കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന്‌ ശനിയാഴ്ച

കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത്‌ കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു.

കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. March മാസം 25 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു.

കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ബാബു ജോർജ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

കഴിഞ്ഞ നാളുകളിൽ നടന്ന കോൺഫറൻസുകൾ കാനഡയിലുള്ള ദൈവ സഭകൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദൈവക്കൾക്കും വളരെ അനുഗ്രഹമായിരുന്നു.അനേകർക്ക് അവരവരുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ഈ കോൺഫറൻസിൽ പങ്കെടുക്കുവാൻ ഇടയായി തീർന്നു.

ദൈവമക്കൾക്ക് ഒരുമിച്ചു കൂടുവാനും, വിവിധ വിഷയങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാനും ദൈവം അവസരം ഒരുക്കി .ഇപ്രാവശ്യത്തെ മീറ്റിംഗിലും ഒരുമിച്ച് പങ്കെടുക്കാൻ, പ്രാർത്ഥിക്കാൻ,അനുഗ്രഹപൂർണമാക്കാൻ എല്ലാവരെയും സ്നേഹ പൂർവം സ്വാഗതം ചെയ്യുന്നു.

Print Friendly, PDF & Email

Related posts

Leave a Comment