ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ മലയാളിയുടെ ഭക്ഷണ രുചിക്കൂട്ട് തദ്ദേശീയരായ കാനഡക്കാര്‍ക്ക് ഏറെ പരിചയമില്ലാത്ത 2004 കാലഘട്ടത്തില്‍ മലയാളി രുചിക്കൂട്ട് തദ്ദേശീയര്‍ക്ക് വിളമ്പി കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോ തോട്ടുങ്കല്‍ തന്റെ ജൈത്രയാത്ര തുടരുന്നു. ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന താലി, കോക്കനട്ട് ലഗൂണ്‍ എന്നീ റെസ്റ്റോറന്റുകള്‍ കാനഡക്കാരായ തദ്ദേശീയരുടെ ഇടയില്‍ വളരെ പ്രസിദ്ധമാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഉള്‍പ്പെട്ട രാഷ്ട്രീയ സാംസ്കാരിക നായകന്മാരുടെ ഇഷ്ട ഭോജ്യം വിളമ്പുന്ന ഇടമാണ് ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന കോക്കനട്ട് ലഗൂണ്‍. ഇന്ത്യന്‍ പാചക കല തദ്ദേശീയരായ കാനഡക്കാരെ പരിചയപ്പെടുത്തുന്നതിലേക്കായി 2019-ല്‍ അദ്ദേഹം പുറത്തിറക്കിയ ‘കുക്ക് ബുക്ക്’ തദ്ദേശീയരായ കാനഡക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അതിന്റെ രണ്ടാം എഡിഷന് ‘മൈ താലി എ സിമ്പിള്‍ ഇന്ത്യന്‍ കിച്ചന് (My Thali A Simple Indian Kitchen) ) എന്ന പേരില്‍…
Category: AMERICA
മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനോത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു
സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോത്ഘാടനം ഉത്ഘാടനം സണ്ണിവെയ്ല്‍ സിറ്റിമേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു .മാർച്ച് 9 വ്യാഴാഴ്ച വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസികുകയും ചെയ്തു. സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയം സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർഥി മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തന്നെ സമ്മതിദാനാവകാശം…
പാർക്ക് ഹിൽ സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം
പാർക്ക് ഹിൽ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ടീം മാർച്ച് 5 ഞായറാഴ്ച പാർക്ക് ഹിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. വികാരി ഫാ. നൈനാൻ ഈശോ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും കോൺഫറൻസിനെ കുറിച്ച് മികച്ച ആമുഖം നൽകുകയും ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ സജി എം. പോത്തൻ (ഫിനാൻസ് മാനേജർ) പരിചയപ്പെടുത്തി. സജി എം. പോത്തൻ കോൺഫറൻസിന്റെ പൊതു വിവരങ്ങൾ നൽകി. മാത്യു ജോഷ്വ കോൺഫറൻസ് റെജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു. കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ചും സ്പോൺസർഷിപ്പിനുള്ള അവസരങ്ങളെ കുറിച്ചും ബിജോ തോമസ് വിശദാംശങ്ങൾ നൽകി. ജൂലൈ 12…
കെ . എച് .എ. യുടെ 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു
