വടക്കാങ്ങര ആലുംകുന്ന് കരുവാട്ടിൽ റോഡ് ഉപയോഗത്തിനായി പൊതു ജനങ്ങൾക്ക് സമർപ്പിച്ചു

വടക്കാങ്ങര : 2024-25 സാമ്പത്തിക വർഷത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 72 മീറ്റർ ദൂരമുള്ള വടക്കാങ്ങര ആറാം വാർഡിലെ മണിയറക്കാട്ടിൽ കരുവാട്ടിൽ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ആറാം വാർഡ് മെമ്പറുമായ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൺവീനർ സക്കീർ കരുവാട്ടിൽ, ഉരുണിയൻ യൂസുഫ് ഹാജി, സി.ടി അബ്ദുൽ ഖയ്യും, കെ ഇബ്രാഹിം, കെ.പി നസീർ, ഷബീർ കറുമൂക്കിൽ, നസീമുൽ ഹഖ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

താനൂർ ബോട്ട് ദുരന്തം: പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം – വെൽഫെയർ പാർട്ടി

താനൂർ: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിന്റെ ഒന്നാംപ്രതി സംസ്ഥാന സർക്കാർ ആയതിനാൽ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. അനധികൃത ബോട്ട് നിർമ്മാണത്തിനും ടൂറിസം പദ്ധതിക്കും ഒത്താശ ചെയ്ത രാഷ്ട്രീയ – ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതിചേർക്കുക, മരണപ്പെട്ടവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, പരിക്കേറ്റവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക, ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വെൽഫെയർ പാർട്ടി താനൂർ വാഴക്കതെരുവിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഹബീബുറഹ്‌മാൻ സിപി വിഷയാവതരണം നടത്തി. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ഡോ. ജൗഹർലാൽ സ്വാഗതവും മുൻസിപ്പൽ പ്രസിഡൻറ് കെ അബ്ദുസ്സലാം…

കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസസ്; കൊച്ചിയിൽ പുതിയ ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: പ്രമുഖ പ്രൊഫഷണൽ സർവ്വീസ് കമ്പനിയായ ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസസ് (ഇ വൈ ജിഡിഎസ്) കൊച്ചിയിൽ തങ്ങളുടെ പുതിയ ഓഫിസിന് തുടക്കം കുറിച്ചു. ഇവൈ ജി.ഡി.എസിൻ്റെ കൊച്ചിയിലെ നാലാമത് ഓഫീസാണ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ കമ്പനി വിഭാവനം ചെയ്യുന്ന ഭാവി വളർച്ചയുടെ സുപ്രധാന കേന്ദ്രമായി കൊച്ചി മാറും . സംസ്ഥാനത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതും, പ്രതിഭാധനരായ മലയാളി യുവാക്കളെ കമ്പനിയുടെ ഭാഗമാക്കുന്നതും , നൂതന സാങ്കേതിക വൈദഗ്‌ധ്യം സ്വായത്തമാക്കുന്നതും ലക്ഷ്യമിട്ടാണ് ഓഫീസ് വിപുലീകരണം. കൊച്ചിയിൽ കാക്കനാടുള്ള പ്രസ്റ്റീജ് സൈബർ ഗ്രീനിലാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. കാക്കനാട് പ്രസ്റ്റീജ് സൈബർ ഗ്രീനിൽ നടന്ന ചടങ്ങിൽ സംസ്ഥാന എം എസ് എം ഇ -വ്യവസായ-കയർ-നിയമ വകുപ്പ് മന്ത്രി പി രാജീവ്, ഇ വൈ ജി ഡി എസ് ഗ്ലോബൽ വൈസ് ചെയർ അജയ് ആനന്ദ് തുടങ്ങിയവർ…

മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രൻ അന്തരിച്ചു

തൃശ്ശൂര്‍: ആറ് പതിറ്റാണ്ടിലേറെയായി സംഗീതാസ്വാദകരെ കീഴടക്കിയ മാന്ത്രിക ശബ്‌ദത്തിൻ്റെ ആവിഷ്‌കാരത്തിന് പേരുകേട്ട പിന്നണി ഗായകൻ പി.ജയചന്ദ്രൻ വ്യാഴാഴ്ച തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 81 വയസ്സായിരുന്നു.. അർബുദ ബാധിതനായി കുറച്ചുകാലമായി ചികിത്സയിലായിരുന്നു. തലമുറകളെ സ്പർശിച്ച 16,000-ലധികം ഗാനങ്ങൾ ആലപിച്ച ജയചന്ദ്രൻ്റെ ശബ്ദം അതിരുകൾ ലംഘിച്ചു, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പ്രതിധ്വനിച്ചു. പ്രായത്തിൻ്റെ വെല്ലുവിളികൾക്കിടയിലും, അദ്ദേഹത്തിൻ്റെ ശബ്ദത്തിന് അവസാനം വരെ പ്രണയ ഹൃദയങ്ങളെ ഇളക്കിവിടാൻ കഴിവുള്ള യുവത്വ ചാരുത ഉണ്ടായിരുന്നു. ഹൃദയത്തോട് നേരിട്ട് സംസാരിക്കുന്ന പ്രാണവായുകളിലൂടെ ജയചന്ദ്രൻ മലയാളത്തിൻ്റെ പ്രിയ ഭാവഗായകനായി. പ്രണയം മുതൽ വേർപിരിയലും വേദനയും വരെയുള്ള എല്ലാ വികാരങ്ങളും നിറഞ്ഞ ഗാനങ്ങളാൽ അദ്ദേഹം സംഗീത പ്രേമികളുടെ ജീവിതത്തിൻ്റെ സത്തയെ പ്രതിധ്വനിപ്പിക്കുന്ന ശബ്ദമായി മാറി. പ്രശസ്ത സംഗീതജ്ഞൻ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ്റെയും സുഭദ്ര കുഞ്ഞമ്മയുടെയും മകനായി എറണാകുളത്തെ രവിപുരത്ത്…

കാട്ടാന ആക്രമണം, സർക്കാർ നിസ്സംഗത വെടിയുക: വെൽഫെയർ പാർട്ടി

മലപ്പുറം: വന്യമൃഗ ആക്രമണങ്ങൾ നിത്യസംഭവമായി മാറിയ കേരളത്തിൽ സർക്കാർ തുടരുന്ന നിസ്സംഗതയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പ്രതിഷേധം രേഖപ്പെടുത്തി. നിലമ്പൂർ കരുളായി വനമേഖലയിൽ കഴിഞ്ഞ ദിവസം ആദിവാസി യുവാവ് കൊല്ലപെട്ടതിന് സർക്കാറാണ് ഉത്തരവാദിയെന്ന് എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി. കൊല്ലപ്പെട്ടാൽ ഓടിയെത്തി നഷ്ടപരിഹാരം പ്രഖ്യാപിച്ചാൽ സർക്കാറിന്റെ ഉത്തരവാദിത്വം തീരില്ല; ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള മുൻകരുതൽ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. വനമേഖലയിലെ തകർന്ന ആവാസ വ്യവസ്ഥ പുനസ്ഥാപിച്ച് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന അവസ്ഥ ഇല്ലാതാക്കണം. ഫെൻസിങ്ങടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാവണം. വന്യമൃഗാക്രമണത്തിൽ മരിച്ചുവീഴുന്നത് ആദിവാസികളും കർഷകരുമാണ്. ഇനിയും മനുഷ്യരുടെ ജീവന് വിലകൽപിക്കാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകും. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ ആധ്യക്ഷം വഹിച്ചു. കൃഷ്ണൻ കുനിയിൽ, മുനീബ് കാരകുന്ന്, സുഭദ്ര വണ്ടൂർ, ബിന്ദു പരമേശ്വരൻ, മജീദ്…

യു എസ് ടി ഗോൾ കൊച്ചി 2025 ന് ഇൻഫോപാർക്കിൽ തുടക്കമായി

45 കമ്പനികളിൽ നിന്നായി 68 ടീമുകൾ പങ്കെടുക്കുന്ന 3 ആഴ്ച്ച നീണ്ടുനിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ എട്ടാം പതിപ്പിനാണ് യു എസ് ടി ആതിഥ്യം വഹിക്കുന്നത്. കൊച്ചി, 9 ജനുവരി 2025: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സംഘടിപ്പിക്കുന്ന അന്തർ-സ്ഥാപന ഫുട്ബോൾ ചാമ്പ്യൻഷിപ്പായ ‘യു എസ് ടി ഗോൾ’ കൊച്ചിയിലെ ഇൻഫോപാർക്കിൽ തുടക്കമായി. ഇൻഫോപാർക്കിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് യു എസ് ടി ഗോൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ എട്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഇൻഫോപാർക്കിലെ ഫേസ് 2-ലെ, സൻസ്കാര സ്കൂൾ മൈതാനത്താണ് യു എസ് ടി ഗോൾ അരങ്ങേറുന്നത്. കൊച്ചിയിലെ ഐ ടി സമൂഹത്തെത്തിന്റെ കായികപ്രതിഭയും, സ്പോർട്സ്മാൻ സ്പിരിറ്റും ഒരുമിച്ചു കൊണ്ടുവരുന്നതാണീ ഫുട്ബോൾ ടൂർണ്ണമെന്റ്. മൂന്ന് ആഴ്ച്ച നീണ്ടുനിൽക്കുന്ന ടൂർണ്ണമെൻറ്റിൽ 45 കമ്പനികളിലെ 68 ടീമുകൾ 117 മത്സരങ്ങളിലായി പങ്കെടുക്കും. പുരുഷ, വനിത, മാസ്റ്റേഴ്സ്…

