മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ വർണോത്സവം വർണാഭമായി

ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റി ഉദ്ഘാടനവും , റിപ്പബ്ലിക്ക് ദിനാഘോഷങ്ങളും ജനുവരി 28 നു വാൽറിക്കോയിൽ ഉള്ള ബ്ളൂമിംഗ്‌ഡേൽ ഹൈസ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. MAT ഇലക്‌ഷൻ കമ്മീഷണർ ആയ ബാബു പോൾ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഏറ്റു ചൊല്ലികൊണ്ടാണ്, ഇത്തവണത്തെ വനിതാ നേതൃത്വം ചുമതല ഏറ്റത്. സംവരണത്തിൻ്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല വനിതകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടത്, പകരം നേതൃ നിരയിൽ കൊണ്ടുവന്നുകൊണ്ടാവണം എന്ന ആശയം ആണ് മാറ്റ് ഇത്തവണ പ്രവർത്തികമാക്കിയത്. Dr ഉഷ മേനോൻ (സീനിയർ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്, USF ഹെൽത്ത്, ഡീൻ USF ഹെൽത്ത് കോളേജ് ഓഫ് നഴ്സിംഗ് ) ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥി. മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റയുടെ പ്രവർത്തന ഉദ്‌ഘാടന ചടങ്ങ് മുൻ പ്രസിഡന്റ് മാരായ അരുൺ ചാക്കോ , ബിഷിൻ…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 29ന്

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും ഈ കലാമേള ഒരുക്കുന്നത്. ഏറ്റവും വിശ്വസ്തമായ രീതിയിൽ കലാമേള നടത്തുന്നതിനായി അസോസിയേഷൻ എക്സിക്യൂട്ടീവും ബോർഡംഗങ്ങളും പ്രവർത്തിച്ചു വരുന്നു. റജിസ്ട്രേഷൻ ഏപ്രിൽ ഒന്നാം തീയതി ആരംഭിക്കുന്നതും ഏപ്രിൽ 21ന് അവസാനിക്കുന്നതുമാണ്. കലാമേള ഏറ്റവും വിശ്വസ്തതയോടും ചിട്ടയായും നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് ജോഷി വള്ളിക്കളം – 312 685 6749, സെക്രട്ടറി ലീല ജോസഫ് –224 578 5262, ട്രഷറർ ഷൈനി ഹരിദാസ് – 630 290 7143, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ – 630 926 8799, ജോ. സെക്രട്ടറി…

