വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.പി യ്ക്കുള്ള പുരസ്കാരം രാജ്യസഭ എം.പി. ഡോ.ജോൺ ബ്രിട്ടാസിന് നൽകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. മാർച്ച് അവസാനം ഏപ്രിൽ ആദ്യ വാരത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫൊക്കാനാ കേരളാ കൺവൻഷനിൽ വച്ച് പുരസ്കാരം നൽകും. ഇന്ത്യയിലെ അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തനായിരുന്ന ജോൺ ബ്രിട്ടാസ് ജോൺ ബ്രിട്ടാസ് കൈരളി ടിവിയുടെ (മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടറും ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിന്റെ മുൻ ബിസിനസ് ഹെഡുമാരുന്നു. 1966 ഒക്ടോബർ 24 ന് കണ്ണൂരിൽ പുലിക്കുരുമ്പയിലെ ആലിലക്കുഴി കുടുംബത്തിൽ എം.പി. പൈലിയും അന്നമ്മയുടേയും മകനായി ജനനം. ജനനം. 2021 ഏപ്രിൽ 24-ന് സിപിഐ(എം) നോമിനിയായി കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഡൽഹിയിൽ ദേശാഭിമാനിയുടേയും, കൈരളി ടി വിയുടേയും അമരക്കാരനായിരുന്നു. മാധ്യമ പ്രവർത്തകനായിരിക്കെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനൊപ്പം…
Category: AMERICA
ഒഐസിസി യു എസ്എ ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ഞായറാഴ്ച
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തി നാലാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 നു ഞായറാഴ്ച വൈകുന്നേരം 5:30-ന് നടത്തപ്പെടും. സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459). ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 240 ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് ആയി ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ അഭിമാനം ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകും. 1950 ജനുവരി 26 നു ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വത്തിൽ നിന്നും 1947 ഓഗസ്റ്റ് 15 സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടന തയ്യാറാക്കി സ്വതന്ത്ര റിപ്പബ്ലിക് ആയി ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഭാരതീയരുടെ…
രാജു പി വർഗീസ് അന്തരിച്ചു
ന്യൂയോർക്ക്: യോങ്കേഴ്സ് സെൻറ് തോമസ് മാർത്തോമാ ഇടവകാംഗവും മുൻ ട്രസ്റ്റിയുമായിരുന്ന രാജു പി വർഗീസ് (71) അന്തരിച്ചു. ആനിക്കാട് കരുമ്പിനാമണ്ണിൽ പി.വി. വർഗീസിന്റെയും അന്നമ്മയുടെയും പുത്രനാണ്. 1977ൽ അമേരിക്കയിലെത്തി. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സ്ഥാപക അംഗം, യുവജനസഖ്യം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ആദ്യ പ്രതിനിധിയായിരുന്നു. വർഷങ്ങളോളം സഭയുടെ ട്രസ്റ്റിയായും മറ്റു തസ്തികകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: ശോശാമ്മ വർഗീസ് (ചിന്നമ്മ, വെട്ടേലിൽ വീട്). മക്കൾ: സൂസൻ ഫിലിപ്പ് , സുനിൽ വർഗീസ്. മരുമക്കൾ: ജീന, ഡോണി ഫിലിപ്പ്. കൊച്ചുമക്കൾ: സുപ്രിയ സൂരജ് , സുഹാന, ലൈല, അലീഷ, ഐലീൻ. സഹോദരർ: ചെറിയാൻ വർഗീസ് (ജോയി), അക്കാമ്മ ജേക്കബ് (ലില്ലിക്കുട്ടി), മേരിക്കുട്ടി മാത്യു (ലാലു), ബിജു വർഗീസ്. പൊതുദർശനം: ജനുവരി 27 വെള്ളിയാഴ്ച 4 മുതൽ 9 വരെ (സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് , 34 മോറിസ്സെന്റ്, യോങ്കേഴ്സ്,…