ഫീനിക്സ് : അരിസോണയിലെ ഹിന്ദു മലയാളി കൂട്ടായ്മയായ കേരളാ ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്. എ.) 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. മാർച്ച് 4-ന് ശനിയാഴ്ച ആരിസോണയിലെ ഗിൽബെർട്ടിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദിലീപ് പിള്ളയുടെ പ്രാർഥനയോടെ ആരംഭിച്ച ജനറൽ ബോഡി മീറ്റിംഗിൽ കഴിഞ്ഞ ഭരണസമിതി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രെസിഡന്റായി ജിജു അപ്പുകുട്ടൻ, വൈസ് പ്രെസിഡന്റായി ലേഖ നായർ, സെക്രെട്ടറിയായി രാജേഷ് ഗംഗാധരൻ, ട്രഷററായി ഡോ. പ്രവീൺ ഷേണായ്, ജോയിന്റ് സെക്രട്ടറിയായി കിരൺ മോഹൻ, ജോയിന്റ് ട്രഷററായി ധനീഷ്, വനിതാ പ്രതിനിധിയായി ഡോ. നിഷ പിള്ള, യുവജന പ്രതിനിധിയായി അമൽ ശ്രീകുമാർ എന്നിവരെയും ബൈലോ ചെയറായി പ്രസീദ് രായിരം കണ്ടത്ത്, സത്സംഗ ചെയറായി ഡോ. ഗിരിജ മേനോൻ, കെ.എച്.എയുടെ “ആരോഗ്യ അഗോര” പ്രവർത്തനങ്ങളുടെ ചെയറായി…
ഫിലാഡല്‍ഫിയയില്‍ ബിഷപ് തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നുമണിക്ക് അവസാനിക്കും. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനസ്കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കു മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണു മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്റെ വഴി എന്നിവയാണു വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. അഞ്ചുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും. മാര്‍ച്ച് 12 ഞായറാഴ്ച്ച രാവിലെ എട്ടരക്കുള്ള…
മാര്‍ച്ച് 12 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 12ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2022 നവംബര്‍ 6 യായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.
എസ്ബി അസ്സെംപ്ഷൻ അലുമ്നിയുടെ കുടുംബസംഗമവും അവാർഡ് നെറ്റും പ്രൗഢഗംഭീരമായി
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ കുടുംബസംഗമവും അവാർഡ് നെറ്റും പ്രൗഢഗംഭീരമായി. ചിക്കാഗോ സെൻറ് തോമസ് സിറോമലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയ് ആലപ്പാട്ടും ഇല്ലിനോയി സ്റ്റേറ്റ് അസംബ്ളി റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കലും മുഖ്യാതിഥികളായിരുന്നു. മാർ ജോയ് ആലപ്പാട്ട് മുഖ്യ പ്രഭാഷണവും കെവിൻ ഓലിക്കൽ സ്പെഷ്യൽ ഡിഗ്നിറ്ററി പ്രഭാഷണവും നടത്തി. മാർച്ച് 5 ഞായര്‍ വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹൈട്സിലുള്ള സൊനെസ്റ്റാ സെലക്ട് മോട്ടലിന്റെ മീറ്റിംഗ് ഹാളാണ് സമ്മേളനത്തിന് വേദിയായത്.പ്രസ്തുത സമ്മേളനത്തിൽ മാർ ജോയ് ആലപ്പാട്ടിനും കെവിൻ ഓലിക്കലിനും( ഇല്ലിനോയി സ്റ്റേ റെപ്രെസെന്ററ്റീവ്) സ്വീകരണം നൽകി. നിരവധി അലുംനി കുടുംബങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ്തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനാ രക്ഷാധികാരിയും മുൻ എസ്ബി കോളേജ്…
ബൈഡന്റെ അതിർത്തി നയങ്ങൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി
