വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കെ.എം. ബഷീർ സ്മാരക പ്രഭാഷണം സെപ്റ്റംബർ 1 ന്; ജസ്റ്റിസ് റോഹിന്റൺ ഫലി നരിമാൻ പ്രഭാഷകൻ

തിരുവനന്തപുരം: പ്രശസ്ത പൊതുപ്രവർത്തകനായ കെ.എം. ബഷീറിന്റെ സ്മരണാർത്ഥം വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കെ.എം. ബഷീർ സ്മാരക പ്രഭാഷണത്തിന്റെ പതിനാറാം പതിപ്പ് സെപ്റ്റംബർ 1 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കും. മുൻ സുപ്രീം കോടതി ജസ്റ്റിസ് റോഹിന്റൺ ഫലി നരിമാൻ ഈ വർഷത്തെ കെ.എം. ബഷീർ സ്മാരക പ്രഭാഷണം നടത്തും. തുല്യ സാമ്പത്തിക വികസനം, സാമൂഹിക നീതി, സാമുദായിക ഐക്യം എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച കെ.എം. ബഷീറിന്റെ ജന്മശതാബ്ദി കൂടിയാണ് ഈ വർഷം. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് വർഷം തോറും സംഘടിപ്പിക്കുന്ന കെ.എം. ബഷീർ സ്മാരക പ്രഭാഷണ പരമ്പര, വിശിഷ്ട വ്യക്തിത്വങ്ങൾ അടിയന്തിര സാമൂഹിക പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്ന വേദിയാണ്. ‘മതേതര രാഷ്ട്രത്തിലെ സാഹോദര്യം: സാംസ്കാരിക അവകാശങ്ങളുടെയും കടമകളുടെയും സംരക്ഷണം’ എന്ന വിഷയത്തിലാണ് ജസ്റ്റിസ് റോഹിന്റൺ നരിമാൻ സംസാരിക്കുക.…

നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനുള്ളിൽ നടപ്പിലാക്കും; വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: വധശിക്ഷ കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇവാഞ്ചലിസ്‌റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടനാ സ്ഥാപകനുമായ ഡോ. കെഎ പോളാണ് ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ ഇന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നിമിഷ പ്രിയയെ ആഗസ്റ്റ് 24നോ 25നോ തൂക്കിലേറ്റുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കെ.എ. പോൾ കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ അപേക്ഷ പ്രകാരമാണ് കോടതിയെ സമീപിച്ചതെന്ന് പോൾ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമം ഉൾപ്പെടുന്നതിനാൽ കേസ് സെൻസിറ്റീവ് ആണ്, തെറ്റായ വിവരങ്ങൾ അവരുടെ ജീവൻ രക്ഷിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബാധിച്ചേക്കാം. ഇരയുടെ കുടുംബവുമായും ഹൂതി നേതാക്കളുമായും കേസിനെക്കുറിച്ച് സംസാരിച്ചതായി കെഎ പോൾ പറഞ്ഞു. രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മൂന്ന്…

അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി സംശയം; കെഎപി ബറ്റാലിയൻ ഉദ്യോഗസ്ഥനെ മാറ്റി

എറണാകുളം: കേന്ദ്രമന്ത്രി അമിത് ഷായുടെ സുരക്ഷയ്ക്കായി നെടുമ്പാശേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎപി അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് എസ് സുരേഷിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. സുരക്ഷാ ഡ്യൂട്ടിയിലായിരിക്കെ നടന്ന ഈ സംഭവം പോലീസ് വകുപ്പിനുള്ളിൽ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. രാത്രിയിൽ ഡ്യൂട്ടിക്ക് വന്നതിന് ശേഷം മദ്യപിച്ചിരിക്കാമെന്ന് സംശയിച്ചതിനെ തുടർന്ന് നെടുമ്പാശേരി പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഗുരുതരമായ വീഴ്ചയാണെന്ന് പോലീസ് വിലയിരുത്തി. വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുതല അന്വേഷണവും തുടർന്നുള്ള നടപടികളും തീരുമാനിക്കുക. ഉന്നത പോലീസ് അധികാരികൾ സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിനും ആഭ്യന്തര വകുപ്പിനും സമർപ്പിക്കാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ സുരക്ഷാ ചുമതലകളിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ഉടൻ…

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചതോടെ നാല് പേര്‍ മത്സര രംഗത്ത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ ഒഴിവുവരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് നേതാക്കളെയാണ് പരിഗണിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഒജെ ജനീഷ് എന്നിവരാണ് സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്. നിലവിലെ പ്രസിഡന്റിന്റെ കാലാവധി ഒരു വർഷത്തിനുള്ളിൽ അവസാനിക്കും, അതിനാൽ പുതിയ നിയമനം താൽക്കാലികമായിരിക്കും. എന്നാല്‍, എല്ലാ ഘടകങ്ങളും പരിഗണിച്ച ശേഷം ദേശീയ നേതൃത്വമായിരിക്കും തീരുമാനമെടുക്കുക. രണ്ട് വർഷം മുമ്പ് നടന്ന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അബിൻ വർക്കി രാഹുലിനെതിരെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് വോട്ട് തട്ടിപ്പ് നടത്തിയതായി അന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇക്കാരണത്താൽ, അബിന് മുൻഗണന ലഭിച്ചേക്കാം. എന്നാൽ കെപിസിസി, മഹിളാ കോൺഗ്രസ്, കെഎസ്‌യു പ്രസിഡന്റ് സ്ഥാനങ്ങൾ…

