിന്ത പ്രേരണയായി,” സൗദി…
ട്രംപിന്റെ അറസ്റ്റിനെച്ചൊല്ലി പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് മക്കാർത്തി
ഒർലാൻഡോ( ഫ്ലോറിഡ)- മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള സാഹചര്യത്തിൽ ട്രംപിന്റെ അറസ്റ്റിനെച്ചൊല്ലി പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പ്രവർത്തകരോട് അഭ്യർത്ഥിച്ചു 2016-ലെ പ്രചാരണത്തിനിടെ മുതിർന്ന ചലച്ചിത്രതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിനെക്കുറിച്ചുള്ള മാൻഹട്ടൻ ഡിഎ ആൽവിൻ ബ്രാഗിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു .അക്രമസാധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു. ജനങ്ങൾ ഈ വിഷയത്തിൽ പ്രതിഷേധിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ മക്കാർത്തി ഞായറാഴ്ച ഹൗസ് ജിഒപി ഇഷ്യു റിട്രീറ്റിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.”എന്താണ് സംഭവിക്കുന്നതെന്ന് ആളുകളെ ബോധവൽക്കരിക്കാൻ” ട്രംപ് മറ്റുള്ളവരോട് ആവശ്യപ്പെടുകയാണെന്ന് മക്കാർത്തി അഭിപ്രായപ്പെട്ടു. ട്രംപ് ദോഷകരമായ രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ല ,” മക്കാർത്തി പറഞ്ഞു. “ആരും പരസ്‌പരം ഉപദ്രവിക്കരുത് .നിയമം എല്ലാവര്ക്കും ഒരേപോലെ ബാധകമാകുകയാണെങ്കിൽ അങ്ങനെയൊന്നും…
അമ്മിണി ചാക്കോ ഡാളസ്സിൽ നിര്യാതയായി
ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ അന്തരിച്ചു. ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു പരേത. ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും. മക്കൾ: ഏബ്രഹാം (ജോസ്) & ബീന, വർഗ്ഗീസ് (ജോജി) & അജി, തോമസ് (ജോമോൻ) & ആൻഷിമോൾ, ജേക്കബ് (ജോബി) & ദീപ. പരേതയ്ക്ക് പത്ത് കൊച്ചുമക്കളും, ആറു കുഞ്ഞുമക്കളും ഉണ്ട്. തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in കൂടുതൽ വിവരങ്ങൾക്ക്: ബിജു ഡാനിയേൽ 972 345 3877
മനുഷ്യൻറെ അഹങ്കാരത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അതിൻ്റെ പ്രസക്തിയും!
ന്യൂജേഴ്‌സി: മനുഷ്യൻ്റെ അഹങ്കാരത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അതിൻ്റെ പ്രസക്തിയെ പറ്റിയും ചിന്തിക്കുമ്പോൾ ആദ്യം എന്താണ് അഹങ്കാരം എന്ന് നോക്കാം? അഹങ്കാരം എന്നത് ഒരാളുടെ സ്വന്തം കഴിവുകളിൽ നിന്നും, ജ്ഞാനത്തിൻ്റെ ഗുണനിലവാരത്തിൽ നിന്നും, ഉരുത്തിരിയുന്ന വലിയ സന്തോഷത്തിൻ്റെ വികാരമാണ്, അത് കാര്യമായ വിജയത്തിലേക്ക് നയിക്കുന്നു. അതുപോലെ അഹങ്കാരം എന്നത് ആത്മാരാധനയും ആത്മരക്ഷയുമാണ്. അഭിമാനത്തിൻ്റെ നേരിട്ടുള്ള ഫലമാണ് ആളുകളെ പ്രീതിപ്പെടുത്തുന്നത്. മറ്റുള്ളവരെ സേവിക്കുന്നതിൽ അവർ വളരെ വ്യക്തമായി ശ്രദ്ധാലുക്കളായതിനാൽ ആളുകളെ പ്രീതിപ്പെടുത്തുന്നത് ഒരു നല്ല സ്വഭാവമാണെന്ന് ചിലർ കരുതുന്നു. എന്നാൽ അഹങ്കാരം എന്നത് പദവിയുമായി ബന്ധപ്പെട്ട ഒരു ആത്മബോധ വികാരമാണ്. അഹങ്കാരത്തിൻ്റെ ദ്വിമുഖ മാതൃക, സ്റ്റാറ്റസ് മെയിന്റനൻസ് തന്ത്രങ്ങൾ, ആത്മനിഷ്ഠ, സാമൂഹിക നില, അഥവാ സോഷ്യൽ സ്റ്റാറ്റസ്, എന്നിവ ഉപയോഗിച്ച് അഹങ്കാരത്തിൻ്റെ പ്രവൃത്തി, നിങ്ങളോടോ, നിങ്ങൾക്ക് അടുപ്പമുള്ളവരോടോ, ആഴത്തിലുള്ള സംതൃപ്തി വിവരിക്കാൻ ഉപയോഗിക്കുന്നു. അഹങ്കാരത്തിൻ്റെ മനുഷ്യ സ്വഭാവം എന്നത് സങ്കീർണ്ണവും,…
പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു, ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍
ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പി. സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റികളില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാര്‍ലന്റില്‍ രണ്ടരലക്ഷത്തോളമാണ് ജനസംഖ്യ. മറ്റു സിറ്റികളില്‍ നിന്നും വ്യത്യസ്തമായി അതിവേഗം വളര്‍ച്ചയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റികൂടിയാണ് ഗാര്‍ലന്റ്. കൗണ്‍സിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന പി. സി. കടുത്ത മത്സരമാണ് നേരിടുന്നത്. 2021 ൽ നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റൺ ഓഫ് മത്സരത്തിൽ നിസ്സാര വോട്ടുകൾക്ക് പി സി പരാജയപ്പെടുകയായിരുന്നു .ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും. നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് പി. സി. നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ തലപ്പത്തുള്ള പ്രവര്‍ത്തന പരിചയം,…
കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന് ശനിയാഴ്ച
കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത് കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. March മാസം 25 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ബാബു ജോർജ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാളുകളിൽ നടന്ന കോൺഫറൻസുകൾ കാനഡയിലുള്ള ദൈവ സഭകൾക്കും…
എൽമോണ്ട് സെന്റ് ബസേലിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് സംഘാടകർക്ക് സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക മാർച്ച് 12 ഞായറാഴ്ച ഹൃദ്യമായ സ്വീകരണം നൽകി. ഇടവക വികാരി വെരി റവ. ഡോ. വര്ഗീസ് പ്ലാംതോട്ടം കോർ-എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് റെജിസ്ട്രേഷൻ കിക്ക്-ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ജോനാഥൻ മത്തായി, ഹാനാ ജേക്കബ്, ഷെറിൻ കുര്യൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വെരി റവ. ഡോ. വർഗീസ് പ്ലാത്തോട്ടം കോർ-എപ്പിസ്‌കോപ്പാ കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു. സമ്മേളനത്തെക്കുറിച്ച്…
നാടുവിടുന്നതിന് ഒരു കാരണം കൂടി!
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഡൽഹി എയർപോർട്ട് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി. എയർ പോർട്ടിലെ കാഴ്ചകൾ ജനാലയിലൂടെ കാണുവാനായി വെളിയിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല. അന്തരീക്ഷമാകമാനം പുകയാൽ മൂടപെട്ടുകിടക്കുന്നു. എല്ലാ ഭാരതീയരും അഭിമാനിക്കുന്ന ന്യൂ ഡൽഹി എന്ന ഇന്ദ്രപ്രസ്ഥത്തിലെ അന്തരീക്ഷം ഇങ്ങനെയോ? പഞ്ചാബ്, ഹരിയാന, യു പി എന്ന സംസ്ഥാനങ്ങളിലെ കർഷകർ വൈക്കോലുകൾ കത്തിക്കുന്നത് കൊണ്ടാണ് ഡൽഹിയിൽ അന്തരീക്ഷമലനീകരണം ഉണ്ടാകുന്നത് എന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ അതിന്റെ ഭീകരത ഇത്രത്തോളം ഉണ്ടാവും എന്ന് നേരിട്ട് കാണുന്നതുവരെ കരുതിയിരുന്നില്ല. അനേകം വിദേശികൾ എത്തിച്ചേരുന്ന, രാജ്യത്തിൻറെ തലസ്ഥാനത്തിന്, അന്തരീക്ഷ മലിനീകരണം ഒരു തീരാ കളങ്കം തന്നെയാണ്. ഡൽഹി വാസികൾ എല്ലാദിവസവും ഈ പുക ശ്വസിച്ചുകൊണ്ട് എങ്ങനെയാണ് അവിടെ ജീവിക്കുന്നത്? കൊച്ചിയിൽ എത്താറായപ്പോൾ വിമാനത്തിൽ നിന്നും താഴേക്ക് നോക്കി. മലകളും, പുഴകളും, നെൽപ്പാടങ്ങളും, കേരവൃക്ഷങ്ങളും, എല്ലായിടത്തും പച്ചപ്പും…