ഫ്ലോറിഡ:ബൈഡന്റെ അതിർത്തി നയങ്ങൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി, യുഎസ് ഇന്റീരിയറിലേക്ക് കുടിയേറ്റക്കാരെ പരോൾ ഉപയോഗിച്ചു കൂട്ടത്തോടെ മോചിപ്പിക്കുന്നതിനുള്ള സമ്പ്രദായം നിയമവിരുദ്ധമാണെന്ന് ഫ്ലോറിഡയിലെ ഫെഡറൽ ജഡ്ജി ബുധനാഴ്ച കണ്ടെത്തി, അതിർത്തിയെ “മണലിൽ അർത്ഥമില്ലാത്ത വരയായി” മാറ്റുന്നുവെന്ന് ഭരണകൂടത്തെ ജഡ്ജി കുറ്റപ്പെടുത്തി. ബൈഡൻ ഭരണകൂടം പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ മാനുഷിക പരോൾ വഴി തടങ്കലിൽ വയ്ക്കാനുള്ള നടപടിയുടെ ഭാഗമായി മോചിപ്പിച്ചത് “പരോൾ + എടിഡി” – ഇത് നിയമവിരുദ്ധമാണെന്ന് ഫ്ലോറിഡ സംസ്ഥാനത്തു നിന്നുമുള്ള ഒരു പരാതി പരിഗണിക്കവെ ജഡ്ജി പറഞ്ഞു ബൈഡൻ ഭരണകൂടം “തെക്കുപടിഞ്ഞാറൻ അതിർത്തിയെ മണലിലെ അർത്ഥശൂന്യമായ ഒരു വരയാക്കി മാറ്റി, കൂടാതെ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന അനധിക്രത കുടിയേറ്റക്കാരെ സ്പീഡ് ബമ്പിനെക്കാൾ അല്പം കൂടുതലാണ്” എന്ന് ബുധനാഴ്ച ജഡ്ജി അഭിപ്രായപെട്ടു കൂടാതെ, ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ നയങ്ങൾ, പിടികൂടുക ,വിട്ടയക്കുക എന്നിവ ഉൾപ്പെടെ, അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള മാർഗമാക്കിയത് അതിർത്തിയുടെ…
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സുവിശേഷ യോഗം – മാർച്ച് 19 ഞായറാഴ്ച
ഹൂസ്റ്റൺ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (CRF ) ൻറെ ആഭിമുഘ്യത്തിൽ നടത്തി വരാറുള്ള വാർഷിക സുവിശേഷ യോഗം ഈ വർഷം മാർച്ച് 19 നു ഞായറാഴ്ച നടത്തപ്പെടും. ഞായറാഴ്ച വൈകുന്നേരം 5:30 നു മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ (1415, Packer Ln, Stafford, TX 77477) വച്ചാണ് യോഗം നടക്കുന്നത്. അന്തരിച്ച പ്രൊഫസർ എം.വൈ യോഹന്നാൻ (റിട്ട പ്രിൻസിപ്പൽ സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി ) സ്ഥാപിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപ ക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചു കൊണ്ട് പ്രവർത്തിക്കുന്നതും സഭ വ്യത്യാസമെന്യേ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് CRF . സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മനസാന്തരപ്പെട്ടവരുടെ മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ…
എസ്ബി അസ്സെംഷൻ അലുംനി ബിഷപ്പ് ജോയ് ആലപ്പാട്ടിനും കെവിൻ ഓലിക്കലിനും സ്വീകരണം നൽകി
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി അസ്സെംപ്ഷൻ അലുമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയി ആലപ്പാട്ടിനും ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവായ കെവിൻ ഓലിക്കലിനും സ്നേഹോഷ്മളമായ സ്വീകരണം നൽകി. മാർച്ച് 5 നു വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹെയ്ഗ്റ്സിലുള്ള സെലെസ്റ്റാ സെലക്ട് മോട്ടലിലെ മീറ്റിംഗ് ഹാളിൽ നടന്ന അലുംനി കുടുംബസംഗമംത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനത്തിൽ അലുംനി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.റോസ് മാത്യു പ്രാർത്ഥനാഗാനം ആലപിച്ചു. മാത്യു ഡാനിയേൽ(വി.പി) സ്വാഗതം ആശംസിച്ചു.എസ്ബി അലുംനികളായ ബഹ്റൈൻ ഗോപിയോ പ്രസിഡന്റ് സണ്ണി കുളത്താക്കലും ഡോ: ജോ പുത്തൻപുരക്കലും വേൾഡ് മലയാളീ കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവരും പ്രസംഗിച്ചു. ഗൂഡ്വിൻഫ്രാൻസിസ്, ഗ്രേസിലിൻ ഫ്രാൻസിസ് തോമസ് ഡീക്രോസ്സ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.മാത്യു വര്‍ഗീസ്…