ഡോ രുഗ്മിണി പത്മകുമാർ മന്ത്ര സ്പോൺസർഷിപ് കമ്മിറ്റി ചെയർ
അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിത ആയ ഡോ രുഗ്മിണി പത്മകുമാറിനെ മന്ത്ര സ്പോൺസർഷിപ് കമ്മിറ്റി ചെയർ ആയി നിയമിച്ചു . ഐഐടി ബോംബെയിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ ശ്രീമതി രുഗ്മിണി അസോസിയേറ്റ് പ്രൊഫസർ ആയി യുഎസിലെ സർവ്വകലാശാലകളായി (നെബ്രാസ്ക യൂണിവേഴ്സിറ്റി- ലിങ്കൺ & മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി) അധ്യാപനത്തിലും ഗവേഷണത്തിലും ജോലി ചെയ്തിരുന്നു ഡോ രുഗ്മിണി പത്മകുമാർ വിവിധ മലയാളി അസോസിയേഷനുകളുടെ ഭാഗമായി വളരെക്കാലമായി ചാരിറ്റി & കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് . കെഎച്ച്എൻഎയുടെ ഡിബി അംഗം, ഡബ്ല്യുഎംസിയുടെ ചാരിറ്റി ഫോറം ചെയർ, കെഎഎൻജെയുടെ ദീർഘകാല പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചു.ഫോമയിലും സജീവമാണ് . പാലക്കാട് മണ്ണാർക്കാട് ആണ് സ്വദേശം. മുൻപ് മെറ്റ്ലൈഫിൽ ഫിനാൻഷ്യൽ അഡൈ്വസറായി ജോലി നോക്കിയിരുന്നു , ഇപ്പോൾ മാസ്മ്യൂച്ചലിൽ ഫിനാൻഷ്യൽ അഡ്വൈസറായി പ്രവർത്തിക്കുന്നു. അവരുടെ ഭർത്താവ് ഡോ. പത്മകുമാർ രാഘവകൈമളും ഐഐടി…
അമേരിക്കയില്‍ എത്തി 100-ാം ദിവസം ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു
ചിക്കാഗൊ: ചിക്കാഗോ പ്രിസിംഗ്ടണ്‍ പാര്‍ക്കില്‍ ജനുവരി 22ന് നടന്ന വെടിവെപ്പില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും, തെലുങ്കാനയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥി പരിക്കേല്‍ക്കുകയും ചെയ്തു. വിജയവാഡയില്‍ നിന്നുള്ള നന്ദപ്പു ഡിവാന്‍ഷ് 23 ആണ് കൊല്ലപ്പെട്ടത്. കൊപ്പള സായ് സരണ്‍ എന്ന ഹൈദരാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മണ് എന്ന വിദ്യാര്‍ത്ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഈ മൂന്ന് വിദ്യാര്‍ത്ഥികളും ചിക്കാഗോ ഗവര്‍ണേഴ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും പത്തുദിവസം മുമ്പാണ് എത്തിചേര്‍ന്നത്. മൂന്നുപേരും അപ്പാര്‍ട്ട്മെന്റില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. മൂന്നുപേരും ചേര്‍ന്ന് ഇന്റര്‍നെറ്റ് കണക്ഷന് ലഭിക്കുന്നതിന് പുറത്തിറങ്ങിയതായിരുന്നു. വഴിയില്‍ വെച്ചു ആയുധധാരികളായ രണ്ടുപേര്‍ ഇവരെ തടഞ്ഞു നിര്‍ത്തി ഇവരുടെ മൊബൈല്‍ ഫോണും, ഫോണിന്റെ പാസ് വേര്‍ഡും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും ഇവര്‍ കവര്‍ച്ച ചെയ്തു. കവര്‍ച്ചക്ക് ശേഷം…