രാഹുൽ മാങ്കൂട്ടത്തിലിനെ സം‌രക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് കോൺഗ്രസ് നേതാക്കൾ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും ഷാഫി പറമ്പിൽ എംപിക്കുമെതിരെ പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഉത്സവ വേദികളിലെ പിക്ക് പോക്കറ്ററുകളെപ്പോലെയാണ് ഇരുവരും, ഉപതിരഞ്ഞെടുപ്പിനിടെ വൻതോതിൽ ഫണ്ട് എത്തി. ഈ തുകയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് നേതാക്കൾ ഉൾപ്പെടെ പലരും ആവശ്യപ്പെടുന്നു. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കാർ വാങ്ങാൻ രാഹുലിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹത്തിന്റെ മോശം സ്വഭാവം കാരണം ആദ്യം തന്നെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിരുന്നുവെന്നും അവർ പറഞ്ഞു. യുവ നടി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അതേസമയം, രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും ഷാഫി പറമ്പിൽ എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ തവണയും ഷാഫി രാഹുലിനെ സംരക്ഷിക്കാറുണ്ടെന്ന ആരോപണവുമുണ്ട്. ഇന്നലെ രാവിലെ മുതൽ ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ ഷാഫി ഉണ്ടായിരുന്നു, പാർലമെന്റിൽ പോലും പോയിരുന്നില്ല. വൈകുന്നേരം അദ്ദേഹം ബീഹാറിലേക്ക്…

ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട് ഭക്ഷണമോ വെള്ളമോ നൽകാതെ ആദിവാസി മധ്യവയസ്കനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി പരാതി

പാലക്കാട്: മധ്യവയസ്‌കനായ ആദിവാസിയെ മുറിയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചതായി പരാതി. പാലക്കാട് മുതലമടയിലാണ് ക്രൂരമായ സംഭവം നടന്നത്. മുതലമട മൂച്ചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന മധ്യവയസ്‌കനാണ് മര്‍ദ്ദനമേറ്റത്. മുതലമടയിലെ ഊർക്കുളം വനമേഖലയിലെ ഒരു ഫാം സ്റ്റേയിലെ ജീവനക്കാരനാണ് സംഭവം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പട്ടിണി കിടന്ന് തളർന്നുപോയ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് ദിവസമായി അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടതായി പരാതിയിൽ പറയുന്നു. മുതലമട പഞ്ചായത്ത് അംഗം കൽപ്പന ദേവിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നാട്ടുകാരും പോലീസും ചേർന്നാണ് വെള്ളയനെ രക്ഷപ്പെടുത്തിയത്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന വെള്ളയൻ ഫാം സ്റ്റേയിലും മറ്റും ജോലിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്ക് സമീപം കണ്ടെത്തിയ കുപ്പിയിൽ നിന്ന് മദ്യം കുടിച്ചതിനാലാണ് വെള്ളയനെ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. ഫാം സ്റ്റേ ജീവനക്കാരൻ മദ്യപിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തു.…

ഈജിപ്ത് ഔഖാഫും ജാമിഅ മർകസും വൈജ്ഞാനിക സഹകരണം ശക്തിപ്പെടുത്താൻ ധാരണ

ഈജിപ്ത് ഗ്രാൻഡ് മുഫ്തിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ പ്രതിനിധി കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായി കൈറോയിൽ നടന്ന ആഗോള ഫത്‌വാ സമ്മേളനത്തിൽ പങ്കെടുത്ത അബ്ദുല്ല സഖാഫി മലയമ്മ ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. നാസിർ അയ്യദുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് ഔഖാഫും ജാമിഅ മർകസും നിലവിലുള്ള അക്കാദമിക സഹകരണം വിപുലപ്പെടുത്താനും സംയുക്ത വൈജ്ഞാനിക പദ്ധതികൾ ആരംഭിക്കാനും സംഗമത്തിൽ ധാരണയായി. ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് വിവിധ വിഷയങ്ങളിൽ ഓൺലൈൻ സെമിനാറുകളും പരിശീലനങ്ങളും ജാമിഅ മർകസ് ഇപ്പോൾ ആവിഷ്കരിച്ചു വരുന്നുണ്ട്. ശൈഖ് അബൂബക്കർ അഹ്‌മദിന്റെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ-സാമൂഹ്യ സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ഡോ. നാസിർ അയ്യദ് ജാമിഅ മർകസുമായി ചേർന്ന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ഇന്ത്യ സന്ദർശിക്കുന്നതിലും താത്പര്യം പ്രകടിപ്പിച്ചു. നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന മികച്ച നയതന്ത്രബന്ധം…