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സ്‌വില്ലെ, ടെക്‌സസ് (എപി) – 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ടെക്സസ്സിൽ നടപ്പാക്കി. 2007 മാർച്ചിൽ ഡാളസ് പോലീസ് സീനിയർ കോർപ്പറൽ മാർക്ക് നിക്‌സിനെ കൊലപ്പെടുത്തിയതിനാണു 43 കാരനായ വെസ്‌ലി റൂയിസിന് ടെക്‌സസിലെ ഹണ്ട്‌സ്‌വില്ലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്‌ച്ചു വധിച്ചത്. “പ്രിയപെട്ടവരിൽ നിന്നും നിക്‌സിനെ അകറ്റിയതിന് നിക്‌സിന്റെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നു,” ഡെത്ത് ചേമ്പറിൽ ഒരു ഗർണിയിൽ കിടക്കുമ്പോൾ റൂയിസ് പറഞ്ഞു. “ഇത് നിങ്ങൾക്‌ ആശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ നിക്‌സിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വെസ്‌ലിഒരിക്കലും നോക്കിയില്ല, തന്നെ പിന്തുണച്ചതിന് റൂയിസ് തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു പ്രസ്താവനയ്ക്ക് തൊട്ടുമുമ്പ്, റൂയിസിന് സമീപം നിൽക്കുന്ന ഒരു ആത്മീയ ഉപദേഷ്ടാവ് ഒരു…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 29): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോ, പോപ്പ്‌ ക്ലെമന്റ്‌ ഏഴാമനുമായി “അന്ത്യവിധി” (ലാസ്റ്റ്‌ ജഡ്ജ്മെന്റ്‌) യുടെ കരാറിലൊപ്പിട്ടശേഷം പണി ആരംഭിക്കാന്‍ ഫ്ളോറന്‍സില്‍നിന്ന്‌ റോമിലെത്തി. തിരുമനസ്സിനെ ദര്‍ശിച്ച്‌ ആശീര്‍വ്വാദവും അനുഗ്രഹവും വാങ്ങി. എന്നാല്‍ പണി ആരംഭിക്കുന്നതിന്‌ രണ്ടുദിനംമുമ്പ്‌ കേട്ട വാര്‍ത്ത മൈക്കിളിനെ കനത്ത ആഘാതത്തിലാഴ്ത്തി. തന്റെ കൂടെ സഹായിയായി എത്തിയ തോമസോ ഡി കാവലിറി എന്ന തന്റെ പ്രിയങ്കരനായ യുവാവില്‍നിന്നാണ്‌ മൈക്കിള്‍ ആ വാര്‍ത്ത ശ്രവിച്ചത്‌. ഒരു ശനിയാഴ്ച രാത്രി വൈകിയിരുന്നു. വത്തിക്കാനിലാകെ കൂട്ടമണികള്‍ മുഴങ്ങി. ഏതോ ഗുരതരമായ ദുഃസൂചനപോലെ ചുളുപ്പന്‍ തണുപ്പ്‌ ചുരുളഴിയാന്‍ തുടങ്ങുന്ന മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍, തണുത്ത രാത്രിയില്‍ വൈന്‍ ആസ്വദിച്ചിരുന്ന മൈക്കിള്‍ആന്‍ജലോ, സില്‍ബന്തിയും സഹായിയും സന്തതസഹചാരിയുമായ തോമസോയെ പുറത്തേക്കയച്ചു, കാരണം അന്വേഷിച്ചുവരാന്‍. എന്തോ ഒരു വലിയ വിപത്ത്‌ കാറ്റില്‍ മുളിപ്പറക്കുന്നുണ്ടെന്ന ബോദ്ധ്യത്തോടെ മൈക്കിള്‍, വൈനിന്റെ കെട്ടില്‍ നിന്നുണര്‍ന്ന്‌ വേവലാതിയോടെ ഇരുന്നു. വിവരമന്വേഷിച്ച്‌ തിരിച്ചുവന്ന തോമാസോ സകങ്കടപൂര്‍വ്വം അറിയിച്ചു: നമ്മെ, വിട്ടു…

സാലി കുട്ടി വർഗീസ് (63 )ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: സാലി കുട്ടി വർഗീസ് (63 )ഫെബ്രുവരി 1 നു ന്യൂയോർക്കിൽ നിര്യാതയായി .കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണിയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ് പരേത . കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന ഇവർ നാട്ടിൽ അവധിക്ക് പോയി കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ മടങ്ങിയെത്തിയത്. മക്കൾ:നിസ വർഗീസ് ,നീത വർഗീസ്, നിധിൻ വർഗീസ്. മരുമക്കൾ :ചെറിഷ് ജെയിംസ് (ന്യൂയോർക് )സെബിന് രാജ് (ന്യൂയോർക് )അന്ന നിഥിൻ (ഹൂസ്റ്റൺ ) പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച സ്ഥലം :സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്, ന്യൂയോർക് തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ്‌ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് കൂടുതൽ വിവരങ്ങൾക്ക്: ചെരിഷ് ജെയിംസ് ന്യൂയോർക് – 601 993 1504

ബെൻസേലം സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വമ്പിച്ച തുടക്കം

ബെൻസേലം (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് മീറ്റിംഗിന് ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി. ജനുവരി 29-ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി കോൺഫറൻസ് പ്രതിനിധികളെ മാത്യു കുര്യൻ (ഇടവക സെക്രട്ടറി) സ്വാഗതം ചെയ്തു. കോൺഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), സൂസൻ ജോൺ വർഗീസ് (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ഫിലിപ് വർഗീസ് (ഗായക സംഘം കോർഡിനേറ്റർ ) റോണി വർഗീസ് , ബിഷേൽ ബേബി തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു. ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ 12 മുതൽ…

