അമേരിക്കയില്‍ എത്തി 100-ാം ദിവസം ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

ചിക്കാഗൊ: ചിക്കാഗോ പ്രിസിംഗ്ടണ്‍ പാര്‍ക്കില്‍ ജനുവരി 22ന് നടന്ന വെടിവെപ്പില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും, തെലുങ്കാനയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥി പരിക്കേല്‍ക്കുകയും ചെയ്തു.

വിജയവാഡയില്‍ നിന്നുള്ള നന്ദപ്പു ഡിവാന്‍ഷ് 23 ആണ് കൊല്ലപ്പെട്ടത്. കൊപ്പള സായ് സരണ്‍ എന്ന ഹൈദരാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മണ്‍ എന്ന വിദ്യാര്‍ത്ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.

ഈ മൂന്ന് വിദ്യാര്‍ത്ഥികളും ചിക്കാഗോ ഗവര്‍ണേഴ്‌സ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും പത്തുദിവസം മുമ്പാണ് എത്തിചേര്‍ന്നത്. മൂന്നുപേരും അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. മൂന്നുപേരും ചേര്‍ന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിന് പുറത്തിറങ്ങിയതായിരുന്നു. വഴിയില്‍ വെച്ചു ആയുധധാരികളായ രണ്ടുപേര്‍ ഇവരെ തടഞ്ഞു നിര്‍ത്തി ഇവരുടെ മൊബൈല്‍ ഫോണും, ഫോണിന്റെ പാസ് വേര്‍ഡും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും ഇവര്‍ കവര്‍ച്ച ചെയ്തു.

കവര്‍ച്ചക്ക് ശേഷം മടങ്ങിപോകുമ്പോള്‍ ആയുധധാരികള്‍ ഇവര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. വെടിയേല്‍ക്കാതിരുന്ന വിദ്യാര്‍ത്ഥി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വെടിയേറ്റ് രണ്ടുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നന്ദപ്പുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബിരുദാനന്ദരബിരുദ പഠനത്തിനാണ് നന്ദപ്പു ജനുവരി 13ന് ഇവിടെ എത്തിയത്.

Print Friendly, PDF & Email

Leave a Comment

More News