മർകസ് ‘എഡ്യുഫേസ്’ മന്ത്രി ശിവൻകുട്ടി നാളെ (വെള്ളി) ഉദ്‌ഘാടനം ചെയ്യും

സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നവീകരിച്ച സയൻസ് ലാബും സമർപ്പിക്കും കോഴിക്കോട്: പൊതുവിദ്യാഭ്യാസ മികവിന്റെ ഭാഗമായി വിവിധ മർകസ് സ്കൂളുകളിൽ നിർമിച്ച അഡ്മിനിട്രേറ്റീവ് ബ്ലോക്കുകളുടെയും നവീകരിച്ച സയൻസ് ലാബിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാളെ(വെള്ളി) നിർവഹിക്കും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കാരന്തൂരിലെ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ, ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് എന്നിവയാണ് നാളെ രാവിലെ ഒമ്പതിന് കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കുന്ന ‘എഡ്യുഫേസി’ൽ മന്ത്രി സമർപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ മികവിന് സവിശേഷ ശ്രദ്ധ നൽകിയാണ് മർകസ് മാനേജ്‌മെന്റ് മേൽ പദ്ധതികൾ സാക്ഷാത്കരിച്ചത്. ഉദ്ഘാടന ചടങ്ങിൽ നോളേജ്‌സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി…

സ്കൂളിലെ സ്ഫോടനം : സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എസ്.പി.ക്ക് പരാതി നൽകി

പാലക്കാട് – പാലക്കാട് നഗരത്തിലെ കാർണിക നഗർ വടക്കന്തറ വ്യാസ വിദ്യാപീഠം സ്കൂളിൽ നിന്നും സ്ഫോടക വസ്ത്തുക്കൾ പിടി കൂടിയതിലും , സ്ഫോടനം നടന്ന സംഭവത്തിലും പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിവേദനം നൽകി. സ്ഫോടനത്തിനു പിന്നിലെ വസ്തുതകൾ പുറത്തു കൊണ്ടു വരണമെന്നും, ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു സ്കൂളിൽ എങ്ങിനെയാണ് എത്തിയതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവന്ന് കർശന നടപടി സ്വീകരിക്കണമെന്നും, നാടിൻറെ സമാധാനം തകർക്കുന്ന ഗൂഡ ശ്രമങ്ങൾക്കെതിരെ ശക്തമായ ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ മോഹൻദാസ് പറളി, എം. ദിൽഷാദ് അലി, വൈസ് പ്രസിഡൻറ് റിയാസ് ഖാലിദ്, നഗരസഭ കൗൺസിലർ എം.സുലൈമാൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

ആഘോഷവേളകൾ: വിദ്യാലയങ്ങളിൽ കളർ ഡ്രസ്സ് ധരിക്കുമ്പോൾ ……

വിദ്യാലയങ്ങളിൽ ആഘോഷവേളകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള നിറമുള്ള വസ്ത്രങ്ങൾ (കളർ ഡ്രസ്സ്) ധരിക്കാൻ അനുവാദം നൽകുമ്പോൾ,ഒരു ദിവസം യൂണിഫോമിൽ നിന്ന് മാറി സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുമ്പോൾ കുട്ടികൾക്ക് സന്തോഷം ലഭിക്കുമെങ്കിലും,ഗുണത്തേക്കാളേറെ ദോഷങ്ങളാണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം യൂണിഫോമിൽ നിന്നും മാറുമ്പോൾ സ്കൂൾ കുട്ടികളെയും മറ്റുള്ളവരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവുകയും സ്ഥാപനത്തിൻറെ അച്ചടക്കത്തെ ബാധിക്കുകയും ചെയ്യും. രക്ഷിതാക്കളെ സംബന്ധിച്ച് അധിക ബാധ്യത വരുത്തിവെക്കുന്നു. കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി വ്യത്യസ്ത ഡിസൈനിലോ കളറിലോ ഉള്ള ഡ്രസ്സുകൾ തീരുമാനിക്കുകയും, പലപ്പോഴും അവർ തെരഞ്ഞെടുക്കുന്നത് ആ ഒരു ദിവസത്തേക്ക് മാത്രം അണിയാൻ തരത്തിലുള്ള വസ്ത്രങ്ങളായിരിക്കും. ഇത് രക്ഷിതാക്കൾക്ക് അമിത സാമ്പത്തിക ഭാരം ഉണ്ടാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് ബാധ്യതയാകുന്നു. അതിലുപരി കളർ ഡ്രസ്സ് കുട്ടികൾക്കിടയിൽ സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു. കളർ ഡ്രസ്സ് ധരിക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നം സാമ്പത്തികമായുള്ള…