ജൂബിലി നിറവിൽ ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി; ലോഗോ പ്രകാശനം ചെയ്തു
ഡാളസ്: ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 1973 ഏതാനും കുടുംബങ്ങൾ ചേർന്ന് രൂപം നൽകിയ ഈ ചെറിയ പ്രാർത്ഥനാ കൂട്ടം ഇന്ന് അമേരിക്കയിലെ മലയാളികൾക്ക് അഭിമാനിക്കതരത്തിലുള്ള ഒരു മികച്ച ദേവാലയമായി മാറി കഴിഞ്ഞു . ഇരുന്നൂറിൽ പരം കുടുംബങ്ങൾ ഇന്ന് സെൻറ് മേരീസ് വലിയ പള്ളിയിൽ ആരാധനക്കായി ഒത്തു ചേരുന്നു. സുവർണ്ണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് ആസ്സൂത്രണം ചെയ്തിരിക്കുന്നത് .സഭയുടെ പരമാധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ ,നിരാശ്രയരും നിരാലംബരുമായ വ്യക്തികൾക്കു കൈത്താങ്ങ് ആകുന്ന സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു . ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി ഇടവകാംഗം ആൻ മേരി ജയൻ വരച്ച ജൂബിലി ലോഗോ പ്രകാശനംചെയ്തു .വികാരി ഫാദർ സിജി തോമസ് ,സഹവികാരി ഫാദർ ഡിജു സ്കറിയ…
കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ) യുടെ ന്യൂഇയർ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ജനുവരി 28 ന്
ന്യൂജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (കാൻജ്) ന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ 74) മതു റിപ്പബ്ലിക് ഡേയും ന്യൂ ഇയർ ആഘോഷങ്ങളും വിവിധ പരിപാടികളോടെ ന്യൂജേഴ്സി കാർട്ടറേറ് യുക്രേനിയൻ സെന്റെറിൽ വച്ച് നടത്തപ്പെടും. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷിക ആഘോഷത്തോടൊപ്പം പുതുവത്സരവും വളരെ വിപുലമായിട്ടാണ് കേരളാ അസ്സോസിയേഷൻ ഇത്തവണ നടത്തുന്നത് എന്നത് മുൻപെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു. മാലിനി നായരുടെ സൗപർണിക ഡാൻസ് അക്കാദമിയും , രേഖ പ്രദീപും സംഘവും , റുബീന സുധർമ്മന്റെ വേദിക അക്കാദമിയും , സോഫിയ മാത്യൂവിന്റെ ഫനാ സ്കൂൾ ഓഫ് ഡാൻസ് എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും,നൃത്തനൃത്യങ്ങളും, നോർത്ത് അമേരിക്കയിലെ പ്രശസ്തരായ യുവഗായകർ അണിനിരക്കുന്ന “സംഗീത സായാഹ്നം” എന്ന പ്രത്യേക കലാവിരുന്നും ചടങ്ങിന്…
വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയൻ യൂണിഫൈഡിന് അഭിമാനപൂരകമായിമാറിയ കാനഡായിലെ വെസ്റ്റേൺ ഒൻറ്റാറിയോ പ്രോവിൻസ്
ന്യൂ ജഴ്സി: ഡബ്ല്യൂ എം സി അമേരിക്കാ റീജിയൻ യൂണിഫൈഡിന് ഒരു പൊൻതൂവൽ കൂടി നൽകികൊണ്ട് കാനഡായിലെ വെസ്റ്റേൺ ഒൻറ്റാറിയോയിൽ പുതിയ പ്രൊവിൻസിനു തുടക്കംകുറിച്ചു. വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയൻ യൂണിഫൈഡ് സംഘടിപ്പിച്ച സും മീറ്റിംഗിൽ പുതുതായി രൂപം കൊള്ളുന്ന വെസ്റ്റേൺ ഒൻറ്റാറിയോ പ്രോവിൻസിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നുകൊണ്ട്, അമേരിക്ക റീജിയന് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ഉല്‍ഘാടനം ചെയ്തുകൊണ്ടും അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി ലിജു ചാണ്ടി ലവ്ലിൻ, പ്രസിഡന്റ് ഡോളറ്റ് സഖറിയാ, സെക്രട്ടറി സാബു തോട്ടുങ്കൽ മാത്യു, ട്രെഷറർ തോമസ് വർഗീസ്, എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് ചെയർമാൻ അനിൽ ടി പോൾ, വൈസ് ചെയര്‍പേഴ്സൺ ദീപ്തി എബ്രഹാം, വൈസ് പ്രസിഡന്റ്സ് ബാബു ചിറയിൻ കണ്ടത്ത്, തോമസ് എൽദോ വർഗീസ് തന്നാട്ടുകൂടി, അസ്സോസിയേറ്റ് സെക്രട്ടറി: ജെയ്ക്കബ് വിൽസൺ, ജോയന്റ് ട്രെഷറർ വിനോദ്…
വിന്റര്‍ വെതര്‍: ഒക്കലഹോമ പബ്ലിക്ക് സ്ക്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി
ഒക്കലഹോമ: ഒക്കലഹോമയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനുവരി 24 ചൊവ്വാഴ്ച ഒക്കലഹോമ സിറ്റിയിലെ മുഴുവന്‍ പബ്ലിക്ക് സ്്ക്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഒക്കലഹോമ(നോര്‍മന്‍)യില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും, റിമോര്‍ട്ട് വര്‍ക്കുകളും മാത്രമാണ് ഉണ്ടായിരിക്കുക. യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഒക്കലഹോമ ചൊവ്വാഴ്ച അടച്ചിടുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച 6 വരെയാണ് വിന്റര്‍ സ്റ്റോം ആഞ്ഞടിക്കാന്‍ സാധ്യത. ശൈത്യകാറ്റിനെ കുറിച്ചു ബെക്കം, കഡൊ, ക്ലീവ്ലാന്റ്, കസ്റ്റര്‍, ഗാര്‍വിന്‍, ഗ്രാഡി, ഹാര്‍മന്‍ തുടങ്ങിയ കൗണ്ടികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒക്കലഹോമയിലെ മറ്റു കൗണ്ടികളിലെ പബ്ലിക്ക് സ്ക്കൂളുകളില്‍ ചിലതിനു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ഹിമപാതവും, മഴയും ഉണ്ടാകാനാണ് സാധ്യത. 3 മുതല്‍ 5 ഇഞ്ചു വരെ ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും നോര്‍ത്ത് കാലിഫോര്‍ണിയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അഡ്വ.സിബി സെബാസ്റ്റ്യൻ അയർലണ്ട് DLR-പിപിഎൻ സെക്രട്ടറിയേറ്റിൽ!; രാജ്യത്ത് പി.പി.എന്‍ സെക്രട്ടറിയേറ്റിലെത്തുന്ന ആദ്യ മലയാളി
ഡബ്ലിൻ :അയർലണ്ടിലെ ഡണ്‍ലേരി പബ്ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയും, പൊതു പ്രവര്‍ത്തകനുമായ അഡ്വ. സിബി സെബാസ്റ്റ്യനാണ് ‘ന്യൂ കമ്യുണിറ്റി ഇനിഷ്യേറ്റിവ്’ പ്രതിനിധിയായി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അറുനൂറോളം അംഗങ്ങളുള്ള ഡണ്‍ലേരി പി പി എന്നില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.മാധ്യമ പ്രവര്‍ത്തകനും ബ്ളാക്ക് റോക്ക് സീറോ മലബാര്‍ കമ്യുണിറ്റി ട്രസ്റ്റിയും കൂടിയാണ് സിബി സെബാസ്റ്റ്യന്‍. രാജ്യത്തുടനീളമുള്ള കൗണ്ടി കൗണ്‍സിലുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് പി പി എന്നുകള്‍. രാജ്യത്തിതാദ്യമാണ് ഒരു മലയാളി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ സ്ട്രാറ്റജിക് പോളിസി കമ്മിറ്റിയിലേക്ക് പി പി എന്‍ പ്രതിനിധികളായി റെജി സി ജേക്കബ് (Environment, Climate Change & Energy ) തോമസ് ജോസഫ്…