കേരള സ്കൂൾ കലോത്സവത്തിൽ നേട്ടം കൊയ്ത് മർകസ് സ്കൂളുകൾ

കോഴിക്കോട്: തിരുവനതപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേട്ടവുമായി മർകസ് സ്കൂളുകൾ. സംസ്ഥാന തലത്തിൽ പങ്കെടുത്ത മർകസ് വിദ്യാർഥികളെല്ലാം മികച്ച വിജയം നേടിയാണ് മടങ്ങിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ മർകസ് ബോയ്സിലെ ബിലാൽ അഹ്‌മദ്‌ (ഉർദു കവിതാ രചന), മുഹമ്മദ് റെഹാൻ(ഉറുദു പ്രസംഗം), ഫൈസാൻ റസ (ഉർദു കഥാ രചന) എ ഗ്രേഡ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മർകസ് ബോയ്സിലെ ഹസനുൽ ബസരി (അറബി പദ്യം ചൊല്ലൽ), മുഹമ്മദ് മുബശ്ശിർ, മുഹമ്മദ് ശുഹൈബ് (അറബി സംഭാഷണം), സർഫറാസ് അഹ്മദ് (ഉറുദു പ്രസംഗം), ഉമർ ശുഹൈബ് (ഉറുദു പ്രബന്ധ രചന), മുഹമ്മദ് ജാനിദ് (ഉറുദു കവിതാ രചന), മുഹമ്മദ് ഇഷ്ഫാഖ് (ഉർദു കഥാ രചന) ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം അറബനമുട്ടിൽ എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളുടെ സംഘം എ ഗ്രേഡും നേടി.…

ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു; റെഡ്മി നോട്ട് 14 5ജി പതിപ്പിന് 1000 കോടി വില്‍പ്പന നേട്ടം

കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില. അത്യാധുനിക സവിശേഷതകള്‍, തടസ്സമില്ലാത്ത പ്രകടനം, അതിവേഗത്തിലുള്ള 5ജി കണക്റ്റിവിറ്റി എന്നിവ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത മോഡല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണ്. നേരത്തെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി രണ്ടാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ആയിരം കോടി വില്‍പ്പന നേട്ടം കൈവരിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.…

ജനകീയ സമിതിയുടെ 30-ാം വാർഷിക സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് രാഷ്ട്ര സേവാ പുരസ്കാരം സമ്മാനിച്ചു

കോട്ടയം: സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകൻ കെ.ഇ. മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭാപരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകി. ജനകീയ സമിതി മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണനും, പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. ഉമ്മൻ പി. ഏബ്രഹാമിനും നൽകി. ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡി സി ബുക്സ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡുകൾ ഗോവ ഗവർണർ ഡോ. പി. എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു. ജനകീയ സമിതി സംസ്ഥാന ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സമിതി ഡയറക്ടര്‍ ഡോ അശോക് അലക്സ് ദർശന രേഖാ സമർപ്പണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി…

ഇന്ത്യയില്‍ എച്ച്എംപിവിയുടെ വ്യാപനം: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇന്ത്യയില്‍ എച്ച്എംപിവി പടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നതെന്ന റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. 2001 മുതൽ ഇന്ത്യയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. വൈറസിന് വേരിയൻ്റ് ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എച്ച്എംപിവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മിക്ക വാർത്തകളും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച എല്ലാ മുന്‍ കേസുകളും ആഭ്യന്തര പരിശോധനയിലാണ് കണ്ടെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സഹായകമായ ചികിത്സയാണ് ഈ രോഗത്തിനും ഉള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല ദ്രുതകർമസേന യോഗം ചേർന്ന് വിലയിരുത്തി വരികയാണെന്ന് മന്ത്രി അറിയിച്ചു. മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യം. ഇന്ത്യയിൽ എച്ച്എംപിവി ജനിതക മാറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല. സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല.…