പാൻഡമിക്ക്‌ അടിയന്തരാവസ്ഥ പിൻവലിക്കുന്നതോടെ കോവിഡ് പരിശോധനകൾക്കു പണം നൽകേണ്ടിവരും

ന്യൂയോർക് :പാൻ ഡമിക്“അടിയന്തരാവസ്ഥയിൽ സൗജന്യമായി ലഭിച്ചിരുന്ന കോവിഡ് പരിശോധന ,ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ബൈഡൻ ഭരണകൂടം “അടിയന്തരാവസ്ഥ പിൻവലികുവാൻ തീരുമാനിച്ചതോടെ കുറച്ച് പണം നൽകേണ്ടിവരും, അമേരിക്കൻ പൗരന്മാർ അഭിമുഖികരിക്കേണ്ടിവരുന്ന പ്രധാന വിഷയം ഇതാണ്.” കൈസർ ഫാമിലി ഫൗണ്ടേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ കേറ്റ്സ് പറഞ്ഞു. പാൻ ഡമിക് കാലത്തിൽ പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ച “പബ്ലിക് ഹെൽത്ത് എമർജൻസി, പാൻഡെമിക്കിനെ നേരിടാനും അതിന്റെ ആഘാതം കുറയ്ക്കാനും രാജ്യത്തെ സഹായിക്കുന്നതിന് നിരവധി അമേരിക്കക്കാർക്ക് കോവിഡ്-19 ടെസ്റ്റുകളും ചികിത്സകളും വാക്‌സിനുകളും സൗജന്യമായി ലഭിക്കുന്നതിനും മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ നെറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാരിനെ പ്രാപ്‌തമാക്കിയിരുന്നു . മെഡികെയർ, മെഡിക്കൈഡ് , പ്രൈവറ്റ് ഇൻഷുറൻസ് പ്ലാനുകൾ എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന മിക്ക അമേരിക്കക്കാർക്കും പാൻഡെമിക് സമയത്ത് ഒരു ചെലവും കൂടാതെ കോവിഡ്-19 ടെസ്റ്റുകളും വാക്സിനുകളും നേടാൻ കഴിഞ്ഞു. മെഡികെയർ, പ്രൈവറ്റ് ഇൻഷുറൻസ് എന്നിവയിൽ…

റ്റാമ്പ സേക്രട്ട് ഹാർട്ട് ഇടവകയിൽ പുതിയ ദേവാലയ നിർമ്മാണത്തിനുള്ള ധനശേഖരണത്തിന് ഉജ്ജ്വല തുടക്കം

റ്റാമ്പാ: സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിൽപുതിയ ഒരു ദേവാലയ നിർമ്മിക്കുവാൻ 2022 ഓഗസ്റ്റ് പതിനാലാം തീയതി കൂടിയ പൊതുയോഗത്തിൽ തീരുമാനിച്ചു 2020 മാർച്ച് 16 ആം തീയതി ക്നാനായ കത്തോലിക്കർക്കായി സ്വന്തമായി ഒരു ദേവാലയം വാങ്ങി ശേഷം ഒട്ടനവധി ക്നാനായ കത്തോലിക്കർ തമ്പായിലും പരിസരത്തുമായി താമസിച്ചുവരുന്നു ഇതിനോടകം ഏകദേശം 400 പരം കുടുംബങ്ങൾ ഈ ഇടവകയിലുണ്ട് നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോഴത്തെ ദേവാലയത്തിന് സ്ഥലപരിമിതി മൂലമാണ് സൗകര്യപ്രദമായ ആധുനിക രീതിയിലുള്ള പുതിയ ദേവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചത്. 2021 നവംബറിൽ ഹിൽസ് ബോർഗ് കൗണ്ടിയിൽ നിന്നും നിലവിലുള്ള സ്ഥലത്ത് 18000സ്ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു ഇതിൽ പ്രകാരം 2022 ആഗസ്റ്റ് 14ന് കൂടിയ പള്ളി lപൊതുയോഗത്തിൽ പ്ലാനും എസ്റ്റിമേറ്റ് അവതരിപ്പിക്കുകയും15000 സ്ക്വയർ ഫീറ്റിലുള്ള പുതിയ ഒരു ദേവാലയം നിർമ്മിക്കുവാനുള്ള തീരുമാനം പൊതുയോഗം ഐക്യകണ്ടെന്ന പാസാക്കുകയും…

ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വോട്ട് ചെയ്തു

വാഷിംഗ്ടൺ: ഇസ്രായേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലെ സീറ്റിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്യാഴാഴ്ച വോട്ട് ചെയ്തു. പാനലിൽ നിന്ന് ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തിനു അനുകൂലമായി 218 വോട്ട് ലഭിച്ചപ്പോൾ എതിർത്ത് 211 പേര് വോട്ട് ചെയ്തു. ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയം, 2019-ലും 2021-ലും അവർ നടത്തിയ ട്വീറ്റുകളും അഭിപ്രായങ്ങളും ഉദ്ധരിച്ചു, അതിൽ ഇസ്രായേൽ അനുകൂല രാഷ്ട്രീയക്കാരെ “എല്ലാം ബെഞ്ചമിൻമാരെക്കുറിച്ചാണ്” എന്ന വിമർശനം ഉൾപ്പെടെ, യുഎസിനെയും ഇസ്രായേലിനെയും ഹമാസിനോടും താലിബാനോടും താരതമ്യപ്പെടുത്തി. അഭിപ്രായങ്ങൾ സഹ ഡെമോക്രാറ്റുകളിൽ നിന്നും റിപ്പബ്ലിക്കൻമാരിൽ നിന്നും വിമർശനത്തിന് ഇടയാക്കി. അന്താരാഷ്ട്ര പ്രാധാന്യവും ദേശീയ സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ കോൺഗ്രസിന് വേണ്ടി സംസാരിക്കുന്നതായി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ അംഗങ്ങളായുള്ള വിദേശകാര്യ സമിതിയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് പ്രതിനിധി ഒമർ സ്വയം അയോഗ്യനാക്കി, ഒമറിന്റെ…

വേൾഡ് മലയാളി കൌൺസിൽ ഓസ്റ്റിൻ പ്രൊവിൻസ് അഡ്‌ഹോക് കമ്മിറ്റി

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ പ്രൊവിൻസ് രൂപീകരിച്ചതായി റീജിയൻ കോഓർഡിനേറ്റർ സുധിർ നമ്പ്യാർ, പ്രസിഡന്റ് എൽദോ പീറ്റർ ഫിലിപ്പ് മാരേട്ട്, മാത്യു വന്ദനത്തു വയലിൽ, ശോശാമ്മ ആൻഡ്രൂഡ്, ജോസ് ആറ്റുപുറം, കുരിയൻ സഖറിയ, ഉഷ ജോർജ്, മാത്യൂസ് എബ്രഹാം, അലക്സ് യോഹന്നാൻ എന്നീ റീജിയൻ ഒഫീഷ്യൽസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു ചെയർമാനായി ജിബി പാറക്കൽ, പ്രസിഡന്റ് ആയി ദർശന മനയത്ത്, ജനറൽ സെക്രെട്ടറി ആയി ദിവ്യ വാരിയർ, ട്രഷറർ ആയി ശരത് എടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു. അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യുവിന്റെ ഓസ്റ്റിൻ സന്ദർശനൊത്തൊടെയാണ് പ്രൊവിൻസ് രൂപീകരണം സാധ്യം ആയത്. ജിബി പാറക്കൽ ഓസ്റ്റിൻ മലയാളി സമൂഹത്തിൽ വേരുകൾ ഉറപ്പിച്ച വ്യാപാരി ആണെങ്കിൽ ദര്ശന യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റിനിൽ മലയാളം പഠിപ്പിക്കുന്ന അധ്യാപികയാണ്. ദിവ്യ വാരിയർ നൂറോളം ഡാൻസ്…